Social Media
-
October 2, 2024
”എലിസബത്ത് ജീവന്‍ പേടിച്ചോടി, അമൃതയോട് പറയാന്‍ കൊള്ളാത്ത നിലയില്‍ ബാല പെരുമാറി”
ഭാര്യമാരായി ജീവിച്ച അമൃത സുരേഷിനെയും എലിസബത്ത് ഉദയനെയും അതിക്രൂര പ്രവര്‍ത്തികളിലൂടെ നടന്‍ ബാല വലിച്ചിഴച്ചു എന്ന ആരോപണവുമായി യുവതി രംഗത്ത്. കുക്കു എനോല എന്ന വ്യക്തിയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണം അറിയിച്ചത്. അഞ്ചു വര്‍ഷമായി അമൃത സുരേഷ്, അഭിരാമി സുരേഷുമാരുടെ പി.എയായി കുക്കു കൂടെയുണ്ട്. സഹികെട്ട വേളയില്‍ എലിസബത്ത് അമൃതയുമായി സംസാരിച്ച കോള്‍ കേള്‍ക്കാന്‍ ഇടയായ സാഹചര്യമാണ് കുക്കു പുറത്തുവിട്ടത്. ഈ വീഡിയോ അഭിരാമി സുരേഷ് ഷെയര്‍ ചെയ്തിരിക്കുന്നു ഒരു മനുഷ്യന് ഇത്രയും മോശമായി പെരുമാറാന്‍ സാധിക്കുമോ എന്നറിയില്ല എന്നും കുക്കു. തനിക്ക് ഇക്കാര്യങ്ങള്‍ എത്രത്തോളം പച്ചയ്ക്ക് തുറന്നു പറയാന്‍ സാധിക്കും എന്നറിയില്ല. നേരിട്ട് ബന്ധപ്പെട്ടാല്‍ തെളിവുകള്‍ നല്‍കാം. ബാലയെ പേടിച്ചു പലരും സംസാരിക്കില്ല. ഭാര്യയായി താമസിച്ചവര്‍ പ്രത്യേകിച്ച്. അയാള്‍ ക്രൂരനാണ്. മീഡിയയുടെ മുന്നിലെ നടനാണ്. എലിസബത്തിനെ പോലും നിയമപരമായി ബാല വിവാഹം ചെയ്തിട്ടില്ല എന്ന് കുക്കു ആരോപിക്കുന്നു. ബാലയുടെ പക്കല്‍ തോക്കുണ്ട്.ഒരിക്കല്‍ അമൃതയുടെ വീട്ടില്‍ വടിവാളുമായി വെട്ടാന്‍ വന്ന സാഹചര്യമുണ്ട്.…
Read More » -
October 2, 2024
വനിത വിജയകുമാറിന് നാലാം വിവാഹം? ഞെട്ടിച്ച് ‘സേവ് ദ് ഡേറ്റ്’
വിവാദങ്ങളുടെ സഹയാത്രികയാണ് നടി വനിത വിജയകുമാര്‍. നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് പുതിയ വാര്‍ത്തകള്‍ക്കു വഴിവച്ചിരിക്കുന്നത്. റോബര്‍ട് മാസ്റ്ററുമായുള്ള നടിയുടെ സേവ് ദ് ഡേറ്റ് ചിത്രമാണ് സ്റ്റോറിയില്‍ കാണാനാകുക. ഒക്ടോബര്‍ അഞ്ചിനാണ് വിവാഹമെന്നും സേവ് ദ് ഡേറ്റ് പോസ്റ്ററില്‍ കാണാം. നടനും കൊറിയോഗ്രാഫറുമാണ് റോബര്‍ട്. മമ്മൂട്ടി നായകനായെത്തിയ ‘അഴകന്‍’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ താരം പിന്നീട് തമിഴകത്ത് അറിയപ്പെടുന്ന ഡാന്‍സ് കൊറിയോഗ്രാഫറായി മാറി. ബിഗ് ബോസ് സീസണ്‍ സിക്‌സില്‍ മത്സരാര്‍ഥിയായിരുന്നു. സ്വന്തം കുടുംബത്തില്‍നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്ന വനിത കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒറ്റയ്ക്കാണ് താമസം. 2020ലാണ് നടിയുടെ മൂന്നാം വിവാഹബന്ധം വേര്‍പിരിയുന്നത്. വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ച വിവാഹത്തിന്റെ ആയുസ്സ് അഞ്ചു മാസം മാത്രമായിരുന്നു. ആദ്യ വിവാഹത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോടെയായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്. എഡിറ്റര്‍ പീറ്റര്‍ പോള്‍ ആയിരുന്നു വരന്‍. എന്നാല്‍, നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്ത്…
Read More » -
September 30, 2024
പണമല്ല ബീഡി മാത്രം മതിയെന്ന് മമ്മൂട്ടി പറയും! അഭിനയിക്കാനെത്തിപ്പോള്‍ ആകെയുള്ള നിര്‍ബന്ധം അതായിരുന്നു
താരരാജാവും മെഗാസ്റ്റാറുമായി വളര്‍ന്ന മമ്മൂട്ടിയെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വക്കീലായിരുന്ന മമ്മൂട്ടിയുടെ തുടക്കകാലത്തെ കുറിച്ചുള്ള കഥകള്‍ അപൂര്‍വ്വമായിട്ടേ പുറത്ത് വന്നിട്ടുള്ളു. വളരെ സാധാരണക്കാരനായിരുന്ന മുഹമ്മദ്കുട്ടി സിനിമയെ മോഹിച്ചതും അഭിനയത്തിലേക്ക് എത്തിയതുമൊക്കെ വലിയ കഥകളാണ്. ഇപ്പോഴിതാ മേള എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി തന്റെ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് കുര്യന്‍ വര്‍ണശാല. അവിചാരിതമായി മമ്മൂട്ടിയെ കണ്ടുമുട്ടിയതും അദ്ദേഹത്തിന് സിനിമയില്‍ അവസരം കൊടുത്തതിനെ പറ്റിയും മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് കുര്യന്‍ തുറന്ന് പറഞ്ഞത്. അന്ന് പണമൊന്നും പ്രധാന്യമില്ലെന്നും ബീഡി മാത്രമേ നിര്‍ബന്ധമുള്ളുവെന്നും പറഞ്ഞായിരുന്നു മമ്മൂട്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു… ‘അന്ന് മമ്മൂട്ടി വക്കീലാണ്. മട്ടാഞ്ചേരിയിലാണ് താമസം. മേള സിനിമയില്‍ അഭിനയിച്ച വക്കീലിനെ കുറിച്ച് ഞാന്‍ ടി എച്ച് കോടമ്പുഴയോട് അന്വേഷിച്ചു. അദ്ദേഹം ഫോണ്‍ നമ്പര്‍ തന്നു. ഷൂട്ടിങ്ങിന് പത്ത് പന്ത്രണ്ട് ദിവസം മാത്രമേ ബാക്കിയുള്ളു. ആര്‍ട്ടിസ്റ്റിനെ കിട്ടിയിട്ടില്ല. രതീഷിനെ ഈ കഥാപാത്രത്തിലേക്ക് നോക്കിയിരുന്നു. പക്ഷേ പുള്ളി തുഷാരം എന്ന…
Read More » -
September 30, 2024
ബാലയെ പോലെ ഗോപി സുന്ദര്‍ ചേച്ചിയെ ദ്രോഹിച്ചിട്ടില്ല! ഗോപി ചേട്ടനോട് ഇപ്പോഴും വെറുപ്പില്ലെന്ന് അഭിരാമി
ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്ന താരമാണ് ബാല. തമിഴ്നാട്ടിലെ പ്രമുഖ താരകുടുംബാംഗമാണെങ്കിലും മലയാളത്തിലാണ് നടന് അഭിനയം സാധ്യത കൂടുതലായി കിട്ടിയത്. കേരളത്തില്‍ വന്ന് വിവാഹിതനായെങ്കിലും അത് പരാജയപ്പെട്ടു. ഇപ്പോള്‍ ബാലയും മുന്‍ ഭാര്യയായിരുന്ന അമൃത സുരേഷും തമ്മിലുള്ള പരസ്യമായ ആരോപണങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ്. താരങ്ങളുടെ ആരോപണത്തിനിടയിലേക്ക് മകള്‍ കൂടി വന്നതാണ് പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കിയത്. പിന്നാലെ അമൃതയും മകളും സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. പലരും അമൃതയുടെ രണ്ടാമത്തെ റിലേഷനെ കുറ്റപ്പെടുത്തി ആണ് സംസാരിച്ചത്… ബാലയുമായി പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമൃത രണ്ടാമതൊരു റിലേഷന്‍ഷിപ്പിലേക്ക് കടക്കുന്നത്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹിതരായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. ഒരുമിച്ചുള്ള ഫോട്ടോസ് പുറത്ത് വിട്ടത് മുതല്‍ അമൃതയും ഗോപിയും പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ അധികം വൈകാതെ താരങ്ങള്‍ വേര്‍പിരിഞ്ഞു. വളരെ പെട്ടെന്ന് ഒരു റിലേഷന്‍ഷിപ്പ് അവസാനിച്ചതിലൂടെയാണ് അമൃതയും ഗോപിയും സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായത്. കഴിഞ്ഞ…
Read More » -
September 29, 2024
വനിതാ എംഎല്‍എയ്ക്ക് ബിജുമേനോനോട് ഭ്രാന്തമായ പ്രണയം, വഴങ്ങാത്തപ്പോള്‍ കേസില്‍ കുടുക്കാന്‍ നീക്കം; അനുഭവം വെളിപ്പെടുത്തി സംവിധായകന്‍
മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ആലപ്പി അഷ്റഫ്. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമാ മേഖലയില്‍ നിന്നുണ്ടായ അനുഭവങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ ബിജുമേനോന്‍ തന്റെ കരിയറില്‍ ഉയര്‍ന്നുവന്ന സമയത്തുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അഷ്റഫ്. ബിജുമേനോന്‍ ഒരു കെണിയില്‍പ്പെട്ട സംഭവമാണ് സംവിധായകന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്. ”ബിജുമേനോന്‍ ഒരു പാവമാണ്. ഒരു ശുദ്ധനാണ്. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യില്ല. അഭിനയവും കുടുംബവും നോക്കി ജീവിക്കുന്നയാളാണ്. താരം കുതിച്ചുയര്‍ന്നുവരുന്ന കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. അദ്ദേഹമന്ന് വിവാഹം കഴിച്ചിട്ടില്ല. ജനങ്ങള്‍ക്കെല്ലാം അയാളെ ഇഷ്ടമാണ്. ഒരിക്കല്‍ തിരുവനന്തപുരത്ത് ബിജുമേനോന്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു. ആ വേദിയില്‍ ഒരു വനിതാ എംഎല്‍എയും ഉണ്ടായിരുന്നു. പരിപാടി അവസാനിച്ചപ്പോള്‍ എംഎല്‍എ ബിജുമേനോന്റെ അടുത്ത് ചെന്ന് പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അങ്ങനെ അവര്‍ ബിജുമേനോന്റെ നമ്പര്‍ വാങ്ങിച്ചു. ഭരണത്തിലിരിക്കുന്ന ഒരു ശക്തയായ നേതാവായിരുന്നു അവര്‍ അപ്പോള്‍. തൊട്ടടുത്ത ദിവസം അവര്‍…
Read More » -
September 28, 2024
സ്വന്തം കാര്‍ഡ് ഉപയോഗിച്ചാല്‍ ഉടനെ കോള്‍, വീട്ടു ജോലിക്കാരനുള്ള ബഹുമാനം പോലുമില്ല; വിക്രം പറഞ്ഞത് സത്യം
ജയം രവി-ആരതി രവി വിവാഹ മോചനമാണ് തമിഴ് സിനിമാ ലോകത്തെ ഇപ്പോഴത്തെ സജീവ ചര്‍ച്ച. ഈ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് ജയം രവി ഉറപ്പിച്ച് കഴിഞ്ഞു. എന്നാല്‍ ആരതി ഇതിന് തയ്യാറാകുന്നില്ല. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി പിരിയുന്നെന്ന് പ്രഖ്യാപിച്ചതെന്ന് ആരതി വാദിക്കുന്നു. ആരതിയുടെ അമിത നിയന്ത്രണമാണ് വിവാഹബന്ധത്തെ ബാധിച്ചതെന്ന് വാദമുണ്ട്. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം ആര്‍ജെ ഷാ എന്ന പ്രമുഖ തമിഴ് യൂട്യൂബറോട് ജയം രവി തുറന്ന് സംസാരിക്കുകയും ചെയ്തു. നടന്‍ തന്നോട് ഇക്കാര്യങ്ങള്‍ തുറന്ന് പറയാനുള്ള കാരണം ആര്‍ജെ ഷാ വിശദീകരിക്കുന്നുണ്ട്. താന്‍ നേരിട്ട് സംസാരിക്കുന്നത് മക്കള്‍ കാണേണ്ടെന്ന് കരുതിയാണ് തന്നോട് ഇക്കാര്യങ്ങള്‍ സംസാരിക്കുന്നതെന്നും പറ്റുകയാണെങ്കില്‍ യൂട്യൂബ് ചാനലില്‍ ഇക്കാര്യങ്ങള്‍ പങ്കുവെക്കണമെന്നും ജയം രവി തന്നോട് ആവശ്യപ്പെട്ടെന്ന് ഷാ പറയുന്നു. ജയം രവി തന്നോട് തുറന്ന് പറഞ്ഞ കാര്യങ്ങളും ആര്‍ജെ ഷാ പങ്കുവെച്ചു. വീട്ട് ജോലിക്കാരന് ലഭിക്കുന്ന ബഹുമാനം പോലും തനിക്ക് ലഭിച്ചില്ലെന്ന് ജയം രവി…
Read More » -
September 27, 2024
”അന്ന് ഞാന്‍ അടികൊണ്ട് ചോരതുപ്പി കിടന്നിട്ടുണ്ട്; വീണ്ടുമൊരു പ്രണയത്തിലാകുന്നത് 14 വര്‍ഷം കഴിഞ്ഞ്”
വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാന്‍ പോലും മുന്‍ ഭാര്യ ഗായിക അമൃത സുരേഷ് തയ്യാറാകുന്നില്ലെന്നും തന്റെ മകളെ തന്നില്‍ നിന്നും അകറ്റുകയാണെന്നും പലപ്പോഴായി നടന്‍ ബാല ആരോപിച്ചിരുന്നു. അച്ഛനെന്ന തന്റെ അവകാശം അവഗണിക്കുകയാണെന്ന് ബാല ഈയിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയായതോടെ ബാലയ്ക്കെതിരെ ആദ്യമായി മകള്‍ രംഗത്തെത്തി. അച്ഛന്‍ പറയുന്നത് പച്ചക്കള്ളമാണെന്നും മദ്യപിച്ച് വന്ന് അമ്മയെ അച്ഛന്‍ പതിവായി ഉപദ്രവിക്കുന്നത് ഇന്നും തനിക്ക് ഓര്‍മയുണ്ടെന്ന് കുട്ടി പറഞ്ഞു. മാത്രവുമല്ല അമ്മയോടുള്ള വാശിയില്‍ തന്നെ കോടതിയില്‍ നിന്ന് വലിച്ചിഴച്ച് കാറിലിട്ട് ചെന്നൈയിലേക്ക് ബലമായി കൊണ്ടുപോയെന്നും കുട്ടി പറഞ്ഞു. തൊട്ടുപിന്നാലെ ബാലയും ഒരു വീഡിയോ ചെയ്തു. മകളുടെ ആരോപണത്തില്‍ ബാല മറുപടി പറഞ്ഞു. വന്നിരിക്കുകയാണ് ബാല. മകളോട് തര്‍ക്കിക്കാന്‍ താനില്ലെന്നും ഇനിയൊരിക്കലും അരികില്‍ വരില്ലെന്നും ബാല പറഞ്ഞു. തൊട്ടുപിന്നാലെ കുട്ടിയ്ക്കെതിരേ കടുത്ത സൈബര്‍ ആക്രമണം ഉണ്ടായി. ഇതോടെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അമൃത. ബാലയുമായി പിരിയാനുള്ള കാരണം ആദ്യമായാണ് അമൃത തുറന്ന് പറഞ്ഞത്. ശാരീരികവും…
Read More » -
September 27, 2024
മദ്യപിച്ചെത്തിയ അച്ഛന്‍ കുപ്പി എനിക്ക് നേരെ എറിയാന്‍ നോക്കി; മകളുടെ വീഡിയോ കണ്ട് തകര്‍ന്ന് ബാല, ഒടുവില്‍ കടുത്ത തീരുമാനം
കഴിഞ്ഞ ദിവസമാണ് നടന്‍ ബാലക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകള്‍ രംഗത്തെത്തിയത്. മദ്യപിച്ചെത്തിയ അച്ഛന്‍ തന്നെയും അമ്മയേയും ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ചില്ലുകുപ്പി തനിക്ക് നേരെ എറിയാന്‍ ശ്രമിച്ചെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഇപ്പോഴിതാ വീഡിയോയോട് പ്രതികരിച്ചിരിക്കുകയാണ് ബാല. വീഡിയോ മുഴുവന്‍ കണ്ടെന്നും ഇനി മുതല്‍ അപ്പ ഇല്ലെന്നുമാണ് ബാല വികാരാധീനനായി പറഞ്ഞത്. ”പാപ്പു സംസാരിച്ച വീഡിയോ ഞാന്‍ കണ്ടിരുന്നു. ആദ്യമായി ഒരു പോസിറ്റീവ് കാര്യം ഞാന്‍ പറയാം. മൈ ഫാദര്‍ എന്ന് പറഞ്ഞത്. താങ്ക്യൂ. നിന്നോട് തര്‍ക്കിക്കാന്‍ പപ്പയില്ല. മകളോട് തര്‍ക്കിക്കുകയാണെങ്കില്‍ ഒരു അപ്പന്‍ ആണേ അല്ല. പിന്നെ പാപ്പു പറഞ്ഞ ചില കാര്യങ്ങള്‍, പാപ്പു എന്നെ വിട്ട് പോയത് മൂന്ന് വയസാകുമ്പോഴാണ്. ഗ്ലാസെടുത്ത് അടിച്ചെന്നൊക്കെ. അഞ്ച് ദിവസം വീട്ടില്‍നിന്ന് അന്നം കൊടുത്തില്ലെന്ന്. തര്‍ക്കിക്കാന്‍ ഞാനില്ല. ജയിക്കാന്‍ പറ്റും. പക്ഷേ ഇന്ന് ഞാന്‍ തോറ്റുകൊടുക്കുകയാണ്. നീ ജയിക്കണം. വാക്ക് വാക്കായിരിക്കും പാപ്പൂ. നിന്റെ വീഡിയോ മുഴുവന്‍ ഞാന്‍ കേട്ടു. നിങ്ങള്‍ക്ക് എന്നെ ഇഷ്ടമുണ്ടെങ്കില്‍ എന്നോടും എന്റെ കുടുംബത്തോടും…
Read More » -
September 26, 2024
”ജയറാം സിനിമയുടെ സ്‌ക്രിപ്റ്റില്‍ ജഗദീഷ് കൈകടത്തിയത് പ്രശ്നമായി; മുകേഷിന്റെ ഭാര്യയുടെ ചെലവ് കമ്പനിക്ക് വന്നു”
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെങ്കിലും കോടികള്‍ ഒഴുക്കി പടം പിടിക്കുന്ന ബോളിവുഡിന് പോലും എത്തി പിടിക്കാന്‍ പറ്റാത്ത ഉയരങ്ങള്‍ മലയാള സിനിമ കീഴടക്കുന്നുണ്ട്. കേരളത്തിലിറങ്ങുന്ന ഭൂരിഭാഗം സിനിമകളും താരങ്ങളും അവരുടെ പ്രകടനങ്ങളും പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയാവുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ചിലപ്പോഴൊക്കെ മലയാള സിനിമയിലെ ഒരു വിഭാഗം ആളുകളുടെ ചില മോശം പ്രവൃത്തികള്‍ ഉയരങ്ങളിലേക്ക് കുതിക്കുന്ന മലയാളം ഇന്റസ്ട്രിയെ പിറകിലേക്ക് വലിക്കുന്നുണ്ട്. അത്തരത്തിലുള്ള നിരവധി കാര്യങ്ങള്‍ അടുത്തിടെ പുറത്തിറങ്ങിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെയും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ അഭിനേതാക്കളെ കുറിച്ച് ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ മണക്കാട് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. മലയാള സിനിമയിലെ താരങ്ങളില്‍ ചിലര്‍ വീട്ടുകാരെ വരെ സെറ്റിലേക്ക് എത്തിച്ച് നിര്‍മാതാവിന് ചെലവ് കൂട്ടുമായിരുന്നുവെന്ന് രാജന്‍ പറയുന്നു. മലയാള താരങ്ങളെ അപേക്ഷിച്ച് ലാളിത്യവും വിനയവും തമിഴ് താരങ്ങള്‍ക്കാണ് കൂടുതലെന്നും രാജന്‍ പറയുന്നു. ചില അനുഭവങ്ങളും…
Read More » -
September 26, 2024
കവിയൂര്‍ പൊന്നമ്മയുടെ സംസ്‌കാരത്തില്‍ മകള്‍ പങ്കെടുത്തില്ല! ചികിത്സയ്ക്കായി കോടികള്‍ മുടക്കി, വെളിപ്പെടുത്തലുമായി കുടുംബം
നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗം സിനിമാ ലോകത്തെയും പ്രേക്ഷകരെ ഏറെ വിഷമിപ്പിച്ചതാണ്. പതിറ്റാണ്ടുകളോളം സിനിമാ രംഗത്ത് തുടര്‍ന്ന കവിയൂര്‍ പൊന്നമ്മയ്ക്ക് എല്ലാ ബഹുമതികളോടും കൂടിയാണ് കേരളം അന്ത്യോപചാരം അര്‍പ്പിച്ചത്. എന്നാല്‍ സംസ്‌കാര ചടങ്ങില്‍ മകള്‍ ബിന്ദു ഇല്ലാത്തത് പലരും ചൂണ്ടിക്കാട്ടി. അമേരിക്കയിലാണ് ബിന്ദുവും കുടുംബവും കഴിയുന്നത്. ബിന്ദുവും അമ്മ കവിയൂര്‍ പൊന്നമ്മയും തമ്മില്‍ അകല്‍ച്ചയിലാണെന്നും അഭ്യൂഹമുണ്ടായി. മുമ്പൊരിക്കല്‍ ഇക്കാര്യം കവിയൂര്‍ പൊന്നമ്മ ഒരു ഷോയില്‍ സംസാരിച്ചിട്ടുമുണ്ട്. ഇതെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് കവിയൂര്‍ പൊന്നമ്മയുടെ കുടുംബം. അമ്മയും മകളും തമ്മില്‍ അകല്‍ച്ചയില്ലെന്ന് കവിയൂര്‍ പൊന്നമ്മയുടെ സഹോദരന്‍ ഗണേശന്‍ പറയുന്നു. കേരളീയം ന്യൂസിനോടാണ് പ്രതികരണം. ബിന്ദു യുഎസിലാണ്. ഒന്നൊന്നര മാസം കൂടെ ഉണ്ടായിരുന്നു. വീണ്ടും വന്ന് അഞ്ച് ദിവസം നിന്ന് തിരിച്ച് പോയതിന്റെ രണ്ടിന്റെ അന്നാണ് മരണം. വലിയ റിസ്‌കെടുത്താണ് ഒന്നൊന്നര മാസം നില്‍ക്കുന്നത്. എപ്പോഴും വന്ന് നില്‍ക്കാന്‍ പറ്റുന്ന സാഹചര്യമല്ല.…
Read More »