SportsTRENDING

മിന്നു മണിയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് എ ടീമിന്റെ നായകവേഷത്തിലുള്ള അരങ്ങേറ്റം മിന്നിച്ച് മലയാളി താരം മിന്നുമണി. ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് എ ടീമിനെ മൂന്നുറൺസിന് ഇന്ത്യൻ  ടീം തോൽപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് അടിച്ചപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനെ സാധിച്ചുള്ളൂ.
മികച്ച ഫോമിൽ കളിച്ച ഇംഗ്ലീഷ് ബാറ്റർ ഹോളി ആർമിറ്റേജിനെ 17-ാം ഓവറിൽ ക്യാപ്റ്റൻ മിന്നു മണി പുറത്താക്കിയത് മത്സരത്തിൽ വഴിത്തിരിവായി.

Back to top button
error: