TRENDING
-
ഇറാൻ ഡേർട്ടി ബോംബ് പ്രയോഗിക്കാനുള്ള സാധ്യത ചൂണ്ടിയുള്ള രഹസ്യാന്വേഷണ വിവരം; യുഎസ് ആശങ്കയിൽ
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ, ഇറാൻ ഡേർട്ടി ബോംബ് പ്രയോഗിക്കാൻ തുനിഞ്ഞേക്കാമെന്ന സാധ്യത ഇന്റലിജൻസ് വൃത്തങ്ങൾ മുന്നോട്ട് വച്ചത് യുഎസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ആണവ മേഖലയുമായി ബന്ധപ്പെട്ട് വികസിപ്പിക്കുന്ന ആയുധമാണ് ഡേർട്ടി ബോംബ്, എന്നാൽ ആണവായുധമല്ല. ഡൈനാമിറ്റ് പോലുള്ള സ്ഫോടകവസ്തുക്കളിലേക്ക് ആണവ വികിരണ ശേഷിയുള്ള പൗഡറുകളോ തരികളോ കലർത്തുന്നതാണ് ഡേർട്ടി ബോംബ്. ഈ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ സ്ഫോടനത്തിനൊപ്പം ആണവ വികിരണശേഷിയുള്ള വസ്തുക്കളും സമീപപ്രദേശങ്ങളിലേക്ക് തെറിക്കും. ഈ സ്ഥലങ്ങൾ ആണവ മാലിന്യ സ്ഥലങ്ങളായി മാറും. ഒരു ആണവബോംബ് (ഹിരോഷിമയിലും നാഗസാക്കിയിലും വീണതുപോലുള്ളവ) കുറഞ്ഞ സമയത്തിൽ അതീവ വിനാശകരമായ സ്ഫോടനവും വികിരണങ്ങളുമുണ്ടാക്കുന്നു. എന്നാൽ ഡേർട്ടി ബോംബിൽ ഇത്തരം സ്ഫോടനമില്ല. സാധാരണ ഒരു ബോംബ് തന്നെയാണ് ഇത്. അതിനാൽ തന്നെ സ്ഫോടനത്തിൽ ഉയർന്ന അളവിൽ ആളുകൾ കൊല്ലപ്പെടുകയുമില്ല.പിന്നെന്താണ് ഡേർട്ടി ബോംബ് ഇത്ര കുപ്രസിദ്ധമാക്കുന്നത്. ഉത്തരം ആണവമാലിന്യത്തിന്റെ വിതരണം എന്നതാണ്. ഡേർട്ടി ബോംബ് ഒരു നഗരത്തിൽ വീണാൽ ആ നഗരത്തിലെ പല മേഖലകളിലേക്ക് ആണവമാലിന്യം കടന്നു ചെല്ലും. പെട്ടെന്ന്…
Read More » -
തുടർച്ചയായ ഇറാൻ ആക്രമണങ്ങൾ, ക്ഷമ നശിച്ചു; യുദ്ധത്തിനൊരുങ്ങി സൗദിയും യുഎഇയും
ദുബായ്: ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളിൽ രോഷം പൂണ്ട് ഗൾഫ് രാഷ്ട്രങ്ങൾ. ഇതുവരെ നിലനിർത്തിപോന്ന സംയമന രീതി ഇനി തുടരില്ലയെന്നാണ് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കുന്നത്. ആക്രമണങ്ങളിൽ നിന്നും ഇറാൻ പിന്മാറാത്തതിനാൽ തങ്ങൾ നിലപാട് പുനഃപരിശോധിക്കാൻ തുടങ്ങിയിരിക്കുന്നത്. നിലവിൽ, സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ പങ്കുചേരാനുള്ള തീരുമാനത്തിന്റെ വക്കിലാണ്. സൈനിക നടപടിയായാലും സാമ്പത്തിക സമ്മർദ്ദമായാലും പോരാട്ടത്തിൽ എത്രത്തോളം ഇടപെടണമെന്ന് അവർ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ (WSJ) റിപ്പോർട്ട് ചെയ്തു. ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കുന്നതിൽ മുമ്പ് വിമുഖത കാണിച്ച സൗദി അറേബ്യ, കിംഗ് ഫഹദ് വ്യോമതാവളത്തിലേക്ക് യുഎസ് സൈന്യത്തിന് പ്രവേശനം നൽകാൻ സമ്മതിച്ചു. അതേസമയം, യുഎഇ തങ്ങളുടെ സാമ്പത്തിക സംവിധാനത്തിലുള്ള കോടിക്കണക്കിന് ഡോളറിന്റെ ഇറാനിയൻ ആസ്തികൾ മരവിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്ന് WSJ റിപ്പോർട്ട് പറയുന്നു. പണപ്പെരുപ്പവും യുദ്ധവും മൂലം ടെഹ്‌റാൻ ബുദ്ധിമുട്ടുന്നതിനാൽ ഈ നീക്കം അതിന്റെ…
Read More » -
യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ് വേദിയൊരുക്കും; നിരന്ത നയതന്ത്ര ഇടപെടലുകളുമായ് പാകിസ്താൻ, തുർക്കി, ഈജിപ്ത്
ഇസ്‍ലാമാബാദ്: യുഎസ്-ഇറാൻ സംഘർഷം പരിഹരിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ പാകിസ്താൻ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്ച തന്നെ ഇസ്‍ലാമാബാദിൽ ഇരുരാജ്യങ്ങളിലെയും ഉന്നത പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടന്നേക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ നീക്കം. ഇറാനുമായി നടത്തിയ ചർച്ചകൾ ഫലപ്രദമാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്താൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ തിരശ്ശീലയ്ക്ക് പിന്നിൽ നടത്തുന്ന നയതന്ത്ര ഇടപെടലുകളാണ് ഇരുപക്ഷത്തെയും ചർച്ചാ മേശയിലെത്തിക്കാൻ വഴിയൊരുക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് വാഷിംഗ്ടണിനെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുത്തേക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.
Read More » -
മതിയായി,യുദ്ധം അവസാനിപ്പിക്കാൻ ധാരണ? ചർച്ചകളെ സംബന്ധിച്ച് യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം
ടെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് ഇറാനുമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെടുകയുണ്ടായി. അതിനു പിന്നാലെയിതാ, യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിരിക്കുകയാണ്.മധ്യസ്ഥർവഴി യുഎസിൽ നിന്ന് ഞങ്ങൾക്ക് ചില സന്ദേശങ്ങൾ ലഭിച്ചെന്നും അവ അവലോകനം ചെയ്തുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ-യുഎസ് സംഘർഷം ലഘൂകരിക്കുന്നതിനായി തുർക്കി, ഈജിപ്ത്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ മാധ്യസ്ഥ ശ്രമങ്ങൾ നടത്തിവരികയാണ്. ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കും കപ്പൽ ഗതാഗതത്തിനും നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കാനാണ് വിഷയത്തിൽ ഇടപെട്ട് ഈജിപ്തും തുർക്കിയും പ്രധാനമായും ശ്രമിക്കുന്നത്. മേഖലയിൽ ഒരു ഊർജ്ജ ദുരന്തം ഒഴിവാക്കാൻ ഈ ഇടപെടലുകൾ സഹായിച്ചതായി നയതന്ത്ര പ്രതിനിധികൾ വിലയിരുത്തുന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിഡാനുമായി ഫോണിൽ സംസാരിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകളിൽ തുർക്കി മുമ്പ് മധ്യവർത്തിയായി പ്രവർത്തിച്ചിരുന്നു. യുഎസും…
Read More » -
‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഊർജ ഇറക്കുമതി ചെയ്തിരുന്നതെങ്കിൽ ഇപ്പോളത് 41 രാജ്യങ്ങളിൽ നിന്നാക്കിയാണ് ഉയർത്തിയിരിക്കുന്നത്‘ പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക്സഭയിൽ പ്രസ്താവന അവതരിപ്പിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 25 മിനിറ്റ് നീണ്ടുനിന്നതായിരുന്നു മോദിയുടെ പ്രസ്താവന. മൂന്നാഴ്ചയായി യുദ്ധം തുടരുകയാണ്. ലോകത്തെ സാമ്പത്തിക വ്യവസ്ഥയിലും ജനങ്ങളിലും യുദ്ധം ബാധിക്കുന്നു. ലോകസാമ്പത്തിക രംഗത്തിന് ഇത് വെല്ലുവിളികൾ ഉയർത്തുന്നു. ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു. യുദ്ധം നടക്കുന്ന മേഖലയുമായി ഇന്ത്യയ്ക്ക് നല്ല വ്യാപാര ബന്ധമുണ്ട്. ഇന്ത്യയിലേക്ക് വരുന്ന ക്രൂഡ് ഓയിലിൽ വലിയൊരു ഭാഗം ഈ മേഖലയിൽ നിന്നാണ്. ഒരു കോടി ഇന്ത്യക്കാർ ഈ മേഖലയിൽ ഉണ്ട്. കപ്പലുകളിലും നിരവധി ഇന്ത്യക്കാർ ഉണ്ട്. ഇന്ത്യ യുദ്ധത്തിനെതിരെ ഒറ്റക്കെട്ടായി സന്ദേശം നൽകണം. രാഷ്ട്ര തലവന്മാരുമായി രണ്ട് തവണ സംസാരിച്ചു. ചിലർക്ക് ജീവൻ നഷ്ടമായത് ദുഖകരമാണ്. പരിക്കേറ്റവർക്ക് ചികിത്സ നൽകി വരികയാണ്. ഇന്ത്യൻ എംബസികൾ അവിടെയുള്ള പൗരന്മാർക്ക് എല്ലാ സഹായവും നൽകുന്നു. സംഘർഷത്തിനിടെ ഇന്ത്യക്കാരുടെ സുരക്ഷ ഏറെ…
Read More » -
‘ഇതൊരു വല്ലാത്ത കടമ്പ തന്നെ‘! ; ഹൊർമൂസ് കടക്കുന്ന കപ്പലുകളിൽ നിന്നും ടോൾ ഈടാക്കാനുള്ള തീരുമാനത്തിൽ ഇറാൻ; ‘ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ വാങ്ങും‘
ടെഹ്റാൻ∙ ഹോർമൂസ് കടലിടുക്ക് വഴി യാത്ര ചെയ്യുന്ന കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാനുള്ള തീരുമാനം പ്രാബല്യത്തിലാക്കാൻ ഇറാൻ. ചെറിയ തുകയൊന്നുമല്ല ലക്ഷ്യം. ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ (ഏകദേശം 18.8 കോടി രൂപ) ഈടാക്കുമെന്ന് ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. ഇസ്രയേൽ–യുഎസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർണ്ണായക കപ്പൽപ്പാതയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കുവാനാണ് ഇറാന്റെ ഈ തീരുമാനം. ‘ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്ന ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ ട്രാൻസിറ്റ് ഫീസായാണ് ഈടാക്കുക. ഇത് ഇറാന്റെ ശക്തിയെയാണ് പ്രതിഫലിപ്പിക്കുന്നത്. യുദ്ധത്തിന് വലിയ വില നൽകേണ്ടതുണ്ട്’- ഇറാൻ പാർലമെന്റ് അംഗവും ഇറാനിയൻ ദേശീയ സുരക്ഷാ കമ്മിറ്റി അംഗവുമായ അലാദിൻ ബറോജെർഡി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ്ങിനോട് (IRIB) പറഞ്ഞു. ടോൾ ഇതിനോടകം നടപ്പാക്കി തുടങ്ങിയെന്നാണ് വിവരം. ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇറാൻ കൈക്കൊള്ളുന്ന നിർണായക തീരുമാനമാണിത്. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ വലിയൊരു…
Read More » -
തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് പുത്തൻ താരോദയം; ചുവരെഴുത്തിനിറങ്ങി ‘ചുവർബോട്ട്’
പാലക്കാട്: കാലമെത്രെ മുന്നോട്ടു പോയാലും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ചുവരെഴുത്തിന്റെ പ്രാധാന്യം ഒന്നു വേറെ തന്നെയാണ്. നേരത്തേ സ്ഥലം ബുക്ക്‌ചെയ്തിട്ട്, വേഗം ചുവരെഴുതി പ്രചാരണം കൊഴുപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾ തമ്മിൽ മത്സരമാണ്. ഇപ്പോഴിതാ വന്നുവന്ന് ചുവരെഴുത്തിലും ടെക്നോളജി ഇടം നേടിയിരിക്കുന്നു. ചുവരെഴുത്ത് ശീഘ്രവേഗം പൂർത്തീകരിക്കാൻ സഹായകമായ യന്ത്രമാണ് താരം . ‘ചുവർബോട്ട്’ എന്ന റോബോട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തൻ ചുവരെഴുത്ത് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയിൽ ചുവരെഴുത്ത് ആരംഭിച്ച ‘ചുവർബോട്ട്’ കാഴ്ചക്കാർക്ക് കൗതുകമാവുകയാണ്. കേരള സ്റ്റാർട്ടപ്പ് മിഷനുകീഴിൽ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ‘ചുവർബോട്ട്’ വികസിപ്പിച്ചെടുത്തത്. സി.എൻ.സി. വാൾ സ്പ്രേ പ്രിന്റിങ് നടത്തുന്ന റോബോട്ട്, കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കൽ കൺട്രോൾ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മലയാളത്തിൽ ഉൾപ്പെടെ ഏതുഭാഷയിലും ഏതുനിറത്തിലും എഴുതും. ഏതുചിത്രങ്ങളും വരയ്ക്കും. വാക്കുകളുടെയും വരകളുടെയും വലിപ്പമനുസരിച്ചാവും റോബോട്ടിന്റെ പ്രവർത്തനമെന്നും രണ്ടുമുതൽ മൂന്നുമീറ്റർവരെ നീളമുള്ള ചുമരിൽ 15-20 മിനിറ്റുകൊണ്ട് ഒരു ചുമരെഴുത്ത് പൂർത്തിയാക്കാൻ കഴിയുമെന്നും സ്ഥാപനത്തിന്റെ…
Read More » -
പാതകളിലെ കുഴികളും വിള്ളലുകളുമൊക്കെ പുതിയ എഐ നിരീക്ഷണ സിസ്റ്റത്തിലൂടെ അധികൃത ശ്രദ്ധയിലേയ്ക്ക്; പുതു പദ്ധതിയുമായ് കേന്ദ്ര സർക്കാർ
തൃശ്ശൂർ: ദേശീയപാതയിലെ ഗതാഗത നിയമലംഘനം കണ്ടെത്താൻ നിലവിൽ നിർമിതബുദ്ധി ഫലപ്രദമായി ഉപയോഗയോഗിച്ച് വരുന്നുണ്ട്. ഇപ്പോഴിതാ ഈ പുതിയ സാങ്കേതികവിദ്യ വ്യാപകമാക്കുന്നതിനുള്ള പദ്ധതിയൊരുക്കിയിരിക്കുകയാണ് ദേശീയപാത അതോറിറ്റി. റോഡുകളുടെ പരിപാലനം മുൻനിർത്തിയാണ് എ.ഐ.യുടെയും മെഷിൻ ലേണിങ്ങിന്റെയും സാധ്യത പരമാവധി പ്രയോജനപ്പെടുത്തിയുള്ള നിരീക്ഷണ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. രാജ്യത്തെ 40,000- ത്തിലധികം കിലോമീറ്റർ നീളമുള്ള പാതകളിൽ പുതിയ നിരീക്ഷണം ഉടൻ യാഥാർഥ്യമാകുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതനിലവാരമുള്ള ക്യാമറകൾ ഘടിപ്പിച്ച റൂട്ട് പട്രോൾ വെഹിക്കിൾ ഉപയോഗിച്ചാണ് പാതയുടെ ആരോഗ്യം അളക്കുക. ഡാഷ് ബോർഡിൽ ഘടിപ്പിച്ച ക്യാമറകളുപയോഗിച്ചുള്ള നിരീക്ഷണം എല്ലാപാതകളിലും ആഴ്ചയിലൊരിക്കൽ നിർബന്ധമാക്കും. ക്യാമറകളിൽ പതിയുന്ന ചിത്രങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ വിലയിരുത്തും. കുഴികൾ, വിള്ളലുകൾ, നിരപ്പല്ലാത്ത സ്ഥിതി തുടങ്ങിയ 30 കുഴപ്പങ്ങൾ ഇത്തരത്തിൽ കണ്ടെത്താനാകും. പാതകളിലെ അടയാളങ്ങൾ, വരികളുടെ രേഖപ്പെടുത്തൽ, അപകട മുന്നറിയിപ്പുകൾ തുടങ്ങിയ സുരക്ഷാമാനദണ്ഡങ്ങളും വിലയിരുത്താനാകും. മാസത്തിലൊരിക്കൽ നിർബന്ധമായും രാത്രികാല പട്രോളിങ്ങുമുണ്ടാകും. ഇതിലൂടെ പാതകളിൽ ആവശ്യത്തിന് വെളിച്ചമുണ്ടോയെന്ന കാര്യവും പരിശോധിക്കും. പാതകളിലെ കൈയേറ്റം, അനധികൃത പാർക്കിങ്,…
Read More » -
പശ്ചിമേഷ്യൻ യുദ്ധം: ‘1970-കളിലെ എണ്ണ പ്രതിസന്ധിയെക്കാൾ മോശമായ ഊർജ്ജ ദൗർലഭ്യത ലോകമെങ്ങും അഭിമുഖീകരിക്കേണ്ടി വരു, ഒരൊറ്റ പരിഹാരമേയുള്ളൂ, ഹോർമൂസ് തുറക്കുക‘ – ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ
സിഡ്നി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ലോകമെമ്പാടും അനുഭവപ്പെടുന്ന ഊർജ്ജ പ്രതിസന്ധി വളരെ ഗുരുതരമാണെന്നും ആഗോള സമ്പദ്‌വ്യവസ്ഥ ഒരു വലിയ ഭീഷണിയെ നേരിടുന്നുവെന്നും അന്താരാഷ്ട്ര ഊർജ്ജ ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിഹ് ബിറോൾ. 1973 ലും 1979 ലും തുടർച്ചയായി ഉണ്ടായ രണ്ട് എണ്ണ പ്രതിസന്ധികളേക്കാൾ മോശമാണ് നിലവിലെ സ്ഥിതിയെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധികളിൽ ലോകത്തിന് പ്രതിദിനം ഏകദേശം 10 ദശലക്ഷം ബാരൽ എണ്ണ നഷ്ടപ്പെട്ടു. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്നുണ്ടായ ഗ്യാസ് വിപണി തകർച്ചയും ഇതിന് കാരണമായി. “എണ്ണയും വാതകവും മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയുടെ ചില സുപ്രധാന ധമനികളായ പെട്രോകെമിക്കൽ, വളങ്ങൾ, സൾഫർ, ഹീലിയം തുടങ്ങിയ മേഖലകളുടെ വ്യാപാരം തടസ്സപ്പെടുന്നു, ഇത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും,” ബിറോൾ തിങ്കളാഴ്ച നാഷണൽ പ്രസ് ക്ലബ് ഓഫ് ഓസ്‌ട്രേലിയയിൽ പറഞ്ഞു. ഇറാൻ ഫലപ്രദമായി അടച്ചിട്ടിരിക്കുന്ന സുപ്രധാന ജലപാതയായ ഹോർമുസ് കടലിടുക്കിനെ വൻതോതിൽ ആശ്രയിക്കുന്ന ഏഷ്യൻ രാജ്യങ്ങളെയാണ് നിലവിലെ പ്രതിസന്ധി ഏറിയ പങ്കും…
Read More » -
‘ഞങ്ങളുടെ വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ ഇരുട്ടിലാകാൻ നിങ്ങളും ഒരുങ്ങിയിരുന്നോളൂ‘ ; ഗൾഫ് രാഷ്ട്രങ്ങൾക്കുനേരെ ഇറാൻ സായുധ വിപ്ലവ സേനയുടെ ഭീഷണി
ടെഹ്റാൻ: 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും കപ്പലുകൾക്ക് തുറന്നുകൊടുത്തില്ലെങ്കിൽ, ഇറാന്റെ വൈദ്യുത നിലയങ്ങൾ ബോംബിട്ടു തകർക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഇറാന്റെ സായുധ സേന. രാജ്യത്തെ വൈദ്യുതി വ്യവസായത്തിനു നേരെയുള്ള ഏതൊരു ആക്രമണത്തിനും പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ സായുധ സേനാ ആസ്ഥാനം പ്രഖ്യാപിച്ചു. ഊർജ്ജ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടാൽ ഹോർമുസ് കടലിടുക്ക് അനിശ്ചിതമായി അടച്ചിടാനാണ് തീരുമാനം. മാത്രവുമല്ല, തങ്ങൾക്കെതിരെ നടത്തുന്ന ആക്രമണത്തിന് സമാന രീതിയിൽ ഗൾഫ് രാഷ്ട്രങ്ങളിലെ വൈദ്യുതി നിലയങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം ആരംഭിക്കുമെന്നും ഐആർജിസി പറഞ്ഞു. ‘യുഎസ് താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന പ്രാദേശിക രാജ്യങ്ങളിലെ പവർ പ്ലാന്റുകൾ ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളായിരിക്കും. അതോടൊപ്പം, ഇസ്രായേലിലെ എല്ലാ ഊർജ്ജ, ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങളും, യുഎസ് ഓഹരി ഉടമകളുള്ള മേഖലയിലെ എല്ലാ കമ്പനികളെയും ഉന്നം വയ്ക്കും‘. ഇറാന്റെ സൈനിക ആസ്ഥാനം മുന്നറിയിപ്പ് നല്കി. ഇറാനിയൻ വൈദ്യുത നിലയങ്ങൾ ലക്ഷ്യമിട്ടാൽ മിഡിൽ ഈസ്റ്റിലെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഊർജ്ജ സൗകര്യങ്ങളും “തിരിച്ചറിയാൻ…
Read More »