politics
-
‘ഞാനിടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യാ- പാക് സംഘർഷം ആണവ യുദ്ധമായേനെ, പാക്ക് പ്രധാനമന്ത്രിയടക്കം കൊല്ലപ്പെടുമായിരുന്നു‘- ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ട്രംപ്
വാഷിങ്ടൻ: ഇക്കഴിഞ്ഞ വർഷം നടന്ന ഇന്ത്യ–പാക്ക് സംഘർഷം അവസാനിപ്പിക്കാൻ കാണമായത് കൃത്യസമയത്തുണ്ടായ തന്റെ ഇടപെടലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താനിടപെട്ടില്ലായിരുന്നെങ്കിൽ പാക്ക് പ്രധാനമന്ത്രി മരിക്കുമായിരുന്നെന്ന് ട്രംപ് പറയുന്നു. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങളെക്കുറിച്ച് പരാമർശിച്ചത്. ‘‘ എന്റെ ഭരണത്തിലെ ആദ്യ പത്തു മാസത്തിനുള്ളിൽ 8 യുദ്ധങ്ങൾ അവസാനിപ്പിച്ചു. പാക്കിസ്ഥാനും ഇന്ത്യയുമായി ആണവയുദ്ധം ഉണ്ടാകുമായിരുന്നു. ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ പാക്ക് പ്രധാനമന്ത്രിയടക്കം 35 മില്യൻ ജനങ്ങൾ കൊല്ലപ്പെടുമായിരുന്നു’’–ട്രംപ് പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറെന്നു പേരിട്ട ഓപ്പറേഷനിലൂടെ പാക്കിസ്ഥാനിലെ സൈനിക–ഭീകരവാദ കേന്ദ്രങ്ങൾ ആക്രമിച്ചത്. പാക്കിസ്ഥാനിലെ നിരവധി കേന്ദ്രങ്ങൾ ആ ആക്രമണത്തിലൂടെ ഇന്ത്യ തകർത്തു. യുഎസ് സമ്മർദത്തെ തുടർന്നാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം. തീവ്രവാദത്തിന്റെ ഒന്നാം നമ്പർ സ്പോൺസറാണ് ഇറാനെന്ന് ട്രംപ് ആരോപിച്ചു. ഡിസംബർ 25ന് ഇറാനിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചശേഷം 32,000പേരാണ് കൊല്ലപ്പെട്ടത്. ആണവായുധം ഉണ്ടാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. പശ്ചിമേഷ്യയിൽ…
Read More » -
പ്രധാനമന്ത്രി മോദിയുടെ ഇസ്രായേൽ സന്ദർനം ഇന്ന് മുതൽ; തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്ന പുതുപങ്കാളിത്തങ്ങളിൽ ധാരണയായേക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 25-26 തീയതികളിൽ (ബുധൻ, വ്യാഴം) ഇസ്രായേൽ സന്ദർശിക്കും . പ്രതിരോധം, സുരക്ഷ, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, നവീകരണം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണും. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും മോദി കൂടിക്കാഴ്ച നടത്തും. ഇ സ്രായേൽ പാർലമെന്റായ നെസ്സെറ്റിനെ അദ്ദേഹം അഭിസംബോധന ചെയ്യും. ഔദ്യോഗിക വൃത്തങ്ങൾ പ്രകാരം ബുധനാഴ്ച ഒരു സ്വകാര്യ അത്താഴവിരുന്നിലാവും മോദി നെതന്യാഹുവിനെ കാണുക. ഇറാനെതിരെ അമേരിക്ക സൈനീക സജ്ജീകരണം നടത്തിവരുന്നതിനിടയിലാണ് മോദിയടെ ഇസ്രയേൽ സന്ദർശനം എന്നതും ശ്രദ്ധേയം. “സന്ദർശന വേളയിൽ, പ്രധാനമന്ത്രി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണും . ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തത്തിൽ കൈവരിച്ച ഗണ്യമായ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യും. ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം, പ്രതിരോധം, സുരക്ഷ, കൃഷി, ജല മാനേജ്മെന്റ്, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ജനങ്ങൾ തമ്മിലുള്ള കൈമാറ്റം എന്നിവയുൾപ്പെടെ സഹകരണത്തിന്റെ വിവിധ മേഖലകളിലെ കൂടുതൽ അവസരങ്ങളെക്കുറിച്ച് ചർച്ച…
Read More » -
ഇന്ത്യയ്ക്കായി ഇസ്രയേലിന്റെ സമ്മാനപ്പെരുമഴ! ‘അയൺഡോം’ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാർ;മോദിയുടെ സന്ദർശനം ചരിത്രമാകുമോ?
മുംബൈ∙ ലോകശ്രദ്ധയാകർഷിച്ച വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടിയായാണു പ്രഖ്യാപനം. ഇതിനു പുറമേ നിരവധി പ്രതിരോധ ഇടപാടുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടേക്കും. ഇസ്രയേലിൻ്റെ പ്രതിരോധ മികവ് വെളിവാക്കുന്ന വ്യോമപ്രതിരോധ സംവിധാനമാണ് അയൺഡോം. ഇസ്രായേലിൻ്റെ വ്യോമപ്രതിരോധത്തിൻ്റെ താഴത്തെ പാളിയാണ് അയൺഡോം. തൊണ്ണൂറുകളിലാണ് ഈ പ്രതിരോധസംവിധാനത്തിൻ്റെ വികസനം ആരംഭിച്ചത്. 2006 ൽ ഹിസ്ബുല്ലയ്ക്കെതിരെ ഒരു മാസം നീണ്ടുനിന്ന രണ്ടാം ലബനൻ യുദ്ധകാലത്താണ് ഈ വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കപ്പെട്ടത്.ഭ അയേൺ ഡോം ഒറ്റയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുധമല്ല. റഡാറുകളുടെയും റോക്കറ്റ് വേധ മിസൈലുകളുടെയും ഒരു ശൃംഖലയാണിത്. അവ എവിടെയൊക്കെയുണ്ടെന്നോ എത്രയുണ്ടെന്നോ ഇസ്രയേൽ സൈന്യം പുറത്തു വിട്ടിട്ടില്ല. റോക്കറ്റുകൾ, മോർട്ടാർ ഷെല്ലുകൾ, ഡ്രോണുകൾ എന്നിവയെ ആകാശത്തുവച്ച് തകർക്കാൻ അയൺ ഡോമിന് കഴിയും. റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റവും ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും ചേർന്ന് വികസിപ്പിച്ചതാണിത്. റഡാർ, നിയന്ത്രണ…
Read More » -
പനാമ കനാൽ തുറമുഖങ്ങളുടെ നിയന്ത്രണം സർക്കാർ പിടിച്ചെടുത്തു; ‘ഇതിന് പനാമ വലിയ രാഷ്ട്രീയ-സാമ്പത്തിക വില നൽകേണ്ടി വരു ‘മെന്ന് ചൈന; ആ മുന്നറിയിപ്പുകൾ തള്ളിക്കളയുന്നുവെന്ന് പ്രസിഡന്റ് ജോസ് റൗൾ മുലിനോ
പനാമ സിറ്റി: ഹോങ്കോങ് ആസ്ഥാനമായുള്ള സി.കെ. ഹച്ചിസൺ കമ്പനിയിൽ നിന്ന് പനാമ കനാലിന്റെ ഇരുവശങ്ങളിലുമുള്ള രണ്ട് പ്രധാന തുറമുഖങ്ങളുടെ നിയന്ത്രണം പാനമ സർക്കാർ പിടിച്ചെടുത്തു. രാജ്യത്തെ സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ബാൽബോവ, ക്രിസ്റ്റോബൽ എന്നീ ടെർമിനലുകളുടെ ഭരണപരവും പ്രവർത്തനപരവുമായ നിയന്ത്രണം ഏറ്റെടുത്തത്. അടിയന്തര സാമൂഹിക താൽപ്പര്യം മുൻനിർത്തിയാണ് തുറമുഖങ്ങൾ കൈവശപ്പെടുത്താൻ പനാമ മാരിടൈം അതോറിറ്റിക്ക് അനുമതി നൽകിയതെന്ന് സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നു. കമ്പ്യൂട്ടർ സംവിധാനങ്ങൾ, ക്രെയിനുകൾ എന്നിവയുൾപ്പെടെയുള്ള തുറമുഖത്തെ എല്ലാ വസ്തുവകകളും ഏറ്റെടുക്കാൻ അധികൃതർക്ക് അധികാരമുണ്ട്. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി വീണ്ടുമെത്തിയതോടെ ചൈനയും അമേരിക്കയും പനാമയും തമ്മിലുണ്ടായ ത്രികോണ പോരാട്ടത്തിന്റെ പുതിയ അധ്യായമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഒരു വർഷമായി നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ ഒടുവിലത്തെ വഴിത്തിരിവാണിത്. തങ്ങളുടെ അനുബന്ധ സ്ഥാപനമായ പനാമ പോർട്ട്‌സിനെതിരെ പാനമ ഭരണകൂടം നടത്തുന്ന നീക്കങ്ങൾ നിയമവിരുദ്ധമാണെന്ന് സി.കെ. ഹച്ചിസൺ വ്യക്തമാക്കി. കഴിഞ്ഞ മാസം കോടതി വിധി വന്നതിനെത്തുടർന്ന് കമ്പനിക്കെതിരെ സർക്കാർ നടത്തുന്ന…
Read More » -
2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ കടൽ മാർഗ്ഗം ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്ന് ലഷ്കറെ തൊയ്ബ
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ ഭീഷണിയുയർത്തി പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബ. 2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ കടൽ മാർഗ്ഗം ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്നാണ് ഭീഷണി. 2025 ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്കറെ തൊയ്ബയുടെ ഡെപ്യൂട്ടി ചീഫുമായ സെയ്ഫുള്ള കസൂരി പുറത്തുവിട്ട വീഡിയോയിലാണ് പുതിയ ഭീഷണി. 2025ൽ പാകിസ്താൻ ആകാശത്ത് ആധിപത്യം സ്ഥാപിച്ചുവെന്നും, 2026ൽ കടലിൽ ആധിപത്യം ഉറപ്പിക്കുമെന്നും കസൂരി വീഡിയോയിൽ അവകാശപ്പെടുന്നു. ശത്രുക്കൾക്ക് കരയിലോ വായുവിലോ കടലിലോ ഒരിടത്തും ഇടമുണ്ടാകില്ലെന്നും ഇത് ദൈവഹിതമാണെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. മുരിദ്‌കെ, ബഹാവൽപുർ എന്നിവിടങ്ങളിലെ ലഷ്കർ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയിൽ കസൂരി അങ്ങേയറ്റം പ്രകോപിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുന്നു. ഇന്ത്യയുടെ നടപടിയെ അതിക്രമം എന്ന് വിശേഷിപ്പിച്ച ഇയാൾ, പാകിസ്താൻ സൈന്യത്തിന്റെ പൂർണ്ണ പിന്തുണ തങ്ങൾക്കുണ്ടെന്നും വീഡിയോയിൽ പറയുന്നു. ഭീകര സംഘടനകൾക്ക് പാകിസ്താൻ ഭരണകൂടം നൽകുന്ന പിന്തുണയെക്കുറിച്ചുള്ള ഇന്ത്യയുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് കസൂരിയുടെ വാക്കുകൾ .…
Read More » -
സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പർ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തിയെന്നത് ഒറ്റനോട്ടത്തിൽ വ്യക്തം; മേലാൽ ഇതാവർത്തിക്കരുത്; രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: ‘സ്പാർക്ക്’ സോഫ്റ്റ് വെയറിൽനിന്നുള്ള വ്യക്തിഗത വിവരങ്ങൾ ചോർത്തി മുഖ്യമന്ത്രിയുടെ പേരിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് സന്ദേശം അയച്ചെന്ന ആരോപണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെ സ്പാർക്ക് സോഫ്റ്റ്വെയറിലെ വിവരങ്ങൾ ലഭിച്ചുവെന്ന് ഹൈക്കോടതി ചോദിച്ചു. പ്രഥമദൃഷ്ട്യാ വിവരങ്ങൾ ചോർത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നതെന്നും അങ്ങനെയല്ലെങ്കിൽ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജീവനക്കാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ മുഖ്യമന്ത്രിക്ക് എവിടെനിന്ന് കിട്ടി. വ്യക്തിഗതവിവരങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലേയെന്നും എല്ലാവർക്കും ഈ വിവരങ്ങൾ എവിടെ നിന്ന് കിട്ടുന്നെന്നും കോടതി ചോദിച്ചു. മേലാൽ ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കരുതെന്നും ഇത് ഇവിടെവെച്ച് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. തങ്ങളുടെ ഫോൺനമ്പർ അടക്കമുളള വ്യക്തിഗതവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് കൈകാര്യം ചെയ്യുന്ന ബിസിനസ്സ് വാട്‌സാപ്പ് അക്കൗണ്ടിൽനിന്നാണ് സന്ദേശങ്ങൾ വരുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. കുറ്റക്കാരൻ മുഖ്യമന്ത്രിതന്നെയാണ് എന്നാണ് ഹർജിക്കാരുടെ പ്രധാനവാദം.…
Read More » -
ഗോഡ് ഫാദർമാർ ഇല്ലാതെ എസ്എഫ്ഐയിൽ വളരാൻ കഴിയില്ലയെന്ന് എസ്എഫ്ഐ വനിതാ നേതാവിന്റെ തുറന്നു പറച്ചിൽ; പരാമർശം ഏരിയാ സമ്മേളന വേദിയിൽ
ആലപ്പുഴ: വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തപ്പെട്ടെന്ന് ഏരിയാ സമ്മേളന വേദിയിൽ എസ്എഫ്ഐ വനിതാ നേതാവ്. ആലപ്പുഴ ചാരുംമൂട് ഏരിയ കമ്മിറ്റിയിലാണ് എസ്എഫ്ഐ നേതാവ് ശ്രീ മോളുടെ തുറന്നുപറച്ചിൽ. വെട്ടലും തിരുത്തലും സ്വാർത്ഥ താല്പര്യത്തിന്റെ ഭാഗമാണെന്നും ഗോഡ് ഫാദർമാർ ഇല്ലാതെ എസ്എഫ്ഐയിൽ വളരാൻ കഴിയില്ലെന്നും ശ്രീ മോൾ പറഞ്ഞു. വ്യക്തി താൽപര്യങ്ങൾക്കായി ആരുടെയും പാദസേവ ചെയ്യാൻ ഞാൻ പോയില്ല. വെട്ടലുകളും തിരുത്തലുകളും അല്ലല്ലോ സംഘടനാ പ്രവർത്തനത്തിന്റെ അന്ത്യം കുറിക്കുന്നതെന്നും ശ്രീമോൾ പറഞ്ഞു. സംഘടനാ വേദിയിൽ നിന്നുകൊണ്ട് തന്നെ ഇക്കാര്യം പറഞ്ഞ ശ്രീമോളുടെ വാക്കുകൾ വൈറലാണ്. എസ്എഫ്ഐ ചാരുമൂട് കമ്മിറ്റിയിൽ നിന്ന് ശ്രീ മോളെ ഒഴിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീമോളുടെ പരാമർശം ഉണ്ടായതെന്നാണ് സൂചന.
Read More »


