politics
-
പോളിംഗ് ബൂത്തിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സ്ഥാനാര്‍ത്ഥി മരിച്ചു; മൂവാറ്റുപുഴ പാമ്പാക്കുട പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
മൂവാറ്റുപുഴ; വാട്ടെടുപ്പ് ദിനത്തില്‍ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.എസ്.ബാബുവാണ് പോളിംഗ് ബൂത്തിലേക്ക് പോകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മരണത്തിന് കീഴടങ്ങിയത്. ഇതെത്തുടര്‍ന്ന് ഈ വാര്‍ഡിലെ തെരഞ്ഞടുപ്പ് മാറ്റിവെച്ചു. ഇന്ന് പുലര്‍ച്ചെ 2.30ന് ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. പിറവം മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ് സിഎസ് ബാബു. ഇന്നലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ജസ്റ്റിന്‍ ഫ്രാന്‍സിസ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ വോട്ടെടുപ്പും മാറ്റിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
Read More » -
തുടങ്ങി വോട്ടെടുപ്പ്; തെക്കന്‍ ജില്ലകള്‍ ഇന്ന് വിധിയെഴുതുന്നു; വടക്കന്‍ ജില്ലകളില്‍ ആവേശത്തിന്‍ കലാശക്കൊട്ട്
തിരുവനന്തപുരം: ഒരുമാസത്തോളം നീണ്ട പ്രചരണമാമാങ്കത്തിനൊടുവില്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ ഇന്ന് വിധിയെഴുതുന്നു. സംസ്ഥാനത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഇന്നു രാവിലെ ഏഴുമുതല്‍ വോട്ടെടുപ്പ് തുടങ്ങിയത്. രാവിലെ തന്നെ പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട നിര കാണാമായിരുന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ 11,168 വാര്‍ഡുകളിലേക്കാണ് ജനവിധി തേടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 36,630 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറുവരെ നീളും. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15,432 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. അതേസമയം, സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 480 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. ഈ കേന്ദ്രങ്ങളില്‍ പ്രത്യേക…
Read More » -
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും; ലോക്‌സഭയില്‍ ഇന്ന് ചര്‍ച്ച
ന്യൂഡല്‍ഹി; കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. അതേസമയം, രാജ്യത്തെ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി എസ്‌ഐആറുമായി ബന്ധപ്പെട്ട തീയതി നീട്ടുന്നതിന് സംസ്ഥാന സര്‍ക്കാറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യം ന്യായമാണെന്നും ഇത് അനുഭാവ പൂര്‍വം പരിഗണിക്കണമെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കമ്മീഷന്‍ തീയതികള്‍ നീട്ടിയിട്ടുണ്ട്. തീയതി ഇനിയും നീട്ടുമോയെന്ന് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയേക്കും. അതേസമയം, രാജ്യത്തെ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കും. ലോക്‌സഭയിലാണ് ചര്‍ച്ച നടക്കുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകുന്നത്. പത്ത് മണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. വന്ദേമാതരം ചര്‍ച്ചയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. രാഹുല്‍ ഗാന്ധിയാകും പ്രതിപക്ഷത്ത് ചര്‍ച്ചയ്ക്ക് നേതൃത്വം…
Read More » -
ദിലീപിനെതിരേയുള്ള കേസില്‍ നടനെ കുറ്റവിമുക്തനാക്കിയതില്‍ പ്രതിഷേധം ; എന്താണ് നീതിയെന്ന് പോസ്റ്റിട്ട് പാര്‍വ്വതി തിരുവോത്ത്് ; ‘അവള്‍ക്കൊപ്പം’ ടാഗ്‌ലൈനുമായി നടിമാര്‍ ; ‘എപ്പോഴും. മുമ്പത്തേക്കാളും ശക്തമായി ഇപ്പോള്‍.’ എന്ന് റീമയുടെ കുറിപ്പ്
”വളരെ ശ്രദ്ധയോടെ തയ്യാറാക്കിയ ഒരു തിരക്കഥ എത്ര ക്രൂരമായാണ് ഇപ്പോള്‍ ചുരുളഴിയുന്നത് എന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.’ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ വെറുതേ വിട്ട എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധപോസ്റ്റ് ഇട്ട് നടി പാര്‍വ്വതി തിരുവോത്ത്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് സ്ഥാപക അംഗം കൂടിയായ പാര്‍വ്വതി തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് കുറിപ്പിട്ടത്. ‘നീതി എന്ത്?’ എന്ന് പാര്‍വ്വതി തന്റെ പോസ്റ്റിലൂടെ ചോദിച്ചു. ”വളരെ ശ്രദ്ധയോടെ തയ്യാറാക്കിയ ഒരു തിരക്കഥ എത്ര ക്രൂരമായാണ് ഇപ്പോള്‍ ചുരുളഴിയുന്നത് എന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു.” നടി കുറിപ്പില്‍ വിശദമാക്കി. റീമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയ താരങ്ങള്‍ ‘അവള്‍ക്കൊപ്പം’ എന്ന ടാഗ്ലൈന്‍ പങ്കുവെച്ചുകൊണ്ട് അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ‘എപ്പോഴും. മുമ്പത്തേക്കാളും ശക്തമായി ഇപ്പോള്‍.’ എന്നാണ് റിമ കുറിച്ചത്. വിധിക്ക് മുന്നോടിയായി ഡബ്‌ളുസിസി പങ്കുവെച്ച കുറിപ്പില്‍, 3215 ദിവസങ്ങള്‍ നീണ്ട അതിജീവിതയുടെ നീതിക്കായുള്ള പോരാട്ടത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഒരു ഇരയില്‍…
Read More » -
”മഞ്ജു വാര്യര്‍ പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചത്” ; ദിലീപിന്റെ പ്രതികരണം വന്നത് മഞ്ജു പറഞ്ഞതില്‍ നിന്നും ; മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ അന്ന് നടി പറഞ്ഞത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടന്‍ ദിലീപ് ആദ്യം നടത്തിയ വിമര്‍ശനം നടിയും മുന്‍ഭാര്യയുമായ മഞ്ജുവാര്യരെ. നടി പറഞ്ഞ ക്രിമിനല്‍ഗൂഡാലോചന എന്ന വാക്കില്‍ നിന്നുമായിരുന്നു ദിലീപ് പ്രതികരണം തുടങ്ങിയത്. ‘ഈ കേസില്‍ ക്രിമിനല്‍ ഗൂഡാലോചനയുണ്ട്. അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചത്. അതിന് ചില പോലീസ് ഉദ്യോഗസ്ഥയും പോലീസ് ക്രിമിനലുകളും ചേര്‍ന്ന് തന്റെ കരിയറും ജീവിതവും കുടുംബവും സല്‍പ്പേരും കളങ്കപ്പെടുത്താന്‍ നടത്തിയ ശ്രമമായിരുന്നു ഇതെന്ന് ദിലീപ് കോടതി വളപ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. ”കേസില്‍ നടന്ന യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയാണ്. ജയിലിലായിരുന്ന പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനയുകയായിരുന്നു. ഒരു മേല്‍ ഉദ്യോഗസ്ഥനും ക്രിമിനല്‍ പൊലീസ് സംഘവും ചേര്‍ന്നാണ് അത് നടപ്പിലാക്കിയത്. കേസിലെ പ്രധാന പ്രതിയേയും അയാളുടെ കൂട്ടാളികളേയും ചേര്‍ത്തുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞു. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആ കള്ളക്കഥ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു” ദിലീപ് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ നടി…
Read More » -
കോടതി വെറുതേ വിട്ടതോടെ ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കാന്‍ നടന്മാരുടെ സംഘടന ; ഇക്കാര്യം എക്‌സിക്യുട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്തതായി സൂചന ; നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും പ്രതികരണം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിയ്ക്ക് പിന്നാലെ നടനെ എഎംഎംഎ യില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യം എക്‌സിക്യുട്ടീവ് യോഗത്തില്‍ ചര്‍ച്ചയായെന്ന് സൂചന. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നായിരുന്നു ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ അമ്മ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നും പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അമ്മ പ്രസിഡന്റ് ശ്വേത മേനോനോ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനോ വിധിയില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കോടതി വിധിയില്‍ വ്യക്തിപരമായി സന്തോഷ മെന്നാണ് അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയ പ്രതികരിച്ചത്. വിധി അമ്മയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നുമാണ് ലക്ഷ്മി പ്രിയ പ്രതികരിച്ചത്. ദിലീപ് കുറ്റക്കാരന്‍ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസമെന്നും പറഞ്ഞു. കേസില്‍ കുറ്റവിമുക്തനായ ദിലീപിനെ അമ്മ സംഘടനയില്‍ തിരിച്ചെടുക്കുന്ന കാര്യം ഇന്നത്തെ എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചചെയ്തുവെന്നാണ് വിവരം. നടി ആക്രമിക്കപ്പെടുന്ന സമയത്ത് താരസംഘടനയിലെ ട്രഷറര്‍ ആയിരുന്നു ദിലീപ്. അതിജീവിതയ്ക്ക് ഐക്യദാ ര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടന എറണാകുളം…
Read More » -
കൃത്യമായി ലൊക്കേറ്റ് ചെയ്ത് രഹസ്യമായി എത്തിയിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ വഴുതിപ്പോകുന്നു ; അന്വേഷണസംഘത്തില്‍ തന്നെ ചാരന്മാരെന്ന് സംശയം ; പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ ഒളിവില്‍ പോയിരിക്കുന്ന കോണ്‍ഗ്രസ് നേതാ വും എംഎല്‍എ യുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് പുതിയ അ ന്വേഷണസംഘത്തെ നിയോഗിച്ചു. നിലവിലുള്ള അന്വേഷണ സംഘത്തില്‍ നിന്നും വിവര ങ്ങള്‍ രാഹുല്‍ മാങ്കുട്ടത്തിലിന് ചോര്‍ന്ന് കിട്ടുന്നുണ്ടോ എന്ന് സംശയം ബലപ്പെട്ടതിനെ തുടര്‍ ന്നാണ് ഈ നടപടി. പല തവണയായി വിവരംകിട്ടി കൃത്യമായി ലൊക്കേറ്റ് ചെയ്ത് അന്വേഷണസംഘം എത്തു മ്പോള്‍ രാഹുല്‍ രക്ഷപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. രണ്ടാമത്തെ കേസിലും അറസ്റ്റ തടയ ണമെന്ന ആവശ്യം കോടതി നിരാകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേ ക്ഷയില്‍ കോടതി തീരുമാനം ഉണ്ടാകുന്നതിന് മുമ്പായി രാഹുലിനെ പൊക്കാനുള്ള നീക്ക ത്തിലാണ് പോലീസ്. രാഹുലിനെ പിടികൂടാനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെയാണ് വിവരം ചോരാതെ സൂക്ഷിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള സംഘത്തെക്കുറിച്ച് ആലോചിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നവര്‍ക്ക് എതിരേയും നടപടി ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ബംഗലുരുവില്‍ ഒരു അഭിഭാഷകയുടെ സംരക്ഷണത്തിലാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.…
Read More » -
നടത്തിയത് ശരീരമാകെ മുറിവേല്‍പ്പിച്ചുകൊണ്ടുള്ള ക്രൂര പീഡനം ; എനിക്ക് നിന്നെ റേപ്പ് ചെയ്യണമെന്ന് അയാള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു ; പാനിക് അറ്റാക്കും ശ്വാസം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു
തിരുവനന്തപുരം: എനിക്ക് നിന്നെ റേപ്പ് ചെയ്യണമെന്ന് പറഞ്ഞുകൊണ്ടിരുന്നു രാഹുല്‍ മാങ്കൂട്ട ത്തില്‍ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്നും ശരീരമാകെ മുറിവേല്‍പ്പിക്കുന്ന രീതി യിലായിരുന്നു ലൈംഗികാതിക്രമമെന്നും അതിജീവിതയുടെ മൊഴി. പാനിക് അറ്റാക്കും ശ്വാ സം മുട്ടലും അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നെന്നും മൊഴിയില്‍ പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ 23 കാരിയുടെ മൊഴി അന്വേഷണ സംഘം എടുത്തു. വിവാഹവാഗ്ദാനം നല്‍കി ഹോംസ്റ്റേയില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാ യിരുന്നു രാഹുലിനെതിരായ രണ്ടാമത്തെ പരാതി. പ്രോസിക്യൂഷന്‍ മുദ്ര വെച്ച കവറിലാണ് മൊഴി സമര്‍പ്പിച്ചത്. വിവാഹവാഗ്ദാനം നല്‍കി ബന്ധം സ്ഥാപിക്കുകയും സംസാരിക്കാനെന്ന് പറഞ്ഞ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് വിവാഹം ചെയ്യാനാകില്ല എന്നറിയിച്ചപ്പോള്‍ മാനസികമായും ശാരീരികമായും തകര്‍ന്നുപോയെന്നും അതിജീവിത പറഞ്ഞു. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നുവെന്നും. വീടിന്റെ പരിസരത്തേക്ക് കാറുമായി വന്ന് കൂടെ പോരാന്‍ പലവട്ടം ആവശ്യപ്പെട്ടു. നമുക്ക് ഒരു കുഞ്ഞ് വേണമെന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചു. രാഹുലിനെ ഭയമാണെന്നും…
Read More » -
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിയില്‍ രക്ഷപ്പെട്ടു ; പക്ഷേ ഇത് അന്തിമ വിധിയല്ലെന്ന് പ്രോസിക്യൂഷന്‍ ; ദിലീപിനെതിരേ ഗൂഡാലോചന കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന തെളിയിക്കാനാകാതെ എട്ടാം പ്രതി നടന്‍ ദിലീപ് രക്ഷപ്പെട്ടെങ്കിലും അത് അന്തിമമല്ലെന്നും നടനെ വെറുതെ വിട്ട വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രൊസിക്യൂഷന്‍. വിധി അന്തിമമല്ലെന്നും മേല്‍ക്കോടതികള്‍ ഇനിയുമുണ്ടെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ബി സന്ധ്യ ഐപിഎസ് പ്രതികരിച്ചത്. അന്തിമ വിധി വരെ അതിജീവിതയ്ക്ക് ഒപ്പം അന്വേഷണ സംഘം ഉണ്ടാകും. ഗൂഢാലോചന കുറ്റം തെളിയിക്കല്‍ എപ്പോഴും ഒരു വെല്ലുവിളിയാണ്. മേല്‍ക്കോടതിയില്‍ എന്താണ് സംഭവിക്കുക എന്ന് നോക്കാമെന്നും അന്തിമ വിധി വരെ കാത്തിരിക്കാമെന്നും സന്ധ്യ പ്രതികരിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി ന്യായം പരിശോധിച്ച ശേഷമാകും നടപടി. കേരളത്തിലെ സിനിമാമേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിച്ച കേസായിരുന്നു ദിലീപിന്റേതെന്ന് ബി സന്ധ്യ പ്രതികരിച്ചു. ”ഈ കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയില്‍ ഒരുപാട് പോസിറ്റീവായ മാറ്റങ്ങള്‍ വന്നു എന്നാണ് വ്യക്തമാകുന്നത്. അന്തിമ വിധി വരെ അതിജീവിതയ്‌ക്കൊപ്പം അന്വേഷണസംഘവും പ്രോസിക്യൂഷനും ഉണ്ടാകും. മുന്നോട്ട് പോവുക തന്നെ ചെയ്യും. ഒരുപാട്…
Read More » -
കരഞ്ഞു കാലുപിടിച്ചിട്ടും രാഹുല്‍ ബലാത്സംഗം ചെയ്‌തെന്ന് മൊഴി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ പരാതിക്കാരി മൊഴി നല്‍കി; പലതവണ ഭീഷണിപ്പെടുത്തി; പേടികൊണ്ടാണ് ഒന്നും പുറത്തുപറയാതിരുന്നത്
തിരുവനന്തപുരം: രക്ഷപ്പെടാന്‍ കരഞ്ഞു കാലുപിടിച്ചിട്ടും അതിനനുവദിക്കാതെ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്‌തെന്ന് അതിജീവിതയുടെ മൊഴി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗകേസില്‍ പരാതിക്കാരി മൊഴി നല്‍കിയപ്പോഴാണ് ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രക്ഷപ്പെടാന്‍ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിച്ചെന്നും പേടി കാരണമാണ് ഇത്രയും നാള്‍ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴി. എസ് പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയും ഡിജിറ്റല്‍ തെളിവുകളും കോടതിയില്‍ നല്‍കി. രണ്ടാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യേപക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ആദ്യ കേസില്‍ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെങ്കിലും രണ്ടാമത്തെ കേസില്‍ ഇതുവരെ ഒരു കോടതിയും അറസ്റ്റ് തടഞ്ഞിട്ടില്ല. പേരില്ലാത്ത പരാതി രാഷ്ട്രീയ പ്രേരിതമെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.
Read More »