politics
-
ഇനി അപരന്മാരുടെ ശല്യമാണെന്ന് പറയില്ലല്ലോ… തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരുവാര്‍ഡിലെ സ്ഥാനാര്‍ത്ഥികളെല്ലാം ഒരേ പേരുകാര്‍ ; കൊറ്റനാട്ടെ പന്ത്രണ്ടാം വാര്‍ഡില്‍ മത്സരിക്കുന്നത് മൂന്ന് സുനിതമാര്‍
പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നേരിടുന്ന പ്രധാന ശല്യങ്ങളിലൊന്ന് അപരന്മാരില് നിന്നുള്ള ആക്രമണമാണ്. എന്നാല്‍ കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡില്‍ എന്നാല്‍ ഈ ആക്ഷേപം ഉണ്ടാകില്ല. കാരണം മൂന്ന് മുന്നണിയിലും മത്സരിക്കുന്നത് ഒരേ പേരുകാരാണെന്നതാണ് കൗതുകം. ഇനി വോട്ടര്‍മാര്‍ക്ക് ചിഹ്നം വെച്ച് സ്വന്തം സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടി വരും. എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളിലെ സ്ഥാനാര്‍ത്ഥികളെല്ലാം സുനിതമാരാണ്. എന്‍ കെ സുനിതയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. പി എ സുനിത എല്‍ഡിഎഫിനായി ജനവിധി തേടുമ്പോള്‍ എ കെ സുനിതയാണ് എന്‍ഡിഎക്കായി മത്സരിക്കുന്നത്. ഇനീഷ്യല്‍ കൊണ്ട് തിരിച്ചറയാമെന്ന് വെച്ചാല്‍ പേരിനൊപ്പമുള്ള ഇനിഷ്യലുകളും ഏതാണ്ട് മാറിപ്പോകുന്ന സ്ഥിതിയുണ്ട്. പേര് മാത്രമല്ല പേരിനൊപ്പം മൂന്ന് പേര്‍ക്കും രണ്ട് അക്ഷരങ്ങള്‍ മാത്രമാണ് ഇനീഷ്യല്‍. ഒരാള്‍ എന്‍ കെ ആണെങ്കില്‍ മറ്റെയാള്‍ എ കെയാണ്. പേരുകളിലെ സാമ്യത യാദൃശ്ചികമാണെന്നാണ് മുന്നണികളുടെ പ്രതികരണം. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച ശേഷമാണ് പേരിലെ കാര്യം അറിയുന്നത്. മഹിളാ കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റായ എന്‍ കെ സുനിത അങ്കണവാടി…
Read More » -
വൈഷ്ണയുടെ പേര് നീക്കിയത് അനീതിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി ; ഒടുവില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി ; മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് മത്സരിക്കാം
തിരുവനന്തപുരം: ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണയ്ക്ക് മത്സരിക്കാം. വോട്ട് നീക്കിയ നടപടി റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര്‍പ്പട്ടികയില്‍ പേര് ഉള്‍പ്പെടുത്തി പ്രത്യേക ഉത്തരവിറക്കി. ഹൈക്കോടതി വിധിയുടെ പിന്തുണയോടെയാണ് വൈഷ്ണ മത്സരിക്കുക. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കിയത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മത്സരിക്കാന്‍ ഇറങ്ങിയ സ്ഥാനാര്‍ത്ഥിയെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കരുതെന്നും ഹൈക്കോടതി പരാമര്‍ശം ഉണ്ടായിരുന്നു. കോര്പ്പറേഷന് ഇആര്‍എ ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിമര്‍ശിച്ചു. വൈഷ്ണ നല്കിയ രേഖകള്‍ ഉദ്യോഗസ്ഥന് പരിശോ ധിച്ചില്ലെന്നും വൈഷ്ണയെ കേള്‍ക്കാതെയെടുത്ത നടപടി നീതീകരിക്കാനാകില്ലെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഇടതുകോട്ടകളില്‍ ഒന്നായ മുട്ടടയില്‍ കോര്‍പ്പറേ ഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്കാണ് യുഡിഎഫ് വൈഷ്ണയെ അവതരിപ്പിച്ചത്.…
Read More » -
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിജെപിയില്‍ ; പടിയിറങ്ങിയത് അഖില്‍ ഓമനക്കുട്ടന്
പത്തനംതിട്ട: കഴിഞ്ഞ കുറേ നാളുകളായി കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഖില്‍ ഓമനക്കുട്ടന് ബിജെപിയില്‍ ചേര്‍ന്നു. അഖില്‍ ഓമനക്കുട്ടനെ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുതല്‍ നിരവധി പദവികള്‍ വഹിച്ചയാളാണ് അഖില്‍ ഓമനക്കുട്ടന്.
Read More » -
കടകംപള്ളിക്കെതിരെ വിമര്‍ശനം ; കെ.ശ്രീകണ്ഠനെ സിപിഎം പുറത്താക്കി ; വിമതനായി മത്സരിക്കുമെന്ന് ശ്രീകണ്ഠന്
തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി തിരുവനന്തപുരം നഗരസഭയില്‍ സിപിഎമ്മിന്റെ വിമത സ്ഥാനാര്‍ത്ഥിയായ കെ.ശ്രീകണ്ഠനെതിരെ പാര്‍ട്ടി നടപടി. ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ശ്രീകണ്ഠനെ സിപിഎം പുറത്താക്കി. ഉള്ളൂരില്‍ കെ ശ്രീകണ്ഠന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ശ്രീകണ്ഠന് കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം ഉയര്ത്തിന് പിന്നാലെയാണ് പാര്‍ട്ടി നടപടി. സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ശ്രീകണ്ഠന്, ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫാണ്. തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കുമെന്ന് ശ്രീകണ്ഠന് വ്യക്തമാക്കി.
Read More » -
സീറ്റിന്റെ മാനദണ്ഡം എന്താണ്? മിക്കവര്‍ക്കും അറിയാവുന്ന ഉത്തരം നേതാവിന്റെ ഭാര്യയായതിനാല്‍ എന്നായിരുന്നു ; തന്നേക്കാള്‍ മുകളിലേക്ക് വളരാന്‍ ചില്ലകളെ അനുവദിക്കില്ല ; രൂക്ഷമായ വിമര്‍ശനവുമായി യൂത്ത്കോണ്‍ഗ്രസ് വനിതാനേതാവ്
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ചൂടുപിടിച്ച് നടക്കുമ്പോള്‍ സീനിയര്‍ നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത്കോണ്‍ഗ്രസ് നേതാവ്. സീറ്റ് നല്കുന്ന മാനദണ്ഡം എന്താണെന്ന ചോദ്യത്തിന് മുതിര്‍ന്ന നേതാവിന്റെ ഭാര്യ എന്നതാണെന്നും നൂറ് ശതമാനം അര്‍ഹത ഉണ്ടായിരുന്ന സീറ്റില്‍ ആരുടെയൊക്കെയോ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി മാറ്റി നിര്‍ത്തപ്പെട്ടു എന്നുമാണ് വിമര്‍ശനം. സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി തന്നെ മാറ്റിനിര്‍ത്തിയെന്നാണ് അഭിന കുന്നോത്തിന്റെ വിമര്‍ശനം. സ്വന്തമെന്ന് കരുതിയവരും കൂടെ കൂട്ടിയവരും ഈ ചതിയില്‍ പങ്കാളികളായിരുന്നു എന്നും വിമര്‍ശിച്ചു. തന്നേക്കാള്‍ മേലെ വളരുന്ന ചില്ലകള്‍ വെട്ടുന്ന ബാലുശ്ശേരിയിലെ ‘മുതിര്‍ന്ന’ നേതാക്കള്‍ക്കും ഈ പ്രഹസനത്തിന് കൂട്ട് നിന്ന ജില്ലാ നേതൃത്വത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് അഭിനന്ദയുടെ കുറിപ്പ്. കുറിപ്പിന്റെ പൂര്‍ണരൂപം… കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള പലരുടെയും ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം നല്കേണ്ടിയിരിക്കുന്നു. ഇനി വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തില്ല.100% അര്‍ഹത ഉണ്ടായിരുന്ന സീറ്റില്‍ ആരുടെയൊക്കെയോ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി മാറ്റി നിര്‍ത്തപ്പെട്ടിരിക്കുന്നു. സ്വന്തമെന്ന് കരുതിയവരും കൂടെ കൂട്ടിയവരും…
Read More » -
സെലിബ്രറ്റി ആയതുകൊണ്ട് പ്രത്യേകത ഇല്ലെന്ന് വി.എം.വിനുവിനോട് കോടതി ; വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടോ എന്നുപോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നില്‍ക്കുന്നതെന്നും കോടതിയുടെ ചോദ്യം ; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി
കോഴിക്കോട് : കോര്പറേഷന് യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വി.എം.വിനുവിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. വി.എം.വിനുവിന്റെ പേര് വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നില്ല. ഹര്‍ജി തള്ളിയതോടെ വിനുവിന് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ല. സെലിബ്രറ്റി ആയത്കൊണ്ട് പ്രത്യേകത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്നുപോലെയെന്നും വ്യക്തമാക്കി. വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടോ ഇല്ലയോ എന്നുപോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നില്‍ക്കുന്നതെന്നും കോടതി ചോദിച്ചു. വൈഷ്ണയുടെ കേസ് വ്യത്യസ്തമാണെന്നും കോടതി പറഞ്ഞു. പ്രാഥമിക ലിസ്റ്റില്‍ പേരുണ്ടായിരുന്നു അവസാന നിമിഷമാണ് പേര് വെട്ടിയത്, അതുകൊണ്ടാണ് കോടതി ഇടപെട്ടത്. ഇവിടെ സ്ഥിതി വേറെയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഹര്‍ജി തള്ളിയ കോടതി വിധി മാനിക്കുന്നുവെന്ന് വി.എം.വിനു. പലവട്ടം വോട്ട് ചെയ്ത വ്യക്തി എന്ന നിലയില്‍ പട്ടികയില്‍ പേര് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. താന്‍ യുഡിഎഫിന്റെ ഭാഗമായി തുടര്‍ന്നും ഉണ്ടാകും. പ്രചാരണത്തിന് ഇറങ്ങണമോ എന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും വിനു പറഞ്ഞു.
Read More » -
ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്തിയാല്‍ കര്‍ശന നടപടി ; 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ; സൈബര്‍ ആ ക്രമണം നടത്തുന്നവര്‍ക്കെതിരെയും നടപടി
തിരുവനന്തപുരം: ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍. പല ജില്ലകളില്‍നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും വളരെ പ്രാധാന്യമുള്ള ചുമതല നിര്‍വഹിക്കുന്ന ബിഎല്‍ഒമാരെ തടസപ്പെടുത്തിയാല്‍ ഭാരതീയ ന്യായ് സംഹിതയുടെ 121-ാം വകുപ്പ് പ്രകാരം കേസെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.നന്നായി പ്രവര്‍ത്തിക്കുന്ന ബിഎല്‍ഒമാര്‍ക്കെതിരെ വ്യാജവാര്‍ത്തകളും സമൂഹമാധ്യമ പ്രചാരണവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. കമ്മിഷനെ സംബന്ധിച്ച്, ബിഎല്‍ഒ എന്നത് ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൂത്ത് ലെവല്‍ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത് ഇവരാണ്. ബിഎല്‍ഒമാര്‍ക്ക് മേലുള്ള എല്ലാ ഉത്തരവാദിത്വവും തിരഞ്ഞെടുപ്പ് കമ്മിഷന് മാത്രമായിരിക്കും. അവരുടെ പ്രവര്‍ത്തനഫലമായാണ് സംസ്ഥാനത്തെ എസ്ഐആര്‍ നടപടികള്‍ നല്ലൊരു ശതമാനം പൂര്‍ത്തിയാക്കാനായതെന്നും ഖേല്‍ക്കര്‍ പറഞ്ഞു. കണ്ണൂരിലെ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ കമ്മീഷന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. എല്ലാ സഹായവും…
Read More » -
കോണ്‍ഗ്രസിനും തരൂരിനുമെതിരെ ജോണ്‍ ബ്രിട്ടാസ് ; അലറിക്കൂവിയവര്‍ എന്തേ മിണ്ടാത്തതെന്ന് ചോദ്യം
തിരുവനന്തപുരം: കോണ്‍ഗ്രസിനും ശശി തരൂര്‍ എംപിക്കുമെതിരെ വിമര്‍ശനവുമായി രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ തരൂര്‍ പുകഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് ബ്രിട്ടാസ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. അര്‍ബന്‍ നക്സലുകളും മാവോയിസ്റ്റ് ശക്തികളും 10-15 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസിനുള്ളില്‍ കയറിക്കൂടി കോണ്‍ഗ്രസിനെ മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോണ്‍ഗ്രസ് ആക്കി മാറ്റിയെന്ന മോദിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു ബ്രിട്ടാസിന്റെ ചോദ്യങ്ങള്‍. മോദിയുടെ പ്രസംഗത്തെ ഉദാത്തം എന്നാണ് ശശി തരൂര്‍ വിശേഷിപ്പിച്ചത്. മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോണ്‍ഗ്രസ് സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ദേശീയ താല്‍പ്പര്യം ഉപേക്ഷിച്ചിരിക്കുകയാണെന്നും ഇന്നത്തെ ഈ മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോണ്‍ഗ്രസ് രാജ്യത്തിന്റെ ഐക്യത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു. തരൂരിന് നിലപാടുകള്‍ സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസിന്, പ്രത്യേകിച്ച് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക്, ഇക്കാര്യത്തില്‍ എന്തു പറയാനാണുണ്ടെന്ന് അറിയാന്‍ താല്പര്യമുണ്ടെന്നും ബ്രിട്ടാസ് ഫേയ്സ്ബുക്കില്‍ കുറിച്ചു. പിഎംശ്രീ ഒപ്പുവച്ചപ്പോള്‍ ഡീല്‍… ഡീല്‍… എന്ന് അലറിക്കൂവിയ ഇവര്‍ എന്തേ മിണ്ടാത്തതെന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്.
Read More »

