Careers
-
കൊച്ചി മെട്രോയില്‍ നിരവധി ഒഴിവുകള്‍; ജനുവരി 17 വരെ അപേക്ഷിക്കാം
കൊച്ചി മെട്രോയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസി.മാനേജര്‍, അസി. മാനേജര്‍ (പിആര്‍ – ഇവന്റുകള്‍), എക്‌സിക്യൂട്ടീവ് (ഇലക്‌ട്രിക്കല്‍ – മെക്കാനിക്കല്‍), എക്‌സിക്യൂട്ടീവ് (ലിഫ്റ്റ്‌സ് – എസ്‌കലേറ്ററുകള്‍) എന്നീ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈൻ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജനുവരി 17-ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.
Read More » -
കെഎസ്ആർടിസി സ്വിഫ്റ്റില്‍ 600 ഡ്രൈവര്‍ കം കണ്ടക്‌ടര്‍ ഒഴിവുകൾ
കെഎസ് ആര്‍ ടി സി സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്‌ടറുടെ 600 ഒഴിവുകൾ.ജനുവരി 26 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത: പത്താം ക്ലാസ് ജയം. മുപ്പതിലധികം സീറ്റുള്ള ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ 5 വര്‍ഷ ഡ്രൈവിങ് പരിചയം. ഹെവി ഡ്രൈവിങ് ലൈസൻസ്. തിരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടര്‍ വെഹിക്കിള്‍ വകുപ്പില്‍ നിന്ന് നിശ്ചിത സമയത്തിനുള്ളില്‍ കണ്ടക്‌ടര്‍ ലൈസൻസ് നേടണം. ഇംഗ്ലീഷും മലയാളവും എഴുതാനും വായിക്കാനും അറിയണം. പ്രായം: 24-55. ശമ്ബളം: 8 മണിക്കൂര്‍ ഡ്യൂട്ടിക്ക് 715രൂപ. അധികമണിക്കൂറിനു 130 രൂപ അധിക സമയ അലവൻസായി നല്‍കും.
Read More » -
73,600 രൂപ വരെ ശമ്ബളം; കേരള വാട്ടര്‍ അതോറിറ്റി എല്‍.ഡി ടൈപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ്
ടൈപ്പിങ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് കേരളത്തില്‍ സ്ഥിര ജോലി നേടാന്‍ അവസരം. കേരള വാട്ടര്‍ അതോറിറ്റി ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരള പിഎസ്.സി വഴി നേരിട്ടുള്ള നിയമനമാണ് നടക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 31 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയിരിക്കണം. കൂടാതെ ഇംഗ്ലീഷ, മലയാളം ടൈപ്പിങ്ങില്‍ (KGTE) സര്‍ട്ടിഫിക്കറ്റ് വേണം.കൂടാതെ കേരള സര്‍ക്കാരിന് കീഴിലുള്ള അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ (DCA) കുറഞ്ഞത് 6 മാസത്തെ ഡിപ്ലോമ പൂര്‍ത്തിയാക്കിയിരിക്കണം. 18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 27,200 രൂപ മുതല്‍ 73,600 രൂപ വരെ ശമ്പളം ലഭിക്കും അപേക്ഷ നല്‍കുന്നതിനായി https://thulasi.psc.kerala.gov.in/thulasi. സന്ദര്‍ശിക്കുക..
Read More » -
ആര്‍പിഎഫില്‍ 2000-ല്‍ അധികം ഒഴിവുകള്‍, അപേക്ഷിക്കേണ്ട വിധം
റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. 2250 ഒഴിവുകളാണുള്ളത്. റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെയും റെയില്‍വേ പ്രൊട്ടക്ഷൻ സ്‌പെഷ്യല്‍ ഫോഴ്‌സിലെയും സബ് ഇൻസ്‌പെക്ടര്‍ (എക്‌സിക്യൂട്ടീവ്), കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടീവ്) തസ്തികകളിലേക്കുൾപ്പടെയാണ് നിയമനം. 2000 കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്കും 250 സബ് ഇൻസ്പെക്ടര്‍മാരുടെയും തസ്തികകളാണ് ഒഴിവുകൾ. ഇതില്‍ 10 ശതമാനം ഒഴിവുകള്‍ വിമുക്തഭടന്മാര്‍ക്കും 15 ശതമാനം വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കുമാണ്. സബ് ഇൻസ്പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിരിക്കണം. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം. സബ് ഇൻസ്‌പെക്ടര്‍ (എക്‌സിക്യൂട്ടീവ്) തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ കുറഞ്ഞ പ്രായം 20 വയസ്സും ഉയര്‍ന്ന പ്രായം 25 വയസ്സുമാണ്. അതേസമയം, കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടീവ്) അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി 18 വയസ്സ് മുതല്‍ 25 വയസ്സ് വരെയാണ്, സംവരണ വിഭാഗക്കാര്‍ക്ക് ചട്ടങ്ങള്‍ അനുസരിച്ച് ഇളവ് നല്‍കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക: rpf.Indianrailways.gov.in
Read More » -
കേരള പോലീസിൽ എസ്.ഐ ; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം, ഒരു ലക്ഷത്തോളം ശമ്ബളം
കേരള പി.എസ്.സി പോലീസ് വകുപ്പില്‍ സബ് ഇൻസ്‌പെക്ടര്‍ ട്രെയിനി തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ജനുവരി 31. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇരുപതിനും മുപ്പത്തിയൊന്നിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാൻ സാധിക്കുക. നിയമനം ലഭിക്കുന്നവര്‍ക്ക് 45,600 രൂപ മുതല്‍ 95,600 രൂപ വരെയാണ് ശമ്ബള സ്‌കെയില്‍. കേരള പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷയുടെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അപേക്ഷ സമര്‍പ്പിക്കാൻ https://www.keralapsc.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Read More » -
പത്താം ക്ലാസുണ്ടോ? 50000 രൂപ വരെ ശമ്പളത്തിൽ സ്ഥിര സർക്കാർ ജോലി നേടാം
തിരുവനന്തപുരം:കേരള സര്‍ക്കാരിന് കീഴിലുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് കേരള പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. മിനിമം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി ജനുവരി 31. തസ്തിക& ഒഴിവ് ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് തുടങ്ങിയ കേരള സര്‍ക്കാരിന് കീഴില്‍ വിവിധ വകുപ്പുകളില്‍ ഓഫീസ് അറ്റന്‍ഡന്റ് നിയമനം. 18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02011987നും 01012005നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്ല്യം. ശമ്ബളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,000 രൂപ മുതല്‍ 50,200 രൂപ വരെ ശമ്ബളം ലഭിക്കും. അപേക്ഷ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. https://www.keralapsc.gov.in/.
Read More » -
കോന്നി മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റസിഡന്റുമാരുടെ ഒഴിവുകൾ ;വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി നാലിന് രാവിലെ 10.30 ന്
പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി നാലിന് രാവിലെ 10.30 ന് നടക്കും. എംബിബിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. പ്രായപരിധി – 50 വയസ്. പ്രവര്‍ത്തിപരിചയവും പത്തനംതിട്ട ജില്ലയിലുളളവര്‍ക്കും മുന്‍ഗണന.
Read More » -
എസ്‌ഐ, പൊലീസ് കോണ്‍സ്റ്റബിള്‍,എല്‍പി, യുപി സ്കൂൾ അധ്യാപകർ; 179 തസ്തികകളിലേക്ക് വിജ്ഞാപനമിറക്കി പി എസ് സി
തിരുവനന്തപുരം: വിവിധ തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനമിറക്കി.കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. എല്‍പി, യുപി സ്കൂൾ അധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങളില്‍ സെക്രട്ടറി, എസ്‌ഐ, പൊലീസ് കോണ്‍സ്റ്റബിള്‍, സെക്രട്ടേറിയേറ്റ്/പിഎസ്‌സി ഓഫീസ് അറ്റന്‍ഡന്റ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങി 179 തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്.
Read More » -
കേരള സര്‍ക്കാരിന് കീഴില്‍ യു.എ.ഇയിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ്; ഒരു ലക്ഷത്തിന് മുകളില്‍ ശമ്ബളം
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് വിദേശ ജോലിക്കായി തെരഞ്ഞാടുക്കാവുന്ന ഏറ്റവും വിശ്വാസ്യ യോഗ്യമായ റിക്രൂട്ട്‌മെന്റ് സ്ഥാപനമാണ് ഒഡാപെക്. കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒഡാപെകിലൂടെ പ്രതിവര്‍ഷം ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കായി ചേക്കേറുന്നത്. മികച്ച ശമ്ബളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും, സര്‍ക്കാര്‍ പരിരക്ഷയും ലഭിക്കുമെന്നതാണ് ഒഡാപെകിന്റെ മേന്മ. വിദേശ തട്ടിപ്പിലും, സ്‌കാമുകളിലും കുടുങ്ങാതെ സുരക്ഷിത യാത്രയൊരുക്കാന്‍ ഒഡാപെക് എന്നും ഒരുപടി മുന്നിലാണ്. യു.കെ, യു.എസ്.എ, ജര്‍മ്മനി, ജി.സി.സി രാഷ്ട്രങ്ങള്‍ എന്നിവയിലേക്കാണ് പ്രധാനമായും റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഇത്തവണ യു.എ.ഇയിലേക്ക് പുതിയൊരു റിക്രൂട്ട്‌മെന്റ് കൂടി വിളിച്ചിരിക്കുകയാണ് ഒഡാപെക്. യു എ ഇയിലേക്കുള്ള നഴ്‌സസ് റിക്രൂട്ട്‌മെന്റിന്റെ വിജ്ഞാപനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം. അബുദാബിയിലെ സാറ്റലൈറ്റ് / റിമോട്ട് / ഇന്‍ഡസ്ട്രിയല്‍ / ഓണ്‍ഷോര്‍ / ഓഫ്‌ഷോര്‍ ക്ലിനിക്കുകളിലെ റിക്രൂട്ട്‌മെന്റിനായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ പ്രശസ്തമായ ഒരു സ്വകാര്യ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് 2 വര്‍ഷത്തെ പരിചയമുള്ള പുരുഷ ബിഎസ്‌സി നഴ്‌സുമാരില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. നേരിട്ടുള്ള…
Read More » -
കെ.എസ്.ഇ.ബിയില്‍ കായിക താരങ്ങൾക്ക് അവസരം ; അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് സ്പോര്‍ട്സ് ക്വോട്ടയില്‍ കായിക താരങ്ങള്‍ക്ക് നിയമനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 11 ഒഴിവുകളാണുള്ളത്. ബാസ്കറ്റ്ബാള്‍ (പുരുഷന്മാര്) 2, (വനിതകള്‍) 2; വോളിബാള്‍ (പുരുഷന്മാര്) 2, (വനിതകള്‍) 2. ഫുട്ബാള്‍ (പുരുഷന്മാര്) 3. അപേക്ഷാഫോറവും വിശദവിവരങ്ങളും www.kseb.inല്‍ ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങളും സെലക്ഷൻ നടപടികളും വെബ്സൈറ്റില്‍.
Read More »