politics
-
കേരളത്തിന്റെ സില്‍വര്‍ലൈന്‍ വീണ്ടും പരിശോധിക്കാമെന്ന് അശ്വനി വൈഷ്ണവ്; ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നം; ഡിപിആര്‍ നിരസിക്കാത്തത് ഗുണം ചെയ്യുമോ? വീണ്ടും ഹൈ സ്പീഡ് പ്രതീക്ഷ
ന്യൂഡല്‍ഹി: കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. വലിയ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടെന്നും പദ്ധതി പ്രായോഗികമാണെന്ന് കരുതുന്നില്ലെന്നും പറഞ്ഞ അദ്ദേഹം സംസ്ഥാന സര്‍ക്കാരിന് ആവശ്യമെങ്കില്‍ ഒരിക്കല്‍ കൂടി പരിഗണിക്കാന്‍ തയാറാണെന്ന് സഭയെ അറിയിച്ചു. ഹൈ സ്പീഡ് പദ്ധതിയും പരിശോധിക്കാമെന്ന് പറഞ്ഞ മന്ത്രി, ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണെന്നും 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുക്കാന്‍ കഴിഞ്ഞതെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൂര്‍ണ പിന്തുണയുണ്ടെങ്കില്‍ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേ വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം കുറവാണെന്ന് ആരോപിച്ച കേന്ദ്രമന്ത്രി ശബരിപാതയ്ക്ക് സംസ്ഥാനം ഭൂമി ഏറ്റെടുത്തത് റയില്‍വേയുടെ പ്രേരണ മൂലമാണെന്നും കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പാകാം കാരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഭൂമി ആദ്യം ഏറ്റെടുക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ അഞ്ചര വര്‍ഷമായിട്ടും അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ ആ ഡിപിആര്‍ നിരസിച്ചിട്ടുമുണ്ടായിരുന്നില്ല. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ…
Read More » -
‘സ്വന്തം ‘കുടുംബസ്റ്റാർട്ടപ്പ്’ പോലും നന്നായി നടത്താൻ കഴിയാത്തവർ എനിക്ക് ശവക്കല്ലറ കുഴിക്കാൻ നോക്കുന്നു, അവർക്കതിന് ഒരിക്കലും കഴിയില്ല‘- രാഹുൽ ഗാന്ധിക്കെതിരെ മോദി
ദില്ലി: രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ ഗാന്ധികുടുംബത്തിനും കോൺഗ്രസിനുമെതിരേ വാക്പോരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്നേഹത്തിൻ്റെ കട തുറക്കുമെന്നു പറയുന്നവർ തനിക്ക് ശവക്കല്ലറ കുഴിക്കാൻ നോക്കുന്നു, അവർക്കതിന് ഒരിക്കലും കഴിയില്ലെന്ന് മോദി പറഞ്ഞു. സ്വന്തം ‘കുടുംബസ്റ്റാർട്ടപ്പ്’ പോലും നന്നായി നടത്താൻ കഴിയാത്തവരാണിതിന് ശ്രമിക്കുന്നതെന്ന് രാഹുൽഗാന്ധിയെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഇറങ്ങിപ്പോയതിനുശേഷം ഭരണകക്ഷി അംഗങ്ങൾ സാക്ഷിയാക്കിയായിരുന്നു മോദിയുടെ ഒന്നരമണിക്കൂറിലധികം നീണ്ട പ്രസംഗം. യൂറോപ്യൻ യൂണിയൻ അടക്കം ഒൻപതു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരക്കരാർ പരാമർശിച്ച മോദി, യു.എസ്. കരാറിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. സംസാരിക്കാൻ ആദ്യം അവസരം നൽകണമെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. ഖാർഗെയ്ക്ക് രണ്ടുമിനിറ്റ് നൽകണമെന്ന് സി.പി.എം. അംഗം ബ്രിട്ടാസും പറഞ്ഞു. അത് അനുവദിക്കാത്തതോടെ ഖാർഗെയും അദ്ദേഹത്തെ പിന്തുണച്ച കോൺഗ്രസ്, ഡി.എം.കെ., ഇടത് പാർട്ടി എംപിമാർ പ്രതിഷേധം രേഖപ്പെടുത്തി. തൃണമൂൽ അംഗങ്ങൾ സഭയിൽ ഹാജരായിരുന്നില്ല. പ്രസംഗം തുടങ്ങിയപ്പോൾതന്നെ ഖാർഗെയെക്കുറിച്ച് മോദി പരാമർശിച്ചു; ‘പ്രായമായില്ലേ, ഇരുന്ന് മുദ്രാവാക്യം വിളിച്ചോളൂ’ എന്നാണ്…
Read More » -
‘എൽഡിഎഫ് ഇനിയും ജയിക്കണമെന്ന് പറയുന്നത് ഞങ്ങൾക്കാർക്കും മന്ത്രിമാരാകാനല്ല;ഭരണത്തിലിരുന്ന ഇക്കാലമത്രയും സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങളോ കലാപങ്ങളോ നടന്നിട്ടില്ല; അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒറ്റനഗരമായി കേരളം മാറി‘- എം. വി ഗോവിന്ദൻ
കണ്ണൂർ: ഇടതുപക്ഷം വീണ്ടും കേരളത്തിൽ അധികാരത്തിൽ വരണമെന്ന് പറയുന്നത് ഞങ്ങളിൽ ആർക്കെങ്കിലും മന്ത്രിമാരോ മുഖ്യമന്ത്രിയോ ആകാനല്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എൽ.ഡി.എഫ്. വികസനമുന്നേറ്റ ജാഥയ്ക്ക് മമ്പറത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കേരളത്തിൻ്റെ ഗ്രാമങ്ങളെല്ലാം നഗരങ്ങളോട് കിടപിടിക്കത്തക്കവണ്ണം വികസിച്ചു. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒറ്റനഗരമായി കേരളം മാറി. സംസ്ഥാനത്തിൻ്റെ വികസനത്തിന് പണം തടസ്സമായപ്പോൾ കിഫ്ബിയെ ഉയർത്തിക്കൊണ്ടുവരാൻ നീക്കം നടത്തി. അതിനെ മലർപ്പൊടിക്കാരൻ്റെ സ്വപ്നമെന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. ഇടതുപക്ഷം ഭരിച്ച 10 വർഷം കേരളത്തിൽ വർഗീയസംഘർഷങ്ങളോ കലാപങ്ങളോ ഉണ്ടായില്ല. വിശ്വാസികളെ ചേർത്തുനിർത്തി വേണം വർഗീയതയെ പ്രതിരോധിക്കാൻ. എൽഡിഎഫ് സർക്കാർ അതിൽ വിജയം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ടി.പ്രകാശൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ മാനേജർ പി.സന്തോഷ് കുമാർ എം.പി., ജാഥാംഗങ്ങളായ മാത്യു കുന്നപ്പള്ളി, കെ.എസ്.സലിഖ, സംഘാടകസമിതി സെക്രട്ടറി കെ.ശശിധരൻ, എൻ.ചന്ദ്രൻ, ടി.വി.രാജേഷ്, എ.പ്രദീപൻ, എം.സുരേന്ദ്രൻ, പി.പുരുഷോത്തമൻ, കെ.അനുശ്രീ, കെ.ബാബുരാജ്, എം.കെ.മുരളി, ടി.ഭാസ്‌കരൻ, വി.സി.വാമനൻ, കെ.മുകുന്ദൻ, എ.ജയപ്രകാശൻ, അബ്ദുൾ സത്താർ എന്നിവർ പങ്കെടുത്തു. കാറിനുള്ളിൽ…
Read More » -
പുണ്യസ്ഥലത്തുനിന്ന് നാലരക്കിലോ സ്വർണമാണ് കളവ് പോയത്, പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ സ്വർണക്കൊള്ള കേസ് സിബിഐക്ക് വിടണം, അഞ്ചുവർഷം എൻഡിഎയ്ക്ക് ഭരിക്കാൻ അവസരം തന്ന് നോക്ക്, അടിമുടി മാറ്റമുണ്ടാക്കി കാട്ടിത്തരാം
കൊച്ചി: പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ ശബരിമല സ്വർണക്കൊള്ള കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്ന് എൻഡിഎ നേതാക്കളായ രാജീവ് ചന്ദ്രശേഖറും സാബു എം. ജേക്കബും ആവശ്യപ്പെട്ടു. ശബരിമലയിലെ പുണ്യസ്ഥലത്തുനിന്ന് നാലരക്കിലോ സ്വർണം കളവുപോയ കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ ഇവിടെ വന്നപ്പോൾ സിബിഐ. അന്വേഷണത്തിന് നിർദേശിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്. ആഭ്യന്തരവകുപ്പിന് കീഴിലുള്ള എസ്‌ഐടിക്ക് സ്വതന്ത്രമായ അന്വേഷണത്തിന് പരിമിതികളുണ്ട്. അന്വേഷണം നന്നായി നടക്കുന്നുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത് മുന്നിൽവന്ന രേഖകളുടെ അടിസ്ഥാനത്തിലാണ്. എസ്‌ഐടി തന്നെയാണ് രേഖകൾ നൽകിയിട്ടുള്ളതെന്ന് എൻഡിഎ നേതാക്കൾ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. പത്തുവർഷംഭരിച്ചിട്ട് ഇറങ്ങാൻ നേരത്താണ് ശബരി റെയിലിനായി പകുതി പണം ചെലവാക്കാമെന്ന് സംസ്ഥാന സർക്കാർ പറയുന്നത്. ഇത് ജനങ്ങളെ വഞ്ചിക്കലാണ്. ഇവർ എവിടുന്നെടുത്താണ് ഈ പണം നൽകുമെന്ന് പറയുന്നത്. 25 വർഷംമുൻപ് ആയിരം കോടിക്ക് തീരേണ്ടിയിരുന്ന പദ്ധതിയാണ് എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് ഒന്നുമല്ലാതാക്കിയത്.…
Read More » -
മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ സ്‌ഫോടനം; 16 മരണം; കുടുങ്ങിക്കിടക്കുന്നത് നിരവധിപ്പേര്‍; അനധികൃത ഖനനമെന്നും സൂചന
മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 16 തൊഴിലാളികൾ മരിച്ചു. മരിച്ചവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് മേഘാലയ ഡിജിപി ഐ. നോങ്‌റാം അറിയിച്ചു. ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാണ്. തങ്‌സ്‌കു മേഖലയിലെ ഖനിയിൽ കൽക്കരി വേർതിരിച്ചെടുക്കുന്ന പ്രവർത്തനങ്ങൾക്കിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരുക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയിൽ ഷില്ലോങ്ങിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് സൂപ്രണ്ട് വികാസ് കുമാർ സ്ഥിരീകരിച്ചു. അശാസ്ത്രീയവും അപകടകരവുമായ ‘റാറ്റ് ഹോൾ’ (Rat-hole) ഖനന രീതി പരിസ്ഥിതിക്കും മനുഷ്യജീവനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 2014-ൽ നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ (NGT) മേഘാലയയിൽ നിരോധിച്ചിരുന്നു. 3-4 അടി മാത്രം ഉയരമുള്ള ഇടുങ്ങിയ തുരങ്കങ്ങൾ നിർമ്മിച്ച് അതിലൂടെ ഇഴഞ്ഞു കയറി കൽക്കരി ശേഖരിക്കുന്ന രീതിയാണിത്. ഒരാൾക്ക് മാത്രം കഷ്ടിച്ച് കടന്നുപോകാൻ കഴിയുന്ന ഇത്തരം തുരങ്കങ്ങൾ ഏത് നിമിഷവും തകരാൻ സാധ്യതയുള്ളവയാണ്. സുപ്രീം കോടതി ഈ…
Read More » -
കനഗോലുവിന്റെ സര്‍വേയില്‍ എംപിമാരും; സുധാകരനും ശശി തരൂരും ഷാഫിയും അടൂര്‍ പ്രകാശും കൊടിക്കുന്നിലും പട്ടികയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ തെറിക്കും; കെ. മുരളീധരന്‍ പാലക്കാട്
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം അന്തിമമാക്കുന്നതിനുള്ള സുനില്‍ കനുഗോലു സര്‍വേയില്‍ എംപിമാരുടെ പേരുകളും. എംപിമാര്‍ മല്‍സരിക്കേണ്ടെന്നാണ് പൊതുവികാരം എങ്കിലും അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കും. കെ. സുധാകരന്‍ (കണ്ണൂര്‍), ശശി തരൂര്‍ (നേമം), ഷാഫി പറമ്പില്‍ (തലശേരി), അടൂര്‍ പ്രകാശ് (കോന്നി), കൊടിക്കുന്നില്‍ സുരേഷ് (ചിറയിന്‍കീഴ്, അടൂര്‍) എന്നീ എംപിമാരാണ് പട്ടികയില്‍. കെ. മുരളീധരന്റെ പേരും മൂന്നിടത്ത് ഉണ്ട്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, പാലക്കാട് മണ്ഡലങ്ങളിലാണ് കെ. മുരളീധരന്റെ പേര് ഉയരുന്നത്. അരുവിക്കരയില്‍ എം.എം.ഹസന്റെ പേരുമുണ്ട്. കനുഗോലു ടീമിന്റെ മൂന്നാത്തെ നിര്‍ണായക സര്‍വേ പുരോഗമിക്കുകയാണ്. ഒരു മണ്ഡലത്തില്‍ 2000 സാംപിള്‍ ശേഖരിക്കാനാണ് തീരുമാനം. 1000 പേരുടെ അഭിപ്രായമാണ് ആദ്യ രണ്ടു സര്‍വേകളില്‍ തേടിയത്. അതേസമയം, സ്ഥാനാര്‍ഥി പട്ടിക തയാറാക്കുന്ന മധുസൂദനന്‍ മിസ്ത്രി അധ്യക്ഷനായ സ്‌ക്രീനിങ് കമ്മിറ്റി വിവിധ നേതാക്കളുടെ അഭിപ്രായം രേഖപ്പെടുത്തി ഇന്ന് മടങ്ങും. അതേസമയം, തിരുവമ്പാടി സീറ്റ്, മുസ്ലിം ലീഗില്‍ നിന്ന് ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. വി.എസ്. ജോയിയെ മല്‍സരിപ്പിക്കാനാണ്…
Read More » -
ഉപരോധം മറികടക്കാന്‍ ക്രിപ്‌റ്റോ? കുതിച്ചുയര്‍ന്ന് ഇറാനിലെ ക്രിപ്‌റ്റോ ഇടപാടുകള്‍; സൈന്യം മുതല്‍ സാധാരണക്കാര്‍ വരെ; അന്വേഷണവുമായി അമേരിക്കന്‍ ഏജന്‍സികള്‍; സാമ്പത്തിക ശൃംഖലകള്‍ക്ക് എതിരേ നടപടിയെന്ന് യുഎസ് ട്രഷറി വകുപ്പ്; ഷാഡോ ബാങ്കിംഗ് എന്ന പാരലല്‍ വേള്‍ഡ്
ടെഹ്‌റാന്‍: ഇറാനില്‍ ക്രിപ്‌റ്റോ കറന്‍സി ഉപയോഗത്തില്‍ കുത്തനെയുണ്ടായ വര്‍ധനയില്‍ അന്വേഷണവുമായി അമേരിക്ക. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഉപരോധങ്ങള്‍ മറികടക്കാന്‍ ഇറാന്‍ ക്രിപ്‌റ്റോ ഇടപാടുകളെ ആശ്രയിക്കുന്നെന്ന സംശയത്തിന്റെ പുറത്താണു നടപടി. ഉപരോധം മറികടക്കാന്‍ ചില പ്രത്യേക ക്രിപ്‌റ്റോ പ്ലാറ്റ്ഫോമുകള്‍ ഇറാന്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്നുണ്ടോ എന്ന് യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതായി ഒരു ബ്ലോക്ക്‌ചെയിന്‍ ഗവേഷകന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ടിആര്‍എം ലാബ്‌സ് (TRM Labs), ചെയിനാലിസിസ് (Chainalysis) എന്നിവയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഇറാന്റെ ക്രിപ്‌റ്റോ ഇടപാടുകള്‍ 8 മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയാണ്. ഗവണ്‍മെന്റ് അനുകൂല ഗ്രൂപ്പുകളും സാധാരണ നിക്ഷേപകരും ഡിജിറ്റല്‍ കറന്‍സികളിലേക്ക് തിരിഞ്ഞതാണ് ഈ വര്‍ധനയ്ക്കു കാരണം. വിദേശത്തേക്ക് പണം കടത്താനോ, ഹാര്‍ഡ് കറന്‍സി സ്വന്തമാക്കാനോ അല്ലെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനോ ക്രിപ്‌റ്റോ പ്ലാറ്റ്ഫോമുകള്‍ ഇറാനെ സഹായിക്കുന്നുണ്ടോ എന്നാണ് യുഎസ് ട്രഷറി പ്രധാനമായും പരിശോധിക്കുന്നത്. ഇറാനെ സഹായിക്കുന്ന ഇത്തരം സാമ്പത്തിക ശൃംഖലകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ട്രഷറി വക്താവ് നേരത്തെ സൂചിപ്പിച്ചിരുന്നു.…
Read More »


