Social Media

  • പത്മജയുടെ ബിജെപി പ്രവേശനം; സോഷ്യൽ മീഡിയയിൽ ട്രോൾമഴ!

    പാലക്കാട്: പത്മജയുടെ ബിജെപി പ്രവേശനത്തിൽ സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തിൽ നമ്മുടെ സ്ഥാനാർത്ഥി ബിജെപിയിൽ പോയെന്നും,അല്ല, ബാക്കി “മാരാർജി ഭവനിൽ” നിന്ന് അറിയിപ്പ് കിട്ടിയതിന് ശേഷം പൂരിപ്പിക്കുന്നതായിരിക്കുമെന്നും ഉൾപ്പെടെയുള്ള ട്രോളുകളാണ് പ്രചരിപ്പിക്കുന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി ഇന്നലെയാണ് പത്മജ അംഗത്വം സ്വീകരിച്ചത്.ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ്  പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. പത്മജയ്ക്ക് കേരളത്തില്‍ ഗവർണർ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്.

    Read More »
  • അന്ന് സ്വന്തം ഉപ്പയാൽ പീഡിപ്പിക്കപ്പെട്ടവൾ; ഇന്ന് സർക്കാറിന്റെ  വനിതാരത്‌ന പുരസ്‌കാരം 

    ഇത് രഹ്നാസ്. തലശ്ശേരിക്കാരിയാണ്. കുട്ടിയായിരിക്കുമ്പോൾ സ്വന്തം ഉപ്പ ‘സമ്മാനിച്ചത്’ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദുരനുഭവങ്ങൾ.ഇതെല്ലാം തരണം ചെയ്ത് ജീവിത വിജയം നേടിയ രഹ്നാസിന് ഇന്നലെ സർക്കാറിന്റെ  വനിതാരത്‌ന പുരസ്‌കാരം തേടിയെത്തി.  ഇരുപത്തിയാറു വയസ്സുള്ള പെൺകുട്ടിയാണ് രഹനാസ്. ഉമ്മയും രണ്ടനിയത്തിമാരും ഒരു അനിയനുമുണ്ട്. രഹനാസ്  ജനിച്ചത് ഉമ്മയുടെ നാടായ തലശ്ശേരിയിലാണ്. പിന്നീട് കണ്ണൂരിലെ ഇരിക്കൂറിലേക്കു വന്നു. അവിടെ വലിയൊരു തറവാട്ടിലായിരുന്നു താമസം. കുടുംബക്കാരുമായി വഴക്കായിരുന്നു പിതാവ്. മൈക്ക് അനൗൺസ്മെന്റായിരുന്നു ജോലി. പിന്നീട് അതിനു നിയന്ത്രണം വന്നപ്പോൾ സീസണിൽ മാത്രമായി പണി. വിദ്യാഭ്യാസമൊന്നുമില്ലാത്തയാളാണ് ഉമ്മ. അയാളുടെ തല്ലുകൊണ്ട് ചുരുണ്ടുകൂടി കിടക്കും, അത്ര തന്നെ. വഴക്കുണ്ടാക്കാനും തല്ലാനും അയാൾ ഓരോ കാരണങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കുമായിരുന്നു. രഹനാസ്  പ്രായപൂർത്തിയായതിനു ശേഷമായിരുന്നു വേറിട്ടൊരു സ്നേഹപ്രകടനം പിതാവിൽനിന്നും തുടങ്ങിയത്. ഉപ്പയുടെ സ്നേഹപ്രകടനങ്ങൾ ശരിയല്ലെന്ന്  ഉമ്മാനോട് പറഞ്ഞു. ആദ്യം ഉമ്മയ്ക്ക് ഞെട്ടലായിരുന്നു. അയാൾ കുടിക്കാതെ നിൽക്കുന്ന സമയത്ത് ഉമ്മ അതു ചോദിച്ചു. അപ്പോൾ മറുപടിയൊന്നും പറഞ്ഞില്ല. അന്നു രാത്രി കുടിച്ചു വന്ന് ആ…

    Read More »
  • വയറിനെ തണുപ്പിക്കാൻ ഇഞ്ചി- ചെറുനാരങ്ങ ജ്യൂസ്; അറിയാം ആരോഗ്യ ഗുണങ്ങൾ 

    നാരങ്ങയുടെയും ഇഞ്ചിയുടെയും ഗുണങ്ങൾ‌ പണ്ടുകാലം തൊട്ട് നമ്മൾ കേൾക്കാൻ തുടങ്ങിയതാണ്.പക്ഷേ, എരിവ് കാരണം ഇഞ്ചി നീര് കുടിക്കുന്നവർ വിരളമാണ്. എന്നാൽ ഈ രീതിയില്‍ തയാറാക്കിയാൽ ഇഞ്ചിയുടെ ഗുണങ്ങൾ നഷ്ടപ്പെടാതെ തന്നെ നമുക്കത് നാരങ്ങായോടൊപ്പം ഉപയോഗിക്കാൻ സാധിക്കും. ആവശ്യമുള്ള സാധനങ്ങള്‍ ഇഞ്ചി – 200 ഗ്രാം പഞ്ചസാര – 150 ഗ്രാം ഏലക്കായ –2 എണ്ണം പുതിന– 5 ഇല ചെറുനാരങ്ങ നീര്– 1 ടി സ്പൂൺ   ഇഞ്ചി, ചെറുനാരങ്ങ നീര്, പുതിന, ഏലക്കായ, എന്നിവ അല്പം വെള്ളം  മിക്സിയിൽ  ചേർത്ത് അടിച്ചെടുക്കുക. അരിച്ചെടുത്ത ജ്യൂസിലേക്ക് തണുത്ത വെള്ളം ഒഴിച്ച് നേർപ്പിക്കുക.ആവശ്യത്തിന് പഞ്ചസാരയോ തേനോ ചേർത്ത് ഉപയോഗിക്കാം.   ദിവസേന ഇഞ്ചി തിളപ്പിച്ച് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇതുവഴി അസുഖങ്ങള്‍ വരാതിരിക്കുന്നതിനും  സഹായിക്കും.   ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗമാണ് ഇഞ്ചി. ഇഞ്ചി ചതച്ച് ഇതില്‍ ഉപ്പും ചേര്‍ത്ത് ഉരുട്ടി  വിഴുങ്ങുന്നത് അസിഡിറ്റി, വയറുവേദന മുതലായവ ഒഴിവാക്കി…

    Read More »
  • താനേ ലോഗ് ഔട്ടായി  ഫെയ്​സ്ബുക്ക്

     ഉപഭോക്താക്കളുടെ ഡിവൈസില്‍ നിന്നും താനേ ലോഗ് ഔട്ടായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക്. രാത്രി ഒമ്പത് മണിയടെയാണ് ഫെയ്സ്ബുക്ക് ലോഗ് ഔട്ടായത്. ഫെയ്​സ്ബുക്ക് പ്രവര്‍ത്തനം നിലച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമും പ്രവര്‍ത്തന രഹിതമായി.ഇന്‍സ്റ്റഗ്രാം ലോഗ് ഔട്ടായില്ലെങ്കിലും ഉള്ളടക്കങ്ങളൊന്നും കാണിക്കുന്നില്ല. അപ്ഡേറ്റ് ചെയ്തവർക്ക് ഒരു മണിക്കൂറിന് ശേഷം ഫെയ്സ്ബുക്ക് പ്രവര്‍ത്തനം പുനരാരംഭിച്ചു. എങ്കിലും ഇന്ഡ‍സ്റ്റഗ്രാം പൂര്‍വസ്ഥിതിയിലായിട്ടില്ല.

    Read More »
  • ബിജെപി എംപിയുടെ അശ്ലീല വീഡിയോ; കേസെടുത്ത് പോലീസ് 

    ലക്നൗ: ബിജെപി എംപിയുടെ  അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ ബരാബങ്കി മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗവും ബിജെപി നേതാവുമായ ഉപേന്ദ്ര സിംഗ് റാവത്തിന്റെ അശ്ലീല വീഡിയോ ആണ് പ്രചരിക്കുന്നത്. ബിജെപി പ്രഖ്യാപിച്ച ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയില്‍ ഉപേന്ദ്ര സിംഗ് റാവത്തും ഇടംപിടിച്ചിരുന്നു. സിറ്റിംഗ് സീറ്റില്‍ തന്നെയാണ് ഇക്കുറിയും ബിജെപി അദ്ദേഹത്തെ മത്സരിപ്പിക്കുന്നത്. സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് എംപിയുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെയാണ് സംഭവം. എംപിയുടെ പേഴ്‌സണല്‍ സെക്രട്ടറി ദിനേശ് ചന്ദ്ര റാവത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഉപേന്ദ്രി സിംഗിനെ ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം എം.പിയുടെ പ്രതിച്ഛായ മോശമാക്കാൻ വേണ്ടി ചിലർ ചെയ്തതാണ് സംഭവമെന്നാണ് ദിനേശ് ചന്ദ്ര പറയുന്നത്. എംപിയുടെ സ്ത്രീയ്ക്കൊപ്പമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. തനിക്ക് സ്ഥാനാർത്ഥിത്വം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് തന്റെ വ്യാജ അശ്ലീല വീഡിയോ പ്രചരിച്ചതെന്ന് ഉപേന്ദ്ര സിംഗ് റാവത്തും പറഞ്ഞു.

    Read More »
  • ബാറ്റര്‍മാരെ വട്ടം കറക്കുന്ന ചാഹലിനെ ചുമലിലെടുത്ത് വട്ടം കറക്കി സംഗീത ഫോഗട്ട്

    ജയ്പുര്‍: ക്രിക്കറ്റില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സൂപ്പര്‍ താരമാണ് ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. സഹതാരങ്ങളുമൊത്തുള്ള രസകരമായ വീഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിലെ ഡാന്‍സ് വീഡിയോകളിലൂടെയും ചാഹല്‍ ആരാധരെ കൈയിലെടുക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ചാഹലിനെ കൈയിലെടുത്തത് മറ്റൊരു താരമായിരുന്നു. ഗുസ്തി താരം സംഗീത ഫോഗട്ട്. ഡാന്‍സ് റിയാലിറ്റി ഷോ ‘ഝലക് ദിഖ്ലാ ജാ’യില്‍ പങ്കെടുക്കാനെത്തിയ ചാഹലിനെ ഗുസ്തി താരമായ സംഗീത ഫോഗട്ട് എടുത്ത് ചുമലില്‍ എടുത്ത് വട്ടം കറക്കി. പരിപാടിയില്‍ ചാഹലിന്റെ ഭാര്യ ധനശ്രീ വര്‍മ ഫൈനലിലെത്തിയ അഞ്ച് മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. അങ്ങനെയാണ് ചാഹലും ഷോ കാണാനെത്തിയത്. സംഗീത ഫോഗട്ടും മത്സരത്തില്‍ പങ്കെടുത്തിരുന്നെങ്കിലും നേരത്തെ പുറത്തായിരുന്നു. ഗ്രൗണ്ടില്‍ ലെഗ് സ്പിന്‍ കൊണ്ടും ഗൂഗ്ലികള്‍ കൊണ്ടും ബാറ്റര്‍മാരെ വട്ടം കറക്കുന്ന ചാഹല്‍ സ്വയം വട്ടം കറങ്ങുന്നതിന്റെ സുഖം എന്താണെന്ന് ശരിക്കും അറിഞ്ഞു. സംഗീത ചാഹലിനെ അനാസായം ചുമലിലേറ്റി വട്ടം കറക്കിയതോടെ കിളി പാറിയ താരം തന്നെ താഴെ ഇറക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ സൂമഹമാധ്യമങ്ങളില്‍ വൈറലാവുകയും…

    Read More »
  • അപ്രതീക്ഷിതമായ എന്തും പ്രതീക്ഷിക്കുക എന്നതാണ് ഒരു ഡ്രൈവറുടെ ചുമതല !

    നിങ്ങളും സൂപ്പർ ഹീറോയാണ്! നിരത്തിലൂടെ വാഹനമോടിക്കവേ അപ്രതീക്ഷിതമായി മുന്നിലേക്കെത്തിയേക്കാവുന്ന എന്തിൻ്റെയും സുരക്ഷ, വാഹനമോടിക്കുന്ന നിങ്ങളിലാണ്. അപ്രതീക്ഷിതമായ എന്തും പ്രതീക്ഷിക്കുക എന്നതാണ് ഡ്രൈവിംഗിലെ ശ്രദ്ധ. അപ്രതീക്ഷിതമായ എന്തിനേയും സുരക്ഷിതമായി തരണം ചെയ്യുന്ന പ്രവൃത്തിയാണ് ഡിഫൻസീവ് ഡ്രൈവിംഗ്. ഡ്രൈവറുടെ തീരുമാനവും അത് എടുക്കാനുള്ള സമയവുമാണ് നിരത്തിൽ ഒരു അപകടം ഉണ്ടാവണോ വേണ്ടയോ എന്നതിന്റെ നിർണായക ഘടകം. വേഗത കൂടുന്തോറും തീരുമാനം എടുക്കാനുള്ള സമയം കുറയുകയും എടുക്കുന്ന തീരുമാനം തെറ്റിപ്പോകാനുള്ള സാധ്യത കൂടുകയും ചെയ്യും. അപ്രതീക്ഷിതമായി പലതിനെയും നമുക്ക് നിരത്തിൽ നേരിടേണ്ടി വന്നേക്കാം. അതൊരു കുരുന്നു ജീവനാകാം, മറ്റേതെങ്കിലും ജീവിയാകാം. മിതമായ വേഗതയിൽ, തികഞ്ഞ ശ്രദ്ധയോടെയുള്ള ഡ്രൈവിംഗിലൂടെ ആർക്കും അപകടമുണ്ടാകാതെ അത്തരം സാഹചര്യം തരണം ചെയ്യുമ്പോൾ നിങ്ങൾ ഒരു യഥാർത്ഥ ഹീറോയാകുന്നു. സൂപ്പർ ഹീറോ!! #defensivedriving

    Read More »
  • തൈരിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും ;പക്ഷെ ഈ‌ പ്രശ്നമുള്ളവർ കഴിക്കരുത്!

    ആരോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകുന്നവർക്കിടയിൽ തൈര് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ദഹനവ്യവസ്ഥ, രോഗപ്രതിരോധ ശേഷി, ചർമ്മം, മുടി, എല്ലുകൾ എന്നിവയ്‌ക്കെല്ലാം തൈര്   ഗുണം ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാനും തൈര് ഗുണകരമായി പ്രവർത്തിക്കുന്നു.തൈര് ഒരു പ്രോബയോട്ടിക് ഭക്ഷണമായതിനാൽ, അതിൽ നമ്മുടെ ദഹനത്തിന് ഗുണകരമായ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഈ ബാക്ടീരിയകൾ നമ്മുടെ കുടലിന്റെയും വയറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.  വീക്കമുള്ള കുടൽ ആവരണങ്ങളെയും അൾസറുകളെയും തൈര് ശമിപ്പിക്കുമെന്ന് വിദഗ്ദർ അവകാശപ്പെടുന്നു. മോശം ദഹന ആരോഗ്യം പലപ്പോഴും വയറു വീർക്കുന്നതിനും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. തൈര് വായുകോപം കുറയ്ക്കുന്നതിനും വയറ്റിലെ അസ്വസ്ഥതകൾ പരിഹരിക്കുന്നതിനും സഹായിക്കുമെന്നാണ് പഠനങ്ങളും പറയുന്നത്. ദഹനക്കേട് ഒഴിവാക്കാൻ തൈര് ദിവസവും ഭക്ഷണത്തിന് ശേഷം കഴിക്കാം.ദിവസേന രണ്ട് കപ്പ് തൈര് കഴിക്കുന്നവരിൽ  പ്രതിരോധശേഷി തൈര് കഴിക്കാത്തവരെക്കാൾ അഞ്ചിരട്ടി വർദ്ധിപ്പിക്കുന്നു എന്നും പഠനങ്ങൾ പറയുന്നു. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് തൈര്.എല്ലുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്…

    Read More »
  • മദ്യം കുറഞ്ഞ അളവിൽ കഴിക്കുന്നത്​ ഗുണകരമോ ?

    ആൽക്കഹോൾ ചേർന്ന പാനീയങ്ങളെയാണ് പൊതുവെ മദ്യം എന്നു പറയുന്നത്. മദ്യത്തിലെ ചേരുവകളല്ല, മത്തു പിടിപ്പിക്കുന്ന അതിന്റെ ഗുണവിശേഷമാണ് ആ പേരിന്നാധാരം.മദ്യത്തിലെ പൊതുവായ ഘടകം ആൽക്കഹോളാണ്. മനസ്സിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്റ്റീവ് പദാർഥമാണ് ആൽക്കഹോൾ. ആൽക്കഹോൾ തന്നെ പലവിധത്തിലുണ്ട്.ഈതൈൽ ആൽക്കഹോൾ അഥവാ എത്തനോൾ (CH3CH2OH) ആണ് കുടിക്കുന്ന മദ്യത്തിൽ അടങ്ങിയത്.മീതൈൽ ആൽക്കഹോൾ അഥവാ മെത്തനോൾ((CH3OH) മനുഷ്യ ശരീരത്തിൽ ചെന്നാൽ മരണം സംഭവിക്കാം. ഷുഗർ ആൽക്കഹോളുകൾ ,പ്രൊപൈലീൻ ഗ്ലൈക്കോൾ എന്നീ ആൽക്കഹോളുകൾ ഭക്ഷണത്തിലുണ്ടെങ്കിലും അവയൊന്നും മദ്യമല്ല. അമിത മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണങ്കിലും മിതമായ തോതിലുള്ള മദ്യപാനം ചില തരത്തിലുള്ള ഹൃദ്രോഗങ്ങളും, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളും ചെറുക്കുന്നതായി ചില പഠനങളിൽ കണ്ടെത്തിയിട്ടുണ്ട്.അതിനാലാണ് പട്ടാളക്കാർക്കും മറ്റും ‘ ക്വാട്ട ‘ അനുവദിച്ചിട്ടുള്ളത്.(പലപ്പോഴും കഠിന അവസ്ഥയിൽ ജോലി ചെയ്യുന്ന അവരുടെ അവസ്ഥ ഇവിടെ കാണാതെ പോകരുത്) ചരിത്രാതീത കാലം മുതൽക്കേ മനുഷ്യർ മദ്യപിച്ചു തുടങ്ങിയിരുന്നു. ഭാരതീയപുരാണങ്ങളിലെ ദേവന്മാർ സേവിച്ചിരുന്നത് സോമരസം എന്ന മദ്യമായിരുന്നു എന്ന് പുരാണ കഥകളിൽ പറയുന്നു. ഗ്രീക്കുകാർക്ക് വീഞ്ഞിന്റെ ദേവൻ തന്നെയുണ്ട്- ബാക്കസ് അഥവാ…

    Read More »
  • ”ഊരെടാ കൂളിംഗ് ഗ്ലാസ്… ഇനി വെക്കടാ”; വൈറലായി മമ്മൂട്ടിയുടെ വീഡിയോ

    മൂന്നു കൊല്ലം തുടര്‍ച്ചയായി മൂന്നു 50 കോടി സിനിമകളെന്ന നേട്ടം കൊയ്തിരിക്കുകയാണ് മമ്മൂട്ടി. ഭീഷ്മപര്‍വം, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവക്ക് ശേഷം ഭ്രമയുഗമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ വന്‍ ജനപ്രീതി നേടി മുന്നേറുന്നത്. ഇതിനിടെ, കണ്ണൂര്‍ സ്‌ക്വാഡ് -കാതല്‍ ചിത്രങ്ങളുടെ വിജയാഘോഷം നടന്നിരുന്നു. അതിനിടെ, നടന്ന ഒരു സംഭവം ഇപ്പോള്‍ റീലായി പ്രചരിക്കുകയാണ്. ചടങ്ങിനിടെ ഒരാള്‍ കൂളിംഗ് ഗ്ലാസ് അണിഞ്ഞെത്തുന്നതും മമ്മൂട്ടി ഊരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സ്റ്റേജിലെത്തിയ യുവാവിനോട് ഉപഹാരം നല്‍കുന്നത് നിര്‍ത്തി ‘ഊരടാ’യെന്ന് മമ്മൂട്ടി പറയുന്നതും അപ്പോള്‍ യുവാവ് ഗ്ലാസ് ഊരി ഉപഹാരം സ്വീകരിക്കുന്നതും കാണാം. ഇടിക്കുമെന്ന് മമ്മൂട്ടി ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ യുവാവിന് തന്നെ അടുത്ത ഉപഹാരം നല്‍കുന്നതിന് മുമ്പ് മമ്മൂട്ടി ഗ്ലാസ് ഇടെടായെന്ന് പറയുന്നതും യുവാവ് ഗ്ലാസിട്ട് അത് വാങ്ങി ചിരിയോടെ പോകുന്നതുമാണ് വീഡിയോയിലുള്ളത്. 2022ല്‍ നടന്റെ ഭീഷ്മപര്‍വും 2023ല്‍ കണ്ണൂര്‍ സ്വകാഡും 50 കോടി കലക്ഷന്‍ നേടിയിരുന്നു. ഇപ്പോള്‍ ഭ്രമയുഗവും 50 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്. ഇതോടെ മറ്റൊരു…

    Read More »
Back to top button
error: