politics
-
രാഷ്ട്രീയ വനവാസത്തിന് പോയവർ തിരിച്ചു വരുന്നു : പാർലമെന്ററി മോഹങ്ങളിൽ നിന്ന് പിന്മാറിയ അനിൽ അക്കര സ്ഥാനാർത്ഥിയാകുമെന്ന് സൂചന
തൃശൂര്‍: രാഷ്ട്രീയ വനവാസത്തിന് പോയവർ തെരഞ്ഞെടുപ്പ് അടുത്തതോടെ തിരിച്ചുവരുന്നു.ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ഇല്ല എന്ന് പ്രഖ്യാപിച്ച് പാർലമെന്ററി മോഹങ്ങളിൽ നിന്ന് പിൻവാങ്ങിയ മുൻ എംഎൽഎ അനിൽ ആക്കരയാണ് വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കച്ച മുറുക്കുന്നതായ സൂചനകൾ പുറത്തുവരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ സിപിഎമ്മിന്റെ സേവിയർ ചിറ്റിലപ്പിള്ളിയോട് പരാജയപ്പെട്ട അനിൽ താനിനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ല എന്ന് പറഞ്ഞിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുമെന്ന് സൂചനയും നൽകിയിരുന്നു. എന്തുതന്നെയായാലും ഇക്കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ അടാട്ട് നിന്ന് മത്സരിച്ച് ജയിച്ചു.അനിലിന്റെ സ്വന്തം തട്ടകമാണ് അടാട്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ അനിൽ അക്കരെയുടെ പേര് വീണ്ടും സ്ഥാനാർത്ഥി പട്ടികയിലേക്ക് ഉയർന്നു കേട്ടു തുടങ്ങി. അനിൽ അക്കര തിരിച്ചുവരുന്നു എന്ന പ്രചരണത്തോടെയാണ് അനിലിന്റെ പേര് സജീവമായിരിക്കുന്നത്. 2016ൽ അക്കര 43 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് മണ്ഡലം പിടിച്ചെടുത്തത്. എന്നാൽ 2021ൽ പരാജയപ്പെട്ടു. വടക്കാഞ്ചേരി ലൈഫ് മിഷൻ വീട് വിവാദത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ തളച്ചെങ്കിലും വീട് മുടക്കിയെന്ന…
Read More » -
സൈബര്‍ അധിക്ഷേപം, ചാറ്റ് പുറത്താക്കല്‍; രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാനെതിരേ കേസ്; ‘ചോദ്യങ്ങള്‍ നിലനില്‍ക്കുമെന്നും രണ്ടാം കേസില്‍ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെ’ന്നും ഫെന്നി; കസ്റ്റഡി അപേക്ഷ നല്‍കാതെ പോലീസ്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയ്ക്ക് നേരെ സൈബര്‍ അധിക്ഷേപം നടത്തിയ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്. സൈബര്‍ പൊലീസാണ് ഫെനിക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ ചാറ്റുകള്‍ ഉള്‍പ്പെടെ പരസ്യമാക്കിയ നടപടിയിലാണ് കേസ്. അതേസമയം ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് റിമാന്‍ഡ്. പ്രതിഷേധങ്ങള്‍ക്കിടെ നടന്ന തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയത്. അന്വേഷണത്തോട് പൂര്‍ണ്ണമായും നിസഹകരിക്കുന്ന രാഹുലിന് വേണ്ടി എസ്‌ഐടി വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയില്ല. മെഡിക്കല്‍ പരിശോധനകള്‍ക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രതിഷേധമുണ്ടായില്ലെങ്കിലും ജയിലില്‍ പ്രവേശിക്കുമ്പോള്‍ രാഹുലിനുനേരെ മുട്ടയേറുണ്ടായി. കേസില്‍ നിര്‍ണായക തെളിവാകുമെന്ന് പ്രതീക്ഷിക്കുന്ന ലാപ്‌ടോപ്പ് കണ്ടെത്താന്‍ എസ്‌ഐടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 2024 ഏപ്രിലില്‍ ബലാല്‍സംഗത്തിന് ഇരയായ യുവതി രണ്ടുമാസം മുന്‍പും രാഹുലിനെ സ്വകാര്യമായി കാണണമെന്നാവശ്യപ്പെട്ടതായി ഫെന്നി നൈനാന്‍ ആരോപിച്ചു. എംഎല്‍എ ബോര്‍ഡ്…
Read More » -
ആര്യ മാറ്റിയ ചിത്തിര തിരുന്നാളിന് വീണ്ടും ഇരിപ്പിടമൊരുക്കി ബിജെപി!! ഫോട്ടോ മാറ്റണമെന്ന് എൽഡിഎഫ്, പറ്റില്ലെന്ന് ഭരണസമിതി… ഇടക്ട്രിക് ബസ്, എംഎൽഎ മുറി പ്രശ്നത്തിനു പിന്നാലെ എൽഡിഎഫ്- ബിജെപി തർക്കം ഫോട്ടോയിൽ തൂങ്ങി, ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്‌തത്- മേയർ
തിരുവനന്തപുരം: സിപിഎം നേതാവ് ആര്യാ രാജേന്ദ്രൻ മേയറായിരുന്ന കാലത്ത് എൽഡിഎഫ് ഭരണസമിതി കോർപറേഷൻ കൗൺസിൽ ഹാളിൽനിന്ന് ഒഴിവാക്കിയ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി. ചിത്രം തിരിച്ചു സ്ഥാപിച്ചതോടെ കോർപറേഷനിൽ എൽഡിഎഫ്- ബിജെപി തർക്കം ഉടലെടുത്തു. കോർപറേഷനും കെഎസ്ആർടിസിയും തമ്മിലുണ്ടായ ഇലക്ട്രിക് ബസ് വിവാദം,വി.കെ. പ്രശാന്ത് എംഎൽഎയും ബിജെപി കൗൺസിലറായ ആർ. ശ്രീലേഖയും തമ്മിലുണ്ടായ മുറി തർക്കം, എന്നിവയ്ക്കു തുടർച്ചയായാണ് ഇപ്പോൾ ചിത്രവിവാദവും. ആര്യ മേയറായിരുന്ന സമയത്ത് ചിത്രം മാറ്റിയപ്പോൾ ബിജെപി ഉയർത്തിയ പ്രതിഷേധം മുഖവിലയ്ക്ക് എടുക്കാൻ എൽഡിഎഫ് ഭരണസമിതി തയാറായിരുന്നില്ല. ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്‌തെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു. അതേസമയം 1940 ൽ കോർപറേഷൻ രൂപീകരിച്ചതു മുതൽ മേയറുടെ ഡയസിനു പുറകിൽ സ്ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്റെ ഫോട്ടോ മുൻ എൽഡിഎഫ് ഭരണസമിതിയുടെ അവസാന നാളിൽ നീക്കം ചെയ്തിരുന്നു. ബിജെപിയുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരമേറ്റതിനു പിന്നാലെ ഈ…
Read More » -
സിപിഎം വീട് വീടാന്തരം കയറിയിറങ്ങാൻ തുടങ്ങി : തുടക്കം കുറിച്ച് എം എ ബേബി : ബിജെപി പണം കൊടുത്തു വോട്ട് വാങ്ങുന്നു എന്ന് ആരോപണം: ഐഷ പോറ്റിക്കെതിരെയും ബേബിയുടെ വിമർശനം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം വിജയം നേടുന്നതിന്റെ പ്രചരണ മുന്നോടിയായി സിപിഎം വീട് വീടാന്തരം കയറിയിറങ്ങാൻ തുടങ്ങി. ഹാട്രിക് തുടർഭരണം ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന് തുടക്കമായിരിക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി തിരുവനന്തപുരത്ത് നേതാക്കള്‍ക്കൊപ്പം ഗൃഹ സന്ദര്‍ശനം നടത്തി. എം എ ബേബിക്ക് പുറമേ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഗൃഹസന്ദര്‍ശനത്തിന് നേതൃത്വം നല്‍കും. വ്യാപകമായ തോതില്‍ പണം വിതരണം ചെയ്ത് ബിജെപി വോട്ട് വിലക്ക് വാങ്ങുകയാണെന്ന് എം എ ബേബി ഗൃഹസന്ദര്‍ശനത്തിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി പ്രതിനിധി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വോട്ട് ചെയ്യാന്‍ പണം നല്‍കിയെന്നും പുരുഷന്മാര്‍ക്ക് നല്‍കിയതിന്റെ പകുതിയാണ് സ്ത്രീകള്‍ക്ക് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യയില്‍ മസില്‍ പവറും മണി പവറും ഉപയോഗിച്ച് ആളുകളെ പിന്നില്‍ നിര്‍ത്തുന്നതാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും സമീപനം. ബിഹാറില്‍ ഇത് നമ്മള്‍ കണ്ടതാണ്. രണ്ട് രീതിയിലാണ് അവിടെ പണം ഉപയോഗിച്ചത്. സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമെന്ന…
Read More » -
ഖമേനിയുടെ പ്രത്യയശാസ്ത്രം വേണ്ട; പ്രക്ഷോഭത്തിനു പിന്നില്‍ കറന്‍സി തകര്‍ച്ചയെക്കാള്‍ ആഴത്തിലുള്ള കാരണങ്ങള്‍; കൃഷി മുതല്‍ ‘റസിസ്റ്റന്‍സ് ഇക്കോണമി’ വരെ പൊളിഞ്ഞു; ദാരിദ്ര്യം എന്ന രാഷ്ട്രീയ തീരുമാനവും തിരിച്ചറിഞ്ഞു; അനുസരണയെന്ന ‘യുക്തി’യല്ല, വേണ്ടത് അന്തസുള്ള ജീവിതമെന്നും ജനം
ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്നത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രത്യശാസ്ത്രപരമായ മോഹങ്ങള്‍ക്കുവേണ്ടി തങ്ങളുടെ സാമ്പത്തികവും മാനുഷികവുമായി ജീവിതം ബലികഴിക്കാന്‍ തയാറല്ലാത്ത ജനത്തിന്റെ മുന്നേറ്റം. കഴിഞ്ഞ ആഴ്ചകളില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാജ്യവ്യാപകമായി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെട്ട സാഹചര്യത്തില്‍ നടന്ന അടിച്ചമര്‍ത്തലുകളില്‍ കുറഞ്ഞത് 12,000 പേരെങ്കിലും വെടിയേറ്റു മരിച്ചു എന്നാണ് കണക്കാക്കുന്നത്. ഇറാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. റിയാലിന്റെ (ഇറാനിയന്‍ കറന്‍സി) മൂല്യത്തകര്‍ച്ചയാണ് പ്രതിഷേധങ്ങള്‍ക്ക് തീകൊളുത്തിയതെങ്കിലും, സമരത്തിന് വിനിമയ നിരക്കിലെ വ്യതിയാനത്തേക്കാള്‍ ആഴത്തിലുള്ള കാരണങ്ങളുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന ദാരിദ്ര്യത്തില്‍ മടുത്ത സമൂഹത്തിന്റെ പ്രതിഫലനമാണിതെന്നു വിലയിരുത്തുന്നവരുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലാക്കുന്ന ഈ ദാരിദ്ര്യം വെറുമൊരു ഭരണപരമായ പിഴവോ കെടുകാര്യസ്ഥതയോ മാത്രമല്ല. അത് ബോധപൂര്‍വമായ ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഫലമാണ്: കൃത്യമായി കണക്കുകൂട്ടിയ നീക്കമാണിത്. സാമ്പത്തിക തകര്‍ച്ചയ്ക്ക് ഖമേനിയും അനുകൂലികളും ഉപരോധങ്ങളെയാണ് കുറ്റപ്പെടുത്തുന്നത്. പാശ്ചാത്യ വിദഗ്ധര്‍ അഴിമതിയും പ്രാപ്തിയില്ലായ്മയുമാണു ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഭരണകൂടത്തിന്റെ യഥാര്‍ഥ യുക്തിയെ ഈ രണ്ടു വാദങ്ങളും കാണാതെ…
Read More » -
അവസരം മുതലാക്കാന്‍ ഇറാഖിലെ കുര്‍ദ് സൈന്യവും ശ്രമിച്ചു; ഇറാനിലെ കലാപത്തില്‍ അമേരിക്ക 24 മണിക്കൂറിനുള്ളില്‍ ഇടപെടുമെന്ന് യൂറോപ്യന്‍ സോഴ്‌സുകള്‍; പശ്ചിമേഷ്യയിലെ സൈനിക താവളങ്ങളില്‍ ദുരൂഹ നീക്കങ്ങള്‍; ഇറാന്‍ കണ്ട ഏറ്റവും അക്രമാസക്ത സാഹചര്യം
ടെഹ്‌റാന്‍: ഇറാനിലെ പ്രതിഷേധങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമിടയില്‍ അസ്ഥിരത മുതലാക്കാന്‍ വിദേശ ശക്തികളും. ഇറാഖില്‍നിന്ന് ഇറാന്‍ അതിര്‍ത്തി കടക്കാന്‍ സായുധ കുര്‍ദിഷ് വഘടനവാദികള്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുമായി റോയിട്ടേഴ്‌സ്. പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനടക്കം മൂന്നുപേരില്‍നിന്നുള്ള വിവരങ്ങളാണ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്. കുര്‍ദിഷ് പോരാളികള്‍ അതിര്‍ത്തി കടക്കുന്നതിനെക്കുറിച്ച് അയല്‍രാജ്യമായ തുര്‍ക്കിയുടെ രഹസ്യാന്വേഷണ ഏജന്‍സി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സിന് (ഐആര്‍ജിസി) മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും പ്രതിഷേധങ്ങള്‍ മുതലെടുക്കാനുമാണ് ഇവര്‍ ശ്രമിച്ചതെന്നും, പോരാളികളുമായി ഐആര്‍ജിസി ഏറ്റുമുട്ടിയതായും ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇറാനിലെ മുന്‍കാല പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയത് റവല്യൂഷനറി ഗാര്‍ഡുകളാണ്. തുര്‍ക്കിയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ എംഐടിയോ (എംഐടി) അങ്കാറയിലെ പ്രസിഡന്‍സി ഓഫീസോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വടക്കന്‍ ഇറാഖിലെ കുര്‍ദിഷ് പോരാളികളെ തീവ്രവാദികളായി കണക്കാക്കുന്ന തുര്‍ക്കി, ഇറാനിലെ ഏത് വിദേശ ഇടപെടലും പ്രാദേശിക പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാഖില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമാണ് പോരാളികളെ അയച്ചതെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.…
Read More » -
ഹിസ് ഹൈനസ് അബ്ദുള്ളയിലെ രാധ ഇനി സ്ഥാനാർത്ഥി : നടി ഗൗതമി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു : അണ്ണാ ഡിഎംകെയുടെ രാജപാളയം സ്ഥാനാർത്ഥിയാകാൻ സാധ്യത
ചെന്നൈ: ഹിസ് ഹൈനസ് അബ്ദുള്ള ഉൾപ്പെടെയുള്ള സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടി ഗൗതമി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ രാജപാളം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ഗൗതമിയുടെ പേര് ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട് . ഏറെ നാളായി മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും ഇക്കാര്യം അണ്ണാ ഡിഎംകെ അറിച്ചിട്ടുണ്ടെന്നും ഗൗതമി മാധ്യമങ്ങളോട് പറഞ്ഞു. രാജപാളയത്ത് മത്സരിക്കാൻ താത്പര്യമുള്ള കാര്യം പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. കുറേവർഷമായി അവിടെ മത്സരിക്കാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി അത് നിറവേറ്റിത്തരുമെന്ന് ഗൗതമി പറഞ്ഞു. നിലവിൽ അണ്ണാ ഡിഎംകെയുടെ പ്രചാരണവിഭാഗം ഡെപ്യൂട്ടി സെക്രട്ടറിയാണ് ഗൗതമി. ബിജെപിയിലായിരുന്ന ഗൗതമി കഴിഞ്ഞവർഷമാണ് അണ്ണാ ഡിഎംകെയിൽ ചേർന്നത്. ഹിസ് ഹൈനസ് അബ്ദുള്ളയ്ക്ക് പുറമേ ധ്രുവം, സുകൃതം, വിദ്യാരംഭം, അയലത്തെ അദ്ദേഹം, ചുക്കാൻ, ജാക്ക്പോട്ട്, ഡാഡി തുടങ്ങിയ സിനിമകളിലൂടെ ഗൗതമി മലയാളികൾക്കും പ്രിയപ്പെട്ട നടിയാണ്. സിനിമാതാരങ്ങൾ രാഷ്ട്രീയം വാഴുന്ന തമിഴകത്ത് ഇനി ഗൗതമിയും രാഷ്ട്രീയ നായികയായി ഉയരാൻ ഒരുങ്ങുകയാണ്.
Read More » -
ഇടതു വിട്ട് എങ്ങോട്ടുമില്ല : നയവും നിലപാടും വ്യക്തമാക്കി ജോസ് കെ മാണി : മുന്നണി മാറ്റത്തെക്കുറിച്ച് നടന്നിട്ടില്ല: കേരള കോൺഗ്രസ് എം എവിടെയായിരിക്കുമോ അവിടെയായിരിക്കും ഭരണം
കോട്ടയം: എല്ലാ അഭ്യൂഹങ്ങൾക്കും അറുതി വരുത്തിക്കൊണ്ട് ഒടുവിൽ ജോസ് കെ മാണി മനസ്സ് തുറന്നു ഇടതുവിട്ട് എങ്ങോട്ടുമില്ല. എൽഡിഎഫ് വിട്ടേ യുഡിഎഫിലേക്ക് കേരള കോൺഗ്രസ് എം പോകുമെന്ന എല്ലാ പ്രചരണങ്ങൾക്കും അഭ്യൂഹങ്ങൾക്കും തിരശ്ശീലയിട്ടു കൊണ്ടാണ് ജോസ് കെ മാണി താൻ ഇടതുമുന്നണിയിൽ തുടരുമെന്ന് പ്രഖ്യാപിച്ചത്. മുന്നണി മാറ്റത്തെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ജോസ് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തരോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ. മാണി. കേരള കോൺഗ്രസ്-എം എവിടെയാണോ അവിടെ ആയിരിക്കും ഭരണമെന്നും ജോസ് അവകാശപ്പെട്ടു. നിലപാടുകളിൽ വെള്ളം ചേർക്കുന്ന ആളല്ല താനെന്നും ജോസ് പറഞ്ഞു. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റൻ താൻ താന്നെയായിരിക്കുമെന്നും ജോസ് വ്യക്തമാക്കി. സ്വകാര്യ ആവശ്യങ്ങൾ ഉണ്ടായിരുന്നതിനാലാണ് എൽഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കാതിരുന്നെതെന്നും യോഗങ്ങളിൽ പാർട്ടിയുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നെന്നും ജോസ് കൂട്ടിച്ചേർത്തു. പാർട്ടി എല്ലാ കാര്യത്തിലും ഒറ്റക്കെട്ടാണെന്നും…
Read More » -
നിൽക്കണോ അതോ പോണോ : തീരുമാനമെടുക്കാൻ ആവാതെ ത്രി ശങ്കുവിൽ ജോസ് കെ മാണി : യുഡിഎഫിൽ പോയാൽ എന്തിന് എൽഡിഎഫ് വിട്ടുവെന്ന് ഉത്തരം പറയേണ്ടി വരും : മുന്നണി മാറ്റം ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് പ്രമോദ് നാരായണൻ എംഎൽ എ
പത്തനംതിട്ട: എൽഡിഎഫ് വിട്ടു യുഡിഎഫിലേക്ക് കേരളം അതോ എൽഡിഎഫിൽ തന്നെ തുടരണോ എന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളാൻ കഴിയാതെ ജോസ് കെ മാണി. കേരള കോൺഗ്രസ് എം എൽ ഡി എഫ് വിടുമെന്ന അഭ്യൂഹം ശക്തമാണെങ്കിലും മുന്നണി വിട്ടു പോയാൽ എന്തിന് എൽഡിഎഫ് വിട്ടു എന്നതിനെക്കുറിച്ച് വിശദീകരിക്കാൻ ജോസ് കെ മാണിക്ക് കഴിയില്ല. കാരണം എൽഡിഎഫിലേക്ക് എത്തിയ കാലം മുതൽ ചോദിക്കുന്നത് എല്ലാം നൽകിയാണ് ഇടതു മുന്നണി ജോസിനെ ഒപ്പം നിർത്തിയിരിക്കുന്നത്. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ പെട്ടെന്ന് മുന്നണി വിട്ടു പോകുമ്പോൾ പാർട്ടി പ്രവർത്തകരെയും ജനങ്ങളെയും ബോധ്യപ്പെടുത്താൻ ഒരു കാരണം പോലും ജോസ് കെ മാണിക്ക് ഇല്ല. ഒരു കാരണവുമില്ലാതെ മറുകണ്ടം ചാടിയാൽ കേരള കോൺഗ്രസിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാകുമെന്ന് ജോസ് കെ മാണിയോട് പാർട്ടിക്കുള്ളിലുള്ളവർ തന്നെ ഓർമ്മിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ, ഇടതുമുന്നണി വിടാൻ തീരുമാനിച്ചാൽ പാർട്ടി എംഎൽഎമാർ തനിക്കൊപ്പം ഉണ്ടാകില്ല എന്ന കാര്യവും ജോസ് കെ മാണിക്ക് ഏറെക്കുറെ…
Read More » -
മാങ്കൂട്ടത്തിലിന്റെ ഫോണിൽ പ്രമുഖരുടെ ചാറ്റും ദൃശ്യങ്ങളും ഉണ്ടെന്ന് സംശയം: രാഹുൽ മൊബൈൽ പാസ്‌വേഡ് നൽകാത്തതിന്റെ കാരണം പലതും പുറത്തുവരും എന്ന ഭയം കൊണ്ടെന്നും സൂചന: ഫോൺ ഓപ്പൺ ചെയ്യാനുള്ള ടെക്നിക്കൽ മാർഗങ്ങൾ തേടി അന്വേഷണസംഘം : ഇനിയും കിട്ടിയിട്ടില്ലാത്ത ലാപ്ടോപ്പിലും രഹസ്യങ്ങളേറെയെന്ന് നിഗമനം
തിരുവല്ല : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മൊബൈൽ ഫോണിൽ പല പ്രമുഖരുടെയും ചാറ്റും ദൃശ്യങ്ങളും ഉണ്ടെന്ന് സംശയം. അറസ്റ്റിലായെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ ഇനിയും തന്റെ മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് അന്വേഷണ സംഘത്തിന് നൽകാൻ വിസമ്മതിക്കുന്നത് ഇതുകൊണ്ടാണെന്നാണ് പോലീസ് കരുതുന്നത് . പലതവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഇതുവരെയും തന്റെ മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് നൽകാൻ തയ്യാറായിട്ടില്ല. രാഹുലിന്റെ ഫോണിൽ കേസുമായി ബന്ധപ്പെട്ട നിർണായ തെളിവുകൾ എന്തെങ്കിലും ഉണ്ടെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘത്തിന് സംശയമുണ്ട്. രാഹുൽ ഫോൺ തുറക്കാൻ സമ്മതിക്കാത്തത് അതുകൊണ്ടാണെന്നാണ് നിഗമനം.ലാപ്ടോപ്പ് ഇതുവരെയും രാഹുൽ നൽകാത്തതും ഇതേ കാരണം കൊണ്ട് ആകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. ഫോൺ രാഹുലിന്റെ പാസ്‌വേഡ് ഇല്ലാതെ ഓപ്പൺ ചെയ്യുന്നതിനായി സൈബർ വിദഗ്ധരുടെ സഹായം പോലീസ് തേടുന്നുണ്ട്. പോലീസ് കസ്റ്റഡിയിൽ കഴിയുന്ന രാഹുലിനെയും കൊണ്ട് തെളിവെടുപ്പ് നടത്തി. തിരുവല്ലയിലെ…
Read More »