politics
-
കാര്‍ യാത്രക്കാര്‍ക്ക് ഓണം ബംപര്‍; ദേശീയ പാതകളില്‍ ഇനി ടോള്‍ കൊടുത്ത് മുടിയില്ല; വാര്‍ഷിക ഫാസ് ടാഗ് പദ്ധതിയുമായി കേന്ദ്രം; 3000 രൂപ മുടക്കിയാല്‍ 200 തവണ കടക്കാം; 80 ശതമാനംവരെ ലാഭം; 90 രൂപയ്ക്കു പകരം 15 രൂപയ്ക്കു കടന്നുപോകാം; ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: ജോലിക്കോ മറ്റു യാത്രകള്‍ക്കുമയോ ദിവസേന ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു പുറത്തിറക്കാനിരിക്കുന്ന വാര്‍ഷിക ഫാസ്ടാഗ് പദ്ധതിയാണ് നിരന്തരം ടോള്‍ നല്‍കി യാത്ര ചെയ്യുന്നവര്‍ക്കു ഗുണം ചെയ്യുന്നത്. നിരന്തരം റീചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുന്നതിനൊപ്പം പണവും ലാഭിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവേ മന്ത്രാലയമാണ് പദ്ധതിയുമായി മുന്നോട്ടു വരുന്നത്. ഓഗസ്റ്റ് 15ന് പദ്ധതി പ്രാബല്യത്തിലെത്തും. 3000 രൂപയ്ക്കു റീ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 200 തവണ ടോള്‍ കടക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. ഇതിലേതാണോ ആദ്യം എത്തുന്നത് അതാകും പരിഗണിക്കുക. എന്നാല്‍, വാണിജ്യ വാഹനങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്കു ലഭിക്കും. ഇപ്പോള്‍ ഫാസ് ടാഗ് ഉപയോഗിക്കുന്നവര്‍ക്കു പുതിയ അക്കൗണ്ട് എടുക്കേണ്ടതില്ല. വാര്‍ഷിക പദ്ധതി നിലവിലെ അക്കൗണ്ടില്‍ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. ദേശീയ പാതകള്‍, ദേശീയ എക്‌സ്പ്രസ്‌വേകള്‍, സംസ്ഥാന പാതകള്‍ എന്നിവിടങ്ങളിലെല്ലാം ഇത് ഉപയോഗിക്കാം. രാജ്മാര്‍ഗ് യാത്ര ആപ്പ്, എന്‍എച്ച്എഐ,…
Read More » -
ആള്‍ക്കൂട്ട വിചാരണയും അക്രമവും നടത്തുന്ന തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്; എടുത്ത കള്ളക്കേസ് റദ്ദാക്കണം; കന്യാസ്ത്രീകളുടെ മോചനത്തിനു പിന്നാലെ കടുത്ത നിലപാടുമായി സിബിസിഐ പ്രസിഡന്റ്
തൃശൂർ: ഛത്തീസ്ഗഡിൽ കണ്ടതു പോലെ ആൾക്കൂട്ട വിചാരണയും അക്രമണവും നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രൂപ്പുകളെ ഇല്ലാതാക്കാനും നിയന്ത്രിക്കാനും നടപടികൾ സ്വീകരിക്കണമെന്ന് സിബിസിഐ പ്രസിഡന്‍റും തൃശൂർ അതിരൂപത ആർച്ച് ബിഷപുമായ മാർ ആൻഡ്രൂസ് താഴത്ത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രികൾക്ക് ജാമ്യം കിട്ടിയ ശേഷം തൃശൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മാർ ആൻഡ്രൂസ് താഴത്ത്. തെറ്റായ കാരണങ്ങളാൽ നിരപരാധികളായ രണ്ടു സിസ്റ്റർാരെ അറസ്റ്റു ചെയ്ത കേസ് തുടരുന്നതിനാൽ അത് എത്രയും വേഗം റദ്ദാക്കാൻ നടപടികളെടുക്കണമെന്നും ആർച്ച് ബിഷപ് ആവശ്യപ്പെട്ടു. ഇപ്രകാരമുള്ള കള്ളക്കേസുകൾ ഉണ്ടാകാതിരിക്കാൻ നടപടികളെടുക്കണം. ക്രൈസ്തവർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ കഴിഞ്ഞ കുറേ വർഷങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും ഉറപ്പുവരുത്തണം. ഇന്ന് ക്രൈസ്തവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കെതിരായുള്ള പലവിധത്തിലുള്ള വിവേചനങ്ങളും ഇല്ലാതാക്കാൻ സംവിധാനങ്ങളുണ്ടാകണമെന്നും ആർച്ച് ബിഷപ് പറഞ്ഞു. ഛത്തീസ്ഗഡിൽ പ്രായപൂർത്തിയായ, ക്രിസ്ത്യാനികളായ മൂന്നു യുവതികളെ അവരുടെ തീരുമാനത്തോടെയും മാതാപിതാക്കളുടെ അനുവാദത്തോടെയും ജോലിസ്ഥലമായ ആഗ്രയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ…
Read More » -
റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയിട്ടില്ല, ദേശീയ താത്പര്യം കണക്കിലെടുത്ത് തുടരും; ട്രംപിന്റെയും രാജ്യാന്ത മാധ്യമങ്ങളുടെയും പ്രചാരണങ്ങള്‍ തള്ളി; എണ്ണക്കപ്പലുകള്‍ വഴിതിരിച്ചു വിട്ടെന്ന വാര്‍ത്തയോടു പ്രതികരിക്കാതെ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഒരു കുറവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍. ഇന്ത്യ എണ്ണ ഇറക്കുമതി നിര്‍ത്തിവച്ചെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. രാജ്യത്തിന്റെ തീരുമാനങ്ങള്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ, ഇന്ത്യ റഷ്യയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്തിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം യുഎസ് പ്രസിഡന്റ് ട്രംപ് സ്വാഗതം ചെയ്‌തെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, മാംഗ്ലോര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍സ് എന്നിവ കഴിഞ്ഞയാഴ്ച ക്രൂഡ് ഓയില്‍ വാങ്ങിയില്ലെന്നായിരുന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ക്രൂഡ് ഓയില്‍ ഉത്പാദക രാജ്യമാണ് റഷ്യ. ശരാശരി 9.5 മില്യണ്‍ ബാരല്‍ ക്രൂഡ് ആണ് പ്രതിദിന ഉത്പാദനം. ഇത് ആകെ ലോക ഉപഭോഗത്തിന്റെ 10 ശതമാനത്തോളം വരും. റഷ്യയാണ് ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതിക്കാരും. പ്രതിദിനം 4.5 ദശലക്ഷം ബാരലാണ്…
Read More » -
റഷ്യക്കു സമീപത്തേക്ക് രണ്ട് ആണവ അന്തര്‍ വാഹിനികള്‍ അയച്ചെന്നു ട്രംപ്; റഷ്യന്‍ മുന്‍ പ്രസിഡന്റിന്റെ ഭീഷണിക്കു മറുപടിയായി സോഷ്യല്‍ മീഡിയയില്‍ യുഎസ് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍; പ്രതികരിക്കാതെ പുടിന്‍
ന്യൂയോര്‍ക്ക്: മുന്‍ പ്രസിഡന്റിന്റെ ഭീഷണിക്കു പിന്നാലെ രണ്ട് ആണവ മുങ്ങിക്കപ്പലുകള്‍ റഷ്യക്കു സമീപത്തേക്ക് അയയ്ക്കാന്‍ ഉത്തരവിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രൈനുമായുള്ള യുദ്ധത്തിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഇടഞ്ഞു നില്‍ക്കുന്ന ട്രംപിന്റെ പുതിയ നീക്കം ആശങ്കയോടെയാണു ലോകം വീക്ഷിക്കുന്നത്. സൈനിക നീക്കങ്ങളെക്കുറിച്ചു പെന്റഗണ്‍ ഇതുവരെ കാത്തുസൂക്ഷിച്ചിരുന്ന രഹസ്യാത്മകതയ്ക്കു വിരുദ്ധമായിട്ടാണ് ട്രംപിന്റെ പ്രസ്താവന. മുന്‍ റഷ്യന്‍ പ്രസിഡന്റും സുരക്ഷാ കൗണ്‍സിലിന്റെ ചെയര്‍മാനുമായ ദിമിത്രി മെദ്‌വദേവുമായുള്ള വാക്കു തര്‍ക്കത്തിനു പിന്നാലെയാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. യുക്രൈന്‍ യുദ്ധത്തില്‍ ട്രംപിന്റെ നിലപാടുകള്‍ മയപ്പെടുത്തണമെന്നും ന്യൂക്ലിയര്‍ ആയുധങ്ങള്‍ റഷ്യക്കുണ്ടെന്നു മറക്കരുതെന്നുമായിരുന്നു മെദ്‌വദേവിന്റെ പ്രസ്താവന. ഇതിനു പിന്നാലെയാണ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലൂടെ ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍. യുക്രൈനുമായുള്ള വെടിനിര്‍ത്തല്‍ കരാറിനായി റഷ്യന്‍ പ്രസിഡന്റിനുമേല്‍ കുറച്ചു കാലമായി അതീവ സമ്മര്‍ദം ചെലുത്തുകയാണു ട്രംപ്. എന്നാല്‍, ഇതു പരിഗണിക്കുന്നതിനു പകരം ആക്രമണം കടുപ്പിക്കുകയാണു റഷ്യ ചെയ്യുന്നത്. വെടി നിര്‍ത്തലിനായി പത്തു ദിവസത്തെ സമയമാണു ട്രംപ് നല്‍കിയത്.…
Read More » -
അമേരിക്കന്‍ വിലക്കില്‍ പണികിട്ടി തുടങ്ങിയോ? റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കു വന്ന മൂന്ന് എണ്ണക്കപ്പലുകള്‍ വഴിതിരിച്ചുവിട്ടു; റിലയന്‍സിനും ഭാരത് പെട്രോളിയത്തിനും തിരിച്ചടി; പുറപ്പെടാനിരിക്കുന്ന രണ്ടു കപ്പലുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെയും വിലക്ക്; പെട്രോള്‍ വില ഉയരുമെന്ന ആശങ്ക
ന്യൂഡല്‍ഹി/മോസ്‌കോ: അമേരിക്കന്‍ വിലക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ റിഫൈനറികള്‍ ലക്ഷ്യമിട്ട് എത്തിയ മൂന്ന് റഷ്യന്‍ എണ്ണക്കപ്പലുകള്‍ വഴിതിരിച്ചുവിട്ടെന്നു റിപ്പോര്‍ട്ട്. റഷ്യന്‍ എണ്ണയുടെ വ്യാപാരം നടത്തിയിരുന്ന ഇറാന്‍ ബന്ധമുള്ള 115 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഈയാഴ്ചയാണ് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ പരിധിയില്‍ ഉള്‍പെട്ട കപ്പലുകളാണു വഴിമാറിയതെന്ന് ഇതുമായി ബന്ധപ്പെട്ട സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ, റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങുന്നതില്‍നിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, യുക്രൈനുമായി സമാധാനക്കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ റഷ്യക്കു നൂറു ശതമാനം നികുതി ചുമത്തുമെന്നും ഭീഷണി മുഴക്കിയിരുന്നു. അഫ്രാമാക്‌സസ് ടാഗോര്‍, ഗ്വാന്‍യിന്‍, സ്യൂസ്മാക്‌സ് ടസോസ് എന്നീ കപ്പലുകളാണ് റഷ്യന്‍ എണ്ണയുമായി പുറപ്പെട്ടത്. ഈമാസം ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തുമെന്നായിരുന്നു വിവരം. ഈ മൂന്നു കപ്പലുകളും അമേരിക്കന്‍ ഉപരോധത്തില്‍ ഉള്‍പ്പെട്ടതാണ്. ചെന്നൈ തുറമുഖം ലക്ഷ്യമിട്ടാണ് ടാഗോര്‍ പുറപ്പെട്ടത്. ഇന്ത്യയുടെ പടിഞ്ഞാറന്‍ തുറമുഖങ്ങളെ ലക്ഷ്യമിട്ടാണു മറ്റു രണ്ടു കപ്പലുകളും പുറപ്പെട്ടതെന്നു ട്രേഡ് സോഴ്‌സുകളും റഷ്യന്‍ തുറമുഖ…
Read More » -
പ്രതീക്ഷയില്‍നിന്ന് പടുകുഴിയിലേക്ക്; ബംഗ്ലാദേശില്‍ ഷേഖ് ഹസീന യുഗം അവസാനിച്ചിട്ട് ഒരുവര്‍ഷം; ബാക്കിയാകുന്നത് ബലാത്സംഗവും ആള്‍ക്കൂട്ട ആക്രമണങ്ങളും ന്യൂനപക്ഷ പീഡനങ്ങളും കൊടികുത്തി വാഴുന്ന തെരുവുകള്‍; അധികാരത്തിന്റെ മത്തില്‍ നിയമവാഴ്ച മറന്ന ഡോ. യൂനിസ് ഖാന്‍; ജനാധിപത്യം ഇനിയുമകലെ
ധാക്ക: ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭൂപടത്തെയാകെ അടിമുടി അട്ടിമറിച്ച വിദ്യാര്‍ഥി കലാപത്തിന് ജൂലൈയില്‍ ഒരു വര്‍ഷം പിന്നിട്ടു. ബംഗ്ലാദേശിനെ അതിന്റെ ഗര്‍ഭത്തില്‍തന്നെ പിടിച്ചുലച്ച കലാപത്തിലൂടെ, 15 വര്‍ഷം നീണ്ട ഷേഖ് ഹസീനയുടെ ഭരണം അവസാനിച്ചു. ചിലര്‍ക്കിത് ഒരു രാഷ്ട്രീയ മാറ്റം മാത്രമായിരുന്നു. മറ്റു ചിലര്‍ക്ക് പ്രതീക്ഷാ നിര്‍ഭരമായ ജനാധിപത്യത്തിലേക്കുള്ള ‘രണ്ടാം സ്വാതന്ത്ര്യ’ സമരവും. നോബേല്‍ ജേതാവും എഴുത്തുകാരനുമൊക്കെയായ ഡോ. മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ 2024 ഓഗസ്റ്റ് എട്ടിന് അധികാരമേറ്റു. നിയമവാഴ്ച പുനസ്ഥാപിക്കുക, രാജ്യത്തിന്റെ ഭരണസംവിധാനത്തെയാകെ നവീകരിക്കുക, ബംഗ്ലാദേശിനെ സ്വതന്ത്രവും നീതിയുക്തവുമായ ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലേക്കു നയിക്കുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങള്‍ അദ്ദേഹത്തിനു കല്‍പിച്ചുകൊടുത്തു. ഷേഖ് ഹസീനയുടെ ഏകാധിപത്യ ഭരണത്തില്‍നിന്നും ശുദ്ധവായു ശ്വസിക്കാന്‍ കഴിയുന്ന രാജ്യമാക്കി മാറ്റാനുള്ള മാതൃകാ സംവിധാനമായി യൂനിസ് ഖാന്‍ ഭരണകൂടത്തെ ജനം കണ്ടു. പക്ഷേ, പ്രതീക്ഷകളെല്ലാം മധുവിധു കാലത്തുതന്നെ അസ്തമിച്ചു. ഭരണസ്ഥിരത അരക്കിട്ടുറപ്പിക്കുന്നതിനു പകരം അത്യഗാധമായ രാഷ്ട്രീയ കുഴമറിച്ചിലുകളിലേക്കും ജനങ്ങളുടെ അവിശ്വാസത്തിലേക്കും ഭരണപരമായ കുത്തഴിച്ചിലുകളിലേക്കുമാണു ആ രാജ്യം ചെന്നു…
Read More » -
ബിഹാര്‍ തിരഞ്ഞെടുപ്പ്: കരട് പട്ടികയില്‍ നിന്ന് 65 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്; ഏറ്റവുമധികം വോട്ടര്‍മാര്‍ ഒഴിവായത് പട്നയില്‍ നിന്ന്; എന്‍ഡിഎയെ സഹായിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം
പട്ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ കരട് പട്ടികയില്‍ 65 ലക്ഷത്തിലധികം വോട്ടര്‍മാരെ ഒഴിവാക്കി. വോട്ടര്‍മാരില്‍ പലരും മരിക്കുകയോ സംസ്ഥാനം വിട്ടുപോകുകയോ കണ്ടെത്താന്‍ കഴിയാത്തവരോ ഒന്നിലേറെ തവണ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തവരോ ആണെന്നാണ് വിവരം. കരട് പട്ടികയില്‍ പട്നയില്‍ നിന്നാണ് ഏറ്റവുമധികം വോട്ടര്‍മാര്‍ ഒഴിവായത്. 3.95 ലക്ഷം പേരാണ് പട്നയില്‍ നിന്ന് പുറത്തായത്. ഈസ്റ്റ് ചമ്പാരണ്‍ ജില്ലയില്‍ നിന്ന് 3.16 ലക്ഷം, മധുബനിയില്‍ നിന്ന് 3.52 ലക്ഷം, ഗോപാല്‍ഗഞ്ജില്‍ നിന്ന് 3.10 ലക്ഷം എന്നിങ്ങനെയാണ് കൂടുതലായി വോട്ടര്‍മാരെ ഒഴിവാക്കിയ ജില്ലകള്‍. ഇതോടെ ആകെ വോട്ടര്‍മാരുടെ എണ്ണം 7.9 കോടിയില്‍ നിന്ന് 7.24 ആയി കുറഞ്ഞു. 243 നിയമസഭാ മണ്ഡലങ്ങളും 90,817 പോളിങ് സ്റ്റേഷനുകളുമാണ് പട്ടിക പുതുക്കലില്‍ ഉള്‍പ്പെടുന്നത്. 22.34 ലക്ഷം വോട്ടര്‍മാര്‍ മരിച്ചു, 36.28 ലക്ഷം പേര്‍ സ്ഥിരമായി ബിഹാര്‍ വിട്ടുപോകുകയോ വിലാസം കണ്ടെത്താന്‍ സാധിക്കാതെ വരികയോ ചെയ്തു, 7.01 ലക്ഷം പേര്‍ ഒന്നിലധികം തവണ വോട്ടര്‍ പട്ടികയില്‍…
Read More » -
മുറിവുണക്കാന്‍ അരമന ചര്‍ച്ച: കന്യാസ്ത്രീകള്‍ എപ്പോള്‍ പുറത്തിറങ്ങുമെന്ന് ചോദിക്കരുത്; രാജീവ് ചന്ദ്രശേഖര്‍; മുമ്പില്ലാത്ത വിധം ക്രിസ്ത്യാനികള്‍ക്ക് എതിരേ ആക്രമണം വര്‍ധിച്ചെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്
തൃശൂര്‍: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു തടങ്കലിലാക്കിയ സംഭവത്തില്‍ സിബിസിഐ അധ്യക്ഷനും അതിരൂപത ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ചര്‍ച്ച നടത്തി. രാവിലെ ഒമ്പതരയോടെ സഭാ ആസ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖറുമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും രാജീവ് പങ്കുവച്ചെന്നാണു വിവരം. തുടര്‍ന്ന് ഇരുവരും സംയുക്തമായി മാധ്യമങ്ങളോടും സ്ഥിതിഗതികള്‍ വിശദീകരിച്ചു. കന്യാസ്ത്രീകള്‍ പുറത്തിറങ്ങണം തൃശൂര്‍: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ അതിയായ അമര്‍ഷവും വേദനയുമുണ്ടെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. എത്രയും വേഗം അവരെ മോചിപ്പിക്കുകയെന്നതാണ് ആവശ്യം. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുമായും ഇക്കാര്യം ചര്‍ച്ച ചെയ്തു. രാജീവ് അടിയന്തരമായി പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. ന്യൂനപക്ഷങ്ങള്‍ക്ക് നീതിയും സുരക്ഷിതത്വവും കിട്ടണം. ഇന്ത്യന്‍ പൗരന്‍മാരെന്ന നിലയില്‍ ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ടാകണം. ക്രിസ്ത്യാനികള്‍ക്കെതിരേ ഇന്ത്യയില്‍ മറ്റൊരുകാലത്തും ഉണ്ടാകാത്ത വിധത്തില്‍…
Read More » -
കന്യാസ്ത്രീകളുടെ അറസ്റ്റ്: ക്രൈസ്തവ സമൂഹത്തില്‍ ഉയര്‍ന്ന പ്രതിഷേധത്തില്‍ വിയര്‍ത്ത് ബിജെപി; സഭയെ അനുനയിപ്പിക്കാന്‍ നീക്കം; തദ്ദേശതിരഞ്ഞെടുപ്പ് ബിജെപിക്ക് കൂടുതല്‍ അധ്വാനിക്കേണ്ടിവരും
തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചതിനെതിരേ ക്രൈസ്തവസമൂഹത്തിലുയര്‍ന്ന പ്രതിഷേധത്തില്‍ വിയര്‍ത്ത് ബിജെപി. പാര്‍ട്ടിയും സംഘപരിവാര്‍ സംഘടനകളും വ്യത്യസ്തനിലപാട് എടുത്തതാണ് കേരള ബിജെപിയെ അസ്വസ്ഥമാക്കുന്നത്. അമിത് ഷായുടെ ഇടപെടലില്‍ കന്യാസ്ത്രീകള്‍ക്ക് ജാമ്യംകിട്ടിയാല്‍ ഏറ്റവും ആശ്വാസം കേരളത്തിലെ ബിജെപി നേതൃത്വത്തിനായിരിക്കും. എങ്കില്‍പ്പോലും തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രൈസ്തവബന്ധം ഊട്ടിയുറപ്പിക്കാന്‍ ബിജെപിക്ക് കൂടുതല്‍ അധ്വാനിക്കേണ്ടിവരും. കന്യാസ്ത്രീകള്‍ക്കുമേല്‍ ചുമത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനക്കുറ്റം അടിസ്ഥാനരഹിതമാണെന്ന നിലപാടായിരുന്നു ബുധനാഴ്ച സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുടേത്. എന്നാല്‍, ഛത്തീസ്ഗഢിലും മറ്റും നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ഗൗരവമുള്ള വിഷയങ്ങളായതിനാലാണ് അവ നിരോധിക്കുന്ന കര്‍ശനനിയമമുള്ളതെന്നാണ് വ്യാഴാഴ്ച അദ്ദേഹം പറഞ്ഞത്. ചില ഓര്‍മ്മപ്പെടുത്തലുണ്ടെന്നു പറഞ്ഞ് മുന്‍ പ്രസിഡന്റ് കെ. സുരേന്ദ്രനും വ്യത്യസ്ത നിലപാടെടുത്തു. ഹിന്ദുക്കളെ മതംമാറ്റുന്ന പ്രവര്‍ത്തനം ആരുനടത്തിയാലും എതിര്‍ക്കുമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതിനുമുന്‍പ് കുറ്റാരോപിതരെ നിരപരാധികളായി പ്രഖ്യാപിക്കാനുള്ള നീക്കം ഇരകളോടുള്ള അനീതിയാണെന്നും ഹിന്ദു ഐക്യവേദി തുറന്നടിച്ചു. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരില്‍ സുരേഷ് ഗോപി ഒരക്ഷരംമിണ്ടാതെ മാറിനിന്നപ്പോള്‍, ജോര്‍ജ് കുര്യന്‍ ഛത്തീസ്ഗഢ് സര്‍ക്കാരല്ല കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതെന്നും യാത്രയ്ക്കിടെ ടിടിഇ സംശയം…
Read More » -
മുറിവുണക്കാന്‍ അനുനയ നീക്കം; ഭാരതീയ മെത്രാന്‍ സമിതി അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ സന്ദര്‍ശിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍; അമിത് ഷായുടെ ഉറപ്പിനു പിന്നാലെ ചടുല നീക്കങ്ങള്‍; പ്രതിഷേധം നീളുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്നും വിലയിരുത്തല്‍
ന്യൂഡല്‍ഹി/തിരുവനന്തപുരം: കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സൂചന നല്‍കിയതിനു പിന്നാലെ കേരളത്തില്‍ അനുനയ നീക്കവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്കു ഭാരതീയ കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനും തൃശൂര്‍ അതിരൂപത മെത്രാപ്പൊലീത്തയുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി ചര്‍ച്ച നടത്തുമെന്നാണു വിവരം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഒരുപോലെ ബിജെപി കണ്ണുവയ്ക്കുന്ന ജില്ലകളിലൊന്നാണു തൃശൂര്‍. സുരേഷ് ഗോപിയുടെ വിജയത്തിലൂടെ ക്രിസ്ത്യന്‍ സഭയെ കൈയിലെടുക്കാമെന്നു തിരിച്ചറിഞ്ഞ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു കന്യാസ്ത്രീകളുടെ അറസ്റ്റ്. കേരളത്തില്‍ ആദ്യമായി ശക്തമായ പ്രതിഷേധമാണ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയത്. അതില്‍ പ്രസംഗിച്ചവരെല്ലാം ഭരണഘടനയുടെ പ്രധാന്യത്തിനൊപ്പം ക്രിസ്ത്യാനികള്‍ രാഷ്ട്ര നിര്‍മിതിക്കു നല്‍കിയ പങ്കിനെക്കുറിച്ചും ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ ബിജെപി നേതൃത്വവുമായി ഏറ്റവും കൂടുതല്‍ അടുപ്പം സൂക്ഷിക്കുന്നതും മാര്‍ ആന്‍ഡ്രൂസ് താഴത്താണ്. ഇന്ത്യയിലെ മെത്രാന്‍മാരുടെ കൂട്ടായ്മയുടെ പ്രസിഡന്റ് എന്ന നിലയിലും താഴത്തിന്റെ നിലപാടുകള്‍ക്കു വലിയ പ്രധാന്യമുണ്ട്. ഈ സാഹചര്യത്തിലാണ് അനുനയ…
Read More »