ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്.എട്ട് വര്‍ഷത്തിനു ശേഷമാണ് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്.
മറ്റൊരു വിലപിടിപ്പുള്ള താരം ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനാണ്. 2 കോടി അടിസ്ഥാന വിലയില്‍ തുടങ്ങിയ ഓക്ഷനില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ആര്‍ സി ബിയും മുംബൈ ഇന്ത്യൻസും സണ്‍ റൈസേഴ്സ് ഹൈദരബാദും കമ്മിൻസിനായി മത്സരിച്ചു.
10 കോടിക്ക് മുകളിലേക്ക് വിഡ് പോയപ്പോള്‍ അത് സണ്‍ റൈസേഴ്സും ആര്‍ സി ബിയും തമ്മില്‍ മാത്രമായുള്ള പോരാട്ടമായി മാറി. അവസാനം 20 കോടി 50 ലക്ഷത്തിന് കമ്മിൻസിനെ സണ്‍ റൈസേഴ്സ് സ്വന്തമാക്കി. ഐ പി എല്ലിലെ മറ്റൊരു റെക്കോര്‍ഡ് തുകയാണിത്.
പാറ്റ് കമ്മിൻസ് കഴിഞ്ഞ ഐ പി എല്‍ സീസണില്‍ കളിച്ചിരുന്നില്ല. ഐ പി എല്ലില്‍ ആകെ 42 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കമ്മിൻ 45 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഒപ്പം മൂന്ന് അര്‍ധ സെഞ്ച്വറിയും . മുമ്ബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായും ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിനായുമാണ് കമ്മിൻസ് കളിച്ചിട്ടുള്ളത്.
അതേസമയം ഓസ്ട്രേലിയയുടെ ലോലകകപ്പ് ഹീറോ ട്രാവിസ് ഹെഡിനെയും സണ്‍റൈസേഴ്സ് ഹൈദരാബാദ് തന്നെയാണ് സ്വന്തമാക്കിയത് – 6.80 കോടി രൂപയായിരുന്നു താരത്തിനായി ക്ലബ് മുടക്കിയത്.