politics
-
സ്ത്രീകളുടെ പദ്ധതിക്ക് വേണ്ടിയുള്ള 10,000 രൂപ വീണത് പുരുഷന്മാരുടെ അക്കൗണ്ടില്‍ ; പിഴവ് തിരിച്ചറിഞ്ഞ് തിരികെ നല്‍കണമെന്ന ഉദ്യോഗസ്ഥര്‍ ; ചെയ്ത വോട്ടു തിരിച്ചു തന്നാല്‍ പണം തിരികെ തന്നേക്കാമെന്ന് വോട്ടര്‍മാര്‍
പാട്ന: സ്്ത്രീകളുടെ പദ്ധതിയുമായി ബന്ധപ്പെട്ട് അവരുടെ അക്കൗണ്ടിലേക്ക് അയച്ച പണം പുരുഷന്മാരുടെ അക്കൗണ്ടില്‍ വീണുപോയതിനെ തുടര്‍ന്ന് തിരികെ ചോദിച്ച് ബീഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജനയുടെ ഭാഗമായി തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. ഇതില്‍ ചിലതാണ് പുരുഷന്മാരുടെ അക്കൗണ്ടിലേക്ക് മാറിയെത്തിയിരിക്കുന്നത്. അതേസമയം സംഭവം വിവാദമായി മാറുകയും ചെയ്തിട്ടുണ്ട്. ദര്‍ഭന്‍ഗ ജില്ലയിലെ 14 പുരുഷന്മാരുടെ അക്കൗണ്ടിലേക്കാണ് പണം മാറി എത്തിയത്. സാങ്കേതിക പിശക് കാരണം പണം പുരുഷന്മാരുടെ അക്കൗണ്ടിലേക്കും എത്തിയെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു. ചിലര്‍ പണം തിരികെ നല്‍കിയിട്ടുണ്ടെങ്കിലും മറ്റു ചിലര്‍ പണം തിരിച്ചു നല്‍കാന്‍ തങ്ങള്‍ നല്‍കിയ വോട്ട് തിരികെ തരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ വേണ്ടിയെന്ന് പറഞ്ഞാണ് പദ്ധതി പ്രഖ്യാപിച്ചത്. ബിഹാറിലെ 75 ലക്ഷം വരുന്ന സ്ത്രീജനങ്ങള്‍ക്കായി ആകെ 7500 കോടി…
Read More » -
‘എന്തൊരു പരാജയമാണ് മുഖ്യമന്ത്രീ നിങ്ങളും സര്‍ക്കാരും’; എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക ; ഗര്‍ഭിണിയെ മുഖത്തടിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്
കൊച്ചി: ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷയെന്നും സര്‍ക്കാരിന്റെ ധൂര്‍ത്തിനും അഴിമതിക്കും പൊതുജനത്തെ കൊള്ളയടിക്കുന്നതിന് പുറമെയാണ് അതേ ജനങ്ങളെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗര്‍ഭിണിയെ മുഖത്തടിക്കുന്ന സിഐയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് എത്തിയത്. പിണറായിയുടെ ആഭ്യന്തര വകുപ്പിലാണ് ലോക്കപ്പ് മര്‍ദ്ദനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നതെന്നും പറഞ്ഞു. പിണറായി വിജയന്‍ ഒമ്പതര വര്‍ഷമായി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിലാണ് ലോക്കപ്പ് മര്‍ദ്ദനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നതെന്ന് ഓര്‍ക്കണം. ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ? ഇതാണോ നിങ്ങളുടെ ജനമൈത്രി പൊലീസ് സ്റ്റേഷന്‍? നിങ്ങളുടെ പാര്‍ട്ടിയെ പോലെ നിങ്ങള്‍ നിയന്ത്രിക്കുന്ന പൊലീസിലെ ക്രിമിനലുകളും ഏത് യുഗത്തിലാണ് ജീവിക്കുന്നത്? എന്തൊരു പരാജയമാണ് മുഖ്യമന്ത്രി നിങ്ങളും നിങ്ങളുടെ സര്‍ക്കാരുമെന്ന് വി ഡി സതീശന്‍ ചോദിച്ചു. ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായി രിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുകയെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ ചോദിച്ചു. രാഷ്ട്രീയ…
Read More » -
തിരഞ്ഞെടുപ്പ് വിജയാഘോഷമാണെന്ന് പറഞ്ഞ് അന്യസ്ത്രീകളും പുരുഷന്മാരും പരസ്പരം കെട്ടിപ്പിടിച്ച് തെരുവിലിറങ്ങി അഴിഞ്ഞാടുന്നത് അനുവദിക്കാനാകില്ല ; അത് മതം അംഗീകരിക്കുന്ന നിലപാട് അല്ലെന്ന് സമസ്ത
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയാഘോഷമെന്ന് പറഞ്ഞ് പുരുഷന്മാരും അന്യസ്ത്രീകളും പരസ്പരം കൂടിച്ചേരുന്നതും കെട്ടിപ്പിടിക്കുന്നതും മതപരമായി അനുവദിക്കാനാകില്ലെന്ന് സമസ്ത. അന്യ സ്ത്രീകളും പുരുഷന്മാരും കൂടിച്ചേര്‍ന്നും കെട്ടിപ്പിടിച്ചും പരസ്പരം കൈകൊട്ടിയും തെരുവിലിറങ്ങി പ്രകടനം നടത്തുന്നതും അഴിഞ്ഞാടുന്നതും മതം അനുവദിക്കാത്ത കാര്യമാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും പേരില്‍ മത ചിഹ്നങ്ങളെ അവഹേളിക്കുന്നതും മതത്തിന്റെ ആചാരങ്ങളെയും സംസ്‌കാരങ്ങളെയും അവമതിക്കു ന്നതും അപലപനീയമാണ്. സ്ത്രീകള്‍ക്ക് അവരുടേതായ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യവും മാന്യതയും ഇസ്ലാം വകവെച്ചു നല്‍കിയിട്ടുണ്ട് അതെല്ലാം അവഗണിച്ച് മാനുഷിക മൂല്യങ്ങള്‍ക്ക് പോലും വിലകല്‍പ്പിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണ്്. മത ചിഹ്നങ്ങളേയും ആചാര അനുഷ്ഠാന സംസ്‌കാരങ്ങളെയും വിലമതിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ നേതാക്കളില്‍ നിന്ന് ഉണ്ടാവണമെന്നും സമസ്ത പ്രസ്താവനയില്‍ പറഞ്ഞു. ഹൈന്ദവര്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ശബരിമല പോലുള്ളതിനെ അവഹേളിക്കുന്നതും കക്ഷിരാഷ്ട്രീയത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്നതും ശരിയല്ല. മതങ്ങളെയും മതചിഹ്നങ്ങളെയും അധികാര രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ നിന്ന് ബന്ധപ്പെട്ട എല്ലാവരും മാറിനില്‍ക്കണമെന്നും…
Read More » -
48 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച പി.ഇന്ദിര ഇനി കണ്ണൂര്‍ മേയര്‍; തീരുമാനം ഐക്യകണ്‌ഠേനയെന്ന് കെ.സുധാകരന്‍ എംപി; കണ്ണൂര്‍ കോര്‍പറേഷനു വേണ്ടി തയ്യാറാക്കിയിരിക്കുന്നത് വലിയൊരു പദ്ധതിയെന്നും സുധാകരന്‍
കണ്ണൂര്‍: 48 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച പി.ഇന്ദിര കണ്ണൂരിന്റെ പുതിയ മേയറാകും. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തുനിന്നാണ് ഇന്ദിര മേയര്‍ പദവിയിലേക്ക് എത്തുന്നത്. പി.ഇന്ദിരയെ കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി പ്രഖ്യാപിച്ചത് കൊണ്ട് കെ.സുധാകരന്‍ എംപിയാണ്. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ ഐക്യകണ്‌ഠേനയാണ് തീരുമാനമെടുത്തതെന്ന് മേയറുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് കെ.സുധാകരന്‍ എംപി പറഞ്ഞു. ഒരു വലിയ പദ്ധതിയും കണ്ണൂര്‍ കോര്‍പറേഷനായി തയാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ അത് നടപ്പാക്കുമെന്നും എംപി പറഞ്ഞു. നിലവിലെ ഡെപ്യൂട്ടി മേയറാണ് ഇന്ദിര. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി ഉള്‍പ്പെടെ നാലു പേര്‍ മത്സരിച്ച പയ്യാമ്പലത്ത് നിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് പുറമേ ആരോഗ്യം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. വാശിയേറിയ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 56 സീറ്റുകളില്‍ 36 എണ്ണം നേടിയാണ് കോര്‍പറേഷന്‍ ഭരണം യുഡിഎഫ് നിലനിര്‍ത്തിയത്. എല്‍ഡിഎഫ് 15 സീറ്റിലും എന്‍ഡിഎ നാലിടത്തും എസ്ഡിപിഐ…
Read More » -
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയ ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷം; പ്രതിഷേധം കൂസാതെ വി.ബി.ജി റാം ജി ബില്ല് ലോക്‌സഭ പാസാക്കി; ബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് നീക്കം
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെ ലോക്‌സഭയില്‍ വി.ബി.ദജി റാം ജി ബില്ല് പാസാക്കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി.ബി ജി റാം ജി (വികസിത് ഭാരത്-ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ ഗ്രാമീണ്‍) ബില്ല് കനത്ത പ്രതിഷേധക്കൊടുങ്കാറ്റിനിടെയാണ് ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ലോക്‌സഭയില്‍ ബില്ല് പാസാക്കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം ബില്ല് വലിച്ചു കീറിയെറിഞ്ഞു. സ്പീക്കര്‍ ഓം ബിര്‍ള വിളിച്ചു ചേര്‍ത്ത ലോക്‌സഭയുടെ കാര്യോപദേശക സമിതി യോഗത്തില്‍ മുഴുവന്‍ പ്രതിപക്ഷ കക്ഷികളും ഇരു ബില്ലുകളും ജെ.പി.സിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന് തയാറല്ലെന്നും ഏതു നിലക്കും ഈ സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കും എന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. മുമ്പ് കോണ്‍ഗ്രസ് ഓരോ നിയമങ്ങള്‍ക്കും നെഹ്‌റുവിന്റെ പേരു മാത്രമാണ് നല്‍കിയിരുന്നതെന്നും അവരാണ് ഇപ്പോള്‍ പുതിയ ബില്ലിനെ ചോദ്യം ചെയ്യുന്നതെന്നും കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ്…
Read More » -
കള്ളക്കേസാണ് എനിക്കെതിരെയെന്ന് പി.ടി.കുഞ്ഞുമുഹമ്മദ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് പിന്നീട്; പോലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കി; ഇരുപത്തിയൊന്ന് ദിവസം വൈകി പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് പി.ടി.കുഞ്ഞുമുഹമ്മദ്; പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍
തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാതിക്രമക്കേസ് കള്ളക്കേസാണെന്ന് സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദ്. പി.ടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് പിന്നീട്. അപേക്ഷയില്‍ ഇന്ന് വാദം പൂര്‍ത്തിയാക്കി. പോലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ജാമ്യാപേക്ഷയില്‍ പി.ടി.കുഞ്ഞുമുഹമ്മദ് പറഞ്ഞു. 21 ദിവസം വൈകി പരാതി നല്‍കിയതില്‍ ദുരുഹതയുണ്ട്. നവംബര്‍ ആറിലെ സംഭവത്തില്‍ പരാതി നവംബര്‍ 27നാണ് നല്‍കിയത്. തൊട്ടടുത്ത ദിവസം ചലച്ചിത്ര പ്രവര്‍ത്തക സന്ദേശമയച്ചെന്നും അപേക്ഷയില്‍ പി.ടി. കുഞ്ഞുമുഹമ്മദ് പറയുന്നു. വാട്സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. അതേ സമയം പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇരുവരും ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകളും പ്രോസിക്യൂഷന്‍ കൈമാറി.
Read More » -
സിപിഎമ്മിന് ഷോക്ക് കൊടുത്ത് വെള്ളാപ്പള്ളി; ആര്യ രാജേന്ദ്രനെ കുറ്റപ്പെടുത്തി പരാമര്‍ശം; വിളയാതെ ഞെളിയരുത്; നന്നായി പെരുമാറണം; ആര്യയ്ക്ക് ധാര്‍ഷ്ഠ്യവും അഹങ്കാരവും; പെരുമാറ്റ ദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടിയായി
തിരുവനന്തപുരം: സിപിഎമ്മിന് ഷോക്ക് കൊടുത്ത് എസ്എന്‍ഡിപപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരുവനന്തപുരം മേയറായിരുന്ന ആര്യ രാജേന്ദ്രനെതിരെ വെള്ളാപ്പള്ളി രൂക്ഷ വിമര്‍ശനം നടത്തി. ആര്യയ്ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തില്‍ ഇരുന്ന് ഞെളിയരുതെന്ന് പറഞ്ഞ വെള്ളാപ്പള്ളി പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണമെന്നും കൂട്ടിച്ചേര്‍ത്തു. ആര്യാ രാജേന്ദ്രന്റെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടിയായി എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. വിളയാതെ ഞെളിയരുതെന്ന ഉപദേശവും ആര്യയ്ക്ക് വെള്ളാപ്പള്ളി നല്‍കി. ആര്യ രാജേന്ദ്രനെ വെള്ളാപ്പള്ളി ഇത്രയും രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തിയതില്‍ സിപിഎമ്മിനകത്ത് തന്നെ എതിര്‍പ്പുണ്ടായിട്ടുണ്ട്. സിപിഎം പോലും ആര്യയെ സംരക്ഷിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയും ആര്യക്കെതിരായ ആരോപണങ്ങളെ തള്ളുകയും ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി വെള്ളാപ്പള്ളി ആര്യക്കെതിരെ രംഗത്തെത്തിയത്. എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ ക്ഷീണം ഉണ്ടായി എന്ന് കരുതി മുങ്ങി പോയെന്നല്ലെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിഡിജെഎസ് മുന്നണിമാറ്റം ആലോചിക്കുന്നുണ്ടെന്നും അതില്‍ എസ്എന്‍ഡിപി ഇടപെടില്ലെന്നും അവര്‍ ആലോചിച്ച് തീരുമാനിക്കട്ടെയെന്നുമാണ് വെള്ളാപ്പള്ളി പറയുന്നത്. ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ലെന്നും…
Read More » -
നിങ്ങളെന്നെ വര്‍ഗീയവാദിയാക്കി; ലീഗിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി; മുസ്ലിം സമുദായത്തെയല്ല മുസ്ലീം ലീഗിനെയാണ് താന്‍ വിമര്‍ശിക്കുന്നതെന്നും നടേശന്‍; ലീഗ് മലപ്പുറത്തേക്ക് എല്ലാം ഊറ്റിയെടുക്കുന്നു; അവര്‍ക്ക് മണിപവറിന്റെയും മസില്‍ പവറിന്റെയും ധാര്‍ഷ്ഠ്യവും അഹങ്കാരവുമെന്ന് വെള്ളാപ്പള്ളി നടേശന്‍; ലീഗിനെ പ്പോലെ മത സൗഹാര്‍ദം തകര്‍ക്കുന്ന പാര്‍ട്ടി വേറെയില്ലെന്നും
ആലപ്പുഴ: മണി പവറിന്റെയും മസില്‍ പവറിന്റെയും ധാര്‍ഷ്ഠ്യവും അഹങ്കാരവുമാണ് മുസ്ലിം ലീഗിനെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ലീഗിനെതിരെ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രൂക്ഷവിമര്‍ശനമാണ് ലീഗിനെതിരെ വെള്ളാപ്പള്ളി ഉന്നയിച്ചത്. നേരത്തെ മലപ്പുറം ജില്ലക്കെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിക്കൊരു കാരണം വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളാണെന്ന ആരോപണം ശക്തമായി നില്‍ക്കുന്നതിനിടെയാണ് ഇപ്പോള്‍ വീണ്ടും വെള്ളാപ്പള്ളി ലീഗിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് മലപ്പുറം പാര്‍ട്ടിയാണെന്നും എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുമെന്നതില്‍ സംശയില്ല. തന്നെ മുസ്ലീം വിരോധിയായി കണ്ട് വേട്ടയാടുകയാണെന്ന പരാതിയും വെള്ളാപ്പള്ളി ഉന്നയിച്ചു. പറഞ്ഞതിലെല്ലാം ഉറച്ച് നില്‍ക്കുകയാണെന്നും എന്നും അര്‍ഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കുന്നത് ജാതി പറയലല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ സഞ്ചരിക്കുന്നത് ശ്രീനാരായണ ഗുരുവിന്റെ പാതയിലാണ്. എന്നാലിപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയ വാദി എന്നാണ് തന്നെ മുസ്ലിം ലീഗ് പ്രചരിപ്പിക്കുന്നത്. എന്നെ ദേശീയവാദിയായി…
Read More » -
മോദി സര്‍ക്കാരിന്റെ സെമികണ്ടക്ടര്‍ വ്യവസായ പ്രോത്സാഹനം: രണ്ടു കമ്പനികള്‍ അനുവദിച്ചത് ടാറ്റ ഗ്രൂപ്പിന്; തൊട്ടുപിന്നാലെ ബിജെപിക്ക് സംഭാവനയായി കിട്ടിയത് 758 കോടി! മൂന്നാം കമ്പനി അനുവദിച്ച മുരുഗപ്പ ഗ്രൂപ്പും നല്‍കി 125 കോടി; കോണ്‍ഗ്രസിന് 77.3 കോടി; പത്തു പാര്‍ട്ടികള്‍ക്ക് 10 കോടിവീതം വേറെയും; മൊത്തം സംഭാവനയുടെ 82% ബിജെപിക്ക്
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജ്യത്തു അര്‍ധചാലക വ്യവസായ (സെമി കണ്ടക്ടര്‍)ത്തിനു വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ടാറ്റാ ഗ്രൂപ്പില്‍നിന്ന് നൂറുകണക്കിനു കോടി രൂപ സംഭാവനയായി ലഭിച്ചെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമമായ സ്‌ക്രോള്‍. 2024 ഫെബ്രുവരി 29നാണ് പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് മൂന്നു സെമി കണ്ടക്ടര്‍ യൂണിറ്റുകള്‍ അംഗീകരിച്ചത്. ഇതില്‍ രണ്ടെണ്ണം ടാറ്റ ഗ്രൂപ്പ് നയിക്കുന്നതായിരുന്നു. സെമികണ്ടക്ടര്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യൂണിറ്റുകള്‍ നിര്‍മിക്കുന്നതിന്റെ പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ചു ടാറ്റ ഗ്രൂപ്പിന്റെ രണ്ടു യൂണിറ്റുകള്‍ക്കായി സര്‍ക്കാര്‍ നല്‍കുക 44,203 കോടി രൂപ! കാബിനറ്റ് അംഗീകാരത്തിന്റെ നാലാഴ്ച കഴിഞ്ഞ്, ടാറ്റ ഗ്രൂപ്പ് ബിജെപിക്കു നല്‍കിയത് 758 കോടിയുടെ സംഭാവനയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഘട്ടത്തില്‍ പാര്‍ട്ടിക്കു ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയാണിത്. 2023-24 വര്‍ഷത്തില്‍ ലഭിച്ച സംഭാവനകളെ മറികടക്കുന്ന പടുകൂറ്റന്‍…
Read More »
