കല്ല്യാണം കഴിഞ്ഞ് രണ്ടാം മാസം ഗര്‍ഭിണി; നിരന്തര പീഡനത്തിനൊടുവില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ഗോപിക ആദ്യമായി അതറിഞ്ഞു…
ബിഗ് ബോസ് അഞ്ചാം സീസണ്‍ വിജയകരമായി മുന്നേറുന്നു. മറ്റുള്ള സീസണുകളില്‍ നിന്നും ഈ സീസണിനെ നേരിട്ട് നിര്‍ത്തുന്നത് ഒരു കോമണറുടെ സാന്നിധ്യമാണ്. ഗോപിക എന്ന സാധാരണക്കാരി ആണ് ഈ സീസണില്‍ മറ്റുള്ള സെലിബ്രിറ്റികളുടെ ഒപ്പം മത്സരിക്കാന്‍ എത്തിയത്. വളരെ മികച്ച മത്സരമാണ് ഇവര്‍ കാഴ്ചവെക്കുന്നത് എന്നിരിക്കെ തന്നെ ഇവര്‍ക്ക് ധാരാളം വിരോധികളും ഉണ്ട് എന്നത് സത്യമാണ്. അതേസമയം ഇവരെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടും ധാരാളം ആളുകള്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ‘എന്റെ കഥ’ സെഷനില്‍ ഗോപിക തന്റെ ജീവിതകഥ പറയുകയാണ്.
വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോള്‍ തന്നെ ഗര്‍ഭിണിയായി. ആരൊക്കെ ചുറ്റുമുണ്ട് എന്ന് പോലും ശ്രദ്ധിക്കാതെ തനിക്ക് തല്ലി കിട്ടുമായിരുന്നു. അവഗണനകള്‍ കൂടി വന്ന സമയത്ത് മരിക്കാന്‍ വേണ്ടി വിഷം പോലും എടുത്തു. എന്നാല്‍, അപ്പോഴാണ് വയറ്റിലുള്ള കുഞ്ഞിന്റെ ജീവനെക്കുറിച്ച് ഓര്‍ത്തത്. അപ്പോഴാണ് തന്റെ കുഞ്ഞിന്റെ അനക്കം താന്‍ ആദ്യമായി അനുഭവിച്ചത്. അതിനുശേഷമാണ് മരിക്കാന്‍ പാടില്ല എന്ന് തീരുമാനം എടുത്തതെന്നു ഗോപിക പറയുന്നു.
നമ്മളെ ദ്രോഹിക്കുന്നവര്‍ക്ക് നമ്മള്‍ എത്ര ലെവല്‍ വരെ ഉയരാന്‍ സാധിക്കുന്നവരാണ് എന്ന് കാട്ടിക്കൊടുക്കാനാണ് താന്‍ ബിഗ് ബോസ് പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയത് എന്ന് ഗോപിക പറയുന്നത്. തന്റെ ഇനിയുള്ള ജീവിതം തന്റെ മകനുവേണ്ടിയാണ് എന്നും ഗോപിക പറയുന്നു. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പായിരുന്നു ഗോപികയുടെ ജന്മദിനം. ഗോപികയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് കുടുംബവും മകനും എത്തിയിരുന്നു. ഇത് കണ്ട് കണ്ണുനിറയുന്ന ഗോപികയുടെ വീഡിയോയും നമ്മള്‍ കണ്ടതാണ്.
കൊറിയര്‍ കമ്പനി ജീവനക്കാരിയായ ഗോപിക മൂവാറ്റുപുഴ സ്വദേശിയാണ്. അച്ഛനും അമ്മയ്ക്കും പുറമേ രണ്ടു ചേട്ടന്മാര്‍ ആണ് ഇവര്‍ക്ക് ഉള്ളത്. നാല് വയസുകാരന്‍ അമ്പുവാണ് ഗോപികയുടെ മകന്‍.