NEWSSports

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പ്രിയ ചങ്ങാതി നീലേശ്വരംകാരൻ രാജേഷ് ഫിലിപ്പ്, ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് അറിയൂ

മെസ്സിയുടെ സൗഹൃദ വലയത്തില്‍ ഇടം നേടി നീലേശ്വരം സ്വദേശി രാജേഷ് ഫിലിപ്പ്. മലയാളിയായ ഇദ്ദേഹം ദുബായിയില്‍ ബിസിനസുകാരനാണ്. മെസ്സിയുടെ സൗഹൃദവലയത്തിൽ ഇടം നേടിയ ഏക മലയാളിയായ രാജേഷ് കടുത്ത ഫുട്‌ബോള്‍ ആരാധകനും മെസി ആരാധകനുമാണ്.

മെസിക്കൊപ്പമുള്ള മലയാളികളുടെ സെല്‍ഫികള്‍ പോലും സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്ന നാളുകളിലാണ് കൂളായി മെസ്സിക്കൊപ്പമുളള ചിത്രങ്ങള്‍ രാജേഷ് പങ്കുവെക്കുന്നത്. പതിവായി സ്‌പെയിനിലെ ഓഫീസിലും പാരിസിലെ വീട്ടിലുമൊക്കെ മെസ്സിയോടൊപ്പം രാജേഷ് സംഗമിക്കാറുണ്ട്.

Signature-ad

2019ല്‍ ആദ്യമായാണ് മെസിയെ രാജേഷ് കാണുന്നത്. പിന്നീട് മെസിയുമായും കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തിപോരുകയായിരുന്നു. ഖത്തര്‍ ലോകകപ്പ് തുടങ്ങിയതോടെ ഒരു മാസമായി മെസിയുടെ കുടുംബത്തിനൊപ്പം ഖത്തറില്‍ കഴിയുകയാണ് രാജേഷ്. തന്റെ ഇഷ്ടതാരം കപ്പ് അടിക്കുന്നതിനു സാക്ഷ്യം വഹിക്കാൻ രാജേഷ് ഫിലിപ്പും ലുസൈല്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു.

Back to top button
error: