Careers

  • സർക്കാർ ആയുർവേദ ആസ്പത്രിയിൽ ഡന്റൽ സർജൻ ഒഴിവ്

    തിരുവനന്തപുരം: സർക്കാർ ആയുർവേദ ആസ്പത്രിയിൽ ഡന്റൽ സർജൻ ഒഴിവ്.ജനുവരി 30ന് രാവിലെ 11ന് കോളെജ് പ്രിൻസിപ്പലിന്‍റെ കാര്യാലയത്തില്‍ വാക്-ഇൻ-ഇന്‍റർവ്യൂ നടത്തും. താത്പര്യമുള്ള ബി.ഡി.എസും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളെജ് പ്രിൻസിപ്പലിന്‍റെ കാര്യാലയത്തില്‍ ഹാജരാകണം.

    Read More »
  • കുടുംബശ്രീയില്‍ ജോലി നേടാം; 60,000 രൂപ വരെ ശമ്ബളം

    പാലക്കാട്: കുടുംബശ്രീക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോര്‍ഡിനേറ്റര്‍ പോസ്റ്റുകളിലേക്ക് താത്കാലികമായിട്ടാണ് നിയമനം.ഫെബ്രുവരി 5 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഫിനാൻസ് മാനേജർ ഒഴിവ് ഉയർന്ന പ്രായപരിധി 45 വയസാണ്. എംകോം ബിരുദം, കമ്ബ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ടാലി എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. അക്കൗണ്ടിംഗ് മേഖലയില്‍ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം, അട്ടപ്പാടി ട്രൈബല്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവർക്കും കുടുംബശ്രീയില്‍ പ്രവർത്തന പരിചയം ഉള്ളവർക്കും മുൻഗണന. പ്രതിമാസ ശമ്ബളം 40,000 രൂപ. കോ- ഓര്‍ഡിനേറ്റര്‍ (ഫാം ലൈവ്‌ലിഹുഡ്) 45 വയസാണ് ഉയർന്ന പ്രായപരിധി. കോ- ഓര്‍ഡിനേറ്റര്‍ (ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ഡിങ്& കപ്പാസിറ്റി ബില്‍ഡിങ്) പോസ്റ്റില്‍ 45 വയസുവരെ. യോഗ്യത-അഗ്രികള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം, അഗ്രി ബൂസിനെസ്സ്, ഡെവലപ്‌മെന്റ് സ്റ്റഡീസ്, എം എസ് ഡബ്ല്യൂ/ എം ബി എ   5 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. അഗ്രികള്‍ച്ചർ, വനം,ട്രൈബല്‍ മേഖല എന്നിവിടങ്ങളില്‍ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. 50,000 രൂപ വരെ ശമ്ബളമായി ലഭിക്കും.   കോ- ഓര്‍ഡിനേറ്റര്‍…

    Read More »
  • ആരോഗ്യ കേരളം: ആലപ്പുഴയില്‍ ഒഴിവുകൾ

    ആലപ്പുഴ: ആരോഗ്യ കേരളത്തിൽ മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, ഡിഇഒ കം അക്കൗണ്ടന്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ , സ്റ്റാഫ് നഴ്‌സ് തുടങ്ങിയ പോസ്റ്റുകളിൽ അപേക്ഷ ക്ഷണിച്ചു . ആകെ 25 ഒഴിവുകളാണുള്ളത്. പ്രായപരിധി എല്ലാ പോസ്റ്റുകളിലും 40 വയസ് വരെയാണ് പ്രായപരിധി. യോഗ്യത മെഡിക്കല്‍ ഓഫീസര്‍ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്+ കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഫാര്‍മസിസ്റ്റ് എംഫാം/ ബി.ഫാം/ ഡിപ്ലോമ കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. സ്റ്റാഫ് നഴ്‌സ് GNM/ Bsc നഴ്‌സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഡിഇഒ കം അക്കൗണ്ടന്റ് PG DCA+ ബി.കോം, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ടാലിയിലുള്ള പരിചയം. ശമ്ബളം മെഡിക്കല്‍ ഓഫീസര്‍= 50,000 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍= 17,000 ഫാര്‍മസിസ്റ്റ്= 17000 സ്റ്റാഫ് നഴ്്‌സ= 20,500 ഡിഇഒ കം അക്കൗണ്ടന്റ്= 21,750 അപേക്ഷ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://docs.google.com/forms/d/e/1FAIpQLSeJTaxFX9NmNE5oOiM-71rRYLjqSkW_gTzuyGenQgsGZJZHgg/viewform എന്ന ലിങ്ക്…

    Read More »
  • കരുനാഗപ്പള്ളിയിൽ നഴ്സുമാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയോഗിക്കുന്നു

    കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് സർക്കാർ ഹോമിയോ ആശുപത്രിയിലെ പുനർജനി ഐ പി യിലേക്ക് മെയില്‍ നഴ്സുമാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയോഗിക്കുന്നു. അഭിമുഖം ജനുവരി 31ന് രാവിലെ നടത്തും. അംഗീകൃത ജി എൻ എം കോഴ്സ് പാസായിട്ടുള്ളവർ യോഗ്യത സംബന്ധിച്ച അസല്‍ രേഖകള്‍, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് തിരിച്ചറിയല്‍ രേഖ/ആധാർ കാർഡ് എന്നിവയുടെ പകർപ്പുകള്‍ സഹിതം തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജനുവരി 31ന് രാവിലെ 10 ന് ഹാജരാകണം. പ്രായപരിധി പരിധി 45 വയസ്.

    Read More »
  • റവന്യു ഇൻഫർമേഷൻ ബ്യൂറോയില്‍ ഗ്രാഫിക് ഡിസൈനർ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: റവന്യു വകുപ്പിന്റെ കീഴില്‍ പ്രവർത്തിക്കുന്ന റവന്യു ഇൻഫർമേഷൻ ബ്യൂറോയില്‍ ഗ്രാഫിക് ഡിസൈനർ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 20065 രൂപയും സൗജന്യ താമസ സൗകര്യവും ലഭിക്കും. അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങില്‍ ഡിപ്ലോമ/ പിജി ഡിപ്ലോമ കോഴ്‌സും പാസായിരിക്കണം. സമാന മേഖലയില്‍ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഉദ്യോഗാർഥികള്‍ ഐ.എല്‍.ഡി.എം വെബ് സൈറ്റില്‍ ലഭ്യമായിട്ടുള്ള ഗൂഗിള്‍ ഫോം പൂരിപ്പിച്ച്‌ അപേക്ഷ ഫെബ്രുവരി 5 നകം സമർപ്പിക്കണം.  ഇ-മെയില്‍: [email protected]. വെബ്‌സൈറ്റ്: https://ildm.kerala.gov.in/en ഫോണ്‍: 0471-2365559, 9447302431.

    Read More »
  • പത്താം ക്ലാസ്സും ഐടിഐയും ഉണ്ടോ; സതേൺ റെയിൽവേയിൽ ജോലി നേടാം

    സതേണ്‍ റെയില്‍വേയിൽ നിയമനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.ലെവല്‍-1 ശമ്ബള സ്‌കെയിലിലുള്ള തസ്തികകളില്‍ അഞ്ച് ഒഴിവുകളുണ്ട്. ലെവല്‍-2 ശമ്ബള സ്‌കെയിലിലുള്ള തസ്തികകളില്‍ 12 ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, സേലം എന്നീ ഡിവിഷനുകളില്‍ രണ്ട് ഒഴിവുകള്‍ വീതമാണുള്ളത്. പത്താം ക്ലാസും ഐടിഐ അല്ലെങ്കില്‍ പ്ലസ്ടൂവാണ് വിദ്യാഭ്യാസ യോഗ്യത. 18-നും 33-നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ലെവല്‍-1, ലെവല്‍-2 തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്കായി https://www.rrcmas.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 20-ാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

    Read More »
  • അഗ്നിവീര്‍ സെലക്ഷൻ ടെസ്റ്റ്: രജിസ്ട്രേഷൻ ഫെബ്രുവരി ആറുവരെ

    തിരുവനന്തപുരം: വ്യോമസേനയില്‍ അഗ്നിവീർ (അഗ്‌നിവീർവായു) സെലക്ഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകള്‍ക്കും ഓണ്‍ലൈനായി ഫെബ്രുവരി ആറുവരെ അപേക്ഷിക്കാം. നാലുവർഷത്തേക്കാണ് നിയമനം. https://agnipathvayu.cdac.in എന്ന വെബ് പോർട്ടലിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. പ്രായം: 2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനുംഇടയില്‍ ജനിച്ചവരായിരിക്കണം. ശാസ്ത്രവിഷയങ്ങള്‍ പഠിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. ശാസ്ത്ര ഇതര വിഷയങ്ങളില്‍ 50 ശതമാനം മാർക്കോടെ ഇന്റർമീഡിയറ്റ്/പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയമാണ് യോഗ്യത. അല്ലെങ്കില്‍ ദ്വിവത്സര വൊക്കേഷണല്‍ കോഴ്സില്‍ 50 ശതമാനം മാർക്കോടെ വിജയം. എല്ലാ യോഗ്യതാ പരീക്ഷകളിലും ഇംഗ്ളീഷിന് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.  ഓണ്‍ലൈൻ പരീക്ഷ, കായികക്ഷമതാപരീക്ഷ, അഭിരുചി പരീക്ഷ, സർട്ടിഫിക്കറ്റ് പരിശോധന, ആരോഗ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരം https://agnipathvayu.cdac.in എന്ന വെബ് പോർട്ടലില്‍ ലഭിക്കും.

    Read More »
  • യു.എ.ഇയില്‍ ഡ്രൈവര്‍ ജോലി; സൗജന്യ റിക്രൂട്ട്മെന്റ്; ശമ്പളം 1950 യു.എ.ഇ ദിര്‍ഹം 

    കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ യു.എ.ഇയിലേക്ക് സൗജന്യ ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. യോഗ്യത 25 മുതല്‍ 41 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ക്ക് ഹെവി വെഹിക്കിള്‍ ജിസിസി/ അല്ലെങ്കില്‍ യു.എ.ഇ ലൈസന്‍സ് ഉണ്ടെങ്കില്‍ മുന്‍ഗണന ലഭിക്കും. ഇതിന് പുറമെ ഇന്ത്യന്‍ ട്രെയിലര്‍ ലൈസന്‍സും പരിഗണിക്കും. മിനിമം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. വേതനം 1950 യു.എ.ഇ ദിര്‍ഹമായിരിക്കും ആദ്യ ഘട്ടത്തിലെ ശമ്ബളം (44000 ഇന്ത്യന്‍ രൂപ). കൂടുതല്‍ വിവരങ്ങള്‍ക്ക് https://odepc.kerala.gov.in/jobs/7-itv-driver/ സന്ദർശിക്കുക.

    Read More »
  • റേഡിയോളജിസ്റ്റ്, മെഡിക്കല്‍ ഓഫീസർ ഒഴിവുകൾ

    റേഡിയോളജിസ്റ്റ് നിയമനം കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് നിയമനം. യോഗ്യത എം.ബി.ബി.എസ്, ഡി.എം.ആർ/എം.ഡി റേഡിയോ ഡയഗ്നോസിസ് അല്ലെങ്കില്‍ ഡി.എൻ.ബി റേഡിയോ ഡയഗ്നോസിസ്. താത്പര്യമുള്ളവർ ജനുവരി 31 നകം [email protected] ലോ നേരിട്ടോ അപേക്ഷിക്കാമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ഫോണ്‍: 0491 2504695. മെഡിക്കല്‍ ഓഫീസർ ഒഴിവ് ആലപ്പുഴ: കേരള സാമൂഹ്യ സുരക്ഷ മിഷൻ യു.ഡി.ഐ.ഡി. പദ്ധതിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസ്. ടി.സി.എം.സി. സർട്ടിഫിക്കറ്റുള്ള 65 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ ജനുവരി 25-ന് മുമ്ബായി ജില്ല കോർഡിനേറ്റർ കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9072302561, [email protected].  

    Read More »
  • കേരഫെഡില്‍ ഡെപ്യൂട്ടേഷൻ ഒഴിവുകള്‍

    കേരഫെഡില്‍ ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ (എക്സ്റ്റൻഷൻ ആൻഡ് പ്രൊക്യുയർമെന്റ്, അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ്/സെയില്‍സ്) തസ്തികകളില്‍ ഡെപ്യൂട്ടഷൻ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/അർധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ മാതൃവകുപ്പില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം സഹിതം മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, കേരാ ടവ്വർ, വെള്ളയമ്ബലം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695 033 എന്ന വിലാസത്തില്‍ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഫെബ്രുവരി 29. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kerafed.com സന്ദർശിക്കുക.

    Read More »
Back to top button
error: