TRENDING
-
മിൻസ്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലായ ‘ലിസ്റ്റപാഡിൽ’ അവാർഡ് നേട്ടവുമായി നിവിൻ പോളി അവതരിപ്പിച്ച ‘ബ്ലൂസ്’
ബെലാറസിലെ മിൻസ്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ “ലിസ്റ്റപാഡ്”-ൽ “ഫെയ്ത്ത് ഇൻ എ ബ്രൈറ്റ് ഫ്യൂച്ചർ” അവാർഡ് നേടി രാജേഷ് പി കെ സംവിധാനം ചെയ്ത് നിവിൻ പോളി അവതരിപ്പിച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം ‘ബ്ലൂസ്’. ഒട്ടേറെ അംഗീകാരങ്ങൾ സ്വന്തമാക്കിയ ഈ ചിത്രത്തിൻ്റെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഇതോടെ മറ്റൊരു പ്രധാന അന്താരാഷ്ട്ര ബഹുമതി കൂടി എത്തിയിരിക്കുകയാണ്. ബെർലിൻ, വെനീസ്, കാൻ തുടങ്ങിയ ഫെസ്റ്റിവലുകൾക്ക് പുറമേ ലോകത്തിലെ ഏറ്റവും അഭിമാനകരമായ മത്സര ചലച്ചിത്രമേളകളിൽ ഒന്നാണ് ലിസ്റ്റപാഡ്. കണ്ണൂർ ആസ്ഥാനമായുള്ള ആനിമേഷൻ കമ്പനിയായ റെഡ്ഗോഡ് സ്റ്റുഡിയോസാണ് സംഭാഷണരഹിതമായ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുഷിൻ ശ്യാം സംഗീതം ഒരുക്കിയിരിക്കുന്ന ‘ബ്ലൂസിന്റെ’ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ഷിജിൻ മെൽവിൻ ഹട്ടൺ ആണ്. ഈ മേളയുടെ പേരായ “ലിസ്റ്റപാഡ്”, ബെലാറഷ്യൻ ഭാഷയിൽ അർത്ഥമാക്കുന്നത് “ഇല പൊഴിയൽ” എന്നാണ്. മുടിയിൽ പച്ച ഇലയുമായി ജനിച്ച ഒരു പെൺകുട്ടിയുടെ കഥ പറയുന്ന ഈ ചിത്രത്തിൻ്റെ കേന്ദ്ര രൂപവുമായി മനോഹരമായ ഒരു തീമാറ്റിക് സാമ്യതയാണ്…
Read More » -
അനോമി – ദി ഇക്വേഷൻ ഓഫ് ഡെത്ത് സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഭാവന, റഹ്മാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന “അനോമി’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. റിയാസ് മാരാത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രം കൂടിയാണിത്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ റോയ് സി ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. കോ പ്രൊഡ്യൂസഴ്സ്- റാം മിർചന്ദാനി, രാജേഷ് മേനോൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ – അഭിനവ് മെഹ്‌റോത്ര. വിഷ്ണു അഗസ്ത്യ, ബിനു പപ്പു,…
Read More » -
അനിരുദ്ധിന്റെ മ്യൂസിക്കിൽ വിജയുടെയും അനിരുദ്ധിന്റേയും അറിവിന്റെയും ആലാപനത്തിൽ “ദളപതി കച്ചേരി” ഗാനം പ്രേക്ഷകരിലേക്ക് : ജനനായകന് ഊർജ്ജസ്വലമായ തുടക്കം
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രിയ താരം ദളപതി വിജയുടെ ജനനായകനിലെ ആദ്യ ഗാനം റിലീസായി. ദളപതി ആരാധികരെ ആവേശത്തിലാക്കി ദളപതി കച്ചേരി തന്നെയാണ് ഗാനം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അറിവ് രചന നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും വിജയും അറിവും ചേർന്നാണ്. എച്ച്. വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. ജനനായകന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്,…
Read More » -
ഇന്ത്യന്‍ടീമില്‍ ഫുട്‌ബോള്‍ കളിക്കണം: ബംഗലുരു എഫ്‌സി യുടെ ആംഗ്‌ളോ ഇന്ത്യന്‍ നായകന്‍ വില്യംസ് ഓസ്‌ട്രേലിയന്‍ പൗരത്വം വിട്ടു ഇന്ത്യാക്കാരനായി ; ബംഗ്‌ളാദേശിനെതിരേയുള്ള മത്സരത്തില്‍ കളിക്കാനിറങ്ങിയേക്കും
പണജി: മുംബൈയില്‍ വേരുകളുള്ള ആംഗ്ലോ-ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയക്കാരന്‍ ഇന്ത്യന്‍ടീമില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഓസ്‌ട്രേലിയന്‍ പൗരത്വം ഒഴിവാക്കുന്നു. 2023 മുതല്‍ ബംഗലുരു എഫ്‌സിയുടെ ഭാഗമായി മാറിയിരിക്കുന്ന വില്യംസ് ഈ മാസം അവസാനം ബംഗ്ലാദേശിനെതിരെ എഎഫ്‌സി ഏഷ്യന്‍ കപ്പ് 2027 യോഗ്യതാ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചേക്കും. ഇംഗ്ലണ്ട് ക്ലബ്ബുകളായ പോര്‍ട്ട്‌സ്മൗത്ത്, ഫുള്‍ഹാം എന്നിവയ്ക്കായി കളിച്ച വില്യംസ്, 2013 ലെ അണ്ടര്‍ 20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചിരുന്നു, ദക്ഷിണ കൊറിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ സോക്കറൂസിനായി സീനിയര്‍ ടീമില്‍ പോലും പ്രത്യക്ഷപ്പെട്ടു. രണ്ട് വര്‍ഷത്തിന് ശേഷമാണ് വില്യംസ് തന്റെ ഓസ്‌ട്രേലിയന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ തീരുമാനിച്ചത്. ഈ നീക്കം 32 വയസ്സുള്ള വില്യംസിനെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കാന്‍ യോഗ്യനാക്കി. മുംബൈ സര്‍ക്കിളുകളില്‍ പ്രശസ്തനായ ഒരു ഫുട്ബോള്‍ കളിക്കാരനായ ലിങ്കണ്‍ എറിക് ഗ്രോസ്റ്റേറ്റ്, മുന്‍ ടാറ്റാസ് ടീമിനായി കളിച്ചിരുന്നു. 1956 ല്‍ സന്തോഷ് ട്രോഫി നാഷണല്‍സില്‍ ബോംബെയെ പ്രതിനിധീകരിക്കുകയൂം ചെയ്തിരുന്നു. ഈ സീസണില്‍ ബിഎഫ്‌സി ക്യാപ്റ്റനായ…
Read More » -
ഗാബയില്‍ ശക്തമായ മഴയും ഇടിമിന്നലും അഞ്ചാമത്തെ മത്സരം ഉപേക്ഷിച്ചു ; പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കി ; ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും ഹെഡ് കോച്ച് ഗൗതം ഗംഭീറും തുടര്‍ച്ചയായി അഞ്ച് ടി20ഐ പരമ്പര
ഗാബ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഉപേക്ഷിച്ചു. ഗാബ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണ്ണായ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച ബാറ്റിംഗുമായി മുമ്പോട്ട് നീങ്ങുമ്പോഴായിരുന്നു മഴയെത്തി രസംകൊല്ലിയായയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരവും മഴ കാരണം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. മഴ മൂലം കളി തുടരേണ്ടെന്ന് തീരുമാനം എടുക്കുമ്പോള്‍ ഇന്ത്യ 4.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഗില്ലും അഭിഷേകും തകര്‍ത്തടിക്കുമ്പോഴാണ് മഴ കളി തടസ്സപ്പെടുത്തിയത്. 16 പന്തില്‍ 29 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 13 പന്തില്‍ 23 റണ്‍സുമായി അഭിഷേക് ശര്‍മയുമായിരുന്നു ക്രീസില്‍. ടി20ഐ-യില്‍ 1000 റണ്‍സ് നേടുന്ന ഏറ്റവും വേഗതയേറിയ ബാറ്റ്‌സ്മാന്‍ എന്ന ലോക റെക്കോര്‍ഡ് ഇതിനിടയില്‍ അഭിഷേക് സ്വന്തമാക്കി. നാല് ബൗണ്ടറികള്‍ ഒരൊറ്റ ഓവറില്‍ നേടിക്കൊണ്ട് ഗില്ലും തന്റെ വൈദഗ്ധ്യം പ്രകടമാക്കി. ഇടയ്ക്ക് മഴയെത്തിയതിനെ തുടര്‍ന്ന് മത്സരം താത്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ പിന്നീട് മഴ ശക്തമായി. ഇതിനൊപ്പം ഇടിമിന്നലും…
Read More » -
കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ഭരതനാട്യം 2 മോഹിനിയാട്ടം ചിത്രീകരണം കണ്ണൂരിൽ ആരംഭിച്ചു.
ഒരു കുടുംബത്തിനുള്ളിലെ സംഘർഷങ്ങൾ തികച്ചും രസാകരമായി അവതരിപ്പിച്ച് ശ്രദ്ധേയമായ ചിത്രമാണ് ഭരതനാട്യം. കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിൻ്റെ തുടർച്ചയായ മോഹിനിയാട്ടം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ എട്ട് ശനിയാഴ്ച്ച കണ്ണൂർ ജില്ലയിലെ ധർമ്മടത്ത് ആരംഭിച്ചു. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രവും തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ലാ ഫിലിംസ്,സൈജുക്കുറുപ്പ് എൻ്റർടൈൻമെൻ്റസ്, എന്നീ ബാനറുകളിൽ ലിനി മറിയം ഡേവിഡ്, അനുപമ. ബി. നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഭരതൻ്റെ കുടുംബത്തിലെ ചില രഹസ്യങ്ങളായിരുന്നു ഭരതനാട്യത്തിലെ വിഷയമെങ്കിൽ, മോഹിനിയാട്ടു ത്തിലൂടെ ചർച്ച ചെയ്യപ്പെടുന്നത് ഏതു വിഷയമാണ്? പ്രേക്ഷകർക്ക് കൗതുകവും, ചിരിയുമൊക്കെ സമ്മാനിച്ചു കൊണ്ടുതന്നെയാണ് കൃഷ്ണദാസ് മുരളി മോഹിനിയാട്ടത്തേയും അവതരിപ്പിക്കുന്നത്. സൈജുക്കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭരതനാട്യത്തിലെ അഭിനേതാക്കളായ കലാരഞ്ജിനി , നന്ദു പൊതുവാൾ ,ദിവ്യാ . എം. നായർ, സ്വാതി ദാസ് പ്രഭു, ശ്രുതി സുരേഷ്, അഭിരാം രാധാകൃഷ്ണൻ, സോഹൻ സീനുലാൽ ,…
Read More » -
അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; ശിവ ഭഗവാന് ആദരവായി ബ്രഹ്മാണ്ഡ സെറ്റിൽ “ഓം വീര നാഗ” ഗാനം
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ “ഓം വീര നാഗ” എന്ന ഗാന ചിത്രീകരണവും അതിനായി നിർമ്മിച്ച ബ്രഹ്മാണ്ഡ സെറ്റും ശ്രദ്ധ നേടുന്നു. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. ഇപ്പൊൾ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ ഒരു വമ്പൻ ഗാന രംഗമാണ് വാർത്തകളിൽ നിറയുന്നത്. ശിവ ഭഗവാന് ആദരവ് നൽകി കൊണ്ട് ഒരുക്കുന്ന ഈ ഗാനത്തിനായി ബ്രഹ്മാണ്ഡ വലിപ്പത്തിലാണ് ഒരു ശിവ ക്ഷേത്രത്തിൻ്റെ സെറ്റ് രാമ നായിഡു സ്റ്റുഡിയോയിൽ ഒരുക്കിയത്. വമ്പൻ കാൻവാസിൽ ഒരുക്കുന്ന ഈ ഭക്തി ഗാനത്തിന് ഈണം നൽകിയത് ആഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്നാണ്. ബോളിവുഡ് നൃത്ത സംവിധായകൻ ഗണേഷ് ആചാര്യ നൃത്ത ചുവടുകൾ ഒരുക്കുന്ന ഈ ഗാനത്തിൻ്റെ വരികൾ രചിച്ചത് ശ്രീ ഹർഷ.…
Read More » -
കേരളാ ബ്‌ളാസ്‌റ്റേഴ്‌സില്‍ ഏറ്റവും കൂടുതല്‍ കളിച്ച വിദേശതാരം ; നാഴികക്കല്ല് പൂര്‍ത്തിയാക്കി ഉറുഗ്വായന്‍ ഫുട്‌ബോളര്‍ അഡ്രിയാന്‍ ലൂണ ; മഞ്ഞപ്പടയുടെ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച മൂന്നാമത്തെ താരം
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട താരവും മഞ്ഞപ്പടയുടെ മിഡ്ഫീല്‍ഡ് ജനറലുമായ അഡ്രിയാന്‍ ലൂണ മഞ്ഞക്കുപ്പായത്തില്‍ റെക്കോഡിലേക്ക്. കൊച്ചിയുടെ പ്രിയപ്പെട്ട കൊമ്പന്മാര്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വിദേശതാരമായി മാറിയിരിക്കുകയാണ് ലൂണ. കേരള ബ്ലാസ്റ്റേഴ്സില്‍ ചരിത്രനേട്ടം എഴുതിച്ചേര്‍ത്ത ഉറുഗ്വേ താരം 87 മത്സരമാണ് ഇതുവരെ കളിച്ചത്. സൂപ്പര്‍ കപ്പില്‍ മുംബൈയ്ക്കെതിരെ നടന്ന മത്സരത്തിലാണ് ലൂണ ചരിത്രം കുറിച്ചത്. മൊത്തത്തില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന മൂന്നാമത്തെ താരമെന്ന നാഴികക്കല്ലാണ് ആരാധകരുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ ലൂണ സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തില്‍ ലൂണയ്ക്ക് മുന്നിലുള്ളത് കെ.പി. രാഹുലാണ്. 89 മത്സരം കെ.പി. രാഹുല്‍ ബ്‌ളാസ്‌റ്റേഴ്‌സില്‍ കളിച്ചു. 97 മത്സരങ്ങളില്‍ കളിച്ച മലയാളി താരം സഹല്‍ അബ്ദുല്‍ സമദാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച താരം. 86 മത്സരങ്ങള്‍ ജീക്സണ്‍ സിങും കളിച്ചിട്ടുണ്ട്. സന്ദീപ് 81 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. പക്ഷേ ബ്‌ളാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വിദേശതാരമെന്ന ഖ്യാതിയാണ് ലൂണയ്ക്ക് വന്നു…
Read More »

