politics

  • ഷാഫി മൂക്കുമായി പോകേണ്ടത് ഫോറന്‍സിക്കിലേക്ക്; അടിച്ചതോ കുത്തിയതോ ആരെങ്കിലും കണ്ടോ? പരിഹാസവുമായി വസീഫ്‌

    പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിന്റെ മർദനത്തിൽ പരുക്കേറ്റ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിലെ ശസ്ത്രക്രിയ പൂർത്തിയായി. ഷാഫിയുടെ മൂക്കിന്റെ എല്ലിനു രണ്ടു പൊട്ടലുണ്ട്. ഇതിനിടെ ഷാഫിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. ഷാഫി മൂക്കുമായി ആശുപത്രിയിലേക്കല്ല തോർത്തുമായി ഫോറൻസിക്കിലേക്കാണ് പോകേണ്ടതെന്നാണ് പരിഹാസം. സ്വന്തം റീൽസ് നിർമിക്കാൻ മൂന്നോ നാലോ ക്യാമറ കൊണ്ട് നടക്കുന്ന നേതാവിനെ ആക്രമിക്കുന്ന വൈകാരിക റീൽസ് ഇത് വരെ ഇറങ്ങിയിട്ടുമില്ലെന്നും വസീഫ് പറയുന്നു. മൂക്കില്‍ മഷിയൊഴിച്ചാണ് ഷാഫി വന്നതെന്നാണ് ഇടത് സൈബറിടത്തെ പരിഹാസം.   വസീഫിന്‍റെ കുറിപ്പ് അടിച്ചതോ കുത്തിയതോ ആരെങ്കിലും കണ്ടോ… സ്വന്തം റീൽസ് നിർമിക്കാൻ മൂന്നോ നാലോ ക്യാമറ കൊണ്ട് നടക്കുന്ന നേതാവിനെ ആക്രമിക്കുന്ന വൈകാരിക റീൽസ് ഇത് വരെ ഇറങ്ങിയിട്ടുമില്ല. മൂക്കുമായി ആശുപത്രിയിലേക്കല്ല, തോർത്തുമായി ഫോറെൻസിക്കിലേക്കാണ് പോകേണ്ടത്.   അതേസമയം പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ…

    Read More »
  • ഒരു തരിപോലും സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല; കണക്കുകള്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്; ആറുവര്‍ഷം മുമ്പത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പേരില്‍ വിശദീകരണവുമായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍

    തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൈവശമുള്ള സ്വര്‍ണത്തിലും പണത്തിലും തരിപ്പോലും നഷ്ടപ്പെട്ടില്ലെന്ന വിശദീകരണവുമായി ചെയര്‍മാന്‍ വി.കെ.വിജയന്‍. ആറു വര്‍ഷം മുമ്പത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലായിരുന്നു ചെയര്‍മാന്റെ പ്രതീകരണം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നത് വിവാദത്തിലായിരുന്നു. സ്വര്‍ണത്തിന്റേയും പണത്തിന്റെയും കാര്യത്തില്‍ ചില പിശകുകള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, ഇതിനെല്ലാം കൃത്യമായ മറുപടികളുമായി ഹൈക്കോടതിയില്‍ ദേവസ്വം സത്യവാങ്മൂലം നല്‍കി. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിനൊപ്പമാണ് ചെയര്‍മാന്‍ മാധ്യമങ്ങളെ കണ്ടത്. എസ്.ബി.ഐയുടെ നിക്ഷേപപദ്ധതിയിലാണ് വഴിപാട് സ്വര്‍ണശേഖരമുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ സ്വര്‍ണം ഉരുക്കി ബാറാക്കി ശേഷമാണ് എസ്.ബി.ഐയില്‍ നിക്ഷേപിക്കുന്നത്. ഇത്രയും സുതാര്യമായ ഇടപാടുകളാണ് ദേവസ്വത്തിനുള്ളത്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചില സംശയങ്ങള്‍ ചൂണ്ടിക്കാട്ടി. ദേവസ്വം നല്‍കിയ മറുപടിയില്‍ ഓഡിറ്റ് വിഭാഗം മറുത്തൊരു അഭിപ്രായം പറഞ്ഞിട്ടുമില്ല. ശബരിമലയിലെ വിവാദങ്ങള്‍ക്കു പിന്നാലെ ഓഡിറ്റ് പുറത്തു വന്നത് ഗുരുവായൂരിനേയും സംശയത്തിലാക്കി. ഇതിനു പിന്നാലെയാണ് ദേവസ്വത്തിന്റെ വിശദീകരണം.  

    Read More »
  • വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്; 2023ല്‍ നല്‍കിയ നോട്ടീസില്‍ ഹാജരായില്ല; തുടര്‍ നടപടിയും നിലച്ചു; വിവരങ്ങള്‍ പുറത്ത്‌

    വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകനായ വിവേക് കിരണിന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതിന്റെ രേഖകൾ പുറത്തുവന്നു. 2018-ലെ ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് വിവേക് കിരണിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്. 2023 ഫെബ്രുവരി 14-ന് രാവിലെ 10:30-ന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നോട്ടീസ്. “വിവേക് കിരൺ സൺ ഓഫ് പിണറായി വിജയൻ ക്ലീഫ് ഹൗസ്, തിരുവനന്തപുരം” എന്ന മുഖ്യമന്ത്രിയുടെ വസതിയുടെ മേൽവിലാസത്തിലാണ് സമൻസ് അയച്ചത്. സമൻസ് ലഭിച്ചിട്ടും വിവേക് കിരൺ ഹാജരായിട്ടില്ല. സാധാരണഗതിയിൽ ഇ.ഡി. വീണ്ടും സമൻസ് അയച്ച് തുടർനടപടികൾ സ്വീകരിക്കാറുണ്ടെങ്കിലും, ഈ കേസിൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.  ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവയടക്കം ഹാജരാകുമ്പോൾ സമർപ്പിക്കേണ്ട രേഖകളുടെ പട്ടികയും സമൻസിനൊപ്പമുണ്ട്. വിവേക് കിരണിന് സമൻസ്…

    Read More »
  • സിപിഎമ്മിന് എന്നുമുതലാണ് വിശ്വാസികളോട് ഈ സ്നേഹം വന്നു തുടങ്ങിയത്? കേരളത്തിൽ ആരാണ് യഥാർത്ഥത്തിൽ വിശ്വാസങ്ങൾക്കും വിശ്വാസികൾക്കും ഒപ്പം നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനം?

    കേരളത്തിൽ ആരാണ് യഥാർത്ഥത്തിൽ വിശ്വാസങ്ങൾക്കും വിശ്വാസികൾക്കും ഒപ്പം നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനം? ആഗോള അയ്യപ്പ സംഗമവും കോൺഗ്രസിന്റെ വിശ്വാസ സംഗമവും നടന്നു കഴിയുമ്പോൾ ഈ ചോദ്യത്തിന് പ്രസക്തിയേറുകയാണ്. രണ്ടു കൂട്ടരും വിശ്വാസികൾക്കൊപ്പമാണോ? അതോ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിശ്വാസിയായി മാറിയ കപടന്മാരും ഈ കൂട്ടത്തിൽ ഉണ്ടോ? വിശദമായി തന്നെ പരിശോധിക്കാം, വിശ്വാസികൾക്കൊപ്പം നിലകൊള്ളുന്നത് ആര്! സംസ്ഥാനത്ത് മൂന്ന് ആഴ്ചകളുടെ വ്യത്യാസത്തിൽ നടന്നത് രണ്ടു വിശ്വാസ സംഗമങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവും കോൺഗ്രസ് സംഘടിപ്പിച്ച വിശ്വാസ സംഗമവും. ആഗോള അയ്യപ്പ സംഗമം എന്തിനുവേണ്ടിയാണ് നടത്തപ്പെട്ടത് എന്ന് ബഹുഭൂരിപക്ഷം മലയാളികൾക്കും ധാരണയില്ല. അതേസമയം അയ്യപ്പന്റെ മുതൽ കൊള്ളയടിക്കുന്നതിനെതിരെയാണ് തങ്ങളുടെ സംഗമം എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പത്തനംതിട്ടയിൽ കോൺഗ്രസുകാർ സംഘടിച്ചത്. അതായത് കോൺഗ്രസിന്റെ വിശ്വാസ സംഗമത്തിന് കൃത്യമായ കാര്യവും കാരണവുമുണ്ട്. എന്നാൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിനു പിന്നിൽ എന്തെങ്കിലും ഒരു കാരണമോ വിശ്വാസികളുടെ താല്പര്യമോ ഉണ്ടെന്ന് പൊതുജനത്തിന് ബോധ്യപ്പെടാത്തത്…

    Read More »
  • പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷം ; ഷാഫി പറമ്പില്‍ എംഎല്‍എ അടക്കം അനേകം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരുക്ക് ; നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കും

    കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അടക്കം അനേകം കോണ്‍ഗ്രസ് നേതാക്കള്‍ക്കും പത്തോളം പോലീസുകാര്‍ക്കും പരിക്കേറ്റു. പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രതിഷേധം ഒരുമിച്ച് വരികയും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാനായി പോലീസ് ലാത്തിച്ചാര്‍ജ്ജും ടീയര്‍ഗ്യാസ് പ്രയോഗിക്കുകയുമായിരുന്നെന്നാണ് വിവരം. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ ആക്രമിച്ചെന്ന ആരോപണം ഉയര്‍ത്തിയായിരുന്നു എല്‍ഡിഎഫ് പ്രതിഷേധം. ഹര്‍ത്താലിന്റെ ഭാഗമായി വൈകിട്ട് ആറു മണിയോടെ യുഡിഎഫും പ്രതിഷേധവുമായി എത്തി. സംഘര്‍ഷം ഒഴിവാക്കാനായി പോലീസ് ഇടപെടുകയായിരുന്നു. സംഭവത്തില്‍ ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഷാഫി പറമ്പിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ ഡിവൈഎസ്പി ഹരിപ്രസാദിന്റെ കൈക്കും പരിക്കേറ്റു. പത്തോളം പോലീസുകാര്‍ക്കും പരിക്കുണ്ട്. സംഭവത്തില്‍ എംപിക്ക് സുരക്ഷ നല്‍കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി കോണ്‍ഗ്രസ് പറഞ്ഞു. സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.…

    Read More »
  • വെള്ളാപ്പള്ളി സ്വന്തം സമുദായത്തിന്റെ കാര്യം പറയാം മറ്റുള്ള സമുദായങ്ങളെ ചീത്തയും വിളിക്കാം. അതെല്ലാം നവോത്ഥാനം ; തങ്ങള്‍ സ്വന്തം സമുദായത്തിന് വേണ്ടി വാദിച്ചാല്‍ അത് വര്‍ഗ്ഗീയവാദം

    കോഴിക്കോട്: വെള്ളാപ്പള്ളി വര്‍ഗ്ഗീയത പറഞ്ഞാല്‍ സന്തോഷവും മറ്റു സമുദായങ്ങളെ അദ്ദേഹം പറഞ്ഞാല്‍ നവോത്ഥാന നായകനുമാകും തങ്ങള്‍ പറഞ്ഞാല്‍ അത് വര്‍ഗ്ഗീതയു മാകുന്നതെങ്ങിനെയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. വെള്ളാപ്പള്ളി നടേശന്‍ പറയുമ്പോള്‍ ആര്‍ക്കും ഈ തിളപ്പില്ലല്ലോ എന്നും ഞാന്‍ സമുദായ ത്തിന് വേണ്ടി വാദിച്ചാല്‍ വര്‍ഗീയവാദിയും വെള്ളാപ്പള്ളി മറ്റ് സമുദായങ്ങളെ ആക്ഷേപി ച്ചാല്‍ നവോത്ഥാന നായകനുമാണെന്നും ഇതെന്തൊരു തമാശയാണെന്നും ചോദിച്ചു. സമുദായത്തിന് വേണ്ടി വാദിക്കുന്നത് വര്‍ഗീയതയാണെങ്കില്‍ താന്‍ വര്‍ഗീയവാദിയാണെന്നും ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയുമെല്ലാം വര്‍ഗ്ഗീയവാദികളാണെന്നും പറഞ്ഞു. ശ്രീനാര യണ ഗുരുവും അയ്യങ്കാളിയും പാര്‍ലമെന്റില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിയും വര്‍ഗീയവാദി യാണ്. സമദായത്തിന് വേണ്ടി വാദിക്കുന്നത് അഖണ്ഡഭാരത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധ മാണോയെന്നും നാടിനുംനാട്ടുകാര്‍ക്കും വേണ്ടി വാദിക്കുന്നത് എങ്ങനെയാണ് വര്‍ഗീയവാദമാകുന്നതെന്നും ചോദിച്ചു. ”വെള്ളാപ്പള്ളി സമുദായത്തിന് വേണ്ടി വാദിക്കുകയല്ല. മുസ്ലിങ്ങളെ ആക്ഷേപിക്കുകയാണ്. പരിഹസിക്കുകയാണ്. ചീത്തവിളിക്കുകയാണ്. മറ്റ് സമുദായങ്ങളെ പരിഹസിക്കുന്ന, ചീത്തവിളിക്കുന്ന വെള്ളാപ്പള്ളി നവോത്ഥാന നായകന്‍. സ്വന്തം സമുദായത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്ന…

    Read More »
  • നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണ് ; നാട്ടിലെ കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത താരങ്ങളെയാണ് കൊണ്ടുവരുന്നത് ; കേരളത്തിലെ മനുഷ്യര്‍ ഇത്രയ്ക്ക് വായിനോക്കികള്‍ ആണോ ?

    നാട്ടിലെ കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും േകരളത്തിലെ മനുഷ്യര്‍ ഇത്രയ്ക്ക് വായിനോക്കികള്‍ ആണോയെന്നും സദാചാര പ്രസംഗവുമായി കായംകുളം എംഎല്‍എ യു പ്രതിഭ. ഉടുപ്പിടാത്ത സിനിമ താരങ്ങള്‍ വന്നാല്‍ എല്ലാരും അങ്ങോട്ട് ഇടിച്ചു കേറുമെന്നും പറഞ്ഞു. അത്തരം രീതികള്‍ മാറ്റണം. നമ്മള്‍ നമ്മുടെ അഭിപ്രായങ്ങള്‍ പറയണം. ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നത് ഒരു പുതിയ സംസ്‌കാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. തുണി ഉടുത്ത് വന്നാല്‍ മതി എന്ന് അവരോട് പറയണമെന്നും പറഞ്ഞു. കായംകുളത്ത് കഴിഞ്ഞ ബുധനാഴ്ച നടന്ന എരുവ നളന്ദ കലാസാംസ്‌കാരിക ഗ്രന്ഥശാലയുടെ 34 -ാം വാര്‍ഷികാഘോഷ യോഗത്തിലാണ് എംഎല്‍എയുടെ വിവാദ പരാമര്‍ശം. സിനിമയില്‍ കാണുന്നതൊക്കെ അനുകരിക്കുന്ന വൃത്തികെട്ട ശീലം പലപ്പോഴും സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്. അതിനെതിരെ നമ്മള്‍ ആഞ്ഞടിക്കണം. മാന്യമായ രീതിയില്‍ വസ്ത്രധാരണം നടത്തുന്ന എന്നത് പ്രധാനപ്പെട്ട കാര്യമാണ്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. ദിഗംബരന്മാരായി നടക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍…

    Read More »
  • സ്വര്‍ണപ്പാളി വിവാദത്തിലെ ചര്‍ച്ച മറയ്ക്കുന്നത് മാധ്യമങ്ങള്‍ ; നടന്മാരുടെ വീടുകളില്‍ ഇഡി റെയ്ഡ് പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് സുരേഷ്‌ഗോപി ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

    പാലക്കാട്: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണ് നടന്മാരുടെ വീടുകളില്‍ ഇഡി റെയ്ഡ് നടത്തിയതെന്ന പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് സുരേഷ്‌ഗോപി. സ്വര്‍ണപ്പാളി വിവാദത്തിലെ ചര്‍ച്ച മറയ്ക്കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമാക്കാരെ വേട്ടയാടുന്നതെന്നും സത്യം തെളിയിക്കാന്‍ കഴിയട്ടെയെന്നും പറഞ്ഞു. സ്വര്‍ണപ്പാളി വിവാദത്തിലെ ചര്‍ച്ച മറയ്ക്കാന്‍ മാധ്യമങ്ങള്‍ സിനിമാക്കാരെ വേട്ടയാടുകയാണ്. മാധ്യമങ്ങള്‍ എട്ട് വര്‍ഷമായി പോണ്ടിച്ചേരി എന്നു പറഞ്ഞ് തന്നെ വേട്ടയാടുകയാണ്. കോടതിയിലുള്ള കാര്യമായതുകൊണ്ട് അക്കാര്യത്തില്‍ കൂടുതലൊന്നും പറയുന്നില്ല. താന്‍ പ്രജകള്‍ എന്നുവിളിക്കുന്നത് വിവാദമാക്കുന്നത് സ്വര്‍ണം ചെമ്പാക്കിയ കാര്യം മറയ്ക്കാനാണ്. എന്റെ നേര്‍ച്ചയ്ക്ക് വിലയിട്ടവരാണ് മാധ്യമങ്ങള്‍. മൂന്ന് തവണ എംപിയായ വ്യക്തിക്ക് ചെയ്യാനാകാത്ത കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്നും പറഞ്ഞു. തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ലുലുമാളിനേക്കാള്‍ നല്ല മാര്‍ക്കറ്റ് നിര്‍മിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു. അതേസമയം സുരേഷ് ഗോപി കലുങ്ക് ചര്‍ച്ചയ്ക്കിടെ നപുംസകങ്ങളെന്ന മനുഷ്യത്വവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പാലക്കാട് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധക്കാര്‍ സുരേഷ് ഗോപിയുടെ കോലം കത്തിച്ചു. ഡിസിസി പ്രസിഡന്റ്…

    Read More »
  • സ്വര്‍ണപ്പാളി വിവാദം മുക്കാന്‍; ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലെ റെയ്ഡില്‍ വിവാദ പരാമര്‍ശം; കേന്ദ്ര മന്ത്രിയായതിനാല്‍ കൂടുതല്‍ പറയാനില്ലെന്നും സുരേഷ് ഗോപി

    പാലക്കാട്: ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലെ ഇഡി റെയ്ഡ് സ്വര്‍ണപ്പാളി വിവാദം മുക്കാനെന്ന് സുരേഷ് ഗോപി. രണ്ട് സിനിമക്കാരെ വലിച്ചിഴയ്ക്കുന്നത് ഇതിനുവേണ്ടിയാണ്. കേന്ദ്രമന്ത്രിയായതിനാല്‍ ഇപ്പോള്‍ കൂടുതല്‍ പറയാനില്ല. പ്രജാവിവാദവും സ്വര്‍ണച്ചര്‍ച്ച മുക്കാന്‍. എല്ലാം കുല്‍സിതമെന്നും സുരേഷ് ഗോപി. അതേസമയം, ഭൂട്ടാന്‍ വാഹനകള്ളക്കടത്തില്‍ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി ചുമത്താന്‍ ഇഡി. ഫെമ ചട്ടലംഘനങ്ങള്‍ക്ക് പുറമെ കള്ളപ്പണം വെളുപ്പിക്കലടക്കം നടന്നതിന്റെ വ്യക്തമായ സൂചനകളും അന്വേഷണത്തില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത അന്വേഷണം ഊര്‍ജിതമാക്കാനാണ് നീക്കം. കള്ളക്കടത്തിന് നേതൃത്വം നല്‍കിയ കോയമ്പത്തൂര്‍ റാക്കറ്റിന്റെ കണ്ണികളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. കോയമ്പത്തൂര്‍ ഷൈന്‍ മോട്ടോഴ്‌സ് ഉടമകളായ സാദിഖ് ബാഷ , ഇമ്രാന്‍ ഖാന്‍ എന്നിവരെ റെയ്ഡിനിടയില്‍ ചോദ്യം ചെയ്തിരുന്നു. ഭൂട്ടാന്‍ മുന്‍ പട്ടാള ഓഫീസറുടെ സഹായത്തോടെ 16 വാഹനങ്ങള്‍ എത്തിച്ചെന്ന് ഇരുവരും സമ്മതിച്ചു. ഈ സാഹചര്യത്തില്‍ കൂടിയാണ് പിഎംഎല്‍എ വകുപ്പുകള്‍ കൂടി ചുമത്താനുള്ള തീരുമാനം. ഇതോടെ കുറ്റകൃത്യത്തില്‍ പങ്കാളികളായവരുടെ അറസ്റ്റ്, സ്വത്ത്…

    Read More »
  • 11 വര്‍ഷമായി ജയിലില്‍; യൂറോപ്പിലും ഓസ്‌ട്രേലിയയിലും വരെ എത്തി നില്‍ക്കുന്ന അണ്ടര്‍ വേള്‍ഡ്; ഓപ്പറേഷന്‍ തുടര്‍ന്ന് ലോറന്‍സ് ബിഷ്‌ണോയ്; കൊള്ളയും അക്രമവും രൂക്ഷമായതോടെ ഭീകര സംഘടനയാക്കി പ്രഖ്യാപിച്ച് കാനഡ; ഇന്ത്യയുമായുള്ള വീണ്ടും ബന്ധം വഷളാക്കുമോ?

    ന്യൂഡല്‍ഹി: പഞ്ചാബും ഹരിയാനയും ഡല്‍ഹിയും കടന്ന് രാജ്യാന്തര അതിര്‍ത്തികള്‍ വരെ നീളുന്ന അണ്ടര്‍വേള്‍ഡ് ശൃംഖല. തെരുവിലെ പോക്കറ്റടിക്കാര്‍ മുതല്‍ കൊലപാതകികളും ഷാര്‍പ്പ് ഷൂട്ടര്‍മാരുംവരെ നീളുന്ന സംഘബലം. തെരുവില്‍ ഈച്ചയനങ്ങിയാല്‍ അറിയിക്കാന്‍ തക്കവിധത്തിലുള്ള ‘ഇന്റലിജന്‍സ്’ സംവിധാനങ്ങള്‍. ലോറന്‍സ് ബിഷ്‌ണോയ് എന്ന ഗുണ്ടാനേതാവ് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടുന്ന അധോലോക നെറ്റ്‌വര്‍ക്കിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത് ഇന്ത്യക്കും വന്‍ തിരിച്ചടിയാകുകയാണ്. ഇസ്ലാമിക തീവ്രവാദികള്‍ക്കൊപ്പമാണ് ഹിന്ദുവായ ബിഷ്‌ണോയിയുടെ സംഘത്തെ തീവ്രവാദികളാക്കി കാനഡ ഉത്തരവ് ഇറക്കിയത്. പൊറുതിമുട്ടി കാനഡ ഈ സംഘത്തെ നിരോധിക്കുമ്പോള്‍ ശരിക്കും നാണം കെട്ടത് ഇന്ത്യകൂടിയാണ്. ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ ഇന്ത്യയും ഈ സംഘത്തെ ഉപയോഗിച്ചെന്ന ആക്ഷേപം കൂടി മുന്‍നിര്‍ത്തിയാണ് നിരോധനം. ലോറന്‍സ് ബിഷ്‌നോയി ഗുജറാത്തിലെ സബര്‍മതിയിലെ അതീവ സുരക്ഷാ ജയിലിലാണ് 11 വര്‍ഷമായി കഴിയുന്നതെങ്കിലും മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് കുറവില്ല. ലോറന്‍സ് ബിഷ്നോയിയെ കൂട്ടിലടച്ചതുകൊണ്ടു മാത്രം അയാളുടെ സംഘത്തെ അടക്കിനിര്‍ത്താനാവില്ല. ആളുകളെ ഭയപ്പെടുത്തുക എന്നതായിരുന്നു ആ സംഘത്തിന്റെ പ്രാഥമിക ലക്ഷ്യം. സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തുകയും കൃഷ്ണമൃഗത്തെ കൊന്നതിന്…

    Read More »
Back to top button
error: