TRENDING

  • മഴ വേണം; ഋഷ്യശൃംഗനെ ആകര്‍ഷിച്ച് ഒരിക്കൽ കൂടി കേരളത്തിൽ എത്തിക്കണമെന്ന് സോഷ്യൽ മീഡിയ 

    മലയാളികള്‍ എന്നും നെഞ്ചിലേറ്റിയ സിനിമകളില്‍ ഒന്നായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത വൈശാലി എന്ന സിനിമ. അംഗ രാജ്യത്തെ കൊടിയ വരള്‍ച്ചമാറ്റി മഴപെയ്യിക്കുവാനായി വിഭാണ്ഡകന്‍ എന്ന മഹര്‍ഷിയുടെ മകനായ ഋഷ്യശൃംഗനെ ആകര്‍ഷിച്ച് രാജ്യത്ത് എത്തിക്കാന്‍ ദാസിയുടെ മകളും സുന്ദരിയുമായ വൈശാലി നിയോഗിക്കപ്പെടുന്നു. വൈശാലിയാല്‍ ആകൃഷ്ടനായി ഋഷ്യശൃംഗന്‍ അംഗരാജ്യത്തു വന്നു യാഗം നടത്തി മഴ പെയ്യിക്കുന്നു. ഇതാണ് സിനിമയുടെ പ്രമേയം. ചിത്രത്തിലെ ഋഷ്യശൃംഗനെയും വൈശാലിയെയും ഇന്നും സിനിമാ പ്രേമികള്‍ മറക്കാനിടയില്ല. അത്രയും മനോഹരമായിരുന്നു സിനിമയിലെ ഗാനരംഗങ്ങളും അവരുടെ അഭിനയവും. കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു അവർ.   സഞ്ജയ് മിത്രയാണ് ഋഷ്യശൃംഗനായി നമുക്ക് മുന്നില്‍ എത്തിയത്. സിനിമയിലെ ഒരുമിച്ചുള്ള അഭിനയം പിന്നീട് അവരെ ഒരുമിച്ചുള്ള ജീവിതത്തിലേക്ക് വഴി തിരിച്ചു. ചിത്രത്തിനുശേഷം അധികം വൈകാതെ തന്നെ അവര്‍ വിവാഹിതരായി. എന്നാല്‍ 2007 ല്‍ വിവാഹമോചിതരാവുകയും ചെയ്തു. വൈശാലിയുടെ ഷൂട്ടിങ് വേളയിലാണ് സഞ്ജയ് മിത്രയും സുപര്‍ണ ആനന്ദും ആദ്യമായി നേരിട്ടു കാണുന്നത്. വൈശാലിയില്‍ നിന്നു ആരംഭിച്ച സൗഹൃദം പിന്നീട് ദൃഢമായി.…

    Read More »
  • കേരളത്തിന് എന്റെ ഹൃദയത്തിലാണ് ഇടം, അങ്ങനെയുള്ളപ്പോള്‍ ഞാൻ എന്തിന് ക്ലബ്ബ് വിട്ടു പോകണം: ബ്ലാസ്റ്റേഴ്സ് പരിശീലകൻ

    കൊച്ചി: പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും കേരള ബ്ലാസ്റ്റേഴ്സ് വിടാൻ താൻ ആഗ്രഹിക്കുന്നില്ലായെന്നും പരിശീലകൻ ഇവാൻ വുകമനോവിച്ച്‌.ലോകത്ത് ഇതുപോലൊരു ക്ലബിനേയും ആരാധകരെയും ഞാൻ കണ്ടിട്ടില്ലെന്നും ഇവാൻ കൂട്ടിച്ചേർത്തു.  കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന് ഇവാൻ ക്ലബ് വിടുന്നതിനെക്കുറിച്ച്‌ അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. എന്നാല്‍ ക്ലബ് വിടുന്നതിനെക്കുറിച്ച്‌ ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ക്ലബ്ബിന്റെ ഭാവി പരിപാടികളെ കുറിച്ചാണ് ഇപ്പോള്‍ ആലോചനയെന്നും ഇവാൻ  പറഞ്ഞു. “എല്ലാം അഭ്യൂഹങ്ങളാണ്. വ്യാജ വാർത്തകള്‍ മാത്രം. ഞാൻ ഈ ക്ലബ്ബിനെ ഏറെ ഇഷ്ടപ്പെടുന്നു.കേരളത്തിന് എൻ്റെ ഹൃദയത്തിലാണ് ഇടം അങ്ങനെയുള്ളപ്പോള്‍ ഞാൻ എന്തിന് ഈ ക്ലബ്ബ് വിടണം”- ഇവാൻ ചോദിച്ചു. ടീമിന്റെ പ്രകടനങ്ങളില്‍ ഞാൻ സംതൃപ്തനാണ്.പരിക്കാണ് നമുക്ക് വിനയായത്.അതിനാൽ തന്നെ വരുംകാലത്ത് ടീമിനെ മെച്ചപ്പെടുത്തുന്നതിനുള്ള പ്ലാനിങ്ങില്‍ ആണ് താനെന്നും ഇവാൻ വുകമനോവിച്ച്‌ പറഞ്ഞു.

    Read More »
  • ദിമിത്രിയോസിനായി വലയെറിഞ്ഞ് മൂന്ന് ക്ലബ്ബുകള്‍; ആരാധകര്‍ക്ക് ആശങ്ക

    കേരള ബ്ലാസ്റ്റേഴ്സില്‍ മിന്നുംഫോമിലുള്ള കളിക്കാരനാണ് ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസ്. ഈ സീസണിലെ ഗോള്‍ വേട്ടക്കാരില്‍ മുന്നില്‍. 15 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളാണ് താരം സ്വന്തമാക്കിയത്. രണ്ടാമതുള്ള ഒഡീഷ എഫ്.സിയുടെ റോയ് കൃഷ്ണയുടെ പേരിലും 12 ഗോളുകള്‍ ഉണ്ടെങ്കിലും താരം 18 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും ഗോളുകള്‍ അടിച്ചത്.   ഇപ്പോഴിതാ ദിമിയെച്ചുറ്റിപ്പറ്റി, ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒട്ടും ദഹിക്കാത്തൊരു വാർത്ത വന്നിരിക്കുന്നു. താരം ക്ലബ്ബ് വിടാനൊരുങ്ങുന്നു എന്നതാണത്. മൂന്ന് ക്ലബ്ബുകളാണ് ദിമിയുടെ പിന്നാലെ കൂടിയിരിക്കുന്നത്. 2024 മെയ് 31ന് ദിമിയുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ കരാർ അവസാനിക്കും. ഇക്കാര്യം മുന്നില്‍ക്കണ്ട് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്, മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ എന്നിവരാണ് ദിമിയെ സ്വന്തക്കാൻ നീക്കങ്ങള്‍ നടത്തുന്നത്.   2022 – 2023 ഐ എസ് എല്‍ സീസണിനു മുന്നോടിയായാണ് ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബില്‍ എത്തിയത്. ഒരു വർഷ കരാറില്‍ ആയിരുന്നു താരത്തിന്റെ വരവ്. ആദ്യ സീസണില്‍…

    Read More »
  • ഒന്നാംസ്ഥാനക്കാരായി കാലിക്കറ്റ് ഹീറോസ്‌ പ്രൈം വോളി ഫൈനലില്‍

    ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗിൽ കാലിക്കറ്റ് ഹീറോസ്‌ ഒന്നാംസ്ഥാനക്കാരായി ഫൈനലില്‍ പ്രവേശിച്ചു. സൂപ്പർ 5ല്‍ ഡല്‍ഹി തൂഫാൻസിനെ മുംബൈ മിറ്റിയോഴ്‌സ്‌ കീഴടക്കിയതോടെ കാലിക്കറ്റ്‌ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു .മുംബൈ പ്ലേ ഓഫ്‌ കാണാതെ മടങ്ങി.ചെന്നൈ ജവഹർലാല്‍ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തില്‍ നടന്ന സൂപ്പർ ഫൈവിലെ അവസാന മത്സരങ്ങളിലൊന്നില്‍ ഡല്‍ഹി തൂഫാൻസിനെ നാല്‌ സെറ്റ്‌ പോരാട്ടത്തിലാണ്‌ മുംബൈ കീഴടക്കിയത്‌. സ്കോർ: (15-11, 12-15, 15-12, 17-15). ഷമീം ആണ്‌ കളിയിലെ താരം. ഇതോടെ സൂപ്പർ ഫൈവില്‍ ഒരു മത്സരം ശേഷിക്കെയാണ്‌ കാലിക്കറ്റ് ഫൈനല്‍ ഉറപ്പിച്ചത്. അഞ്ച്‌ ടീമുകളില്‍ ആദ്യ മൂന്ന്‌ ടീമുകള്‍ക്കാണ്‌ യോഗ്യത. ചൊവ്വാഴ്‌ചയാണ്‌ എലിമിനേറ്റർ മത്സരം. ഡല്‍ഹി തൂഫാൻസ് മൂന്നാം സ്ഥാനക്കാരെ നേരിടും.ഫൈനലിൽ കാലിക്കറ്റിന്റെ എതിരാളികളെ അന്നറിയാം.

    Read More »
  • ഇവാൻ വുകമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു !!

    കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകൻ ഇവാൻ വുകോമാനോവിച്ച്‌ അടുത്ത സീസണിൽ ടീമിനൊപ്പമുണ്ടാകില്ലെന്ന സൂചനയുമായി ആരാധകർ. തുടർതോല്‍വികളും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വൻതുക പിഴ നല്‍കേണ്ടിവന്ന സംഭവവുമാണ് ആശാൻ എന്ന് ആരാധകർ വിളിക്കുന്ന വുകോമാനോവിച്ച്‌ പുറത്തുപോകുമെന്ന കഥ പ്രചരിക്കാൻ കാരണം.ഫുട്ബോള്‍ വൃത്തങ്ങളില്‍ ചർച്ച ചൂടുപിടിച്ചെങ്കിലും മാനേജ്മെന്റ് ഇക്കാര്യത്തില്‍ ഒരു സൂചനയും പുറത്തുവിടുന്നില്ല. ബ്ലാസ്റ്റേഴ്സും പരിശീലകനും തമ്മിലുള്ള കരാർ പ്രകാരം 2025 മേയ് 31 വരെ സ്ഥാനത്ത് തുടരാം. ഏഴ് സീസണുകളില്‍ പത്ത് പരിശീലകരെ പരീക്ഷിച്ച ബ്ലാസ്റ്റേഴ്സിന്റെ  മൂന്ന് സീസണുകളിലായി വുകോമാനോവിച്ച്‌ വലിയ കുഴപ്പമില്ലാതെ ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ചുമതലയേറ്റ ആദ്യ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ച സെർബ് പരിശീലകൻ കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലും ടീമിനെ എത്തിച്ചു. ബെംഗളൂരിനെതിരായ പ്ലേ ഓഫ് മത്സരത്തിനിടെ സുനില്‍ ഛേത്രിയുടെ വിവാദ ഗോളിനെ തുടർന്ന് ടീമിനെ പിൻവലിച്ചത് എന്നാൽ വിവാദമായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ നാലുകോടി രൂപ ടീമിന് പിഴ ചുമത്തി. പരിശീലകന് പത്തുമത്സരങ്ങളില്‍…

    Read More »
  • അഴുകിയ മീനുകൾ ഉണക്കിയെടുത്താൽ ഉണക്കമീനാകില്ല; വായിക്കാതെ പോകരുത്!

    അഴുകിയതും നിരവധി രാസവസ്തുക്കള്‍ ചേര്‍ത്തതുമായ പച്ചമീന്‍ നമ്മുടെ തീന്‍മേശയിലേക്ക് എത്തുന്നതിനെക്കുറിച്ച് പലപ്പോഴായി വാര്‍ത്തകള്‍  വരാറുണ്ട്.എങ്കിലും ഉണക്കമീനിന്റെ ഏറ്റവും വലിയ വിപണി കേരളമാണ്.തമിഴ്നാട്, കർണാടക, ആന്ധ്ര  എന്തിനേറെ ഗുജറാത്തിൽ നിന്നുപോലും ഇവിടേക്ക് മീൻ എത്തുന്നുണ്ട്. പണ്ടുതൊട്ടേ മത്സ്യങ്ങൾ കഴുകി വൃത്തിയാക്കി ഉപ്പിട്ട് ഉണക്കി സൂക്ഷിക്കുന്ന സമ്പ്രദായം നമ്മുടെ നാട്ടിലുണ്ടായിരുന്നു. ദീർഘകാലം കേടുകൂടാതെയിരിക്കും എന്നതും ഏതുകാലത്തും ഉപയോഗിക്കാമെന്നതുമായിരുന്നു ഇതിൻ്റെ ഗുണങ്ങൾ. വിപണി വളർന്നതോടെ തദ്ദേശീയമായ മത്സ്യസമ്പത്ത് പോരാതെ വന്ന് ഇപ്പോൾ ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെയുള്ള വരവു മത്സ്യങ്ങളാണ് ഉണക്കമീൻ വിപണിയിലെ പ്രധാന ഇനം. ഈ വരവു തന്നെയാണ് ഈ രംഗത്തെ മായം ഗുരുതരമാക്കുന്നതും ആൻ്റിബോഡികളുടേയും എൻസൈമുകളുടേയും പ്രധാന ഉറവിടമായ പ്രോട്ടീൻ്റെ വലിയ സ്രോതസ്സാണ് ഉണക്കമീൻ. കലോറി കുറവാണെന്നതും ഇതിനെ ആരോഗ്യകരമായ ഭക്ഷണമാക്കുന്നു.എന്നാൽ ലാഭം വർദ്ധിപ്പിക്കുന്നതിനായി പ്രകൃതിദത്ത മാർഗ്ഗങ്ങളും ഗുണനിലവാരവും കൈയ്യൊഴിഞ്ഞ്  അപായകരമായ രാസപ്രക്രിയകളുടെ പിന്നാലെയാണ് വ്യാപാരികൾ. നല്ല മത്സ്യങ്ങൾ വൃത്തിയാക്കി കഴുകി ഉപ്പിട്ട് ഉണക്കേണ്ടതിനു പകരം ചീഞ്ഞതും മറ്റുതരത്തിൽ കേടായതുമൊക്കെയായ മത്സ്യങ്ങളാണ് ഇപ്പോൾ വ്യാപകമായി…

    Read More »
  • ഒരു ജയംകൊണ്ട് പ്ലേ ഓഫിലെത്താം; തുടരെ അഞ്ച് തോൽവികളുമായി കേരള ബ്ലാസ്റ്റേഴ്സ്

    കൊച്ചി: സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിലെ ആറ് കളിയില്‍ അഞ്ചിലും തോറ്റു. അഡ്രിയാൻ ലൂണ, ക്വാമി പെപ്ര, സച്ചിൻ സുരേഷ് എന്നീ മൂന്ന് പ്രധാനതാരങ്ങളുടെ പരിക്കാണ് തിരിച്ചടിയായത്. ഇതിനൊപ്പം ജീക്സണ്‍ സിങ്, മാർക്കോ ലെസ്കോവിച്ച്‌, ദിമിത്രിയോസ് ഡയമെന്റാകോസ് തുടങ്ങിയവരും പരിക്കുകാരണം പുറത്തിരിക്കേണ്ടിവന്നു. ഈ സീസണില്‍ മികച്ച കളി പുറത്തെടുത്തിട്ടും പരിക്കാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്. എങ്കിലും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നു. 18 കളിയില്‍ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടീം. ആറാം സ്ഥാനത്തുള്ള ജംഷേദ്പുർ എഫ്.സി.ക്ക്. 19 കളിയില്‍ 21 പോയിന്റുണ്ട്. ഒരു ജയംകൊണ്ട് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തും. പ്രതിരോധത്തിലെ പ്രശ്നങ്ങളാണ് ടീമിന് രണ്ടാംഘട്ടത്തില്‍ തിരിച്ചടിയായത്. സൂപ്പർ കപ്പ് മുതലിങ്ങോട്ടുള്ള കളികളിലായി 19 ഗോളുകളാണ് ടീം വഴങ്ങിയത്.

    Read More »
  • മാമ്പഴം മാത്രമല്ല,മാവിലയും വിറ്റ് കാശാക്കാം; കാരണങ്ങൾ ഇവയാണ് 

    മാമ്പഴത്തേക്കാളേറെ ഗുണമുണ്ട് മാവിലയ്ക്കെന്ന കാര്യം ആർക്കും അറിയില്ലെന്നതാണ് സത്യം. ഒട്ടേറെ ഔഷധ ഗുണങ്ങളുണ്ട് മാവിലയ്ക്ക്. നമ്മുടെ പറമ്പുകളിൽ നിൽക്കുന്ന മാവിന്റെ പഴുത്ത ഇലയും പച്ചിലയും തളിരിലയുമെല്ലാം ഒന്നിനൊന്നു മെച്ചമാണ്. വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പുഷ്ടമാണ് മാവില. ധാരാളം ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ മാവിലക്കു കഴിയും. മാവിന്റെ തളിരില ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെ നന്നായി ഞെരടി പിഴിഞ്ഞതിനു ശേഷം വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹത്തിനു ശമനമുണ്ടാകും. പ്രമേഹത്തോടനുബന്ധിച്ചുണ്ടാകുന്ന നേത്ര രോഗങ്ങൾ നിയന്ത്രിക്കാനും ഇതുപയോഗിക്കാം. രക്ത സമ്മർദം കുറയ്ക്കാനും വെരിക്കോസ് വെയ്ന്‍ പോലുള്ള പ്രശ്നങ്ങക്കു പരിഹാരമായും മാവില ഉപയോഗിക്കാം. ക്ഷീണവും പിരിമുറുക്കവും ഒഴിവാക്കി ഉൻമേഷം വീണ്ടെടുക്കാൻ മാവിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി. പിത്താശയത്തിലുണ്ടാകുന്ന കല്ലും മൂത്രാശയക്കല്ലും നീക്കം ചെയ്യാൻ ദിവസവും രാവിലെ മാവില തണലിൽ ഉണക്കിപ്പൊടിച്ചത് ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവച്ച് അരിച്ചെടുത്തശേഷം പിറ്റേന്നു രാവിലെ കുടിച്ചാൽ മതി.…

    Read More »
  • ”ചെറുപ്പത്തില്‍ ബന്ധുവില്‍നിന്ന് അബ്യൂസ് നേരിട്ടു; അയാള്‍ക്ക് മകള്‍ ജനിച്ചപ്പോള്‍ മാപ്പ് പറഞ്ഞു”

    തനിക്കുണ്ടായ വിഷാദ രോഗത്തിനു കാരണം പ്രണയനൈരാശ്യമല്ല, ചൈല്‍ഹുഡ് ട്രോമകളാണെന്നു വെളിപ്പെടുത്തി നടി ശ്രുതി രജനികാന്ത്. ഒരു ബന്ധുവില്‍നിന്നു ചൂഷണം നേരിട്ടുവെന്ന് ശ്രുതി പറയുന്നു. ”എനിക്ക് ചൈല്‍ഡ്ഹുഡ് ട്രോമകളുണ്ട്. ചൈല്‍ഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനിത് എവിടേയും പറഞ്ഞിട്ടില്ല. എനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടല്ല. ഇത് കാണുന്നവരില്‍ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരില്‍ ചിലര്‍ക്ക് ഇത് അറിയാം.”ശ്രുതിയുടെ വാക്കുകള്‍. യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ”പ്രേമനൈരാശ്യമല്ല എന്റെ നിരാശയുടെ കാരണം. ഇതിനെക്കുറിച്ച് വീണ്ടും സംസാരിക്കുകയേ ചെയ്യരുത് എന്നാണ് സുഹൃത്തുക്കളൊക്കെ എന്നോടു പറഞ്ഞത്. അതൊരു ഡാര്‍ക്ക് സൈഡാണ്. ഇക്കാര്യം വീട്ടില്‍ അറിയില്ല. ഞാന്‍ പറഞ്ഞിട്ടില്ല. അതൊക്കെ ഞാന്‍ തന്നെ ഹാന്‍ഡില്‍ ചെയ്യുകയായിരുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉപദ്രവിക്കാന്‍ വന്ന ആളെ ഞാന്‍ തന്നെ തല്ലിയിട്ടുണ്ട്. കുട്ടിക്കാലത്തേ ഇത്തരം സംഭവങ്ങള്‍ നടന്നതിനാല്‍ അത് നമ്മളെ പിന്നീടെല്ലാം വേട്ടയാടിക്കൊണ്ടിരിക്കും. പുറകില്‍ പെട്ടന്നൊരാള്‍ വന്നു നിന്നാല്‍ത്തന്നെ ശരീരം പ്രതികരിക്കും. എന്റെ സുഹൃത്തുക്കളോടു ഞാന്‍ പറഞ്ഞിട്ടുണ്ട്…

    Read More »
  • നോവ കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ!! 2 വര്‍ഷത്തെ കരാര്‍ ഒപ്പുവെക്കും

    അടുത്ത സീസണില്‍ നോവ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. എഫ് സി ഗോവയുടെ മൊറോക്കൻ ഫോർവേഡ് നോവ സദോയിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ പോകുന്നത്. അവസാന രണ്ടു സീസണുകളിലായി എഫ് സി ഗോവക്ക് ഒപ്പമുള്ള താരമാണ് നോവ. ഈ സീസണില്‍ ഇതുവരെ ഗോവയ്ക്ക് ആയി 16 മത്സരങ്ങള്‍ ലീഗില്‍ കളിച്ച നോവ 6 ഗോളുകളും 2 അസിസ്റ്റുകളും സ്വന്തം പേരില്‍ ചേർത്തു. ഐ എസ് എല്ലില്‍ ആകെ 35 മത്സരങ്ങള്‍ കളിച്ച നോവ 14 ഗോളുകളും 11 അസിസ്റ്റും സംഭാവ നല്‍കിയിട്ടുണ്ട്.

    Read More »
Back to top button
error: