TRENDING
-
കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി; പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ് ലിമിറ്റഡ് (SIFL) ല്‍ ജോലി നേടാന്‍ അവസരം. പത്താം ക്ലാസ്, ഐ.ടി.ഐ, വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആകെ 37 ഒഴിവുകളുണ്ട്. ഏപ്രില്‍ 1നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സര്‍ക്കാരിന്റെ പബ്ലിക് റിക്രൂട്ട്മെന്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ നല്‍കാം. എല്ലാ വിഭാഗക്കാര്‍ക്കും ഫീസില്ലാതെ അപേക്ഷിക്കാന്‍ അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക. അപേക്ഷ: https://jobs.kpesrb.kerala.gov.in/
Read More » -
ഐ.എസ്.എല്‍: ഷീൽഡ് സാധ്യത ഇങ്ങനെ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത് എഡിഷനിലെ ഷീല്‍ഡിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ഏതാനും മത്സരങ്ങള്‍ ശേഷിക്കെ ആദ്യ അഞ്ചു സ്ഥാനക്കാരില്‍ ആർക്കും ഷീല്‍ഡ് ജേതാക്കളാകാനുള്ള സാധ്യതയാണ് തെളിയുന്നത്. 35 വീതം പോയന്റുമായി പ്ലേഓഫ് ഉറപ്പിച്ച ഒഡിഷ എഫ്.സിയും മുംബൈ സിറ്റി എഫ്.സിയുമാണ് പോയന്റ് പട്ടികയില്‍ മുന്നിലെങ്കിലും മൂന്നാമതുള്ള മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനാണ് കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത്. പ്രതീക്ഷ കൈവിടാതെ എഫ്.സി ഗോവയും കേരള ബ്ലാസ്റ്റേഴ്സും ഫൈനല്‍ ലാപ്പിലുണ്ട്. അതേസമയം, പ്ലേഓഫിലെ ആറാം സ്ഥാനത്തിനായി ആറു ടീമുകള്‍ ഒപ്പത്തിനൊപ്പം നീങ്ങുന്നു എന്നതും കൗതുകകരമാണ്. ബ്ലാസ്റ്റേഴ്സിനെതിരായ ജയത്തോടെ പ്ലേഓഫ് പ്രതീക്ഷ നിലനിർത്തിയ ബംഗളൂരു എഫ്.സിക്കു പുറമെ, ജാംഷഡ്പുർ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി, ഈസ്റ്റ് ബംഗാള്‍ എഫ്.സി, ചെന്നൈയിൻ എഫ്.സി, പഞ്ചാബ് എഫ്.സി എന്നിവയാണ് അവസാന ആറില്‍ കണ്ണുവെക്കുന്നത്. ഓരോ ടീമിനും ചുരുങ്ങിയത് നാലു മത്സരങ്ങളെങ്കിലും ശേഷിക്കെ, ആറു പോയന്റ് മാത്രമാണ് ആദ്യ അഞ്ചു സ്ഥാനക്കാർക്കിടയിലെ പരമാവധി വ്യത്യാസം. ശേഷിക്കുന്ന ആറു…
Read More » -
അഡ്രിയാൻ ലൂണ എത്തുന്നു; പ്രതീക്ഷയോടെ ആരാധകര്‍
കേരള ബ്ലാസ്റ്റേഴ്സ് 2023-24 സീസണ് ആരംഭിച്ചതു തന്നെ പരിക്കിന്റെ അലയൊലികള്‍ കേട്ടാണ്. പരിശീലക ക്യാമ്ബിലേക്ക്, എത്തുംമുമ്ബെ, പരിക്കേറ്റ് പുറത്തായവരുടെ കഥ കൂടി ഇക്കുറി ബ്ലാസ്റ്റേഴ്സിന് പറയാനുണ്ട്. സീസണ് ആരംഭിക്കുന്നതിനു മുൻപ് തന്നെ ആസ്ട്രേലിയൻ താരമായ ജൗഷുവ സോട്ടിരിയോ പരിക്കേറ്റു പുറത്തു പോയിരുന്നു. പുതിയ സീസണില്‍ ആദ്യമായി സ്വന്തമാക്കിയ താരമായിരുന്നു സോട്ടിരിയോ. അതിനു ശേഷം ലൂണ, ഐബാൻ ഡോഹ്ലിങ്, ക്വാമിയോ പെപ്ര, സച്ചിൻ സുരേഷ് എന്നിവരും ഗുരുതരമായ പരിക്കേറ്റു പുറത്തു പോവുകയുണ്ടായി. ഈ നിരയിലെ പ്രധാനിയായിരുന്നു അഡ്രിയാന്‍ ലൂണ. ലൂണക്കേറ്റ പരിക്കിനോളം പോന്നൊരു തിരിച്ചടി കേരള ബ്ലാസ്റ്റേഴ്സിന് വേറെയുണ്ടായിട്ടില്ല. ടീമന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ലൂണയുടെ പരിക്കിനെ വിശേഷിപ്പിക്കുന്നവരും കുറവല്ല. കാരണം അത്രത്തോളം ഇംപാക്ട് സൃഷ്ടിക്കാന്‍ താരത്തിനായിരുന്നു. ലുണ ഇല്ലാത്ത മത്സരങ്ങള്‍ വേറിട്ട് അറിയാനും കഴിഞ്ഞു. അദ്ദേഹത്തിന് പകരമാകാൻ ഇതുവരെ മറ്റൊരു താരത്തിനുമായിട്ടില്ല. ലൂണ പുറത്ത് പോയതിന് ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി നോമ്ബ് നോറ്റ് കാത്തിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ…
Read More »