politics

  • യുയുസിയുടെ ബാഗ് തട്ടിപ്പറിച്ച് ഓടി, എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയെ പിടിച്ചുവെച്ച് പൊലീസ്; കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാടകീയ സംഭവങ്ങള്‍

    കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരുമായി പല തവണ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേറ്റു. സിവില്‍ പൊലീസ് ഓഫീസര്‍ രജനി, എസ്എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ട് അശ്വന്ത്, കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗം വൈഷ്ണവ് പ്രകാശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ടൗണ്‍ എസ്ഐ ദീപ്തി പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ചുവെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. ഇന്ന് രാവിലെ 10 ന് യൂണിയന്‍ തിരഞ്ഞെടുപ്പ് തുടങ്ങാനിരിക്കെയാണ് സംഘര്‍ഷമുണ്ടായത്. കള്ളവോട്ട് ചെയ്യാന്‍ കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചതായി എസ്എഫ്ഐ ആരോപിച്ചു. ഐഡന്റിറ്റി കാര്‍ഡ് ഇല്ലാതെ കടത്തിവിടില്ലെന്ന പൊലീസിന്റെ നിര്‍ദേശം ലംഘിച്ച് കെഎസ്‌യു – എംഎസ്എഫ് പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റിയിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം കാസര്‍കോട് എംഐസി ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായ സഫ്വാനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍…

    Read More »
  • ബിജെപി വക്താവിനെ ജഡ്ജിയാക്കാന്‍ നീക്കം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഹൈബി ഈഡന്‍; സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം

    ന്യൂഡല്‍ഹി: ബിജെപി വക്താവിനെ ജഡ്ജിയാക്കാനുള്ള നീക്കത്തിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ഹൈബി ഈഡന്‍. ബോംബെ ഹൈക്കോടതിയിലേക്ക് അഭിഭാഷകയും ബിജെപിയുടെ വക്താവുമായിരുന്ന ആരതി സാഥെയെ നിയമിക്കാനുള്ള നീക്കത്തിനെതിരെയാണ് ഹൈബി ഈഡന്‍ ലോക്സഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സഭയുടെ നടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ആരതി സാഥെയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ ബാധിക്കുമെന്ന് ഹൈബി ഈഡന്‍ അടിയന്തിര പ്രമേയ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. ജുഡീഷ്യറിയുടെ രാഷ്ട്രീയവല്‍ക്കണരണത്തിനും ഈ നിയമനം കാരണമായേക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായി പ്രവര്‍ത്തിച്ച വ്യക്തിക്ക് നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നതിന് തടസം സൃഷ്ടിച്ചേക്കാമെന്നും അടിയന്തര പ്രമേയ നോട്ടീസില്‍ വ്യക്തമാക്കുന്നു. ജൂലൈ 28 ന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയമാണ് അഭിഭാഷകയും ബിജെപിയുടെ വക്താവുമായിരുന്ന ആരതി സാഥെയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ കൈമാറിയത്. ശുപാര്‍ശ നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.

    Read More »
  • ഇന്ത്യ കനത്ത വില നല്‍കേണ്ടി വരും; തീരുവ വീണ്ടും കൂട്ടും; ഭീഷണിയുമായി വീണ്ടും ട്രംപ്; ഇന്ത്യക്ക് സ്വന്തം വ്യാപാര പങ്കാളിയെ തീരുമാനിക്കാന്‍ അവകാശമുണ്ടെന്ന് റഷ്യ; മോദി- ട്രംപ് ബന്ധം കൂടുതല്‍ വഷളാകുന്നോ?

    ന്യൂയോര്‍ക്ക്: റഷ്യയുമായി തുടരുന്ന ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്ത 24 മണിക്കൂറിനകം അധികത്തീരുവ പ്രഖ്യാപിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇന്ത്യ ഒരിക്കലും നല്ല വ്യാപാര പങ്കാളിയല്ല. അവര്‍ യുഎസില്‍ വ്യാപാരം നടത്തുന്നു. പക്ഷേ യുഎസിന് തിരിച്ച് വ്യാപാരം നടത്താനാവുന്നില്ല. അതുകൊണ്ട് 25 ശതമാനം തീരുവ ഇന്ത്യയ്ക്ക് മേല്‍ ഞാന്‍ ഏര്‍പ്പെടുത്തി. പക്ഷേ അത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഞാന്‍ വര്‍ധിപ്പിക്കാന്‍ പോകുകയാണ്. അവര്‍ റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്നതാണ് കാരണം. യുദ്ധത്തെ പ്രോല്‍സാഹിപ്പിക്കുകയാണ് ഇന്ത്യ ചെയ്യുന്നത് സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ഭീഷണി തുടര്‍ന്നു. ‘ചത്ത സമ്പദ് വ്യവസ്ഥ’കളെന്നാണ് ഇന്ത്യയെയും റഷ്യയെയും ട്രംപ് കഴിഞ്ഞയാഴ്ച പരിഹസിച്ചത്. റഷ്യയില്‍ നിന്നുള്ള ഇന്ധനം വാങ്ങല്‍ ഇന്ത്യ തുടരുന്നത് ട്രംപിനെ ചൊടിപ്പിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവ ഇനിയും വര്‍ധിപ്പിക്കുമെന്ന് ഭീഷണി ഉയര്‍ത്തി. വന്‍ ലാഭം കൊയ്യുന്നതിനായാണ് ഇന്ത്യ…

    Read More »
  • ലക്ഷ്യം സമ്പൂര്‍ണ അധിനിവേശം; ഗാസയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തി ബെഞ്ചമിന്‍ നെതന്യാഹു; ഈയാഴ്ച തീരുമാനം; ഗാസ ഇനിയൊരിക്കലും ഇസ്രയേലിന് ഭീഷണിയാകരുതെന്ന് പുതിയ സൈനികരോട് പ്രധാനമന്ത്രി; 2005ലെ പിഴവ് ആവര്‍ത്തിക്കരുതെന്ന് വലതുപക്ഷ പാര്‍ട്ടികള്‍

    ടെല്‍ അവീവ്: ഗാസയില്‍ പൂര്‍ണ അധിനിവേശം ലക്ഷ്യമിട്ട് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. രാജ്യാന്തര തലത്തില്‍ വെടിനിര്‍ത്തലിനായുള്ള ശക്തമായ സമ്മര്‍ദമുണ്ടായിട്ടും ഹമാസുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് 22 മാസമായി തുടരുന്ന യുദ്ധത്തിന്റെ അടുത്തഘട്ടം എങ്ങനെയാകണമെന്നതില്‍ മുതിര്‍ന്ന ഉദേ്യാസ്ഥരുമായി ചര്‍ച്ച നടത്തിയതെന്നു ഇസ്രയേലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ പട്ടിണി പെരുകുന്നെന്ന വാര്‍ത്തകള്‍ക്കിടയിലാണ് നീക്കമെന്നതും ശ്രദ്ധേയം. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടുപേര്‍ പോഷകാഹാരമില്ലാതെ മരിച്ചെന്നാണു ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ ഹെല്‍ത്ത് മിനിസ്ട്രി അറിയിച്ചത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ 79 പേര്‍ കൊല്ലപ്പെട്ടെന്നും ഇവര്‍ പറഞ്ഞു. ഇതു ഹമാസ് നല്‍കുന്ന കണക്കാണെന്ന വിലയിരുത്തലാണ് ഇസ്രയേലിനുള്ളത്. പലസ്തീനിലെ അഭയാര്‍ഥി ക്യാമ്പുകളെയും യുഎന്നിന്റെ ഏജന്‍സികളെയും ഏകോപിപ്പിക്കുന്നതും ഹമാസിന്റെ കീഴിലുള്ള യു.എന്‍.ആര്‍.ഡബ്യു.എ. (യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി) ആണ്. ഈ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്, മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സമീര്‍ എന്നിവരുമായി…

    Read More »
  • നെല്ലു സംഭരണം: കോള്‍ കര്‍ഷകരുടെ യോഗത്തില്‍ നിസഹായത തുറന്നു പറഞ്ഞ് മന്ത്രി കെ. രാജന്‍; തൃശൂര്‍ ജില്ലയില്‍ 3545 കര്‍ഷകര്‍ക്ക് 26 കോടി കുടിശിക; കേന്ദ്രം നല്‍കാനുള്ളത് 1109 കോടി

    തൃശൂര്‍: നെല്ലു സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കര്‍ഷകരെ ബാധിച്ചെന്നും മേയ് 10 വരെയുള്ള വിലയാണു നല്‍കാന്‍ കഴിഞ്ഞതെന്നും റവന്യു മന്ത്രി കെ. രാജന്‍. ഇക്കുറി തൃശൂരില്‍ മാത്രം 245 കോടിയുടെ നെല്ലു സംഭരിച്ചു. പല തലങ്ങളില്‍ 218.76 കോടി വിതരണം ചെയ്തു. 3545 കര്‍ഷകര്‍ക്ക് 26.41 കോടി കുടിശികയുള്ളതു ഗൗരവമായി കാണുന്നെന്നും മന്ത്രി പറഞ്ഞു. കോള്‍ മേഖല കര്‍ഷക പ്രതിനിധികളുടെ വാര്‍ഷിക പൊതുയോഗം തൃശൂര്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെല്ലിന്റെ സംഭരണ വിലയായ 28.20 രൂപയില്‍ 23 രൂപ കേന്ദ്രം നല്‍കേണ്ടതാണ്. ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ 1109 കോടി കുടിശിക വരുത്തി. 206 കോടി ജൂണ്‍-ജൂലൈയില്‍ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടും നല്‍കിയിട്ടില്ല. നെല്‍വില വര്‍ധനയില്‍ ഓണത്തിനു മുന്പായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കൃഷിഭൂമി തരിശിടുന്ന രീതികള്‍ മണ്ണിനെ ഊരമായി നിര്‍ത്തുന്നതിനു തടസമായി മാറി. 2028ലെ പ്രളയത്തിനുശേഷം കാലാവസ്ഥാ വ്യതിയാനത്തിന്റെ നാടായി കേരളം മാറി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശങ്ങള്‍…

    Read More »
  • ‘പി.കെ. ഫിറോസിന്റെ സഹോദരന്‍ വര്‍ഷങ്ങളായി ലഹരിക്ക് അടിമ; നൂറു കണക്കിന് ചെറുപ്പക്കാരെ വഴിതെറ്റിച്ചു; പോലീസിന് എന്തുകൊണ്ട്‌ ഫിറോസ് വിവരം കൊടുത്തില്ല?’; ആരോപണവുമായി കെ.ടി. ജലീല്‍

    പൊന്നാനി: മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ.ഫിറോസിന്‍റെ സഹോദരന്‍ ലഹരിക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ആരോപണങ്ങളുമായി കെ.ടി.ജലീല്‍. പി.കെ.ഫിറോസിന്‍റെ സഹോദരന്‍ വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും എന്തുകൊണ്ട് നൂറുകണക്കിന് ചെറുപ്പക്കാരെ വഴിതെറ്റിച്ച തന്‍റെ സഹോദരനെ നിയന്ത്രിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തില്ലെന്നും ജലീല്‍ ചോദിച്ചു. ലീഗിന്‍റെ നേതാക്കളുടെ വഴിയില്‍ നിന്ന് ലീഗ് മാറി സഞ്ചരിക്കുകയാണെന്നും ഇതിന്‍റെ തെളിവാണ് പ്രാദേശിക നേതാക്കള്‍ ലഹരിക്കേസില്‍ പിടിക്കപ്പെടുന്നതെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരുടെയും വിഹാരകേന്ദ്രമായി ലീഗ് മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സഹോദരനുവേണ്ടി താനോ കുടുംബമോ ഇടപെടില്ലെന്നും തെറ്റുകാരനെങ്കില്‍ സഹോദരന്‍ ശിക്ഷിക്കപ്പെടണമെന്നാണ് പി.കെ.ഫിറോസ് ഇന്നലെ പറഞ്ഞത്. ലഹരി മരുന്ന് ഇടപാട് അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ചതിനാണ് പി.കെ.ഫിറോസിന്‍റെ സഹോദരന്‍ പി കെ ബുജൈറിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ബുജൈർ പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശ്രീജിത്തിന്…

    Read More »
  • തദ്ദേശ തെരഞ്ഞെടുപ്പിന് നാന്ദി കുറിച്ച് തുടങ്ങിയ ലീഡേഴ്‌സ് മീറ്റിലും വിഭാഗീയത, ഇറങ്ങിപ്പോക്ക്; തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന് പറഞ്ഞിട്ട് എത്തിയത് 1943 വാര്‍ഡ് പ്രസിഡന്റുമാര്‍; അച്ചടിച്ചത് അമ്പതെണ്ണം; തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ ശാപം നേതാക്കളെന്ന് തുറന്നടിച്ച് കെ.സി. വേണുഗോപാല്‍

    തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ തര്‍ക്കം. മീറ്റില്‍ 1943 വാര്‍ഡ് പ്രസിഡന്റുമാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിതരണം ചെയ്യാനായില്ല. യോഗത്തിന് എത്തിയവര്‍ ബഹളം വച്ചു. ഇതോടെ യോഗത്തിനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി. തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന് പകരം കാര്‍ഡിന്റെ ഫ്‌ളക്‌സ് തയ്യാറാക്കി കെ.സി. വേണുഗോപാലിനെക്കൊണ്ട് ഉദ്ഘാടനം നടത്തിച്ചു. അമ്പതില്‍ താഴെ കാര്‍ഡ് മാത്രമാണ് തയാറാക്കിയത്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ വീഴ്ചയാണെന്ന് പറഞ്ഞ് തൃശൂര്‍, ചാലക്കുടി, ഒല്ലൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ നിന്നെത്തിയവര്‍ ബഹളംവച്ചു. മീറ്റില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. വേദിയിലിരിക്കുന്ന നേതാക്കളാണ് തൃശൂര്‍ ജില്ലയുടെ ശാപമെന്ന് കെ.സി. വേണുഗോപാല്‍ തുറന്നടിച്ചു. ആരും ഒറ്റയ്ക്ക് ഒന്നും കൊണ്ടു നടക്കേണ്ട. മുതിര്‍ന്നവരെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം. ഗ്രൂപ്പ് യോഗങ്ങളും പരസ്പരം പഴിചാരുന്ന പ്രവര്‍ത്തനവും അവസാനിപ്പിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. രാജ്യം ഭരിക്കുന്നത് തെരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ എന്തും ചെയ്യുന്നവരെന്നു പറഞ്ഞു തുടങ്ങിയ…

    Read More »
  • ചത്തോന്നറിയാന്‍ വന്നതാണ്! ട്രംപിനെ തള്ളി മെറ്റയും ജെമിനിയും ഗ്രോക്കും കോപൈലറ്റും ചാറ്റ് ജിപിടിയും; ‘ഇന്ത്യന്‍ സമ്പദ്‌രംഗം കൂള്‍, ഇനിയും മുന്നോട്ടുപോകു’മെന്ന് ഒറ്റക്കെട്ടായി ഐഐ പ്ലാറ്റ്‌ഫോമുകള്‍; തര്‍ക്കം തുടര്‍ന്ന് രാഹുലും മോദിയും

    ന്യൂഡല്‍ഹി: ഇന്ത്യന്‍ സാമ്പത്തികരംഗം ചത്തുപോയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം ഉണ്ടാക്കിയ വിവാദം ചില്ലറയല്ല. ഇന്ത്യയില്‍ മോദിക്കെതിരേയും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷവും രംഗത്തുവന്നു. ഇന്ത്യയിലെ വിദേശ നിക്ഷേപം പത്തുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന ആര്‍ബിഐ റിപ്പോര്‍ട്ടുകള്‍കൂടി ഉയര്‍ത്തിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. എന്നാല്‍, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശരിക്കും ചത്തോയെന്ന ചോദ്യത്തിന് ട്രംപിന്റെ ഉത്തരമല്ല യുഎസിലെ പ്രമുഖ എഐ സംവിധാനങ്ങള്‍ നല്‍കുന്നത്. ട്രംപിന്റെ അവകാശവാദവും ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള വ്യാപകമായ പ്രഖ്യാപനവും വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കേയാണ് അമേരിക്കയിലെ തന്നെ നിര്‍മ്മിത ബുദ്ധി പ്ലാറ്റ്ഫോമുകളുടെ പ്രതികരണം. അഞ്ച് പ്രമുഖ അമേരിക്കന്‍ എഐ പ്ലാറ്റ്ഫോമുകളായ ചാറ്റ്ജിപിടി, ഗ്രോക്ക്, ജെമിനി, മെറ്റ എഐ, കോപൈലറ്റ് എന്നിവയോട് എന്‍ഡിടിവി ചോദിച്ച ചോദ്യത്തിനുള്ള മറുപടികളാണ് ട്രംപിന്റെ പ്രസ്താവനകളെ അടപടലം നിഷേധിക്കുന്നത്. ‘ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മരിച്ചോ?’ എന്ന ചോദ്യമായിരുന്നു ഈ അഞ്ചു പ്ലാറ്റ്‌ഫോമുകളിലും ചോദിച്ചത്. അവയുടെ പ്രതികരണങ്ങള്‍ ട്രംപിന്റെ…

    Read More »
  • കറങ്ങിയടിച്ചു കപ്പു വാങ്ങിയിട്ടൊന്നും കാര്യമില്ല! 73 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടും ഇന്ത്യയിലെ വിദേശ നിക്ഷേപം പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍; 96 ശതമാനത്തിന്റെ ഇടിവെന്നു റിസര്‍വ് ബാങ്ക്; വരുന്നതിനേക്കാള്‍ കൂടുതല്‍ പുറത്തേക്ക് ഒഴുകുന്നു

    ന്യൂഡല്‍ഹി: ഔദ്യോഗിക രേഖകള്‍ നോക്കിയാല്‍ 73 രാജ്യങ്ങളിലാണ് പ്രധാനമന്ത്രി ഇക്കാലത്തിനിടെ സന്ദര്‍ശനം നടത്തിയത്. ചെല്ലുന്നയിടങ്ങളില്‍ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയെന്നു മാധ്യമങ്ങള്‍. ഇതു കൊണ്ടൊക്കെ എന്തു ഗുണമെന്നു ചോദിച്ചാല്‍ ഇന്ത്യയുടെ സമ്പദ് രംഗത്തെ നിയന്ത്രിക്കുന്ന ആര്‍ബിഐ പോലും കൈമലര്‍ത്തും. ഇന്ത്യ ലോകത്തെ നാലാമത്തെ സമ്പദ് ശക്തിയായി മാറിക്കഴിഞ്ഞെന്നും നയ സ്ഥിരത, കറന്‍സി നിയന്ത്രണം എന്നിവയിലും രാജ്യം മുന്‍കാലത്തേക്കാള്‍ മെച്ചപ്പെട്ട അവസ്ഥ കൈവരിച്ചുവെന്നുമാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ ക്യൂവിലാണെന്നു പറയാനും അവര്‍ക്കു മടിയില്ല. പക്ഷേ, രാജ്യത്തെ റിസര്‍വ് ബാങ്ക് പുറത്തുവിടുന്ന കണക്കുകള്‍ സംഘപരിവാര്‍ പറയുന്നതില്‍നിന്ന് തികച്ചും വ്യത്യസ്മായ കണക്കുകളാണു ചൂണ്ടിക്കാട്ടുന്നത്. മോദിയുടെ ഭരണകാലത്ത് രാജ്യത്തേക്ക് എത്തിയതിനേക്കാള്‍ കൂടുതല്‍ മൂലധനം പുറത്തേക്കാണ് ഒഴുകിയതെന്നു റിസര്‍വ് ബാങ്ക് പറയുന്നു. 2000 മുതല്‍ 2025 വരെയുള്ള കാലയളവില്‍ മൂലധന ഒഴുക്കു സംബന്ധിച്ച കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ഇന്ത്യയുടെയും ബിജെപിയുടെ സാമ്പത്തിക പദ്ധതികളെക്കുറിച്ചുമുള്ള യഥാര്‍ഥ ചിത്രം ലഭിക്കുന്നത്. 2023നും 2017നും ഇടയിലുള്ള കാലയളവ് മാറ്റി നിര്‍ത്തിയാല്‍…

    Read More »
  • പൊട്ടിക്കരച്ചില്‍, ശിക്ഷ പരമാവധി കുറയ്ക്കണം: കോടതിയോട് അപേക്ഷിച്ച് പ്രജ്വല്‍ രേവണ്ണ; ഇരയായ സ്ത്രീയെ വീണ്ടും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത് ഗുരുതര കുറ്റമെന്നു കോടതി; മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകന് ഇനി അഴിയെണ്ണാം

    ബെംഗളൂരു: ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ കോടതിയില്‍ പൊട്ടിക്കരഞ്ഞു. പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണയും കോടതിയില്‍ എത്തിയിരുന്നു. ശിക്ഷാവിധിക്ക് മുന്‍പേ പരമാവധി കുറവ് ശിക്ഷ മാത്രം തരണമെന്നാണ് കോടതിയോട് പ്രജ്വല്‍ അപേക്ഷിച്ചത്. പരാതിക്കാരിയെ പ്രോസിക്യൂഷന്‍ നിര്‍ബന്ധിച്ചു ഹാജരാക്കിയതാണെന്നും അന്തിമ വാദത്തിനിടെ പ്രജ്വല്‍ കോടതിയില്‍ പറഞ്ഞു. വിധിക്കു മുന്‍പേ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു പ്രജ്വലിന്റെ ഈ മറുപടി. ബലാത്സംഗ കേസില്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 47കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ശിക്ഷാവിധി. 5 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയുടേതാണ് വിധി. മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വല്‍ രേവണ്ണ. ഇരയായ സ്ത്രീയെ വീണ്ടും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തത് അതീവ ഗുരുതരമായ കുറ്റം എന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ ഫോറന്‍സിക് തെളിവുകളാണ് നിര്‍ണായകമായത്. ഇരയായ സ്ത്രീയുടെ വസ്ത്രത്തില്‍ നിന്ന് പ്രജ്വലിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ലഭിച്ചിരുന്നു.…

    Read More »
Back to top button
error: