politics

  • വീണ്ടും ലോക്ഡൗണ്‍? അഭ്യൂഹം മാത്രമെന്ന് കേന്ദ്രം; നിയന്ത്രണത്തിനും നീക്കമില്ല; തെറ്റിദ്ധരിച്ചത് പ്രധാനമന്ത്രിയുടെ പ്രസംഗം

    രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചരണം. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര സർക്കാർ. പൊതുഗതാഗതത്തിലും സാമ്പത്തിക പ്രവർത്തനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുദ്ദേശ്യവും ഇല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തിനു പിന്നാലെയാണ് അഭ്യൂഹം പ്രചരിച്ചത്.  ‘കോവിഡ് കാലത്ത് നാം ഐക്യത്തോടെനിന്ന് വെല്ലുവിളിയെ നേരിട്ടു. അതുപോലെ ഇത്തവണയും നാം തയ്യാറായിരിക്കണം’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഇത് ലോക്ക്ഡൗൺ സൂചനയായി ദുർവ്യാഖ്യാനം ചെയ്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.  ഒപ്പം 2020ലെ കോവിഡ് ലോക്ക്ഡൗണിന്‍റെ ആറാം വാർഷികവും അഭ്യൂഹങ്ങൾ വ്യാപിക്കാൻ കാരണമായി. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ഏതു സാഹചര്യവും നേരിടാന്‍ രാജ്യം തയാറെന്ന് സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി. നിലവില്‍ ഊര്‍ജപ്രതിസന്ധിയില്ല. പെട്രോള്‍, ഡീസല്‍ വില കൂട്ടില്ല. പ്രവാസികളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും കേന്ദ്രം അറിയിച്ചു. യോഗം തൃപ്തികരമല്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനിന്നു. പശ്ചിമേഷ്യയിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗത്തെ അറിയിച്ചത്. ഗാര്‍ഹിക എല്‍.പി.ജിക്ക്…

    Read More »
  • കപ്പലുകള്‍ ഒഴിവാക്കുന്ന ചെങ്കടല്‍; ഹൂതികള്‍ക്കു മുന്നില്‍ തോറ്റ യുദ്ധം; ഹോര്‍മൂസ് അതിലും കഠിനം: ഇറാന്‍ ഹൂതികളെക്കാള്‍ പ്രഫഷണല്‍ സൈന്യം; ഭൂപ്രകൃതിയും അനുകൂലം; കപ്പലുകള്‍ക്കു വേണ്ടിവരിക കടലിലും ആകാശത്തും അകമ്പടി; പാശ്ചാത്യ രാജ്യങ്ങള്‍ വലിഞ്ഞു നില്‍ക്കാന്‍ കാരണമുണ്ട്

    ലോസ് ആഞ്ചലസ്/ലണ്ടന്‍: ഹോര്‍മൂസ് കടലിടുക്ക് തുറക്കാനുള്ള നീക്കത്തില്‍നിന്ന പാശ്ചാത്യ രാജ്യങ്ങള്‍ പിന്‍വലിഞ്ഞു നില്‍ക്കാനുള്ള കാരണത്തിനു പിന്നില്‍ ചെങ്കടലിലെ പരാജയം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെങ്കടലില്‍ ആരംഭിച്ച സമാനമായ ശ്രമം കോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയിട്ടും യെമനിലെ ഹൂതികള്‍ക്കെതിരെ പരാജയപ്പെടുകയാണുണ്ടായത്. നാല് കപ്പലുകള്‍ മുങ്ങി. 100 കോടി ഡോളറിലധികം വിലമതിക്കുന്ന ആയുധങ്ങള്‍ ചിലവഴിച്ചു. എന്നിട്ടും ഷിപ്പിംഗ് വ്യവസായം വലിയതോതില്‍ ഒഴിവാക്കുന്ന പാതയായി ഇതു മാറി. ഹോര്‍മുസ് കടലിടുക്കിന് മേല്‍ നിഴല്‍ വീഴ്ത്തുന്നതും ഈ പരാജയത്തിന്റെ പാഠങ്ങള്‍. ലോകത്തിലെ എണ്ണയുടെയും ദ്രാവക പ്രകൃതിവാതകത്തിന്റെയും വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ സുപ്രധാന പാതയാണ് ഇറാന്‍ തടയുന്നത്. ഹൂതികളേക്കാള്‍ കരുത്തരായ എതിരാളിയാണ് ഇറാന്‍. ഹോര്‍മുസ് കടലിടുക്കിന് നേരെയുള്ള ഇറാന്റെ ഭീഷണികളും അയല്‍രാജ്യങ്ങളിലെ ഊര്‍ജ്ജ നിര്‍മിതികള്‍ക്കു നേരെയുള്ള ആക്രമണങ്ങളും ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഊര്‍ജ്ജ വിതരണ തടസത്തിന് കാരണമാവുകയും എണ്ണവില കുതിച്ചുയരാന്‍ ഇടയാക്കുകയും ചെയ്തു. കടലിടുക്ക് തുറന്നില്ലെങ്കില്‍, ഇന്ധനക്ഷാമം രൂക്ഷമാവുകയും ലോകമെമ്പാടും ഊര്‍ജ്ജം, ഭക്ഷണം, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അമിതവില നല്‍കേണ്ടി…

    Read More »
  • ഖമേനി വധത്തിനു പിന്നാലെ പുടിന്‍ ആശങ്കയില്‍; സിസിടിവി ഹാക്കിംഗ് ഭയന്ന് കടുത്ത ഇന്റര്‍നെറ്റ് വിലക്ക്; ടെലിഗ്രാമിനും വാട്‌സ് ആപ്പിനും നിയന്ത്രണം; ഉക്രൈന്‍ ഡ്രോണുകള്‍ നാവിഗേഷന് ഉപയോഗിക്കുന്നെന്ന് ഭയം; മോജ്തബയെ ട്രാക്ക് ചെയ്യതിരിക്കാനെന്നും സൂചന

    മോസ്‌കോ: ഇറാന്റെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനിയെ വധിക്കാന്‍ സിസിടിവി ക്യാമറകള്‍ ഇസ്രയേല്‍ ഹാക്ക് ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഡിജിറ്റല്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഭരണകൂടത്തിനെതിരെ ഉപയോഗിക്കപ്പെടുമെന്ന ഭീതി റഷ്യയില്‍ വര്‍ധിച്ചെന്നും പുടിന്‍ ഇന്റര്‍നെറ്റിനുമേല്‍ പിടിമുറുക്കിയെന്നും റിപ്പോര്‍ട്ട്. ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെടുത്തിയെന്നും റിപ്പോര്‍ട്ട്. മോസ്‌കോയിലും മറ്റ് പ്രധാന നഗരങ്ങളിലുമാണ് ഇന്റര്‍നെറ്റ് മുടക്കിയത്. ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ കണക്ഷന്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്നു. കൗമാരക്കാര്‍ നിരന്തരം വിപിഎന്‍ (VPN) മാറാന്‍ നിര്‍ബന്ധിതരാകുന്നു, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഓണ്‍ലൈന്‍ മാപ്പുകള്‍ ഇല്ലാതെ വഴി കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും ഡയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി സെന്‍ട്രല്‍ മോസ്‌കോയുടെ ഭാഗങ്ങളിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും അതിനപ്പുറവും എല്ലാ ദിവസവും മൊബൈല്‍ ഇന്റര്‍നെറ്റ് പൂര്‍ണ്ണമായും നിലച്ചു. ‘പല വിദേശ കമ്പനികളും റഷ്യന്‍ നിയമങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുന്നു എന്നതും, ഉക്രേനിയന്‍ ഡ്രോണുകളുടെ ഭീഷണിയില്‍ നിന്നുള്ള സുരക്ഷാ നടപടികളുടെ ഭാഗവുമായാണ് ഇത് ചെയ്യുന്നതെ’ന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ആക്രമണ…

    Read More »
  • ‘കോമഡിയല്ല രാഷ്ട്രീയം’; രമേഷ് പിഷാരടിക്ക് ഉപദേശവുമായി ധര്‍മജന്‍; ‘ഇത്തിരി പൈസ മുടക്ക് ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്, ബാക്കി കാര്യത്തിന് അവന്‍ ഒകെയാണ്’

    കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന രമേഷ് പിഷാരടിക്ക് ഉപദേശവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കോമഡിയല്ല രാഷ്ട്രീയമെന്നും ജനങ്ങളിലേക്ക് ഇറച്ചെല്ലേണ്ടതാണെന്നും ധര്‍മജന്‍ പറഞ്ഞു. ഇത്തിരി പൈസ മുടക്കൊക്കെ ഉണ്ടാവുമെന്നും പൈസയൊക്കെ കരുതി വച്ചോ എന്ന് താന്‍ ഉപദേശിച്ചുവെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ധര്‍മജന്‍ പറഞ്ഞു. ”ഉപദേശിക്കാനൊന്നുമില്ല. അവന്‍ അത്യാവശ്യം നല്ല അറിവുള്ള ഒരാളാണ്. അത്യാവശ്യം വിദ്യാഭ്യാസമുള്ള ആളാണ്. രാഷ്ട്രീയപരമായിട്ട് അവന്‍ എന്തൊക്കെയാണെന്ന് എനിക്ക് അറിയില്ല. നന്നായിട്ട് പഠിക്കണം രാഷ്ട്രീയം. കോമഡിയല്ല രാഷ്ട്രീയം. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചല്ലേണ്ടതാണ്. അത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ പിന്നെ അവനോട് പറഞ്ഞ ഒരു കാര്യം ഇത്തിരി പൈസ മുടക്കൊക്കെ ഉണ്ടാവും, പൈസയൊക്കെ കരുതി വച്ചോ എന്നാണ്. അങ്ങനെയൊരു ഉപദേശം ഞാന്‍ കൊടുത്തിട്ടുണ്ട്. കാശ് മുടക്കല്‍ ഇതില്‍ പറഞ്ഞിട്ടുള്ളതാണ്. ഫ്‌ലെക്‌സ് അടിക്കണം, അനൗണ്‍സ്‌മെന്റ് നടത്തണം അങ്ങനെ പല ചിലവുകളുമുണ്ട്. അത് ഞാന്‍ പറഞ്ഞിട്ടുണ്ടെന്നേയുള്ളൂ. ബാക്കി കാര്യത്തിന് അവന്‍ ഓകെയാണ്,’ ധര്‍മജന്‍ പറഞ്ഞു. കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് അനുഭാവം പുലര്‍ത്തുന്ന…

    Read More »
  • ബിജെപി വോട്ടുകള്‍ ലഭിക്കുമെന്ന് ജി. സുധാകരന്‍; അമ്പലപ്പുഴയില്‍ വീണ്ടും ഡീല്‍ വിവാദം; കോണ്‍ഗ്രസ് മറുപടി പറയണമെന്ന് സിപിഎം

    ബി.ജെ.പി വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന ജി.സുധാകരന്റെ പ്രസ്താവനയിൽ വിവാദം. അമ്പലപ്പുഴയിൽ ജി.സുധാകരനും ബി.ജെ.പിയും തമ്മിലുള്ള ഡീൽ തെളിഞ്ഞെന്ന് ഇടത് സ്ഥാനാര്‍ഥി എച്ച്.സലാം ആരോപിച്ചു. സുധാകരന്റെ പ്രസ്താവനയെ യു.ഡി.എഫ്, കോൺഗ്രസ് നേതൃത്വം അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. യുഡിഎഫിന്റെ അമ്പലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു സുധാകരന്റെ വാക്കുകൾ. ഭൂരിപക്ഷത്തിന്റെയും വോട്ടിന്റെയും കണക്കുകൾ പറഞ്ഞപ്പോഴാണ് 5000 ബിജെപി വോട്ടുകൾ തനിക്ക് കിട്ടുമെന്നും അവരെല്ലാവരും ആർഎസ്എസുകാർ അല്ലെന്നും സുധാകരൻ വ്യക്തമാക്കിയത്. ജി .സുധാകരനെതിരെ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം രംഗത്ത് വന്നു. യുഡിഎഫും ബിജെപിയും തമ്മിൽ ധാരണ ഉണ്ട് എന്നതിന്റെ തെളിവാണ് സുധാകരന്റെ വാക്കുകൾ എന്ന് സലാം ആരോപിച്ചു. സുധാകരന്റെ രക്ഷകർത്ത്യത്വം കെസി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമാണെന്നും ബിജെപി വോട്ട് വാങ്ങുന്നതിൽ അവർ പ്രതികരിക്കണമെന്നും സലാം ആവശ്യപ്പെട്ടു. 2016 ൽ സുധാകരനെ ജയിപ്പിക്കാൻ മണ്ഡലത്തിൽ കമ്മിറ്റി പോലുമില്ലാത്ത എൽജെഡി ക്കാണ് യുഡിഎഫ്സീറ്റ് നൽകിയതെന്നും സലാം ആരോപിച്ചു. സുധാകരനെതിരെ ബിജെപിയും രംഗത്ത് വന്നു. ബിജെപി…

    Read More »
  • ‘നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തു ടങ്ങിയവരാണ് കേരള സർക്കാർ; ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്‘- മല്ലികാർജ്ജുൻ ഖാർഗെ

    കോഴിക്കോട്: ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ് കേരളത്തിലെ സർക്കാരെന്നും നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങിയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ. കോഴിക്കോട് യുഡിഎഫ് റാലിയിൽ സംസാരിക്കവേയാണ് സംസ്ഥാന സർക്കാരിനെതിരെ ഖാർഗെ വിമർശനമുന്നയിച്ചത്. ഞങ്ങൾക്കൊരു മാറ്റം വരണമെന്നാണ് കേരളം ഒരേ ശബ്ദത്തിൽ പറയുന്നത്. നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങി. ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്. അവർ എന്ത് വൃത്തികേടും നാടിനോട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണം കവർന്ന ഉന്നതരെ ജയിലിലടക്കാതെ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ സി പി എം- ബിജെപി കൂട്ട് കെട്ട് എല്ലാവരും തിരിച്ചറിഞ്ഞു. അവർക്ക് സി.ജെ.പി എന്നാണ് ഇപ്പോഴത്തെ പേര്. കരുത്തരായ സ്ഥാനാർഥികളെ നിർത്താതെ ഒത്തുകളിയാണ്. ഓരോ വോട്ടും പരസ്പരം ഷെയർ ചെയ്യുന്നു. ഈ മലയാളക്കരയെ കുറിച്ച് ബിജെപി ക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. കേരളത്തിൽ അവർ അന്യഗ്രഹ ജീവികളെപ്പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിലെ ജനങ്ങളുടെ…

    Read More »
  • ‘ട്രംപും കുഷ്നറോ ഒന്നും വേണ്ട; ജെ. സി വാൻസുമായി ചർച്ച നടത്താനാണെങ്കിൽ റെ‍ഡി; യുദ്ധം അവസാനിക്കണമെന്ന് ശരിക്കും താല്പ്പര്യപ്പെടുന്നത് അദ്ദേഹം മാത്രമാണ്, മറ്റുള്ളവരെ ഞങ്ങൾക്ക് വിശ്വാസമില്ല‘- യുഎസിനോട് ഇറാൻ

    ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രപരമായ നീക്കങ്ങൾ നടക്കുന്നതിനിടെ ഡൊണാൾഡ് ട്രംപിനെയോ ഭരണകൂടത്തിലെ മറ്റ് അംഗങ്ങളെയേക്കാൾതങ്ങൾക്ക് വിശ്വാസം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയാണെന്നും അദ്ദേഹവുമായി ചർച്ചകൾ നടത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഇറാൻ യുഎസിനെ അറിയിച്ചതായി റിപ്പോർട്ട്. തികച്ചും അനൗദ്യോഗികമായാണ് ഈ സന്ദേശം എത്തിയതെന്നും യുഎസ് സ്പെഷ്യൽ എൻവോയ് സ്റ്റീവ് വിറ്റ്കോഫോ ജാരെഡ് കുഷ്നറോ നയിക്കുന്ന ചർച്ചകൾ വിജയിക്കാൻ സാധ്യതയില്ലെന്ന് ഇറാനിയൻ പ്രതിനിധികൾ സൂചിപ്പിച്ചതായും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മുൻപ് നടന്ന ചർച്ചകൾ പരാജയപ്പെട്ടതും ശത്രുത ആരംഭിച്ചതും വിശ്വാസക്കുറവുണ്ടായതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. വാൻസ് യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ താൽപര്യപ്പെടുന്നതും ഭരണകൂടത്തിലെ മറ്റ് ചിലരെ അപേക്ഷിച്ച് സംഘർഷം നയതന്ത്രപരമായി അവസാനിപ്പിക്കുന്നതിന് വാൻസ് കൂടുതൽ അനുകൂലനിലപാട് കാണിക്കുന്നതും ഇറാനെ വാൻസിൽ വിശ്വാസമർപ്പിക്കുന്നതിന് പ്രേരകമാകുന്നു. അതേസമയം നേരിട്ടുള്ള ചർച്ചകൾ വാൻസിനെ സംബന്ധിച്ച് വെല്ലുവിളിനിറഞ്ഞതാകും എന്നാണ് വിലയിരുത്തൽ, കാരണം യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു ഉടമ്പടിയിലെത്തുന്നത് സങ്കീർണ്ണവും രാഷ്ട്രീയപരമായി സംവേദനക്ഷമതയുള്ളതുമായ കാര്യമാണ്. ചർച്ചകളിൽ യുഎസിനെ പ്രതിനിധീകരിക്കുന്നത്…

    Read More »
  • ഇന്ധന ലഭ്യതയുടെ കാര്യത്തിൽ യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ; ‘ഊർജ്ജ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്; കൂടുതൽ ഇന്ധന കപ്പലുകൾ ഉടനെത്തും‘

    ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ഇന്ധന ലഭ്യത സംബന്ധിച്ച് യാതൊരു വിധ ആശങ്കയും ഉദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് ഊർജ്ജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിടുന്നില്ലെന്നും കൂടുതൽ ഇന്ധനകപ്പലുകൾ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും കേന്ദ്രസർക്കാർ ബുധനാഴ്ച അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഉറപ്പും നൽകി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകാനിടയുള്ള നയതന്ത്രവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് കേന്ദ്ര സർക്കാർ വിശദീകരണം നൽകി. ഇന്ധന ലഭ്യതയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മേഖലകളിൽ അസ്ഥിരതകളുണ്ടെങ്കിലും പെട്രോളിയം ഉത്പന്നങ്ങളുടെയും എൽപിജിയുടെയും ആവശ്യാനുസരണമുള്ള വിതരണം തുടരുന്നതായും സർക്കാർ അറിയിച്ചു. മാത്രമല്ല, ഇന്ധനം വഹിച്ചുകൊണ്ട് കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യമായ നടപടികൾ പുരോഗമിക്കുന്നതായി സർക്കാർ അറിയിച്ചത്. അതേസമയം, ഈ വിഷയത്തെക്കുറിച്ച് വിശദീകരണം നൽകുന്നതിന് പകരം ലോക്സഭയിലും രാജ്യസഭയിലും…

    Read More »
  • സോണിയാ ​ഗാന്ധിയുടെ ആരോ​ഗ്യനില വഷളായതിനെ തുടർന്ന് കേരള സന്ദർശനം റദ്ദാക്കി രാഹുൽ ഗാന്ധി

    ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദർശനം റദ്ദാക്കി. സോണിയാ ഗാന്ധിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് രാഹുൽ കേരള സന്ദർശനം മാറ്റിവച്ചതെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കാനായിരുന്നു രാഹുൽ കേരളത്തിൽ എത്തേണ്ടിയിരുന്നത്. കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകുന്നേരം വൻ പരിപാടികളും യുഡിഎഫ് നേതൃത്വം ആസൂത്രണം ചെയ്തിരുന്നു. രാഹുൽ ഗാന്ധിക്ക് പകരം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആയിരിക്കും പങ്കെടുകയെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സോണിയാ ഗാന്ധിയെ കഴിഞ്ഞ ദിവസം രാത്രിയിൽ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോർട്ട്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആശുപത്രിയിലുണ്ട്.

    Read More »
  • എം കെ മുനീറിന്റെ ജപ്തി ഭയം ഒഴിവായി; 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീർത്ത് മുസ്ലീം ലീ​ഗ്

    കോഴിക്കോട്: മുസ്ലിം ലീ​ഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിൻ്റെ വായ്പ അടച്ച് തീർത്തു. മുസ്ലീം ലീഗ് നേതൃത്വമാണ് 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീർത്തത്. ലീഗിൻ്റെ അക്കൗക്കിൽ നിന്നാണ് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ പണം അടച്ചത്. പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണിൽ സംസാരിച്ചിരുന്നു. അതിനുപിന്നാലെയാണ് മുസ്ലീം ലീഗ് പണം അടച്ചത്. 30 വർഷത്തിലധികം നീണ്ട പാർലമെന്ററി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന ലീഗ് നേതാവ് എം കെ മുനീറിന് വലിയ ആശ്വസമായിരിക്കുകയാണ് പാർട്ടിയുടെ ഈ സഹായം. 58 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയതോടെ മുൻ മുഖ്യമന്ത്രിയും എം.കെ. മുനീറിന്റെ പിതാവുമായ സി എച്ച് മുഹമ്മദ് കോയ പണിത, നടക്കാവിലെ ക്രെസെന്റ് ഹൗസ് എന്ന വീടിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. ഈ വീട് പുതുക്കി പണിയുവാനാണ് മുനീർ വായ്പയെടുത്ത്. 58 ലക്ഷം രൂപയുടെ വായ്പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 48 ലക്ഷം രൂപയാക്കി കുറച്ച്…

    Read More »
Back to top button
error: