Social Media
-
September 11, 2024
”ഞങ്ങളുടെ ക്യാപ്റ്റന്‍ പിണറായി; ഇനി തെറിക്കാനുള്ളത് വന്‍സ്രാവിന്റെ കുറ്റി”
മലപ്പുറം: ജില്ലാ പൊലീസ് മേധാവി അടക്കം മലപ്പുറത്തെ പൊലീസ് സേനയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തിയതിനു പിന്നാലെ പ്രതികരണവുമായി മുന്‍മന്ത്രി കെ ടി ജലീല്‍. ‘മലപ്പുറം എസ്പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു’ എന്ന തലക്കെട്ടിലാണ് കെ ടി ജലില്‍ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടത്. ഐപിഎസ് ഉദ്യോഗസ്ഥരില്‍ സംഘികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ജലീല്‍ ആരോപിച്ചു. വിശ്വസിച്ചവരെ വഞ്ചിക്കുന്ന ശുംഭന്‍മാരെ കുറിച്ച് എന്തുപറയാന്‍?. ഏതെങ്കിലും നിരപരാധികളെ വര്‍ഗീയ വിദ്വേഷത്തിന്റെ പേരില്‍ അന്യായമായി ആര് ദ്രോഹിച്ചാലും അവര്‍ക്കോ അവരുടെ മക്കള്‍ക്കോ അതിന്റെ ‘ഫലം’ ദൈവം നല്‍കും. മലപ്പുറം SP-യെ മാറ്റിയതിലൂടെ രണ്ടാമത്തെ വിക്കറ്റും വീണു. മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍. ഇനി തെറിക്കാനുള്ളത് വന്‍സ്രാവിന്റെ കുറ്റിയാണ്. വൈകാതെ അതും തെറിക്കും. ഞങ്ങളുടെ ക്യാപ്റ്റന്‍ പിണറായി വിജയനാണ്. കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: മലപ്പുറം എസ്.പിയെ മാറ്റി. രണ്ടാം വിക്കറ്റും വീണു. IPS ഉദ്യോഗസ്ഥരില്‍ സംഘികളുടെ എണ്ണം വര്‍ധിക്കുകയാണ്. കേന്ദ്രത്തില്‍ BJP യുടെ അധികാരാരോഹണമാണ്…
Read More » -
September 10, 2024
ചടയന്റെ മകന്‍ ഹോട്ടലില്‍ ചായ അടിക്കുകയല്ല; പോരാളി ഷാജി പറയുന്നതില്‍ പാതി പതിര്!
കണ്ണൂര്‍: ‘സിപിഎം സംസ്ഥാന സെക്രട്ടറിയും അഴീക്കോട് എംഎല്‍എയുമായിരുന്ന ചടയന്‍ ഗോവിന്ദന്റെ ഇളയ മകന്‍ സുഭാഷ് കണ്ണൂര്‍ കമ്പില്‍ ടൗണില്‍ ഹോട്ടല്‍ നടത്തുകയാണ്’! ചടയന്‍ ഗോവിന്ദന്റെ 26 മത് ചരമദിനമായ ഇന്നലെ പോരാളി ഷാജിയും റെഡ് ആര്‍മിയും അടക്കമുള്ള ഇടതു സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്ന വാര്‍ത്തയാണിത്. ദേശാഭിമാനിയുടെ കണ്ണൂര്‍ എഡിഷന്‍ ആരംഭിച്ച സമയത്ത് സുഭാഷിന് ഇവിടെ ജോലി നല്‍കിയിരുന്നുവെന്നും ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉണ്ടായതോടെ മകനോട് ജോലി മതിയാക്കാന്‍ ചടയന്‍ ആവശ്യപ്പെട്ടു, പിന്നാലെ സുഭാഷ് കമ്പില്‍ ടൗണില്‍ ഹോട്ടല്‍ ആരംഭിച്ചു എന്നായിരുന്നു പ്രചാരണം. സുഭാഷ് ചായ അടിക്കുന്ന ഒരു ചിത്രവും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് ഇടതുസൈബര്‍ ഇടങ്ങളിലെ ഈ പ്രചാരണം. സുഭാഷ് ഇപ്പോള്‍ ഹോട്ടലില്‍ ചായ അടിക്കുകയാണോ…? പ്രചരിക്കുന്ന വാര്‍ത്തകളില്‍ പാതി മാത്രമാണ് സത്യമെന്ന് സുഭാഷ് പറയുന്നു. ദേശാഭിമാനിയില്‍ മകന് ജോലി നല്‍കിയതില്‍ ചടയന് വ്യക്തിപരമായി വിയോജിപ്പുണ്ടായിരുന്നു. ഇതോടെ ആറുമാസത്തിനുശേഷം സുഭാഷ് ദേശാഭിമാനിയിലെ ജോലി വിട്ടു.…
Read More » -
September 9, 2024
ആര്‍ക്കെങ്കിലും വാതില്‍ തുറന്നു കൊടുത്തിട്ടുണ്ടോ എന്ന് അവതാരകന്‍; മുഖമടച്ച മറുപടിയുമായി നടി മനീഷ
അനാവശ്യ ചോദ്യം ചോദിച്ച യൂട്യൂബ് ചാനല്‍ അവതാരകന് മുഖത്തടിക്കുന്ന മറുപടിയുമായി നടി മനീഷ കെ.എസ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ‘ചില നടിമാരുടെ വാതിലില്‍ ചിലര്‍ മുട്ടാറുണ്ട്’ എന്ന പരാമര്‍ശത്തെ അധികരിച്ചായിരുന്നു അവതാരകന്റെ ചോദ്യം. അശ്ലീലം കലര്‍ന്നതും ദ്വയാര്‍ഥ പ്രയോഗങ്ങളുമുള്ള ചോദ്യങ്ങള്‍ ചോദിച്ച് വൈറല്‍ കോണ്ടന്റ് ഉണ്ടാക്കാന്‍ ശ്രമം നടത്തുന്ന ഇത്തരം അവതാരകര്‍ക്കൊരു ഒരു പാഠമാണ് മനീഷ പഠിപ്പിച്ചതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. മനീഷയെ ചൊടിപ്പിച്ച അവതാരകന്റെ ചോദ്യം ഇങ്ങനെ: ”പല പ്രോഗ്രാമിലും പങ്കെടുത്ത് നല്ല ബന്ധങ്ങള്‍ ചേച്ചിക്കും ഉണ്ട്. എന്നിരുന്നാലും കാലഘട്ടത്തിന് അനുസരിച്ച് ചേച്ചിക്ക് സഞ്ചരിക്കാന്‍ പറ്റാത്തത് കൊണ്ട് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് മുട്ടുന്ന കാലഘട്ടം ആയത് കൊണ്ട് കണക്ട് ചെയ്ത് ചോദിക്കുവാ, ആരെങ്കിലും മുട്ടിയപ്പോള്‍ ചേച്ചിയുടെ നിലനില്‍പ്പിനും ചേച്ചിയുടെ അവസരത്തിനും വേണ്ടി മുട്ടിയ വാതില്‍ തുറന്ന് കൊടുത്തിട്ടുണ്ടോ?” അവതാരകന്റെ മുഖമടച്ചുള്ള നടിയുടെ മറുപടിയും ഉടനെത്തി. നിന്റെ അമ്മയോട് പോയി ചോദിക്ക് എന്നായിരുന്നു ഇതിന് മനീഷ മറുപടി നല്‍കിയത്.…
Read More » -
September 8, 2024
ഒരു നടന്‍ അര്‍ദ്ധനഗ്‌ന ഫോട്ടോ അയച്ചുതന്നു, അതുപോലൊരെണ്ണം തിരിച്ചും അയയ്ക്കാന്‍ ആവശ്യപ്പെട്ടു; അനുഭവം വിവരിച്ച് രഞ്ജിനി ഹരിദാസ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓരോ ദിവസവും മീ ടൂ ആരോപണങ്ങള്‍ വരികയാണ്. തനിക്ക് ഉണ്ടായ ഒരു ദുരനനുഭവം വിവരിക്കുകയാണ് അവതാരക രഞ്ജിനി ഹരിദാസ്. ഒരു നടന്‍ തനിക്ക് നഗ്ന ചിത്രം അയച്ചുതന്നെന്ന് രഞ്ജിനി ഹരിദാസ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തനിക്ക് ഷര്‍ട്ട് ഇടാത്ത ഒരു ചിത്രം അയച്ചുതന്നു. എന്നിട്ട് അത്തരത്തില്‍ ഒരു ഫോട്ടോ അയച്ചുകൊടുക്കാന്‍ ആ നടന്‍ ആവശ്യപ്പെട്ടുവെന്ന് രഞ്ജിനി വെളിപ്പെടുത്തി. നടന്റെ പേര് പറയാമോയെന്ന് ചോദിച്ചപ്പോള്‍ അത് പറയാന്‍ പറ്റില്ലെന്നും തന്റെ കൈയില്‍ ഇപ്പോള്‍ അത് തെളിയിക്കാന്‍ തെളിവ് ഇല്ലെന്നുമാണ് രഞ്ജിനി പറഞ്ഞത്. ‘എനിക്ക് ഷര്‍ട്ട് ഇല്ലാത്ത ഫോട്ടോ അയച്ച ഒരു നടന്‍ ഉണ്ട്. എന്തിനായിരിക്കും അങ്ങനെയൊരു ചിത്രം അയച്ചത്. എന്നിട്ട് എന്നോട് പറയും എന്റെ ഫോട്ടോ അയക്കാന്‍. പക്ഷേ അപ്പോള്‍ തന്നെ അതിന് നല്ല മറുപടി ഞാന്‍ കൊടുത്തു. മുട്ടിയ വാതില്‍ മാറി പോയിയെന്ന് ഞാന്‍ പറയും. പിന്നെ വരില്ല. പക്ഷേ…
Read More » -
September 5, 2024
”ഞാന്‍ ഞെട്ടിപ്പോയി, സിദ്ദിഖ് സാര്‍ അച്ഛനെപോലെയുള്ളയാളാണ്; നിരപരാധിത്വം തെളിയിക്കുന്നതുവരെ അതിജീവിതയ്ക്കൊപ്പം”
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ മാദ്ധ്യമങ്ങള്‍ തന്നെ സമീപിച്ചെങ്കിലും അപ്പോള്‍ നിലപാടറിയിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ലെന്ന് നടി അര്‍ച്ചന കവി. സിനിമയില്‍ നമ്മള്‍ ഏറ്റവുമധികം നന്മയുള്ളവര്‍ എന്ന് കരുതുന്നവരാണ് യഥാര്‍ത്ഥ തെമ്മാടികളെന്നും നടി പറഞ്ഞു. ലാല്‍ മജസ്-എം.ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘നീലത്താമര’യിലൂടെ സിനിമാ രംഗത്ത് എത്തിയ നടിയാണ് അര്‍ച്ചന. തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അര്‍ച്ചനയുടെ പ്രതികരണം. അര്‍ച്ചന കവിയുടെ വാക്കുകള്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതുമുതല്‍ മാദ്ധ്യമങ്ങള്‍ എന്റെ നിലപാടറിയാന്‍ വിളിച്ചുകൊണ്ടിരുന്നു. പക്ഷേ, അപ്പോള്‍ ഞാനതിന് തയ്യാറായിരുന്നില്ല. ആദ്യംതന്നെ ഞാന്‍ ഡബ്യുസിസിയോട് നന്ദി പറയുകയാണ്. മലയാളത്തിലെന്നല്ല, സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. ഡബ്യുസിസിയിലുള്ള പലരെയും വ്യക്തിപരമായി എനിക്കറിയാം. ഇതുവരെ കൊണ്ടെത്തിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. അവരെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു. അഞ്ചും പത്തും വര്‍ഷം മുമ്പ് നടന്ന കാര്യങ്ങള്‍ എന്തിനാണ് ഇപ്പോള്‍ തുറന്നുപറയുന്നതെന്ന് ചോദിക്കുന്നവരുണ്ട്. അതിജീവിതകള്‍ അനുഭവിച്ചതും കടന്നുപോയതുമായ സാഹചര്യങ്ങള്‍ നമുക്കൊരിക്കലും ജഡ്ജ് ചെയ്യാന്‍ പറ്റില്ല. അതിനുള്ള അവകാശം നമുക്കില്ല.…
Read More » -
September 5, 2024
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ശൗചാലയത്തിലെ ക്ലോസറ്റില്‍ പാമ്പുകളുടെ ആറാട്ട്!
ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയിലുള്ള സര്‍ക്കാര്‍ കോളജിന്റെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള വിശ്രമമുറിയില്‍ പാമ്പുകള്‍. ശൗചാലയത്തിലെ ക്ലോസറ്റിലാണ് പാമ്പുകളെ കണ്ടെത്തിയത്. ക്ലോസറ്റ് നിറയെ പാമ്പുകള്‍ ഇഴയുന്ന ഞെട്ടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോളജിനുള്ളിലെ ശുചിത്വത്തിന്റെയും സുരക്ഷയുടെയും മോശം അവസ്ഥയെ തുറന്നുകാട്ടുന്നതാണ് വീഡിയോ. ചെയ്യാര്‍ അണ്ണാ ഗവണ്‍മെന്റ് കോളജിലേതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ഒരു ഡസനോളം പാമ്പുകള്‍ ക്ലോസറ്റിനുള്ളില്‍ ഇഴയുന്നതാണ് വീഡിയോയിലുള്ളത്. ആര്‍ക്കെങ്കിലും പാമ്പുകടിയേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടരമായ സാഹചര്യത്തിലും ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവുകയാണ്. ടോയ്ലറ്റിലോ കോളേജിന്റെ പരിസരത്തോ ആയിരിക്കുമ്പോള്‍ ഈ പാമ്പുകളുടെ കടിയേറ്റേക്കാം. The shocking state of sanitation in a Tamil Nadu college leading to a snake infestation in the bathroom is a glaring example of gross negligence. Students deserve a safe and clean environment, not to be endangered by such hazardous conditions. Immediate action must…
Read More » -
September 1, 2024
‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം’; ആരോപണങ്ങള്‍ വ്യാജമെന്ന് ജയസൂര്യ
തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമെന്ന് നടന്‍ ജയസൂര്യ. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിക്കെതിരെ ഉയര്‍ന്ന പീഡനാരോപണങ്ങള്‍ തന്നെയും തകര്‍ത്തു. ഇനിയുള്ള കാര്യങ്ങള്‍ നിയമ വിദഗ്ധര്‍ തീരുമാനിക്കും. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്നും ജയസൂര്യ പറയുന്നു. 2008, 2013 വര്‍ഷങ്ങളില്‍ സിനിമാ സെറ്റില്‍വെച്ച് രണ്ട് നടിമാരോട് മോശമായി പെരുമാറിയെന്ന കാരണങ്ങളില്‍ രണ്ട് കേസുകളാണ് ജയസൂര്യക്കെതിരെയുള്ളത്. ഈ സാഹചര്യത്തിലാണ് പിറന്നാള്‍ ദിവസമായ ഞായറാഴ്ച വിശദീകരണക്കുറിപ്പുമായി അദ്ദേഹം രംഗത്തെത്തിയത്. വ്യക്തിപരമായ ചില അത്യാവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരുമാസമായി കുടുംബസമേതം അമേരിക്കയിലാണെന്നും ഇതിനിടയിലാണ് അപ്രതീക്ഷിതമായി രണ്ട് വ്യാജ പീഡനാരോപണങ്ങളുണ്ടാവുന്നതെന്നും താരം പറഞ്ഞു. ആരോപണങ്ങള്‍ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ആര്‍ക്കും ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കുനേരെയും, എപ്പോള്‍ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരിപോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓര്‍ക്കുന്നത് നന്ന്. സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എന്നാണല്ലോ.…
Read More » -
August 28, 2024
”ഗര്‍ഭിണിയായ സമയത്തും ഉപദ്രവിച്ചു, പ്രതീക്ഷകള്‍ വെറുതെയായി; എന്റ മോന്‍ ശരിയല്ലെന്നും എനിക്കറിയാമെന്ന് അദ്ദേഹത്തിന്റെ അച്ഛനും പറഞ്ഞു”
മുകേഷിനെതിരെ സിനിമാ രംഗത്തുനിന്നും കൂടുതല്‍ പരാതികള്‍ ഉയരുമ്പോള്‍ നടനെതിരെ വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യഭാര്യസരിത നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു. നടന്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്ന സമയത്താണ് സരിത ഗുരുതരമായ വെളിപ്പെടുത്തലുകളുമായി എത്തിയത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മുകേഷിന് അറിയില്ല. സ്ത്രീവിഷയങ്ങളാണ് പിരിയാനുള്ള പ്രധാനകാരണം. മദ്യപാനവും ഗാര്‍ഹിക പീഡനവും പതിവായിരുന്നെന്നും സരിത പറയുന്നു. ”ഞാനനുഭവിച്ച കാര്യങ്ങള്‍ എനിക്ക് പറയാന്‍ നാണക്കേടായിരുന്നു.. എനിക്ക് സംഭവിക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലായിരുന്നു. ഞാന്‍ സിനിമയിലഭിനയിച്ചിട്ടുണ്ട്.. സിനിമയില്‍ ഇങ്ങനെയെല്ലാം കണ്ടിട്ടുണ്ട്.. ജീവിതത്തില്‍ അതെല്ലാം സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ലായിരുന്നു. പുറത്തു പറയാനും മടിയായിരുന്നു. മാധ്യമങ്ങളില്‍ നിന്ന് ചിലരൊക്കെ ഞാനനുഭവിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ട് വിളിക്കുമ്പോള്‍ ഞാനവരോട് അതൊക്കെ നിഷേധിക്കുമായിരുന്നു.. എനിക്ക് നാണക്കേടായിരുന്നു ആരോടെങ്കിലും ഇതൊക്കെ പറയാന്‍.. എല്ലാം നന്നായി പോകുന്നു എന്ന് ബോധിപ്പിക്കാന്‍ ഓണത്തിനൊക്കെ ഞങ്ങള്‍ ആഹ്ലാദമഭിനയിച്ച് ഫോട്ടോസെടുക്കും.. ഈ കുടുംബപ്രശ്‌നങ്ങള്‍ നടക്കുന്നതിനിടയിലും അദ്ദേഹത്തിന് പല ബന്ധങ്ങളുമുണ്ടായിരുന്നു. അതു തെറ്റാണെന്ന് സ്വയം മനസ്സിലാക്കി അദ്ദേഹം തിരിച്ചുവരുമെന്ന് ഞാന്‍ വെറുതെ പ്രതീക്ഷിച്ചു. എന്റെ അച്ഛന്‍…
Read More » -
August 27, 2024
‘സീബ്രാ ലൈന്‍’ ഉള്ള സ്ഥലത്ത് ഓവര്‍ടേക്ക് ചെയ്യാമോ? വിശദീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം: മോട്ടോര്‍ വാഹന ഡ്രൈവിങ് റെഗുലേഷന്‍ 2017 അനുസരിച്ച് യാതൊരു കാരണവശാലും പെഡസ്ട്രിയന്‍ ക്രോസ്സിങ് ഉള്ള ഒരു സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യരുത്. പെഡസ്ട്രിയന്‍ ക്രോസിങ് ഇല്ലെങ്കില്‍ കൂടിയും റോഡില്‍ ‘Give Way’ സൈനോ ‘Stop’ സൈനോ ഉണ്ടെങ്കില്‍ റോഡ് മുറിച്ച് കടക്കുന്ന കാല്‍നടയാത്രികന് തന്നെയാണ് മുന്‍ഗണന നല്‍കേണ്ടത്. ഇതടക്കം സീബ്രാ ക്രോസിങ് എന്ന് പൊതുവെ അറിയപ്പെടുന്ന പെഡസ്ട്രിയന്‍ ക്രോസിങ്ങുമായി ബന്ധപ്പെട്ട ചില നിയമ വശങ്ങള്‍ കേരള മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ വിശദീകരിച്ചു. കുറിപ്പ്: സീബ്രാ ക്രോസിംഗ് എന്ന് പൊതുവെ അറിയപ്പെടുന്ന പെഡസ്ട്രിയന്‍ ക്രോസിംഗുകളുമായി ബന്ധപ്പെട്ട ചില നിയമ വശങ്ങള്‍ :- മോട്ടോര്‍ വാഹന ഡ്രൈവിംഗ് റെഗുലേഷന്‍ 2017 – റെഗുലേഷന്‍ 5 (e) : യാതൊരു കാരണവശാലും പെഡസ്ട്രിയന്‍ ക്രോസ്സിംഗ് ഉള്ള ഒരു സ്ഥലത്ത് മുമ്പിലെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യരുത്. റെഗുലേഷന്‍ 7 (3) : പെഡസ്ട്രിയന്‍ ക്രോസിംഗ് ഇല്ലെങ്കില്‍ കൂടിയും റോഡില്‍ ‘Give Way’ സൈനോ ‘Stop’…
Read More » -
August 25, 2024
”ഒരു സ്ത്രീ എന്നെ അവരുടെ കീപ്പ് ആയി വച്ചിരുന്നു; കുട്ടിക്കാലത്ത് ആണുങ്ങള്‍ ദുരുപയോഗം ചെയ്തു”
വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ കയറിയ നടനാണ് സുധീര്‍. നായകനായും ഡ്രാക്കുളയായിട്ടും സുധീര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. കരിയറിന്റെ ഇടയ്ക്ക് ക്യാന്‍സര്‍ ബാധിച്ച സുധീര്‍ അതിനെയെല്ലാം അതിജീവിച്ചാണ് മുന്നോട്ട് പോകുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് താരം. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ നേരിട്ട ചില പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറയുകയാണ് നടന്‍. തന്നെ ഒരു സ്ത്രീ മൂന്ന് വര്‍ഷക്കാലം ഉപയോഗിച്ചുവെന്നാണ് സുധീര്‍ വെളിപ്പെടുത്തിയത്. സുധീറിന്റെ ഭാര്യ പ്രിയയും താരത്തിനൊപ്പം ഈ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ‘എന്നെ മൂന്ന് വര്‍ഷം ഒരു സ്ത്രീ അവരുടെ കീപ്പ് ആയി വച്ചിരുന്നു. അവര്‍ എന്നെ കൊണ്ടുനടന്നു. എനിക്ക് ഇഷ്ടം പോലെ പൈസ തന്നു. വലിയൊരു ആളാണ്. അവര്‍ പറയുന്ന എല്ലാ ജോലിയും ചെയ്യുമായിരുന്നു. എന്നെ അവര്‍ ഉപയോഗിച്ച് കൊണ്ടിരുന്നു. പടവും ജോലിയും ഇല്ലാതിരുന്ന സമയത്താണ് അത്. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ എന്നെ തേച്ചു. എന്നെ ഒഴിവാക്കി വിട്ടു. ഞാന്‍ എവിടെപ്പോയി പരാതി പറയും.…
Read More »