TRENDING
-
പ്ലസ്ടുവിനുശേഷം ജര്‍മനിയില്‍ സൗജന്യ നഴ്സിങ് പഠനവും ജോലിയും ;മാർച്ച് 21-നകം അപേക്ഷ നല്‍കാം
പ്ലസ്ടുവിനുശേഷം ജർമനിയില്‍ സൗജന്യ നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിക്കും അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ് ട്രിപ്പിള്‍ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ആദ്യബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ജർമൻ ഭാഷ പരിശീലനം (ബി-2 ലെവല്‍വരെ), നിയമന പ്രക്രിയയിലുടനീളമുള്ള പിന്തുണ, ജർമനിയുടെ ആരോഗ്യ പരിപാലന മേഖലയില്‍ തൊഴില്‍ സാധ്യത, ജർമനിയിലെത്തിയശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. ബയോളജി ഉള്‍പ്പെടുന്ന സയൻസ് സ്ട്രീമില്‍, പ്ലസ്ടുവിന് കുറഞ്ഞത് 60 ശതമാനം മാർക്കുണ്ടാകണം. താത്പര്യമുള്ളവർക്ക് [email protected] എന്ന ഇ-മെയില്‍ ഐ.ഡി.യിലേക്ക് ഇംഗ്ലീഷില്‍ തയ്യാറാക്കിയ വിശദമായ സി.വി., മോട്ടിവേഷൻ ലെറ്റർ, ജർമൻ ഭാഷായോഗ്യത, മുൻപരിചയം (ഓപ്ഷണല്‍), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകള്‍, മറ്റ് അവശ്യരേഖകളുടെ പകർപ്പുകള്‍ എന്നിവ സഹിതം മാർച്ച് 21-നകം അപേക്ഷ നല്‍കാം. നോർക്ക റൂട്ട്സും ജർമൻ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിൻ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദർശിക്കണം. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബല്‍ കോണ്ടാക്ട്…
Read More » -
ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ആശ്വാസവുമായി അഡ്രിയാൻ ലൂണ എത്തുന്നു; ഇന്ന് മുതൽ പരിശീലനം ആരംഭിക്കും
കേരള ബ്ലാസ്റ്റേഴ്സ് 2023-24 സീസണ് ആരംഭിച്ചതു തന്നെ പരിക്കിന്റെ അലയൊലികള്‍ കേട്ടാണ്.പരിശീലക ക്യാമ്ബിലേക്കെത്തും മുൻപെ പരിക്കേറ്റ് പുറത്തായവരുടെ കഥ കൂടി ഇക്കുറി ബ്ലാസ്റ്റേഴ്സിന് പറയാനുണ്ട്. സീസണ് ആരംഭിക്കുന്നതിനു മുൻപ് തന്നെ ആസ്ട്രേലിയൻ താരമായ ജൗഷുവ സോട്ടിരിയോ പരിക്കേറ്റു പുറത്തു പോയിരുന്നു. പുതിയ സീസണില്‍ ആദ്യമായി സ്വന്തമാക്കിയ താരമായിരുന്നു സോട്ടിരിയോ. അതിനു ശേഷം ലൂണ, ഐബാൻ ഡോഹ്ലിങ്, ക്വാമിയോ പെപ്ര, സച്ചിൻ സുരേഷ് എന്നിവരും ഗുരുതരമായ പരിക്കേറ്റു പുറത്തു പോവുകയുണ്ടായി. ഈ നിരയിലെ പ്രധാനിയായിരുന്നു ക്യാപ്റ്റൻ കൂടിയായ അഡ്രിയാന്‍ ലൂണ. ലൂണക്കേറ്റ പരിക്കിനോളം പോന്നൊരു തിരിച്ചടി കേരള ബ്ലാസ്റ്റേഴ്സിന് വേറെയുണ്ടായിട്ടില്ല. ടീമന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ലൂണയുടെ പരിക്കിനെ വിശേഷിപ്പിക്കുന്നവരും കുറവല്ല. കാരണം അത്രത്തോളം ഇംപാക്ട് സൃഷ്ടിക്കാന്‍ താരത്തിനായിരുന്നു. ലുണ ഇല്ലാത്ത മത്സരങ്ങള്‍ വേറിട്ട് അറിയാനും കഴിഞ്ഞു. അദ്ദേഹത്തിന് പകരമാകാൻ ഇതുവരെ മറ്റൊരു താരത്തിനുമായിട്ടില്ല. ലൂണ പുറത്ത് പോയതിന് ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി നോമ്ബ് നോറ്റ് കാത്തിരിക്കുകയാണ് ആരാധകര്‍.…
Read More » -
ഇന്ത്യൻ ഫുട്ബോള്‍ ടീമില്‍ 2 കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉൾപ്പടെ 5 മലയാളികൾ
ന്യൂഡൽഹി: മലേഷ്യൻ പര്യടനത്തിനായി പോകുന്ന ഇന്ത്യൻ ഫുട്ബോള്‍ ടീമില്‍ 2 കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉൾപ്പടെ 5 മലയാളികൾ ഇടംപിടിച്ചു. ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് ഐമൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ തന്നെ മധ്യനിര താരം വിബിൻ മോഹനൻ, ജംഷദ്പൂർ എഫ്സിക്കായി കളിക്കുന്ന മുഹമ്മദ് സനാൻ, ഈസ്റ്റ് ബംഗാള്‍ താരം വിഷ്ണു, ഹൈദരാബാദ് എഫ് സി താരം റബീഹ് എന്നിവരാണ് ടീമില്‍ ഇടം നേടിയ മലയാളികള്‍. മാർച്ച് 22, 25 തീയതികളില്‍ മലേഷ്യ U23 ടീമിനെതിരെ രണ്ട് സൗഹൃദ മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.ക്യാമ്ബ് മാർച്ച് 15 ന് ന്യൂഡല്‍ഹിയില്‍ ആരംഭിക്കും, തുടർന്ന് 23 കളിക്കാരുടെ അന്തിമ സ്ക്വാഡ് മാർച്ച് 20 ന് ക്വാലാലംപൂരിലേക്ക് പോകും. മുൻ ഇന്ത്യൻ ഇൻ്റർനാഷണലും നിലവിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി അസിസ്റ്റൻ്റ് കോച്ചുമായ നൗഷാദ് മൂസയെ ഇന്ത്യ U23 പുരുഷ ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചു. നോയല്‍ വില്‍സണ്‍ സഹപരിശീലകനും ദീപങ്കർ ചൗധരി ഗോള്‍കീപ്പർ കോച്ചുമാണ്.
Read More » -
ദിമിയെ സഹായിക്കാൻ ആളില്ല; ലൂണയുടെയും പെപ്രയുടെയും അഭാവം ടീമിനെ ബാധിച്ചു: ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകമനോവിച്ച്
കൊച്ചി: ലൂണയുടെയും പെപ്രയുടെയും അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന് കോച്ച് ഇവാൻ വുകമനോവിച്ച്. ഇന്നലെ മോഹൻ ബഗാനെതിരേയ മത്സരത്തിനു ശേഷമാണ് അദ്ദേഹം ഇത് പറഞ്ഞത്. ലീഗില്‍ ഇതുവരെ 12 ഗോളുകള്‍ നേടിക്കൊണ്ട് ദിമിത്രിയോസ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കില്‍ വേറെ ആരും ഗോളടിച്ച് ദിമിയെ സഹായിക്കാൻ ഇല്ല. വലിയ താരങ്ങളെ ആണ് ഞങ്ങള്‍ മിസ് ചെയ്യുന്നത്. ഇപ്പോള്‍ ദിമി മാത്രമെ ഗോളടിക്കാൻ ഉള്ളൂ. അത് റിയലിറ്റി ആണ്. ലൂണ ഞങ്ങള്‍ക്ക് അറ്റാക്കില്‍ ഒരുപാട് സംഭാവന തരുന്നയാളാണ്. അവൻ ഒപ്പം ഇല്ല. പെപ്ര അറ്റാക്കില്‍ മികച്ച സംഭാവനകള്‍ ചെയ്തു തുടങ്ങുന്ന സമയത്താണ് പരിക്കേറ്റ് പോകേണ്ടി വന്നത്. ഇതെല്ലാം റിയാലിറ്റി ആണ്- ഇവാൻ പറഞ്ഞു. എന്നാല്‍ താൻ ഈ ടീമില്‍ സന്തോഷവാനാണ്. യുവതാരങ്ങളില്‍ തനിക്ക് വിശ്വാസമുണ്ട് .ഈ മത്സരഫലം അതാണ് തെളിയിക്കുന്നതെന്നൂം ഇവാൻ പറഞ്ഞു.4-3 ന് ആയിരുന്നു ഇന്നലെ മോഹൻബഗാനോട് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. കൊൽക്കത്തയിൽ നടന്ന ആദ്യ മത്സരത്തിൽ 1-0…
Read More »