politics
-
ഇന്ത്യയ്ക്ക് വൻ വാഗ്ദാനവുമായി ഇസ്രയേൽ! ‘ബ്രഹ്മോസിനെക്കാൾ വേഗതയും 2000 കിമീ പരിധിയുമുള്ള മാരക മിസൈൽ ‘ഗോൾഡൻ ഹൊറൈസൺ’ നൽകാം’
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം നടക്കാനിരിക്കെ ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ മിസൈൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇസ്രയേൽ. ഭൂഗർഭ ബങ്കറുകൾ, ശക്തിപ്പെടുത്തിയ സൈനിക കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ എന്നിവ തകർക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ‘ഗോൾഡൻ ഹൊറൈസൺ’ എന്ന മിസൈൽ ആണ് ഇസ്രയേൽ ഇന്ത്യയ്ക്ക് നല്കാനുള്ള സന്നദ്ധത പ്രകടമാക്കിയിക്കുന്നത്. ഏകദേശം 1,000 മുതൽ 2,000 കിലോമീറ്റർ വരെ പ്രഹരപരിധിയുള്ള ഈ മിസൈലിന് ഹൈപ്പർസോണിക് വേഗം ( മാക് 5) കൈവരിക്കാനുള്ള ശേഷിയുണ്ട്. അതിനാൽ നിലവിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇതിനെ തടയുക എന്നത് അങ്ങേയറ്റം വെല്ലുവിളിയാണ്. സൂപ്പർസോണിക് ക്രൂസ് മിസൈൽ വിഭാഗത്തിൽ ലോകത്തിലേറ്റവും വേഗമേറിയ നിലവിലെ ബ്രഹ്‌മോസ് മിസൈലിനേക്കാൾ വേഗതയേറിയതാണ് ഗോൾഡൻ ഹൊറൈസൺ. ബ്രഹ്‌മോസിന് ശബ്ദത്തേക്കാൾ മൂന്നുമടങ്ങ് ( മാക് 3) വേഗമാണുള്ളത്. യുദ്ധവിമാനങ്ങളിൽനിന്ന് വിക്ഷേപിക്കുന്നവയാണ് ഗോൾഡൻ ഹൊറൈസൺ മിസൈൽ. ഇസ്രയേലുമായുള്ള കരാർ യാഥാർഥ്യമായാൽ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങളിലാകും ഇവയെ ഘടിപ്പിക്കുക. ഇസ്രായേലിന്റെ ഈ വാഗ്ദാനം ഇന്ത്യ ഗൗരവകരമായി…
Read More » -
ട്രംപിന്റെ ഉദ്ദേശം നടന്നില്ല ; ഇക്കണോമിക് പവേഴ്സ് ആക്ട് ഉപയോഗിച്ച് നികുതി ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി ; നാളെ മുതൽ ഇറക്കുമതി നികുതി പിരിവ് നിർത്തലാക്കും
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വിവാദപരമായ ഇറക്കുമതി നികുതികൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി. ഇതേതുടർന്ന് ചൊവ്വാഴ്ച പുലർച്ചെ പ്രാദേശിക സമയം 12:01 മുതൽ ഈ നികുതിപിരിവ് നിർത്തലാക്കുമെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനായി അറിയിച്ചു. 1977ലെ ഇൻറർനാഷണൽ ഇക്കണോമിക് പവേഴ്സ് ആക്ട് ഉപയോഗിച്ച് നികുതി ചുമത്താൻ ട്രംപിന് നിയമപരമായ അധികാരമില്ലെന്ന വിധിയെത്തുടർന്നാണ് ഈ നടപടി. ഈ കോടതി വിധി അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. റദ്ദാക്കപ്പെട്ട ഈ നികുതികളിലൂടെ പ്രതിദിനം അഞ്ചുകോടി അധിക വരുമാനമാണ് ലഭിച്ചിരുന്നത്. ഏകദേശം 17,500 കോടി അധിക നികുതി വരുമാനം ഇറക്കുമതിക്കാർക്ക് തിരികെ നൽകേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്. ദക്ഷിണ കൊറിയ, ജപ്പാൻ, തായ്‌വാൻ തുടങ്ങിയ പ്രമുഖ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെയും ആഗോള ഉൽപ്പാദന ചൈന വിതരണ ശൃംഖലയെയും ഈ വിധി നേരിട്ട് ബാധിക്കും. കോടതി വിധിയുണ്ടായതിന് പിന്നാലെ തന്നെ ട്രംപ് 15 ശതമാനം പുതിയ…
Read More » -
‘ഞാനും കുടുംബവും ആത്മഹത്യയുടെ വക്കിൽ, നീതിയും സംരക്ഷണവും വേണം’; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി എംഎ ഷഹനാസ്
തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ സഹയാത്രികയും എഴുത്തുകാരിയും പ്രസാധകയുമായ എം.എ. ഷഹനാസ് പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനാണ് ഷഹനാസ് പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി എത്തിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നിന്ന് വ്യാജ പെരുമാറ്റം തുറന്നുപറഞ്ഞതിൻ്റെ പേരിൽ തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നുവെന്നാണ് ഷഹനാസിൻ്റെ പരാതി. രാഹുൽ മാക്കൂട്ടത്തിൻ്റെയും ഷാഫി പറമ്പിലിൻ്റെയും അനുയായിയായ നിബു വർഗീസ് എന്നയാളാണ് സാമൂഹികമാധ്യമങ്ങളിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ മോശമായ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് പരാതിയിൽ പറയുന്നു. താൻ ഭർത്താവും കുട്ടിയുമായി ജീവിച്ചുവരികയാണ്. സൈബർ ആക്രമണത്തെ തുടർന്ന് താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. ഈ ട്രോമ താങ്ങാനാകുന്നില്ല; പരാതിയിൽ പറയുന്നു. നിബു വർഗീസ് എന്നയാളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ലിങ്കും പോസ്റ്റുകളുടെ ലിങ്കുകളും സഹിതമാണ് ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്.
Read More » -
സുരേഷ് ഗോപിക്കു പിന്നാലെ തൃശൂരിനെ ഉള്ളംകയ്യിലെടുക്കാൻ പത്മജയും, പാലക്കാട് ഹെവി വെയ്റ്റ് സ്ഥാനാർഥിയായി ശോഭ സുരേന്ദ്രൻ!! ബിജെപിയിൽ സ്ഥാനാർഥി ചിത്രം തെളിയുന്നു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞുപ്പിൽ ബിജെപി ചിത്രം തെളിയുന്നു. പത്മജ വേണുഗോപാൽ തൃശൂരിലും ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ബിജെപി സംസ്ഥാന ദേശീയ നേതൃത്വങ്ങൾ ഇരുവരോടും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചനകൾ പുറത്തുവരുന്നുണ്ട്. ഇതോടെ എ ഗ്രേഡ് മണ്ഡലങ്ങളായി ബിജെപി പരിഗണിക്കുന്ന തൃശ്ശൂരിലും പാലക്കാട്ടും ഹെവി വെയ്റ്റ് സ്ഥാനാർത്ഥികളെതന്നെയാണ് ബിജെപി നിശ്ചയിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസ് ടിക്കറ്റിൽ 946 വോട്ടുകൾക്ക് പരാജയപ്പെട്ട പത്മജാ വേണുഗോപാൽ ഇത്തവണ ബിജെപി ടിക്കറ്റിലാണ് തൃശ്ശൂരിൽ അങ്കം കുറിക്കുക. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 35 ഡിവിഷനുകളിൽ സുരേഷ്ഗോപിക്ക് മേൽക്കൈ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാൻ കോർപ്പറേഷനിൽ ബിജെപിക്ക് കഴിഞ്ഞില്ലെങ്കിലും പത്മജയുടെ വരവോടെ കാര്യങ്ങൾ തിരിയും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. നിലവിൽ തിരുവനന്തപുരത്തുള്ള പത്മജാ വെള്ളിയാഴ്ചയോടുകൂടി തൃശ്ശൂർ എത്തി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചേക്കും. അതേസമയം 2016 ൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ശോഭാ സുരേന്ദ്രന് നാൽപതിനായിരത്തിലധികം വോട്ടുകളാണ് നേടാനായത്. ബിജെപി അന്ന് തൊട്ട് മണ്ഡലത്തിൽ…
Read More » -
സർക്കാർ ഔദ്യോഗിക യന്ത്രങ്ങൾ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’- വി.ഡി. സതീശൻ
ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദൃശ്യ സംവിധാനങ്ങളെ മുഴുവൻ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിൻ്റെ ഭാഗമായാണ് ഡാറ്റാ മോഷണമടക്കം നടന്നതെന്നും അദ്ദേഹം ഇടുക്കിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം നൽകുന്ന സ്പാർക്കിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യൽ മീഡിയ വിഭാഗമാണ് ഡാറ്റാ മോഷണം നടത്തിയതെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ പറഞ്ഞു. നവകേരള സർവേയ്ക്ക് ഡിവൈഎഫ്ഐക്കാർ വൊളൻ്റിയർമാരാകണമെന്ന് പാർട്ടിയാണ് സർക്കുലർ ഇറക്കിയത്. ഇതിനുശേഷം ഇവർക്ക് പണംനൽകാൻ സർക്കാർ ഉത്തരവിട്ടു. നാട്ടുകാരുടെ നികുതിപ്പണം ഉപയോഗിച്ച് സർക്കാരിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഡിവൈഎഫ്ഐക്കാരെ കൊണ്ട് ചെയ്യാനുള്ള ശ്രമം കോടതി തടഞ്ഞു. ഇതിനുപുറമെ സർക്കാരിൻ്റെ നേട്ടങ്ങൾ ട്രൈബൽ കോളനികളിൽ പോയി വിവരിച്ചു കൊടുക്കാൻ പല ജില്ലകളിലേയും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇത്തരത്തിൽ സംവിധാനങ്ങളെ മുഴുവൻ ദുരുപയോഗം ചെയ്തുകൊണ്ട് വ്യാപകമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ് സർക്കാർ. കോടികളാണ് ഇതിനായി പിആർഡി മുടക്കുന്നത്. ഈ വിധത്തിലെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ ഔദ്യോഗിക യന്ത്രങ്ങൾ…
Read More » -
എഴുത്തുകാരൻ വി.ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസ്; കോടതിയിൽ ഹാജരായി എം.എ. ഷഹനാസ്
കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് എഴുത്തുകാരൻ വി. ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസിൽ പ്രസാധകയും കോൺഗ്രസ് വനിതാ നേതാവുമായ എം.എ. ഷഹനാസ് കോടതിയിൽ ഹാജരായി. തിങ്കളാഴ്ച കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഷഹനാസ് ഹാജരായത്. 2022-ലായിരുന്നു കേസിനാസ്പദമായ സംഭവം. സാമൂഹികമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തും വിധം പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് വി.ആർ. സുധീഷ് ഷഹനാസിനെതിരേ മാനനഷ്ടക്കേസ് ഫയൽചെയ്തത്. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യം.കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു
Read More » -
നിങ്ങള്‍ എന്തിനാണു കോണ്‍ഗ്രസിനെ സംരക്ഷിക്കുന്നത്? മാധ്യമങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് മോദി; ‘പ്രതിപക്ഷമെന്ന് പറയാതെ കോണ്‍ഗ്രസ് എന്നുതന്നെ പറയൂ; ടിഎംസിയും ഡിഎംകെയും ബി.എസ്.പിയും കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞു; ‘സത്യത്തിനൊപ്പം നിന്നതിന് മറ്റു പാര്‍ട്ടികള്‍ക്ക് നന്ദി’
ന്യൂഡല്‍ഹി: എഐ ഇംപാക്ട് സമ്മിറ്റിനിടെ (AI Impact Summit) യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങള്‍ക്കും പാര്‍ലമെന്റിലെ സ്തംഭനാവസ്ഥയ്ക്കും എതിരെ കോണ്‍ഗ്രസിനുമേല്‍ കടുത്ത ആക്രമണം അഴിച്ചുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മീററ്റില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംസ്‌കാരത്തെ വിമര്‍ശിക്കുകയും അവരുടെ രീതികളെ ചോദ്യം ചെയ്യുകയും ചെയ്തത്. ഡല്‍ഹിയിലെ പ്രശസ്തമായ എഐ സമ്മിറ്റിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അര്‍ദ്ധനഗ്‌ന പ്രതിഷേധത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ‘ജനാധിപത്യത്തിന്റെ നഗ്‌നത’യെന്നാണു വിശേഷിപ്പിച്ചത്. ഇന്ത്യ തങ്ങളുടെ സാങ്കേതിക കരുത്ത് ലോകത്തിന് മുന്നില്‍ പ്രകടിപ്പിക്കുമ്പോള്‍, ‘അച്ചടക്കമില്ലാത്ത’ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം പ്രതിപക്ഷ സഖ്യത്തിലെ മറ്റ് പ്രധാന കക്ഷികളാണെന്നും, മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ പ്രകടനത്തില്‍ നിന്ന് പൂര്‍ണ്ണമായും അകലം പാലിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഡല്‍ഹിയിലെ ലജ്ജാകരമായ സംഭവത്തിന് ശേഷം കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ച മറ്റ് പ്രതിപക്ഷ…
Read More »


