Social Media
-
15/10/2022ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് രാജ് ഭവന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. Hon'ble Governor Shri Arif Mohammed Khan said "My Facebook page appears to be hacked since today morning. The matter has been reported and efforts are on to restore the page ": PRO KeralaRajBhavan pic.twitter.com/O1dhIiWN6v — Kerala Governor (@KeralaGovernor) October 15, 2022 കേരള ഗവര്‍ണറുടെ ഔദ്യോഗി ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം രാജ് ഭവന്‍ അറിയിച്ചത്. “ഇന്ന് രാവിലെ മുതൽ എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. വിഷയം ഫേസ്ബുക്കിന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് ” എന്ന് ട്വിറ്റര്‍ പോസ്റ്റില്‍ ഗവര്‍ണര്‍ക്ക് വേണ്ടി രാജ്…
Read More » -
14/10/2022അതുമെത്തി, ‘ഇഡ്ഡലി എടിഎം’; ചൂടോടെ ഇടലിയും ചട്നിയും കഴിക്കാം, 24 മണിക്കൂറും !
ബെംഗളൂരു: ഇഡ്ഡലി എന്നത് ദക്ഷിണേന്ത്യയിൽ പ്രഭാത ഭക്ഷണങ്ങളിലെ പ്രിയപ്പെട്ട വിഭവമാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഭക്ഷണം കൂടിയാണ് ഇഡ്ഡലി. പഞ്ഞി പോലെയുള്ള ഇഡ്ഡലി ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയുമില്ല. ഇഡ്ഡലിയോടൊപ്പം ചമന്തി കൂടി ഉണ്ടെങ്കിലോ… പിന്നെ വെറെയൊന്നും വേണ്ട. അത്തരം ഇഡ്ഡലി പ്രേമികൾക്കുള്ള ഒരു സന്തോഷവാർത്തയാണിത്. 24 മണിക്കൂറും ഇഡ്ഡലിയും ചട്‌നിയും ലഭ്യമാകുന്ന ഇഡ്ഡലി വെൻഡിങ് മെഷീനാണ് ഇവിടെ ഭക്ഷണപ്രേമികളെ ഞെട്ടിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ ആണ് ഈ പുതിയ സാങ്കേതിക സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇഡ്ഡലി വെൻഡിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിൻറെ വീഡിയോ ട്വിറ്ററിലൂടെ ആണ് വൈറലായിരിക്കുന്നത്. Idli ATM in Bangalore… pic.twitter.com/NvI7GuZP6Y — B Padmanaban ([email protected]) (@padhucfp) October 13, 2022 ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഒരു റെസ്റ്റോറൻറാണ് ഈ ഇഡ്ഡലി വെൻഡിങ് മെഷീൻ അവതരിപ്പിച്ചിരിക്കുന്നത്. ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എന്നിവയെല്ലാം മെനുവിൽ ഉൾപ്പെട്ടിരിക്കുന്നു. വെൻഡിങ് മെഷീനിലെ ആപ്ലിക്കേഷൻ കോഡ് സ്‌കാൻ ചെയ്താൽ ഓൺലൈനായി പേയ്‌മെൻറ് ചെയ്ത് ഫുഡ് ഓർഡർ ചെയ്യാം.…
Read More » -
10/10/2022നയന്‍സിന് താരകളായി ഇരട്ടക്കണ്‍മണികള്‍, ഉയിരും ഉലകും
ചെന്നൈ: തമിഴകത്തിന്റെ താര റാണി നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികള്‍. വിഘ്‌നേഷ് ശിവനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ”നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്‌നേഷ് കുറിച്ചിരിക്കുന്നത്. നയന്‍താരയും വിഘ്‌നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. ജൂണ്‍ 9 ന് മഹാബലിപുരത്തു വച്ചായിരുന്നു നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാല്‍ സമ്പന്നമായിരുന്നു വിവാഹം. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരായത്. നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഒടുവില്‍ 2021 സെപ്റ്റംബറില്‍ തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര…
Read More » -
08/10/2022ട്രാഫിക്ക് നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കൂ, വിലപ്പെട്ട ജീവന്‍ രക്ഷിക്കാം: കേരളാ പൊലീസ്
തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയില്‍ കഴിഞ്ഞ ദിവസം സ്കൂള്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളടക്കം ഒമ്പത് പേരാണ് മരിച്ചത്. കേരളത്തില്‍ ഈ വര്‍ഷം ആഗസ്റ്റ് മാസം വരെ 29,369 റോഡ് അപകടങ്ങള്‍ ഉണ്ടായെന്നും ഇത്രയും റോഡ് അപകടങ്ങളില്‍ 2,895 പേര്‍ മരിച്ചെന്നും കേരളാ പൊലീസിന്‍റെ ഔദ്ധ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു. ട്രാഫിക്ക് നിയമലംഘനങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് പൊലീസിനെ അറിക്കാമെന്നും അത് വഴി വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആകെ വാഹനങ്ങളുടെ അഞ്ചിലൊന്ന് വാഹനങ്ങളെ നിയമ ലംഘനത്തിന് ഇതിനകം പിടികൂടിയിട്ടുണ്ടെന്നും എന്നാല്‍, പിടികൂടിയതിനേക്കാള്‍ എത്രയോ ഇരട്ടി നിയമലംഘനങ്ങൾ നിരത്തുകളിൽ നടക്കുന്നുണ്ടെന്നും കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. അത്തരം നിയമലംഘകരെക്കൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്. നിരത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്‍റെ “ശുഭയാത്ര” വാട്സാപ്പ് നമ്പറിലേക്ക് ഫോട്ടോയും വീഡിയോയും സഹിതം പൊതുജനങ്ങള്‍ക്കും…
Read More » -
02/10/2022അതൊരു പൊട്ടബുദ്ധിക്ക് ചെയ്തത്, ഭാര്യയെയും വേദനിപ്പിച്ചു: മാപ്പ് പറഞ്ഞ് ബീനാ ആന്റണിയുടെ ഭര്‍ത്താവ് മനോജ് കുമാര്‍
കൊച്ചി: സീരിയലില്‍ ഭാര്യയായി അഭിനയിക്കുന്ന നടി മാറി പുതിയ നടി എത്തുന്നത് അറിയിച്ചുള്ള വീഡിയോ വിവാദമായതോടെ മാപ്പ് പറഞ്ഞ് നടന്‍ മനോജ് കുമാര്‍. ”എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചുപോയി, പക്ഷേ ഞാന്‍ തോല്‍ക്കില്ല” എന്നാണ് യൂട്യൂബ് വീഡിയോക്ക് മനോജ് തലക്കെട്ട് നല്‍കിയത്. ഭാര്യ ബീന ആന്റണിയുമായി വേര്‍പിരിഞ്ഞു എന്നു തോന്നലുണ്ടാക്കി വീഡിയോക്ക് കാഴ്ച്ചക്കാരെ കൂട്ടാനാണ് മനോജിന്റെ ശ്രമം എന്ന രീതിയിലാണ് വിമര്‍ശനങ്ങള്‍ വന്നത്. ഇതോടെ മനോജ് മാപ്പ് പറഞ്ഞ് പുതിയ വീഡിയോയുമായി എത്തുകയായിരുന്നു. പണമുണ്ടാക്കാനും കാഴ്ച്ചക്കാരെ കൂട്ടാനും എന്ത് വൃത്തികേടും ചെയ്യുന്ന ആളെന്ന രീതിയിലാണ് പലരും എന്നെ വിമര്‍ശിച്ചത്. സീരിയലിലെ എന്റെ ഭാര്യ കഥാപാത്രം മാറുന്ന കാര്യം അറിയിക്കാനാണ് ഞാന്‍ ഉദ്ദേശിച്ചത്. നടി മാറുന്നതിനാല്‍ സീരിയലിന്റെ സംവിധായകന്‍ ടെന്‍ഷനിലായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പരമാവധി ആളുകളെ അറിയിക്കാമോ എന്നു ചോദിച്ചു. ഒരു പൊട്ടബുദ്ധിക്ക് എനിക്ക് അങ്ങനെ ഒരു തലക്കെട്ട് നല്‍കാനാണ് തോന്നിയത്. ആളുകളെ പറ്റിച്ച് പണമുണ്ടാക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല-മനോജ് വീഡിയോയില്‍ പറയുന്നു.…
Read More » -
18/09/2022ടെലഗ്രാം വഴി വരുന്ന പണികള്‍; ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക
ന്യൂയോര്‍ക്ക്: എത്ര വലിയ ഫയൽ വേണമെങ്കിലും ഏത് സിനിമയുടെ ലിങ്ക് വേണമെങ്കിലും ടെലഗ്രാമിൽ അയയ്ക്കാം. അൺഇൻസ്റ്റാൾ ചെയ്തിട്ട് റീ ഇൻസ്റ്റാൾ ചെയ്താലും ഫയൽ അവിടെത്തന്നെ കാണും. പുതിയ സിനിമയൊക്കെ മണിക്കൂറുകൾക്കുള്ളിൽ ഫോണിന്റെ ഗാലറിയിൽ കാണും. ക്ലാരിറ്റി കുറയാതെ ഫോട്ടോസ് അയയ്ക്കാനും ഇഷ്ടമുള്ള വീഡിയോകൾ ഒക്കെ തപ്പി എടുക്കാനും ടെലഗ്രാം തന്നെ വേണം. ചുരുക്കിപ്പറഞ്ഞാൽ വാട്ട്സാപ്പിനെക്കാളും പെർഫെക്ടാണ് ടെലഗ്രാം. പക്ഷേ ഒരു കുഴപ്പമുണ്ട്. ഈ ആപ്പിലെ പല ഫീച്ചേര്‍സും കുഴപ്പമാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി നിയമവിരുദ്ധ ഉള്ളടക്കങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ പ്രചരിക്കുന്നവര്‍ ഏറെയാണ്. പുതിയ സിനിമകൾ നിയമവിരുദ്ധമായി ഷെയർ ചെയ്യുന്ന പൈറസി ഗ്രൂപ്പുകളും, അഡൾട്ട് ഗ്രൂപ്പുകളും, പോണോഗ്രഫി ഗ്രൂപ്പുകളും ടെലഗ്രാമിൽ ഉണ്ട്. ഇത് കണ്ട് പിടിക്കാൻ വലിയ പാടൊന്നുമില്ല. ആമസോൺ പ്രൈമിലും, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും നെറ്റ്ഫ്‌ളിക്‌സിലുമെല്ലാം റിലീസ് ചെയ്യുന്ന സിനിമകളും സീരീസുകളുമെല്ലാം മണിക്കൂറുകൾക്കുള്ളിൽ ഗ്രൂപ്പുകളിലെത്തും. അതും എച്ച്ഡി പ്രിന്റ്. പൈറസി ഗ്രൂപ്പുകൾ റീമൂവ് ചെയ്താലും ബാക്ക്…
Read More » -
02/09/2022വിവാഹവാര്‍ഷിക പോസ്റ്റ്് പങ്കുവച്ച് കേരളത്തിന്‍െ്‌റ കേപ്റ്റന്‍
തിരുവനന്തപുരം: നാല്‍പത്തി മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് കേരളത്തിന്‍െ്‌റ സ്വന്തം കേപ്റ്റനും ഭാര്യ കമലയും. ഇരുവരും ഒന്നിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവാഹ വാര്‍ഷിക വിവരം അറിയിച്ചത്. ഇന്ന് ഞങ്ങളുടെ നാല്‍പ്പത്തിമൂന്നാം വിവാഹ വാര്‍ഷികം എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി ഫോട്ടോ പങ്കുവെച്ചത്. നിരവധി പേര്‍ പോസ്റ്റിനു കീഴെ ആശംസകളുമായെത്തി. കഴിഞ്ഞ വിവാഹ വാര്‍ഷിക ദിനത്തിലും മുഖ്യമന്ത്രി ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ‘ഒന്നിച്ചുള്ള നാല്‍പത്തി രണ്ട് വര്‍ഷങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രി അന്ന് വിവാഹവാര്‍ഷിക പോസ്റ്റ് പങ്കുവെച്ചത്. 1979 സെപ്റ്റംബര്‍ 2ന് തലശ്ശേരി ടൗണ്‍ഹാളിലായിരുന്നു കൂത്തുപറമ്പ് എം.എല്‍.എയായിരുന്ന പിണറായി വിജയനും കമലയും വിവാഹിതരായത്.
Read More » -
26/08/2022സോഷ്യല്‍ മീഡിയയില്‍ മതചിഹ്നങ്ങളെ അപമാനിച്ചു; ബഹ്റൈനില്‍ രണ്ട് പേര്‍ക്കെതിരെ അടുത്തയാഴ്ച വിധി
മനാമ: ടിക് ടോക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ വഴി മത ചിഹ്നങ്ങളെ അപമാനിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്‍തതിന്റെ പേരില്‍ പിടിയിലായ രണ്ട് പേര്‍ക്കെതിരെ ബഹ്റൈന്‍ ലോവര്‍ ക്രിമിനല്‍ കോടതി അടുത്തയാഴ്ച ശിക്ഷ വിധിക്കും. കേസിലെ രേഖകളും സാക്ഷിമൊഴികളും അന്വേഷണ റിപ്പോര്‍ട്ടുകളും വിശദമായി പരിശോധിച്ച കോടതി അടുത്ത ബുധനാഴ്ച ശിക്ഷ വിധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ രണ്ട് പേരില്‍ ഒരാള്‍ 17 വയസുകാരനാണ്. മത ചിഹ്നങ്ങളെ അപമാനിക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ച് ബഹ്റൈനിലെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം അന്വേഷണം നടത്തിയാണ് പബ്ലിക് പ്രോസിക്യൂഷന്‍ ഇരുവരെയും അറസ്റ്റ് ചെയ്‍തത്. രണ്ട് പ്രതികളെയും വളരെ വേഗം തന്നെ തിരിച്ചറിയാന്‍ സാധിച്ചുവെന്നും തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും ബഹ്റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നേരത്തെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. ടെലികോം ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്‍തതായും മത ചിഹ്നങ്ങളെ അപമാനിച്ചതായും ഇരുവരും കുറ്റസമ്മതം നടത്തിയെന്നാണ് അധികൃതര്‍ അറിയിച്ചത്. പ്രായപൂര്‍ത്തായാകാത്ത…
Read More » -
25/08/2022കഴിക്കാന്‍ നാല് എ ഫോര്‍ ദോശ ആയാലോ? മാവ് നിറയ്ക്കൂ, എണ്ണം നിശ്ചയിക്കൂ, പ്രിന്റ് അമര്‍ത്തൂ… ചൂടന്‍ എ ഫോര്‍ ദോശ റെഡി; വിപണിയില്‍ തരംഗമാകാന്‍ ദോശ പ്രിന്റര്‍
ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവമാണ് ദോശ. ആരോഗ്യദ്രമായ ഭക്ഷണം എന്ന നിലയില്‍ കാലങ്ങളായി നമ്മുടെ പ്രഭാതങ്ങളെ രുചിയും മണവും നിറച്ചതാക്കിമാറ്റി ദോശ അടുക്കള ഭരിച്ചുവരുന്നു. മാവു തയാറാണെങ്കില്‍ ഏറ്റവും എളുപ്പത്തില്‍ കൊച്ചുകുട്ടികള്‍ക്കുമുതല്‍ ആര്‍ക്കും ഉണ്ടാക്കാവുന്ന വിഭവം എന്ന നിലയിലും ദോശ ഏവരുടെയും ആദ്യ പട്ടികയില്‍ ഇടം പിടിക്കാറുണ്ട്. എന്നാല്‍ കാലം മാറിയതിനൊത്ത് ജീവിതരീതികളും മാറി. ടെക്‌നോളജിയുടെ കൈകള്‍ അടുക്കളയിലും ഇന്ന് സജീവമാണ്. തിരക്കേറിയ ജീവിതത്തില്‍ ദോശചുടുന്നതുപോലും ഒരു പണിയാണ്. എന്നാല്‍ ഈ പ്രശ്‌നത്തിനുള്ള പരിഹാരവും ടെക്‌നോളജി വിപണിയില്‍ എത്തിച്ചുകഴിഞ്ഞു. നല്ല ചൂടന്‍ ദോശ പേപ്പര്‍ കനത്തില്‍ ചുട്ടെടുത്തുതരുന്ന ദോശ പ്രിന്റര്‍ ആണ് ഈ പുത്തന്‍ താരം. അരച്ചുവച്ച മാവെടുത്ത് ഒഴിച്ചുകൊടുത്ത്, എത്ര ദോശ വേണമെന്ന എണ്ണവും, അതിന്റെ കട്ടിയും എല്ലാം സെറ്റ് ചെയ്തുവച്ചാല്‍ പിന്നെ അതിന് അനുസരിച്ച് നല്ല ചൂടന്‍ മൊരിഞ്ഞ ദോശകള്‍ തനിയെ വരികയായി. പ്രിന്റര്‍ പരുവത്തിലുള്ള മെഷീന്‍ ആയതുകൊണ്ട് തന്നെ എ- ഫോര്‍ പേപ്പര്‍ പോലെയാണ് ഇതില്‍ നിന്ന് ദോശ…
Read More » -
25/08/2022മാലാഖയുടെ മക്കള്‍ക്ക് തണലാകാന്‍ ഒരമ്മയെത്തുന്നു; താനും മക്കളും പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെന്ന് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ്
കോഴിക്കോട്: നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് തണലാകാന്‍ ഒരു അമ്മയും ചേച്ചിയുമെത്തുന്നു. താനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ് എന്ന കുറിപ്പുമായി ലിനിയുടെ ഭര്‍ത്താവ് സജീഷ് ആണ് വിവാഹിതനാകാന്‍ പോകുന്ന വിവരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ഈ വരുന്ന ആഗസ്റ്റ് 29 ന് വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍വച്ച് ആണ് വിവാഹം. ഇതുവരെ നിങ്ങള്‍ നല്‍കിയ എല്ലാ കരുതലും സ്‌നേഹവും കൂടെ തന്നെ വേണം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനകളും ആശംസകളും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്നും സജീഷ് കുറിച്ചു. നൊമ്പരത്തോടെയും എന്നാല്‍ അതിലേറെ സ്‌നേഹത്തോടെയും മലയാളികള്‍ ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനിയുടേത്. നിപ മഹാമാരിക്കെതിരെ പോരാടി നാലുവര്‍ഷം മുമ്പാണ് സിസ്റ്റര്‍ ലിനി മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അര്‍പ്പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. റിതുല്‍, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍. സജീഷിന്റെ…
Read More »