NEWSSocial Media

ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണ്‍! അധ്യാപക നിയമന പരീക്ഷ വിവാദത്തില്‍

ബംഗളുരു: ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. പലപ്പോഴും പരീക്ഷ പേപ്പറുകളിലും റാങ്ക് ലിസ്റ്റുകളിലും സണ്ണി ലിയോണിന്റെ പേര് വന്നിട്ടുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നിന്നും വരുന്നത്. ഇത്തവണ ഹാള്‍ ടിക്കറ്റിലാണ് താരത്തിന്റെ ഫോട്ടോ ഇടംപിടിച്ചത്.

കര്‍ണാടകയില്‍ അധ്യാപക നിയമനത്തിനുള്ള പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ആണ് സണ്ണി ലിയോണിന്റെ ഫോട്ടോ പതിപ്പിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരമാണ് സണ്ണിയുടെ ചിത്രം ആലേഖനം ചെയ്തത്. ഹാള്‍ ടിക്കറ്റിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Signature-ad

ഇതോടെ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി. പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഫോട്ടോ അപ്ലോഡ് ചെയ്യണ്ടതുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ ആയിരിക്കും ഹാള്‍ ടിക്കറ്റില്‍ അച്ചടിക്കുക എന്നാണ് വിദ്യഭ്യാസ വകുപ്പ് പ്രതികരിക്കുന്നത്.

സംഭവത്തില്‍ അന്വേഷണം നടത്തി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നേരത്തെ സണ്ണി ലിയോണിന്റെ ജന്മദിനമായതില്‍ പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് ഉത്തരക്കടലാസില്‍ എഴുതിയ വിദ്യാര്‍ത്ഥിയുടെ വാര്‍ത്തയും ശ്രദ്ധ നേടിയിരുന്നു.

രംഗീല, വീരമാദേവി, ഷീറോ, കൊക കൊല, ഹെലന്‍, ദ ബാറ്റില്‍ ഓഫ് ഭീമ കൊറിഗന്‍, ചാംപ്യന്‍ എന്നിവയാണ് സണ്ണിയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. ഒ മൈ ഗോസ്റ്റ് എന്ന തമിഴ് ചിത്രമാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: