Social Media
-
September 25, 2024
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് സമീപം രാജവെമ്പാല; തുടല്‍ പൊട്ടിച്ച് ഓടിവന്ന് കടിച്ചുകുടഞ്ഞ് പിറ്റ് ബുള്‍
ലഖ്‌നൌ: ഉഗ്രവിഷമുള്ള രാജവെമ്പാലയെ ആക്രമിച്ച് കൊന്ന് പിറ്റ് ബുള്‍ നായ കുട്ടികളുടെ ജീവന്‍ രക്ഷിച്ചു. വീട്ടുജോലിക്കാരിയുടെ മക്കള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് വീട്ടുവളപ്പില്‍ രാജവെമ്പാല എത്തിയത്. കുട്ടികള്‍ പേടിച്ച് കരയുന്നത് കേട്ടാണ് ജെന്നി എന്ന പിറ്റ് ബുള്‍ പാഞ്ഞെത്തിയത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ ശിവഗണേഷ് കോളനിയിലാണ് സംഭവം. കെട്ടിയിട്ട സ്ഥലത്തു നിന്ന് തുടലുപൊട്ടിച്ചാണ് ജെന്നി പാഞ്ഞെത്തിയത്. എന്നിട്ട് രാജവെമ്പാലെ കടിച്ചുകുടഞ്ഞു. പാമ്പുമായി അഞ്ച് മിനിറ്റോളം അത് പോരാട്ടം തുടര്‍ന്നു. ഒടുവില്‍ പിടഞ്ഞു പിടഞ്ഞ് പാമ്പിന്റെ ജീവന്‍ ഇല്ലാതായെന്ന് ഉറപ്പാക്കിയ ശേഷമേ കടി വിട്ടുള്ളൂ. ഇതിന് മുന്‍പും ജെന്നി പാമ്പിനെ കൊന്ന് ജീവന്‍ രക്ഷിച്ചിട്ടുണ്ടെന്ന് ഉടമ പഞ്ചാബ് സിംഗ് പറഞ്ഞു. ഇതുവരെ പത്തോളം പാമ്പുകളെ ജെന്നി കൊന്നിട്ടുണ്ടെന്നാണ് ഉടമ പറയുന്നത്. സംഭവം നടക്കുമ്പോള്‍ പഞ്ചാബ് സിംഗ് വീട്ടിലുണ്ടായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ മകനും കൊച്ചുമക്കളും ഉണ്ടായിരുന്നു. പാമ്പ് വീട്ടില്‍ കയറിയിരുന്നെങ്കില്‍ എന്തും സംഭവിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. വീട് വയലിന് അരികെ ആയതിനാല്‍ മുന്‍പും മഴക്കാലത്ത് പാമ്പിനെ കണ്ടിട്ടുണ്ട്.…
Read More » -
September 25, 2024
”ശ്രീവിദ്യയെ മോഹിച്ച പ്രമുഖന്റെ മകന്‍, കേട്ടതോടെ ഷോക്കായി”! വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്
മലയാള സിനിമാ ലോകത്തെ അറിയാക്കഥകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പലരും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. പരാതികള്‍ വന്നതോടെ പ്രമുഖ നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ കേസെടുത്തിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. അന്തരിച്ച നടി ശ്രീവിദ്യയെ ദുരുദ്ദേശ്യത്തോടെ സമീപിക്കാന്‍ ശ്രമിച്ച പ്രമുഖനെ തനിക്കറിയാമെന്ന് ആലപ്പി അഷറഫ് പറയുന്നു. ഉന്നത ബന്ധങ്ങളുള്ള ഒരു സുഹൃത്താണ് എന്നെ സമീപിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്ത് വലിയ രാഷ്ട്രീയക്കാരന്റെ മകനാണ്. ഈ രാഷ്ട്രീയ നേതാവ് പില്‍ക്കാലത്ത് മുഖ്യമന്ത്രിയുമായി. ഈ നേതാവിന്റെ മകന് ഒരു സീരിയല്‍ നിര്‍മിക്കാന്‍ താല്‍പര്യമുണ്ട്. ശ്രീവിദ്യ ഉള്‍പ്പെടെയുള്ള ആളുകളെ വെച്ച് എടുക്കണമെന്ന നിര്‍ദ്ദേശവും വന്നു. പ്രാഥമികമായ ചര്‍ച്ച നടന്നു. കുറത്ത് ദിവസം കഴിഞ്ഞപ്പോള്‍ നേതാവിന്റെ മകനുമായി സുഹൃത്ത് വീട്ടിലേക്ക് വന്നു. അദ്ദേഹത്തെ അന്നാണ് ആദ്യമായി അടുത്ത് കാണുന്നത്. അധികം സംസാരിക്കുന്ന പ്രകൃതമല്ല. ഞാന്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ച് എഴുതാനുള്ള കാര്യങ്ങള്‍ ഓര്‍?ഗനൈസ് ചെയ്യാന്‍ തുടങ്ങി. വിദ്യാമ്മയുമായി സംസാരിച്ചു.…
Read More » -
September 24, 2024
മധു സാര്‍ പറഞ്ഞു, ”പപ്പയുടെ സ്ഥാനത്ത് ഇനി ഞാനുണ്ടാകും”… ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ചിന്ത
നടന്‍ മധുവിന് വികാരനിര്‍ഭരമായ ജന്മദിനാശംസകള്‍ നേര്‍ന്ന് ചിന്ത ജോറോം. താന്‍ പിഎച്ച്ഡിക്ക് സിനിമ വിഷയമായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന് ചിന്ത പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പറഞ്ഞുതന്നത് മധുസാര്‍ ആണ്. അങ്ങനെയാണ് ഗവേഷണത്തിലേക്ക് കടക്കുന്നത്. മാത്രമല്ല തനിക്ക് ആദ്യമായി ഉപയോഗിക്കാന്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി തന്നത് മുതല്‍ ഇടാനുള്ള നല്ല വസ്ത്രങ്ങള്‍ വാങ്ങിത്തന്നത് വരെ മധുസാര്‍ ആയിരുന്നെന്നും ചിന്ത ജെറോം കുറിച്ചു. ചിന്തയുടെ കുറിപ്പ്- ”മലയാളത്തിന്റെ നടന വിസ്മയം ശ്രീ മധു സാര്‍ 91ാം വയസ്സിലേക്ക് കടക്കുകയാണ്. ലോക സിനിമയ്ക്ക് മുമ്പിലേക്ക് മലയാള സിനിമ എത്തിച്ച അതുല്യ കലാകാരന്‍ മധു സാര്‍ ഓരോ മലയാളിക്കും അഭിമാനമാണ്. ഈ അതുല്യ കലാകാരന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍ നേരുമ്പോള്‍ വ്യക്തിപരമായി എനിക്ക് ആരാണ് മധു സാര്‍ എന്ന് കുറിക്കണമെന്ന് തോന്നുന്നു. എനിക്ക് ആരാണ് മധുസാര്‍ ; ഞാന്‍ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയിരിക്കുമ്പോള്‍ (ഫാത്തിമ മാതാ നാഷണല്‍ കോളജിലെ രണ്ടാംവര്‍ഷ…
Read More » -
September 23, 2024
ഇവര്‍ക്ക് തലയ്ക്ക് സുഖമില്ലേയെന്ന് സോഷ്യല്‍ മീഡിയ? കുട്ടികളിട്ട അത്തപ്പൂക്കളം ചവിട്ടി മെതിച്ച് യുവതി
ബംഗളൂരു: നഗരത്തിന്റെ ഓരോ അപ്പാര്‍ട്ടുമെന്റും കേന്ദ്രീകരിച്ച് ഓണാഘോഷം നടന്നുവരികയാണ്. അതിനിടെയാണ് നോര്‍ത്ത് ബംഗളൂരുവിലെ തന്നിസാന്ദ്ര എന്ന സ്ഥലത്ത് ഒരു സ്ത്രീ ഓണാഘോഷം അലങ്കോലപ്പെടുത്തിയത്. കുട്ടികള്‍ ഏറെ സമയമെടുത്ത് തയ്യാറാക്കിയ അത്തപ്പൂക്കളം ഏറെ ദാര്‍ഷ്ട്യത്തോടെ ഇവര്‍ ചവിട്ടി നശിപ്പിക്കുകയായിരുന്നു. മൊണാര്‍ക്ക് സെറിനിറ്റി അപ്പാര്‍ട്ട്മെന്റിലാണ് ഓണാഘോഷത്തിന്റെ അടയാളം തന്നെയായ അത്തപ്പൂക്കളം കുട്ടികള്‍ ഒരുക്കിയത്. അതിരാവിലെ പൂക്കള്‍ വാങ്ങിവന്ന്, പൂവിറുത്ത് പൂക്കളം ഒരുക്കിയതെല്ലാം കുട്ടികള്‍ തന്നെയായിരുന്നു. തുടര്‍ന്നാണ് സിമി നായര്‍ എന്ന് പേരുള്ള സ്ത്രീ ഇറങ്ങി വന്ന് പൂക്കളത്തെ ചവിട്ടി മെതിച്ചത്. സംഘാടകരുമായി വലിയ തരത്തില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ട ശേഷം പൂക്കളത്തില്‍ സിമി ഏറെ നേരം കയറി നിന്നു. പൂക്കളം നശിപ്പിക്കരുത്, ദയവായി പിന്മാണം എന്ന് സംഘാടകരെല്ലാം പറഞ്ഞിട്ടും സിമി നായര്‍ ചെവിക്കൊണ്ടില്ല. അപ്പാര്‍ട്ട്മെന്റിലെ കോമണ്‍ ഏരിയയിലാണ് പൂക്കളം ഇട്ടതെന്നും, ബൈലോ പ്രകാരം ഇത്തരത്തില്‍ ഒന്നും ചെയ്യാന്‍ പാടില്ലെന്നുമായിരുന്നു യുവതിയുടെ വാദം. ഇവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Read More » -
September 23, 2024
അടുത്തിടെ വൈറലായ ബ്രേസിയര്‍ പരസ്യം കണ്ടിട്ടില്ലേ? എന്നാല്‍ അതിന്റെ പേരില്‍ ഈ നടി അനുഭവിച്ച കാര്യങ്ങള്‍ അറിയുമോ? ഒരു പോറല്‍ പോലുമേല്‍ക്കാതെ കൂടെ അഭിനയിച്ച മൂന്ന് നടന്മാരും…
സത്യം തുറന്നുപറഞ്ഞതുകൊണ്ട് സിനിമയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടേണ്ട സാഹചര്യമുണ്ടായെന്ന് വെളിപ്പെടുത്തി സിനിമാ -സീരിയല്‍ താരം ടി ടി ഉഷ. 90കളില്‍ സഹനടിയായും നായികയായും മലയാളികള്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് താരം. ഒരു സിനിമയില്‍ താന്‍ അഭിനയിച്ച സീനിന് വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ ഉണ്ടായെന്നും ഉഷ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ‘സത്യം വിളിച്ചുപറയുന്നവരെല്ലാം എപ്പോഴും പുറത്തായിരിക്കുമല്ലോ. സംവിധായകനായ എന്‍ ശങ്കരന്‍ നായരുടെ ‘അഗ്‌നിനിലാവ്’ എന്ന സിനിമയില്‍ ഒരു സീന്‍ ചെയ്തതിന് വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ ഉണ്ടായി. ആ ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളാണ് ഞാന്‍. സിനിമ തുടങ്ങുന്നത് തന്നെ എന്നെ മുഖം മൂടി ധരിച്ച മൂന്നാളുകള്‍ ഓടിക്കുന്നതായാണ്. ആ സീനില്‍ എന്നോടൊപ്പം മാമൂക്കോയ, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരുമുണ്ടായിരുന്നു. പക്ഷെ ചീത്തപ്പേര് ഉണ്ടായത് എനിക്കുമാത്രമാണ്. ആ സീന്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. എന്നോടൊപ്പം ആ സീനില്‍ അഭിനയിച്ചവരെ പ്രശ്‌നങ്ങളൊന്നും ബാധിച്ചില്ല” – ഉഷ പറഞ്ഞു.…
Read More » -
September 20, 2024
ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു വര്‍ഷം കൂടി; 40-ാം ജന്മദിനത്തില്‍ കുറിപ്പുമായി കാവ്യ
40-ാം പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ച് നടി കാവ്യ മാധവന്‍. വെള്ള നിറത്തിലുള്ള സല്‍വാര്‍ സ്യൂട്ട്ധരിച്ച്, കൈയിലൊരു താമരയും പിടിച്ചുള്ള ചിത്രവും കുറിപ്പിനൊപ്പം കാവ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ശാന്തമായ, സമാധാനം നിറഞ്ഞ മറ്റൊരു മനോഹരമായ വര്‍ഷം ആഘോഷിക്കുന്നു. എല്ലാവരും എനിക്ക് അയച്ച സ്നേഹാശംസകള്‍ക്ക് നന്ദി’- കാവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാവ്യയുടെ ക്ലോത്തിങ് ബ്രാന്‍ഡായ ‘ലക്ഷ്യ’യുടെ സല്‍വാറാണ് താരം പിറന്നാള്‍ ദിനത്തില്‍ ധരിച്ചത്. അമല്‍ അജിത്ത് കുമാറാണ് മേക്കപ് ചെയ്തത്. അനൂപ് ഉപാസന ചിത്രങ്ങള്‍ പകര്‍ത്തി. നേരത്തേയും ലക്ഷ്യയുടെ മോഡലായി കാവ്യ മാധവന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്. ആരാധകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പങ്കുവെച്ച ചിത്രത്തിലും കാവ്യ മാധവന്‍ ലക്ഷ്യയുടെ സാരിയാണ് ധരിച്ചത്. ദിലീപും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ലക്ഷ്യയുടെ ഔട്ട്ഫിറ്റുകള്‍ തന്നെയാണ് തെരഞ്ഞെടുത്തത്. മീനാക്ഷി സാരിയും മഹാലക്ഷ്മി പട്ടുപാവാടയുമാണ് അണിഞ്ഞത്.
Read More » -
September 18, 2024
നഗ്‌നപൂജ നടത്തിയെന്നും ക്യാമറാമാനുമായി പ്രണയമെന്നും പറഞ്ഞുണ്ടാക്കി; ആ ബന്ധം തകരാതിരിക്കാന്‍ ശ്രമിച്ചിരുന്നു!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. കാവ്യയോളം മലയാളിത്തമുള്ളൊരു നായികയെ മലയാള സിനിമയ്ക്ക് പിന്നീട് ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. സൂപ്പര്‍ ഹിറ്റായി മാറിയ നിരവധി സിനിമകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട് കാവ്യ. ദിലീപുമായുള്ള വിവാഹ ശേഷം താരം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. എങ്കിലും കാവ്യയെ മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ദിലീപുമായുള്ള കാവ്യയുടെ വിവാഹം രണ്ടാം വിവാഹമാണ്. നേരത്തെ താരം മറ്റൊരാളെ വിവാഹം കഴിക്കുകയും ആ ബന്ധം പിരിയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെക്കുറിച്ചും തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളെക്കുറിച്ചുമൊക്കെ കാവ്യ സംസാരിക്കുന്ന പഴയൊരു അഭിമുഖം വീണ്ടും ചര്‍ച്ചയാവുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. കഴിഞ്ഞുപോയ കാലങ്ങള്‍ ഒക്കെ ഒരു കഥാപാത്രം ചെയ്ത പോലെ ഓര്‍ക്കാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് കാവ്യ പറയുന്നത്. അല്ലാതെ നമ്മള്‍ അത് കൂടുതല്‍ എടുത്തുകഴിഞ്ഞാല്‍ ഒരുപാട് വേദനിക്കേണ്ടി വരുമെന്നാണ് താരം പറയുന്നത്. എന്നെപോലെ ചിന്തിക്കുന്ന ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വലിയ ഒരു ഷോക്ക് തന്നെ ആയിരുന്നു ആ ഒരു കാലഘട്ടം എന്നും…
Read More » -
September 14, 2024
അവന്‍ കഞ്ചാവ് നിര്‍ത്തിയോ എന്നാണ് ചോദ്യം, ഒരു പ്രായത്തില്‍ അങ്ങനെ ഉണ്ടായിരുന്നിരിക്കാം, പക്ഷെ…
അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത നിര്‍മാതാവാണ് സാന്ദ്ര തോമസ്. കഴിഞ്ഞ ദിവസമാണ് സാന്ദ്ര പ്രൊഡ്യൂസേര്‍സ് അസോസിയേഷനെതിരെ രം?ഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സാന്ദ്രയും ഷീലു കുര്യനും സംഘടനയെ വിമര്‍ശിച്ചത്. സംഘടനയിലെ നേതൃനിരയില്‍ മാറ്റം വരണമെന്നും വനിതാ നിര്‍മാതാക്കളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രൊഡ്യൂസേര്‍സ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചകള്‍ പ്രഹസനമാണെന്നും സാന്ദ്ര തോമസ് തുറന്ന് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം പാലിച്ച സംഘടന പക്ഷെ നിവിന്‍ പോളിക്കെതിരെ ആരോപണം വന്നപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പത്രക്കുറിപ്പ് ഇറക്കിയെന്നും സൗന്ദ്ര തോമസും ഷീലു കുര്യനും ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ സിനിമാ സംഘടനകളുടെ ഇടപെടല്‍ നടന്‍ ഷെയ്ന്‍ നി?ഗത്തിന്റെ പ്രതിച്ഛായയെ എങ്ങനെയാണ് ബാധിച്ചതെന്ന് വ്യക്തമാക്കുകയാണ് സാന്ദ്ര തോമസ്. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഷെയ്‌നിനെതിരെ ചില നീക്കങ്ങള്‍ നടന്നെന്ന് സാന്ദ്ര പറയുന്നു. ബുദ്ധിയുള്ള ആര്‍ക്കും മനസിലാകുന്ന കാര്യമാണ്. എത്രയോ നടന്‍മാര്‍ക്കെതിരെ എന്തെല്ലാം പ്രശ്‌നങ്ങള്‍ വന്നു. ഇതെല്ലാം പൊതുസമൂഹത്തിലേക്ക് എത്താറുണ്ടോ. ഞാന്‍ തന്നെ പരാതികള്‍ കൊടുത്തിട്ടുണ്ട്. ഇതൊന്നും പുറത്തേക്ക് വന്നിട്ടില്ല.…
Read More » -
September 13, 2024
എന്റെ അനുഗ്രഹം വേണ്ടവര്‍ ദക്ഷിണ ഗൂഗിള്‍ പേ വഴി അയക്കൂ! കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പേജില്‍ നാഗസൈരന്ധ്രി
അറബിക്കടലിലെ അഡംബരക്കപ്പല്‍ യാത്രയുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ ഫേസ്ബുക്ക് പോസ്റ്റിന് കമന്റുമായി നാഗസൈരന്ധ്രി. താന്‍ ആള്‍ദൈവമാണെന്ന് അവകാശപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അഭിമുഖങ്ങള്‍ നടത്തുന്ന വനിതയാണിവര്‍. അനുഗ്രഹം വേണ്ടവര്‍ ഗൂഗിള്‍ പേ വഴി തനിക്ക് ദക്ഷിണയായി പണം അയച്ചു തരിക. ദക്ഷിണയായി പണം അയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് വാട്സാപ്പില്‍ അയക്കുക അപ്പോള്‍ ലോക ഗുരു നാഗസൈരന്ധ്രി അമ്മയുടെ അനുഗ്രഹം നിങ്ങള്‍ക്ക് തരുന്നതാണ് എന്ന കമന്റുമായാണ് ഇവര്‍ എത്തിയിട്ടുള്ളത്. തൊടുപുഴ ബഡ്ജറ്റ് ടൂറിസം സെല്‍ സംഘിപ്പിക്കുന്ന അഡംബരക്കപ്പല്‍ യാത്രയെ കുറിച്ചായിരുന്നു കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് കുറിപ്പ്. കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ Nefertity Cruise എന്ന കപ്പലില്‍ 5 മണിക്കൂര്‍ കടല്‍ യാത്രയാണ് ബഡ്ജറ്റ് ടൂറിസം സെല്‍ ഒരുക്കുന്നത്. സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ന് തൊടുപുഴയില്‍ നിന്നും പുറപ്പെടും. യാത്രയുടെ ചാര്‍ജ് 3550 രൂപ (കപ്പലില്‍ ഒരുക്കുന്ന ഭക്ഷണവും ഉള്‍പെടെ ആണ് ) 5 മുതല്‍ 10 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് 1250…
Read More » -
September 13, 2024
മൂത്രശങ്ക മാറ്റാന്‍ സൗകര്യമില്ല! പരസ്യമായി കാര്യം സാധിച്ച സില്‍ക്കിന് ചുറ്റം നൂറുകണ്ണുകള്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധമായ ചര്‍ച്ചകളുമൊക്കെ നടക്കുമ്പോള്‍ നടി സില്‍ക്ക് സ്മിതയെ കുറിച്ചുള്ള കഥകളും പ്രചരിക്കുകയാണ്. ഒരു കാലത്ത് മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെയുല്ല ഭാഷകളില്‍ ഒരേ സമയം മാര്‍ക്കറ്റുള്ള താരമായിട്ടാണ് സില്‍ക്ക് സ്മിത നിന്നിരുന്നത്. പിന്നീട് ഇതുവരെ അങ്ങനെ നിലനില്‍ക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്ന് പറയാം. നായിക, നായകന്മാരേക്കാളും പ്രതിഫലം വാങ്ങുന്ന ഐറ്റം ഡാന്‍സര്‍ സില്‍ക്ക് സ്മിത ആയിരുന്നു. സൂപ്പര്‍താര ചിത്രങ്ങളില്‍ സില്‍ക്കിന്റെ ചെറിയൊരു സീനുണ്ടെങ്കില്‍ ഈ സിനിമ സൂപ്പര്‍ഹിറ്റാവുന്ന കാലമുണ്ടായിരുന്നു. സിനിമകളില്‍ ആവശ്യമില്ലെങ്കില്‍ പോലും നടിയുടെ ഒരു ഡാന്‍സ് കൂടി ചേര്‍ക്കണമെന്ന് വിതരണക്കാര്‍ ആവശ്യപ്പെടും. എന്നാല്‍, സിനിമയില്‍ നിന്നും വളരെ മോശമായ അനുഭവങ്ങളാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്. ചിത്രീകരണത്തിനെത്തുന്ന ലൊക്കേഷനില്‍ സില്‍ക്കിന്റെ ബാത്ത്റൂമിലേക്ക് ആളുകള്‍ ഓടിക്കയറിയത് മുതല്‍ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്ങനെയും അവരുടെ നഗ്‌നത കാണണമെന്ന് ആഗ്രഹിച്ചാണ് സിനിമാ ലൊക്കേഷനിലേക്ക് ആളുകള്‍ വന്നിരുന്നത്. ചില സിനിമകളില്‍ ബാത്ത്റൂം സൗകര്യം പോലുമില്ലാതെ പുറത്തിരുന്നും കാര്യം സാധിക്കേണ്ടതായി വന്ന…
Read More »