Social Media
-
May 30, 2024
‘ബിരിയാണി’യുടെ പേരില്‍ കിട്ടിയ സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങിയത് എന്തിന്? രാഷ്ട്രീയം പണവും പ്രശസ്തിയും നിറയ്ക്കാനുള്ള ‘തണ്ണീര്‍മത്തന്‍’ സഞ്ചിയല്ല
നടി കനി കുസൃതിയ്ക്കെതിരെ വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. തന്റെ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് എതിരായിട്ടും ബിരിയാണി എന്ന ചിത്രത്തില്‍ അഭിനയിച്ചത് കാശിന് വേണ്ടിയായിരുന്നെന്ന് കനി പ്രതികരിച്ചിരുന്നു. എന്നാല്‍, രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരില്‍ നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു? എന്നാണ് ഹരീഷ് ചോദിക്കുന്നത്. അതല്ല, നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡിന്റെ തുകയാണ് കനിയെ ആകര്‍ഷിച്ചതെങ്കില്‍ അത് തുറന്ന് പറയണമായിരുന്നു. നീതി ബോധമുള്ള മനുഷ്യരും ഇന്ത്യന്‍ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം. അല്ലാതെ രാഷ്ട്രിയം പണവും പ്രശസ്തിയും നിറയ്ക്കാനുള്ള ഒരു തണ്ണീര്‍മത്തന്‍ സഞ്ചിയല്ല എന്നും ഹരീഷ് പേരടി വിമര്‍ശിച്ചു. ഹരീഷിന്റെ വാക്കുകള്‍- ”രാഷ്ട്രിയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാന്‍ വേണ്ടി ‘ബിരിയാണി’ എന്ന സിനിമ ചെയ്തത് എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നുറ്റിയൊന്നു ശതമാനവും ഉള്‍ക്കൊള്ളുന്നു..പക്ഷെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരില്‍ നല്ല നടിക്കുള്ള സംസ്ഥാന…
Read More » -
May 29, 2024
”മകന് മരിച്ച് കിടക്കുകയായിരുന്നു; യാത്ര പറഞ്ഞ് ഞാന്‍ ഷൂട്ടിംഗിന് പോയി”…
സിനിമാ, സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ശാന്തി വില്യംസ്. അമ്മ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശാന്തി തമിഴ് സീരിയല്‍ രംഗത്താണ് കൂടുതല്‍ സജീവമായത്. അന്തരിച്ച ക്യാമറമാന് വില്യംസായിരുന്നു ശാന്തിയുടെ ഭര്‍ത്താവ്. വില്യംസിനെ വിവാഹം കഴിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും വിവാഹ ജീവിതത്തില്‍ അനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ചും അഭിമുഖങ്ങളില്‍ ശാന്തി സംസാരിച്ചിട്ടുണ്ട്. അച്ഛന്റെ തീരുമാന പ്രകാരം നിര്‍ബന്ധിച്ച് തന്നെ വിവാഹം ചെയ്യിച്ചതാണെന്നും തനിക്ക് ഈ വിവാഹത്തോട് താല്‍പര്യമില്ലായിരുന്നെന്നും ശാന്തി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മകന്റെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തി വില്യംസ്. മകന്റെ മരണം അപ്രതീക്ഷിതമായിരുന്നെന്ന് ശാന്തി വില്യംസ് പറയുന്നു. 2020 ഒക്ടോബര്‍ 5 ന് എന്റെ മകന് മരിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ എനിക്ക് അസുഖം വന്നു. വെള്ളം കുടിച്ചാല്‍ പോലും ഛര്‍ദ്ദിക്കും. ഞാന്‍ മരിച്ച് പോകുമെന്ന് തോന്നുന്നു, നീ ചേച്ചിമാരെയൊക്കെ നോക്കണം എന്ന് മകനോട് പറഞ്ഞിരുന്നു. നീ പോകില്ല, ഞാനാണ് പോകുകയെന്ന് അന്നവന് പറഞ്ഞു, തളികയ്ക്ക് മുമ്പില്‍ കുമ്പിടാന്‍ തയ്യാറായില്ല. ഞാന്‍ ദൈവത്തിന് മുന്നില്‍ കുമ്പിടില്ല,…
Read More » -
May 28, 2024
ഇന്ന് ഇന്‍സ്റ്റാഗ്രാം അഹാന തൂക്കി; കറുപ്പണിഞ്ഞ് അതീവ ഹോട്ട് ലുക്കില്‍ നടി, ചിത്രങ്ങള്‍ വൈറല്‍
‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച യുവനടിയാണ് അഹാന കൃഷ്ണ. നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളായ അഹാന സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തില്‍ കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് നിരവധി ലൈക്കും കമന്റും ലഭിക്കുന്നുണ്ട്. താരത്തിന്റെ പുതിയ ലുക്ക് കണ്ട് ആരാധകര്‍ ഒന്നടക്കം ഞെട്ടിരിക്കുകയാണ്. നിരവധി താരങ്ങളും അഹാനയ്ക്ക് അഭിന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് ഇന്‍സ്റ്റഗ്രാം അഹാന തൂക്കി, നല്ല ഭംഗിയുണ്ട് തുടങ്ങിയ നിരവധി കമന്റുകളുമായാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവയായ അഹാന അടുത്തിടെ കുടുംബസമേതം മലേഷ്യന്‍ യാത്ര പോയ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരുന്നു. സ്കൈ ടവറില്‍ നിന്നുള്ള ചിത്രങ്ങളാണ് അഹാന കൃഷ്ണ സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചത്. അമ്മ സിന്ധു കൃഷ്ണ, സഹോദരിമാരായ ഇഷാനി, ഹന്‍സിക എന്നിവരോടൊപ്പമാണ് അഹാന അവധിക്കാലം ആഘോഷിച്ചത്.…
Read More » -
May 28, 2024
ആല്‍ബിയും അപ്സരയും ഒളിച്ചോടി വിവാഹം കഴിച്ചവര്‍, നിങ്ങള്‍ തമ്മിലുള്ള ബന്ധം ഞാന്‍ പൊക്കിയതിന് ഷൂട്ടിങ് സെറ്റിലുള്ളവര്‍ സാക്ഷി; ആരോപണങ്ങളുമായി അപ്സരയുടെ ആദ്യ ഭര്‍ത്താവ്
ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന വീക്കെന്റ് എപ്പിസോഡിലാണ് ബിഗ് ബോസ് മലയാളം സീസണ് ആറിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായ അപ്സര രത്നാകരന് പുറത്തായത്. പ്രേക്ഷകരില്‍ പലരുടെയും ടോപ്പ് ഫൈവ് പ്രഡിക്ഷന്‍ ലിസ്റ്റില്‍ പോലും ഇടം പിടിച്ചിരുന്ന മത്സരാര്‍ത്ഥിയാണ് അപ്സര. പക്ഷെ കഴിഞ്ഞ കുറച്ച് നാളുകളായി അപ്സരയുടെ ഗെയിമിനോട് പ്രേക്ഷകര്‍ക്ക് എതിര്‍പ്പായിരുന്നു. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായി മികച്ച ക്യാപ്റ്റന്‍ എന്നുള്ള അംഗീകാരം ലഭിച്ച ഒരേയൊരാളും അപ്സര മാത്രമാകും. അപ്സര ബിഗ് ബോസ് ഷോയുടെ ഭാഗമായ ശേഷം താരത്തിന്റെ വിവാഹ ജീവിതവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ പുറത്ത് പൊട്ടി പുറപ്പെട്ടിരുന്നു. ഹൗസില്‍ വെച്ച് ലൈഫ് സ്റ്റോറി പറയവെ മുന്‍ ഭര്‍ത്താവിനെ കുറിച്ച് അപ്സര പറഞ്ഞ ചില കാര്യങ്ങളാണ് ഇതിനെല്ലാം കാരണമായത്. അന്ന് അപ്സരയുടെ വീഡിയോ പുറത്ത് വന്നപ്പോള്‍ അതിനെയെല്ലാം ഇല്ലാതാക്കുന്ന തരത്തിലുള്ള വീഡിയോയാണ് മുന്‍ ഭര്‍ത്താവ് പങ്കിട്ടത്. താനുമായി കുടുംബ ജീവിതം നയിക്കുമ്പോള്‍ തന്നെ അപ്സര ആല്‍ബിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് മുന്‍ ഭര്‍ത്താവ് കണ്ണന്…
Read More » -
May 27, 2024
നീല ചിത്രത്തില്‍ അഭിനയിക്കുന്നവള്‍ അല്ലേയെന്ന് ബെയില്‍വാന്‍; തന്നെ പറ്റി അയാള്‍ക്ക് അറിയില്ലെന്ന് ഷക്കീല
നടി ഷക്കീലയും തമിഴ് നടനും വിവാദങ്ങളുടെ തോഴനുമായ ബെയില്‍വാന്‍ രംഗനാഥനും ചേര്‍ന്ന് പരസ്പരം ഉന്നയിച്ച ആരോപണങ്ങള്‍ വലിയ രീതിയിലാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ബെയില്‍വാന്റെ മകള്‍ വേറൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന തരത്തില്‍ വിവാദ പ്രസ്താവന നടത്തിയിരിക്കുകയാണ് ഷക്കീല. നടിയുടെ പരാമര്‍ശം ബെയില്വാനെ ചൊടിപ്പിച്ചു. ഇത് പരസ്പരമുള്ള വാക്കുതര്ക്കങ്ങല്ലേക്കും വഴക്കിലേക്കും എത്തിച്ചിരിക്കുകയാണ്. മകളെ പറ്റി മോശമായി സംസാരിച്ചുവെന്ന് ആരോപിച്ച് ബെയില്‍വാന്‍ ഷക്കീലയോട് മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിനോട് പ്രതികരിച്ച ഷക്കീല അദ്ദേഹത്തിനുള്ള മറുപടിയും നല്‍കിയിരിക്കുകയാണ്. ഒരു ടെലിവിഷന്‍ ഷോ യില്‍ പങ്കെടുക്കുകയായിരുന്നു നടി ഷക്കീലയും ബെയില്‍വാനും. മറ്റ് താരങ്ങളെ പറ്റി വെളിപ്പെടുത്തല്‍ നടത്താറുള്ള ബെയില്‍വാന്‍ നിങ്ങളുടെ വീട്ടില്‍ എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ എന്നായിരുന്നു ഷക്കീല ചോദിച്ചത്. മാത്രമല്ല നിങ്ങളുടെ മകള്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും അതൊക്കെ നിങ്ങള്‍ അറിഞ്ഞോണ്ട് ആണോ എന്നും ഷക്കീല ചോദിച്ചു. ഇത് കേട്ടതോടെയാണ് ഷക്കീലയെ അപമാനിക്കുന്ന തരത്തില്‍ ബെയില്‍വാന്‍ സംസാരിച്ചത്. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്…
Read More » -
May 26, 2024
കുടചൂടി ഡ്രൈവര്‍ ബസ് ഓടിച്ചു, കണ്ടക്ടര്‍ വീഡിയോ എടുത്തു; രണ്ടുപേരുടേയും പണിയും പോയി
ബംഗളൂരു: മഴയത്ത് കുടചൂടി ട്രാന്‍സ്പോര്‍ട്ട് ബസ് ഓടിച്ച ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന വനിതാ കണ്ടക്ടര്‍ക്കും സസ്പെന്ഷന്. നോര്‍ത്ത് വെസ്റ്റ് കര്‍ണാടക ആര്.ടി.സി.യുടെ ധാര്‍വാഡ് ഡിപ്പോയിലെ ഡ്രൈവര്‍ ഹനുമന്തപ്പയെയും കണ്ടക്ടര്‍ അനിതയെയുമാണ് സസ്പെന്‍ഡ് ചെയ്തത്. വ്യാഴാഴ്ചയാണ് ബെട്ടഗെരി-ധാര്‍വാഡ് റൂട്ടിലോടുന്ന ബസില്‍ ഹനുമന്തപ്പ ഡ്രൈവറുടെ സീറ്റില്‍ കുട ചൂടിയിരുന്ന് ബസ് ഓടിച്ചത്. അനിത ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബസ് ചോരുന്നതിനാല്‍ ഡ്രൈവര്‍ കുടചൂടിയതാണെന്ന മട്ടിലാണ് വീഡിയോ പ്രചരിച്ചത്. ഒരു കൈയില്‍ കുടപിടിച്ച് മറ്റേ കൈകൊണ്ട് സ്റ്റിയറിങ് പിടിച്ച് ബസ് ഓടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതേപ്പറ്റി അന്വേഷണം നടത്തിയാണ് ആര്.ടി.സി. അധികൃതര്‍ നടപടിയെടുത്തത്. ബസ് ചോരുന്നതാണെന്ന പ്രചാരണം തെറ്റാണെന്ന് അധികൃതര്‍ വിശദീകരിച്ചു. ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ലെന്നും തമാശയ്ക്കായാണ് ഡ്രൈവര്‍ കുടചൂടി ബസ് ഓടിച്ചതെന്നും വിശദീകരണത്തില്‍ പറയുന്നു. ഹനുമന്തപ്പയെയും വീഡിയോ മൊബൈലില്‍ പകര്‍ത്തിയ കണ്ടക്ടര്‍ അനിതയെയും സസ്പെന്‍ഡ് ചെയ്തതായും അറിയിച്ചു. അനിതയുടെ പക്കലുണ്ടായിരുന്ന കുടവാങ്ങിയാണ് ബസ് ഓടിക്കുന്നതിനിടെ ഹനുമന്തപ്പ ചൂടിയത്.
Read More » -
May 25, 2024
ലാലേട്ടന്റെ അമ്പാന്‍… ഡ്രൈവറില്‍നിന്നു മനസാക്ഷി സൂക്ഷിപ്പുകാരനിലേക്ക്! ഈ സ്നേഹത്തിന് നന്ദിയെന്ന് മോഹന്‍ലാല്‍
മോഹന്‍ലാല്‍ എന്ന് പറയുമ്പോള്‍ തന്നെ അറിയാതെ മലയാളി കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി ഒപ്പം പറയുന്ന പേരാണ് ആന്റണി പെരുമ്പാവൂര്‍ എന്നത്. തന്റെ സിനിമ കരിയറിന്റെ എല്ലാ ഉയര്‍ച്ചയുടെയും തന്റെ എല്ലാ നന്മയുടെയും പുറകില്‍ ആന്റണി പെരുമ്പാവൂര്‍ എന്ന ഒരു വ്യക്തിയുണ്ടെന്നും അത് സത്യമാണെന്നും ആ സത്യത്തെ താന്‍ മാനിക്കുന്നുവെന്നും ഇടയ്ക്കിടെ മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. മോഹന്‍ലാലിന്റെ കരിയറിന്റെ തുടക്ക കാലം മുതല്‍ തന്നെ ആന്റണിയും കൂടെയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറും 22 ദിവസത്തേക്ക് പട്ടണപ്രവേശം എന്ന സിനിമയുടെ ലൊക്കേഷനില്‍ ഡ്രൈവറായി വന്നതാണ് ആന്റണി പെരുമ്പാവൂര്‍. പിന്നീട് മൂന്നാംമുറയുടെ ഷൂട്ടിങ് ലൊക്കേഷനിലെ ആള്‍ക്കൂട്ടത്തിനിടയില്‍ ആന്റണിയെ കണ്ടപ്പോള്‍ മോഹന്‍ലാല്‍ ആന്റണിയെ ഡ്രൈവറായി കൂടെ ക്ഷണിക്കുകയായിരുന്നു. പില്ക്കാലത്ത് മോഹന്‍ലാലിന്റെ ആത്മമിത്രമായി ആന്റണി മാറി. നേരത്തേ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസിച്ച് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ആന്റണി… താങ്കളുടെ സാന്നിധ്യത്തിനും സ്നേഹത്തിനും സൗഹൃദത്തിനും നന്ദി. ജന്മദിനാശംസകള്… പ്രിയ സുഹൃത്തേ! എന്നാണ് ആന്റണിയ്ക്ക്…
Read More » -
May 25, 2024
‘ടര്‍ബോ’യുടെ ടൈറ്റില്‍ കാര്‍ഡ് ഉപയോഗിച്ചു; കോക്കിന്റെ ‘കൊരവള്ളി’ക്ക് പിടിച്ച് മമ്മൂട്ടി കമ്പനി
ടര്‍ബോ സിനിമയുടെ ടൈറ്റില്‍ കാര്‍ഡ് ഉപയോഗിച്ച പ്രമുഖ യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ പകര്‍പ്പവകാശ ലംഘനവുമായി മമ്മൂട്ടി കമ്പനി. ചിത്രത്തിന്റെ റിവ്യൂ വീഡിയോയില്‍ യൂട്യൂബര്‍ ഉപയോഗിച്ച തമ്പ്നെയ്ല്‍ ടര്‍ബോ സിനിമയുടെ ഔദ്യോഗിക പോസ്റ്ററായിരുന്നു. ഇതിനെതിരെയാണ് കോപ്പി റൈറ്റ് ലഘനം ചൂണ്ടിക്കാട്ടി മമ്മൂട്ടി കമ്പനി രംഗത്തെത്തിയത്. പിന്നാലെ അശ്വന്ത് കോക്ക് യൂട്യൂബില്‍ നിന്ന് വീഡിയോ നീക്കം ചെയ്യുകയും തമ്പ്നെയ്ല്‍ മാറ്റി അതേ വീഡിയോ തന്നെ വീണ്ടും അപ്ലോഡ് ചെയ്യുകയുമായിരുന്നു. സീറോ തമ്പ്നെയ്ല്‍ ഫോര്‍ മമ്മൂട്ടി കമ്പനി എന്ന അടിക്കുറിപ്പോടെയായിരുന്നു യൂട്യൂബര്‍ അടുത്ത വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ആദ്യമായാണ് മമ്മൂട്ടി കമ്പനി ഇത്തരത്തില്‍ ഒരു നടപടി എടുക്കുന്നത്. സംഭവത്തെ കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളാണ് കമന്റ് ബോക്സില്‍ പ്രേക്ഷകര്‍ പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം ടര്‍ബോ റിലീസായത്. മിഥുന് മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രം ഒരു മാസ് ആക്ഷന്‍ എന്റര്‍ടൈനറാണ്. പോക്കിരി രാജ, മധുര രാജ…
Read More » -
May 23, 2024
73ാമത്തെ വയസ്സിലും മമ്മൂട്ടി അത് ചെയ്തു, ഇത് ചെയ്തു എന്ന ക്ളീഷേ വര്‍ത്തമാനം ഒന്നുമില്ല, പക്ഷേ അയാള്‍ ഒരു ജിന്നാണ്!
ആരാധക ലോകത്തിന്റെ നീണ്ട കാത്തിരിപ്പിനൊടുവില്‍ മെഗാ സ്റ്റാറിന്റെ ആക്ഷന്‍ ചിത്രം ടര്‍ബോ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പ്രതീക്ഷകള്‍ നിറവേറ്റുന്ന ചിത്രമാണ് ടര്‍ബോയെന്നാണ് ആദ്യമണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എത്തുന്ന പ്രതികരണങ്ങള്‍. സോഷ്യലിടത്ത് നിറയെ ജോസേട്ടായി തരംഗം തീര്‍ത്തിരിക്കുകയാണ്. രണ്ടാം ഭാഗത്തിനായി കട്ട വെയിട്ടിംഗ് എന്നൊക്കെയാണ് പ്രതികരണങ്ങള്‍ നിറയുന്നത്. പ്രീ സെയ്ലിലൂടെ മാത്രം തന്നെ ചിത്രം വന്‍ നേട്ടം കൈവരിച്ചിരുന്നു. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം 3.48 കോടി രൂപ ചിത്രം നേടി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീപ്പ് ഡ്രൈവറായ ജോസാണ് മമ്മൂട്ടിയുടെ കഥാപാത്രം. കന്നഡ, തെലുങ്ക് താരങ്ങളായ രാജ്ബി ഷെട്ടി, സുനില്‍ എന്നിവരും ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്. അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ശബരീഷ് വര്‍മ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തിനെ കുറിച്ച് ശ്രീരാജ് വള്ളപ്പാടം മൂവി ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈയടുത്ത കാലത്ത് മലയാളത്തില്‍ നിന്നും വ്യത്യസ്തമായ നിരവധി മികച്ച സിനിമകള്‍ വരികയുണ്ടായി. എന്നാല്‍ ഒരു ഫുള്‍ ഓണ്‍ ആക്ഷന്‍ മൂവി…
Read More » -
May 23, 2024
ധനുഷ് സ്വവര്‍ഗാനുരാഗിയാണെന്ന സുചിത്രയുടെ ആരോപണം; നടനുമായി അവര്‍ക്ക് ബന്ധമുണ്ട്, അല്ലെങ്കില്‍ സത്യങ്ങളൊക്കെ എങ്ങനെ അറിയുമെന്ന് നിര്‍മാതാവ്
മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് കുമാറിനും നടന് ധനുഷിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് പ്രശസ്ത ഗായിക കൂടിയായ സുചിത്ര. 2017 ല്‍ സിനിമാ മേഖലയില്‍ കോളിളക്കം സൃഷ്ടിച്ച സുചി ലീക്സിന് ശേഷമാണ് വീണ്ടും സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വിവാദമായി മാറിയിരിക്കുന്നത്. നടന് ധനുഷിനെ കുറിച്ച് പല അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഇടപെടാനോ മറുപടി കൊടുക്കാനോ നടന് തയ്യാറായിട്ടില്ല. എന്നാല്‍, ഈ വിഷയത്തെ കുറിച്ച് നിര്‍മ്മാതാവ് കെ രാജന് നല്കിയ അഭിമുഖം വൈറലാവുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സുചിത്രയുടെ ആരോപണങ്ങള്‍ക്ക് നിര്‍മാതാവിന്റെ മറുപടി എത്തിയത്. ധനുഷും തന്റെ മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാറും സ്വവര്‍ഗാനുരാഗികള്‍ ആണ്, ധനുഷിന്റെ മുന്‍ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യ ഒരു മോശം അമ്മയാണ്, അവരെ അപേക്ഷിച്ച് ധനുഷ് മികച്ച അച്ഛനാണ്. ഐശ്വര്യ അമ്മയായി മാത്രം പ്രമോട്ട് ചെയ്തതേയുള്ളു. ദമ്പതികള്‍ പരസ്പരം വഞ്ചിച്ചു. ഇരുവരും ഡേറ്റിംഗ് നടത്തുന്ന ആളുകളുമായി പരസ്യമായി ഹോട്ടലുകളില്‍ പോകാറുണ്ട് എന്നിങ്ങനെ നിരവധി…
Read More »