TRENDING
-
ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി ചട്ടം ;വസ്തു വില്പന, വാഹനം മേടിക്കൽ എന്നിവയ്ക്കടക്കം നിരവധി ഇളവുകൾ
ന്യൂഡൽഹി : ഏപ്രിൽ 1 മുതൽഅടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിലാക്കാനരുങ്ങി കേന്ദ്ര സർക്കാർ. അതേതുടർന്ന് 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്‌തു ഇടപാടുകൾക്കു മാത്രമേ പാൻ ആവശ്യമുള്ളൂ. പുതിയ ആദായ നികുതി നിയമത്തിന്റെ ഭാഗമായുള്ള ചട്ടത്തിലാണ്ഈ വ്യവസ്ഥയുള്ളത്. ചട്ടം കഴിഞ്ഞ ദിവസം ധനമന്ത്രാലയം വിജ്‌ഞാപനം ചെയ്തു. ഇതുവരെയും വസ്‌തു വിൽപ്പന നടക്കുമ്പോൾ നികുതി ആവശ്യങ്ങൾക്കും നിരീക്ഷണത്തിനുമായി നിലവിൽ 10 ലക്ഷം രൂപയ്ക്കു മേലുള്ള ഇടപാടുകളിൽ പാൻ നിർബന്ധമായിരുന്നു. ചെറു ഇടപാടുകൾക്കു പകരം വലിയ ഇടപാടുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് പരിധി ഉയർത്തിയത്. 5 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനം വാങ്ങിയാൽ മാത്രം പാൻ നമ്പർ നൽകിയാൽ മതിയാകും. നിലവിൽ ഇരുചക്രവാഹനങ്ങൾ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും പാൻ നൽകണമായിരുന്നു. പുതിയ വ്യവസ്‌ഥയിൽ ഇരുചക്രവാഹനവും ഉൾപ്പെടുത്തി. 5 ലക്ഷം രൂപയെന്ന പരിധി അതിനും ബാധകമാണ്. പഴയ ആദായനികുതി സ്കീമിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസിന് ലഭിച്ചിരുന്ന നികുതിയിളവ്…
Read More » -
റഷ്യൻ എണ്ണയുമായെത്തിയ ‘അക്വാ ടൈറ്റനും’ അമേരിക്കയിൽ നിന്നും എൽപിജിയുമായെത്തിയ ‘പിക്സിസ് പയനിയറും’ മംഗലാപുരത്ത്
വാഷിങ്ടൺ: റഷ്യൻ എണ്ണയുമായി വന്ന ‘അക്വാ ടൈറ്റൻ’ എന്ന കപ്പലും അമേരിക്കയിലെ ടെക്സസിൽ നിന്നും എൽപിജിയുമായി എത്തിയ ‘പിക്സിസ് പയനിയർ’ എന്ന കൂറ്റൻ ചരക്കുകപ്പലും മംഗലാപുരം തുറമുഖത്തെത്തി. രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്നതിനെ തുടർന്നുണ്ടാകുന്ന ആശങ്കകൾക്കിടെയാണ് പിക്സിസ് പയനിയറിന്റെ വരവ്. ഇതിനു മുന്നോടിയായി, ശനിയാഴ്ച മുൻഗണനാ വിഭാഗങ്ങൾക്കായി സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ എൽപിജി വിഹിതം കേന്ദ്ര സർക്കാർ 20 ശതമാനം കൂടി വർധിപ്പിച്ചിരുന്നു. ഇതോടെ ആകെ വിഹിതം 50 ശതമാനം ആയി ഉയർന്നു. അമേരിക്കൻ കപ്പലിനു മുൻപായിയാണ് റഷ്യൻ എണ്ണയുമായെത്തിയ അക്വാ ടൈറ്റൻ എന്ന ഭീമൻ മംഗലാപുരത്ത് എത്തിയത്. കപ്പലിന്റെ വലിപ്പക്കൂടുതൽ കാരണം തുറമുഖത്ത് അടുപ്പിക്കാനായില്ല. തുറമുഖത്ത് നിന്നും 18 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. സിംഗിൾ പോയിന്റ് മൂറിങ് സംവിധാനം വഴി പൈപ്പ് ലൈനിലൂടെ എണ്ണ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡ് (എംആർപിഎൽ) എത്തിക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ആഗോള ഇന്ധനവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, റഷ്യൻ എണ്ണ വിൽക്കാൻ…
Read More » -
പണ്ട് പോലീസ് ചാരന്മാരും സര്‍ക്കാരുകളും ഉപയോഗിച്ചു; ഇപ്പോള്‍ സൈബര്‍ ക്രിമിനലുകള്‍; ഐ ഫോണിനെ ലക്ഷ്യമിട്ട് സ്‌പൈവെയര്‍ ടൂളുകള്‍; അമേരിക്കയ്ക്കായി നിര്‍മിച്ച ടൂള്‍ കിറ്റും ചോര്‍ന്നു; തലവേദനയായി കൊറൂണ മുതല്‍ ഡാര്‍ക്ക് സ്വോര്‍ഡ് വരെ
ന്യൂയോര്‍ക്ക്: ഒരിക്കല്‍ ചാരന്മാരും നിയമപാലകരും മാത്രം ഉപയോഗിച്ചിരുന്ന സ്പൈവെയര്‍ ടൂളുകള്‍ (spyware tools) ഉപയോഗിച്ച് സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പുകള്‍ ഐഫോണുകള്‍ ഹാക്ക് ചെയ്യുന്നെന്നു റിപ്പോര്‍ട്ട്. വ്യക്തിഗത സന്ദേശങ്ങള്‍, ഫോട്ടോകള്‍, കുറിപ്പുകള്‍, കലണ്ടര്‍ വിവരങ്ങള്‍ എന്നിവ ചോര്‍ത്താന്‍ കഴിയുന്ന മാല്‍വെയറുകളുടെ (invasive malware) ലക്ഷ്യമായി ഐ ഫോണ്‍ ഉപയോക്താക്കള്‍ മാറിയേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ മാസത്തിനിടെ ഗൂഗിള്‍, ഐ വെരിഫൈ (iVerify), ലുക്ക്ഔട്ട് (Lookout) എന്നിവടങ്ങളിലെ ഗവേഷകര്‍ ഐഫോണിലെ സുരക്ഷാ പിഴവുകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചെന്നു കണ്ടെത്തി. ഈ മാസമാദ്യം, ‘കൊറൂണ’ (Coruna) എന്ന പേരില്‍ അത്യാധുനികമായ ഒരു ഐഫോണ്‍ ഹാക്കിംഗ് ടൂള്‍കിറ്റ് ഗൂഗിള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇത് യഥാര്‍ത്ഥത്തില്‍ പേര് വെളിപ്പെടുത്താത്ത രാജ്യത്തെ സര്‍ക്കാരിനായി നിര്‍മ്മിച്ചതായിരുന്നുവെങ്കിലും പിന്നീട് ഒരു ചൈനീസ് സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പിന്റെ കൈകളില്‍ എത്തി. യുഎസ് സര്‍ക്കാരിന് വേണ്ടിയാണ് പ്രതിരോധ കരാറുകാരായ എല്‍3ഹാരിസ് (L3Harris) ഈ സ്പൈവെയര്‍ നിര്‍മിച്ചതെന്ന് പിന്നീട് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ക്രിപ്‌റ്റോ…
Read More » -
ഫിറ്റ്‌നസ് സംരക്ഷിച്ച് രോഹിത്ത്, ബീസ്റ്റ് മോഡില്‍ കോലി; കാത്തിരിപ്പ് തുടര്‍ക്കഥ; ഇരുവരും അര്‍ഹിക്കുന്നത് വ്യക്തതയാണ്, ഊഹാ പോഹങ്ങളല്ല; ലോക കപ്പില്‍ താരങ്ങള്‍ ഉണ്ടാകുമോ എന്നതില്‍ ഉരുണ്ടുകളിച്ച് ബിസിസിഐ
ബംഗളുരു: ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സ് വരെ തുടരാനുള്ള തന്റെ ആഗ്രഹം ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ 2027 ഏകദിന ലോകകപ്പ് വരെ തുടരാനാണ് ലക്ഷ്യമിടുന്നത്. ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്റെ ലക്ഷ്യം 2028 ആയി നിശ്ചയിച്ചിരിക്കുന്നു. ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാകട്ടെ ദക്ഷിണാഫ്രിക്ക ലോകകപ്പിലാണ് തന്റെ അന്തിമ ലക്ഷ്യം ഉറപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിലെ എല്ലാവരും ഭാവി ലക്ഷ്യങ്ങളില്‍ ശ്രദ്ധാലുക്കളാണ്. മുന്‍ ഏകദിന ക്യാപ്റ്റന്മാരായ രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും സംബന്ധിച്ച അവ്യക്തത ഒഴികെ! കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യന്‍ ക്രിക്കറ്റിന് അവര്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ക്കിടയിലും, വരാനിരിക്കുന്ന ലോകകപ്പിലെ തങ്ങളുടെ പങ്കിനെക്കുറിച്ച് രോഹിത്തിനോ വിരാടിനോ ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ടൂര്‍ണമെന്റ് അടുത്തുവരുമ്പോഴും, ‘ഇനിയും സമയമുണ്ട്’, ‘ഞങ്ങള്‍ വര്‍ത്തമാനകാലത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നു’ തുടങ്ങിയ പദപ്രയോഗങ്ങളല്ലാതെ ബിസിസിഐ വ്യക്തമായിട്ടൊന്നും പറയുന്നില്ല. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലില്‍നിന്ന് വ്യക്തമായ പിന്തുണ വന്നത് 2025 ഒക്‌ടോബറിലാണ്. ‘തീര്‍ച്ചയായും.…
Read More » -
‘നായകനാകുന്നത് പോയിട്ട് ദേശീയ ടീമിന്റെ ഭാഗമാകുവാൻ പോലും അഫ്രീദി യോഗ്യനല്ല’… ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്
തോൽവികളിൽ നിന്ന് തോൽവികളിലേക്കു നീങ്ങി ക്രിക്കറ്റിൽ പരിഹാസമായി മാറിയിരിക്കുന്ന ടീമാണ് പാക്കിസ്ഥാൻ. കഴിഞ്ഞ ഏഷ്യ കപ്പിൽ ഫൈനലിൽ ഇന്ത്യയോട് തോറ്റ് കപ്പും അടിച്ചുമാറ്റി മുങ്ങിയ പാക്കിസ്ഥാൻ ടി 20 ലോകകപ്പിലും നാണംകെട്ടാണ് പുറത്തായത്. കൂടാതെ ഇപ്പോൾ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലും പാക്കിസ്ഥാൻ പരാജയപ്പെട്ടിരിക്കുകയാണ്. ഏകദിന പരമ്പരയും തോറ്റതോടെ വലിയ വിമർശനങ്ങളാണ് ടീമിനും ക്രിക്കറ്റ് ബോർഡിനും നേരെ ഉയരുന്നത്. ഇപ്പോഴിതാ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും സ്റ്റാർ പേസറുമായ ഷഹീൻ ഷാ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. നായകനാകുന്നത് പോയിട്ട് ദേശീയ ടീമിന്റെ ഭാഗമാകുവാൻ പോലും അഫ്രീദി യോഗ്യനല്ലെന്നാണ് ലത്തീഫ് പറഞ്ഞത്. ഷഹീനെ ഏകദിന ക്യാപ്റ്റനായി നിയമിച്ചതിന് പിന്നാലെയാണ് ലത്തീഫ് പ്രതികരണം. ‘ഷഹീൻ ഏകദിന ക്യാപ്റ്റനാകാൻ യോഗ്യനല്ലെന്ന് ഇപ്പോൾ എല്ലാവരും പറയുന്നു. എന്നാൽ സത്യത്തിൽ അദ്ദേഹം ടീമിൽ പോലും സ്ഥാനം നേടാൻ അർഹനല്ല എന്നതാണ് യാഥാർത്ഥ്യം. ഏകദിന നായകത്വത്തിൽ നിന്നും മാറ്റി ടി 20 ടീമിന്റെ ക്യാപ്റ്റൻ ആക്കണമെന്ന ആവശ്യം…
Read More » -
ഹാവൂ ആശ്വാസം! ഇന്ന് 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയായി; ഈ വർഷം ഫെബ്രുവരി 2ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വില
തിരുവന്തപുരം: സ്വർണ്ണ ഉപഭോക്താക്കൾ ആശ്വാസമായി വില കുത്തനെ താഴേയ്ക്ക് പോരുകയാണ്. ഇന്നു രാവിലെ കേരളത്തിൽ പവൻ വില ഒറ്റയടിക്ക് 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയിലെത്തി. ഗ്രാമിന് . 275 രൂപ താഴ്ന്ന് 13,380 രൂപയാണ് . ഈ വർഷം ഫെബ്രുവരി 2ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വിലയാണിത്. യുദ്ധം തുടങ്ങുംമുൻപ് ഔൺസിന് 5,400 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തരവില ഇപ്പോഴുള്ളത് 4,494 ഡോളറിൽ. ഈയാഴ്ച മാത്രം 10 ശതമാനത്തിലേറെ വിലത്തകർച്ചയാണുണ്ടായത്. 2011നുശേഷം രാജ്യാന്തരവില ഒരാഴ്ച ഇത്രയും ഇടിയുന്നത് ആദ്യം. കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) റിപ്പോർട്ട് അനുസരിച്ച് 18 കാരറ്റ് സ്വർണവില ഗ്രാമിന് 225 രൂപ കുറഞ്ഞ് 11,050 രൂപയായി. വെള്ളിവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 245 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് നൽകിയ വില 225 രൂപ കുറച്ച് 10,955…
Read More » -
ചെറിയ ആശ്വാസം! ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കി; കുടുങ്ങിക്കിടന്ന ടാങ്കറുകളിലെ എണ്ണ വിപണിയിലെത്തിക്കാം
വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം യുഎസ് താത്കാലികമായി നീക്കി. മാർച്ച് 20-ന് മുമ്പ് കപ്പലുകളിലേക്ക് മാറ്റിയ ഇറാൻ ക്രൂഡ് ഓയിൽ, മറ്റ് പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയുടെ വിതരണത്തിനും വിൽപനയ്ക്കും അനുമതിയുണ്ട്. ഏപ്രിൽ 19 വരെ ഈ അനുമതി നിലനിൽക്കുമെന്നും യുഎസ് പ്രസ്താവനയിൽ അറിയിച്ചു. ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തിവരുന്ന യുദ്ധത്തെ തുടർന്ന് നിലനിൽക്കുന്ന എണ്ണ വിതരണ പ്രതിസന്ധി പരിഹരിക്കുകയും വിപണി സ്ഥിരത ഉറപ്പുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വിശദീകരിച്ചു. ഈ ഇളവ് ക്യൂബ, ഉത്തര കൊറിയ, യുക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള എണ്ണ വിതരണത്തിന് ബാധകമായിരിക്കില്ല. വിദേശ ആസ്തി നിയന്ത്രണ ഓഫീസിന്റെ (Office of Foreign Assets Control) ഈ നീക്കം, റഷ്യൻ എണ്ണയുടെ മേലുള്ള ഉപരോധം ഭാഗികമായി നീക്കിയതിന് സമാനമാണ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധവും പശ്ചിമേഷ്യയിലെ ഊർജമേഖല ലക്ഷ്യമാക്കി നടത്തിയ നിരവധി ആക്രമണങ്ങളും കാരണം ആഗോള വിപണിയിൽ ക്രൂഡ്…
Read More »


