Breaking NewsLead NewsSports

കേരളബൗളര്‍മാര്‍ക്ക് കാര്യമായി തിളങ്ങാനായില്ല, ചിരാഗ്ജാനി അടിച്ചു തകര്‍ത്തു, ഉജ്വല സെഞ്ച്വറിയും കുറിച്ചു ; രഞ്ജിട്രോഫിയില്‍ കേരളത്തിനെതിരേ സൗരാഷ്ട്ര ശക്തമായി പിടിമുറുക്കി ; 278 റണ്‍സിന്റെ ലീഡ് വഴങ്ങി കേരളം

മംഗലാപുരം: ചിരാഗ് ജാനിയുടെ ശക്തമായ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ കേരളത്തിനെതിരേ രഞ്ജിട്രോഫിയില്‍ സൗരാഷ്ട്രയ്ക്ക് കൂറ്റന്‍ ലീഡ്. അര്‍പ്പിത് വാസവാഡായും പ്രേരക് മങ്കാദും അര്‍ദ്ധശതകം കുറിച്ച് ചിരാഗിന് ശക്തമായ പിന്തുണ നല്‍കുകയും ചെയ്തു. സൗരാഷ്ട്രയ്ക്ക് എതിരേ കേരളം 278 റണ്‍സിന്റെ ലീഡ് വഴങ്ങിയിരിക്കുകയാണ്. കേരളത്തിന്റെ ബൗളര്‍മാര്‍ തിളങ്ങാതെ പോയത് തിരിച്ചടിയായി മാറിയിരുന്നു. നേരത്തേ കേരളം 233 റണ്‍സിന് പുറത്തായിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത സൗരാഷ്ട്ര സ്റ്റംപ് എടുക്കുമ്പോള്‍ അഞ്ചു വിക്കറ്റിന് 351 റണ്‍സ് എടുത്തു. 278 റണ്‍സിന്റെ ലീഡാണ് സൗരാഷ്ട്ര കുറിച്ചിരിക്കുന്നത്. ആദ്യ ഇന്നിംഗ്‌സിലെ മികവ് കേരളത്തിന് ആവര്‍ത്തിക്കാനായില്ല. 152 റണ്‍സ് എടുത്ത ചിരാഗ് ജാനിയുടെ ബാറ്റിംഗ് മികവായിരുന്നു സൗരാഷ്ട്രയ്ക്ക് തുണയായത്. 14 ബൗണ്ടറികളും നാലു സിക്‌സറുകളും ജാനി നേടി. അര്‍പ്പിത് 74 റണ്‍സ് എടുത്തപ്പോള്‍ പ്രേരക് 52 റണ്‍സും നേടി. സമര്‍ ഗജ്ജാര്‍ 31 റണ്‍സ് എടുത്തപ്പേള്‍ ജേ ഗോഹില്‍ 24 റണ്‍സും കുറിച്ചു. കഴിഞ്ഞ ഇന്നിംഗ്‌സില്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ നിധീഷ് രണ്ടാം ഇന്നിംഗ്‌സില്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി.

Signature-ad

ഓപ്പണര്‍ ഹര്‍വിക് ദേശായിയെ രോഹന്റെ കയ്യിലെത്തിച്ച് നിധീഷ് തുടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് സമറും ജേയ് ഗോഹിലും ചേര്‍ന്ന് ഇന്നിംഗ്‌സ് മുമ്പോട്ട് നയിച്ചു. സമീറിനെ ബേസിലും ഗോഹിലിനെ നിധീഷും പുറത്താക്കിയ ശേഷം അര്‍പ്പിതും ചിരാഗും ചേര്‍ന്ന് അവരുടെ ഏറ്റവും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ സൗരാഷ്ട്ര പതിയെ നിലയുറപ്പിച്ചു. പിന്നാലെ പ്രേരകിന്റെ ബാറ്റിംഗ് മികവ് കൂടിയായപ്പോള്‍ സൗരാഷ്ട്രയുടെ ലീഡ് പതിയെ 200 റണ്‍സിനപ്പുറത്തേക്ക് കടന്നു.

ബാബാ അപരാജിതിന്റെ 69 റണ്‍സായിരുന്നു കേരളത്തിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സ്. 38 റണ്‍സ് എടുത്ത അങ്കിത് ശര്‍മ്മയും നിര്‍ണ്ണായക സംഭാവന നല്‍കി. മറ്റുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ പോയത് കേരളത്തിന് തിരിച്ചടിയായി. നായകന്‍ മൊഹമ്മദ് അസ്ഹറുദ്ദീന്‍, വരുണ്‍ നായനാര്‍, നെടുംകുഴി ബേസില്‍ എന്നിവര്‍ പൂജ്യത്തിനും ആപ്പിള്‍ടോം നാലിനും എം.ഡി. നിധീഷ് ഒരു റണ്‍സിനും പുറത്തായത് അവര്‍ക്ക് വലിയ തിരിച്ചടിയായി.

Back to top button
error: