politics
-
ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി സംഘത്തിൽ സിപിഎം ബന്ധമുള്ള രണ്ട് സി ഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനും വാർത്തകൾ സർക്കാരിലേക്ക് ചോർത്താനും!! പിന്നിൽ മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനും- വിഎം സുധീരൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്‌ഐടി) സിപിഎം ബന്ധമുള്ള രണ്ട് സി ഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന നീക്കത്തിന്റെ ഭാഗമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമനത്തിന് പിന്നിൽ മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൂടാതെ ഹൈക്കോടതി മേൽനോട്ടത്തിലുള്ള എസ്‌ഐടിയിൽ നുഴഞ്ഞ് കയറാനും വാർത്തകൾ സർക്കാരിലേക്ക് ചോർത്താനുമുള്ള നീക്കമാണിതെന്നും വി ഡി സതീശൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ‘എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഫ്രാക്ഷനിൽ ഉൾപ്പെട്ടവരെ എസ്‌ഐടിയിൽ നിയോഗിച്ചത്? ഹൈക്കോടതിയുടെ മുന്നിൽ വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. ഈ പേരുകൾ വന്നതിന് പിന്നിൽ സംസ്ഥാനത്തെ രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സിപിഎമ്മിന് വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്. ക്രമസമാധാന ചുമതലയിൽ ഇരുന്നപ്പോൾ ഇതേ ഉദ്യോഗസ്ഥൻ കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇരുന്ന് സിപിഎമ്മിനുവേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാൾ…
Read More » -
വയനാടൻ മണ്ണിൽ നിന്ന് കോൺഗ്രസ് പടയൊരുക്കം തുടങ്ങുന്നു : നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിനിർണയം ആരംഭിക്കുന്നു,: സതീശൻ പറഞ്ഞ തലമുറ മാറ്റം എന്തെന്നറിയാൻ ആകാംക്ഷയോടെ രാഷ്ട്രീയ കേരളം
വയനാട് : അതിജീവനത്തിന്റെ മണ്ണാണ് വയനാട്ടിലേത്. പ്രകൃതി എല്ലാം തകർത്തെറിഞ്ഞിട്ടും തോൽക്കാൻ മനസ്സില്ലാത്തതുകൊണ്ട് ഉയർത്തെഴുന്നേറ്റവരുടെ നാട്. ആ മണ്ണിൽ നിന്നാണ് കോൺഗ്രസ് അതിജീവനത്തിന്റെ പുതിയ പോരാട്ടം ആരംഭിക്കുന്നത്. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ യുദ്ധതന്ത്രങ്ങൾ മെനയാൻ ഏതു സ്ഥലമാണ് ഏറ്റവും നല്ലത് എന്ന ചിന്ത അവരെ കൊണ്ടെത്തിച്ചത് വയനാട്ടിലാണ് ആ വയനാടൻ മണ്ണിൽ നിന്നാണ് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോരാട്ടത്തിന് കോൺഗ്രസ് നാന്ദി കുറിക്കുന്നത്. പുതുവർഷത്തിൽ ജനുവരി 4, 5 തീയതികളിൽ ആണ് കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള ആദ്യ ഔദ്യോഗിക യോഗം ചേരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വയനാട്ടിൽ ചേരുന്ന കോൺഗ്രസ് കോൺക്ലേവിൽ സ്ഥാനാർഥിനിർണയവും പുനഃസംഘടനയും സംബന്ധിച്ച് മാനദണ്ഡമുണ്ടാക്കും. ജനുവരി നാല്, അഞ്ച് തീയതികളിൽ നടക്കുന്ന കോൺക്ലേവിൽ വിവിധ നേതൃസമിതികളിൽ നിന്നായി 170 മുതിർന്ന നേതാക്കൾ പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം താഴേത്തട്ടിൽ നിന്നായിരിക്കും…
Read More » -
പുതുതലമുറ വോട്ടുകൾ നിർണായകം : തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുതലമുറ വോട്ടുകൾ പ്രതിഷേധ വോട്ടുകളായി: ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടിക്ക് അതും ഒരു കാരണം എന്ന് വിലയിരുത്തൽ
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടിക്ക് ഒരു കാരണം പുതുതലമുറ വോട്ടുകൾ ഇടതുപക്ഷത്തിനെതിരെയുള്ള പ്രതിഷേധ വോട്ടുകളായി മാറിയതാണെന്ന് വിലയിരുത്തൽ. പുതുതലമുറയുടെ രാഷ്ട്രീയവും വോട്ടുകളും അതീവ ഗൗരവത്തോടെയാണ് കാണേണ്ടത് എന്നും അത് നേടാൻ ആകണമെന്നും തോൽവി അവലോകനം ചെയ്യുന്ന ചർച്ചകളിൽ ആവശ്യമുയർന്നു. പുതിയ തലമുറയിലെ കുട്ടികൾ തങ്ങളുടെ ഓട്ടോ കാശും ഏറ്റവും കൃത്യമായി ഉപയോഗിക്കാൻ കെൽപ്പുള്ളവരാണ്. വെറും രാഷ്ട്രീയ ചായ്‌വ് മാത്രം നോക്കി വോട്ടു കുത്തുന്നവരല്ല പുതുതലമുറയിലെ വോട്ടർമാർ. സോഷ്യൽ മീഡിയയുടെ സ്വാധീനവും പുതുതലമുറയുടെ രാഷ്ട്രീയ നിലപാടുകളെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നതിനാൽ രാഷ്ട്രീയപാർട്ടികൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണെന്നും അവലോകനങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. അഴിമതിയെ എതിർക്കുന്ന, വ്യക്തമായ വികസന കാഴ്ചപ്പാടുള്ള, തൊഴിൽ വിദ്യാഭ്യാസ അവസരങ്ങൾ നമ്മുടെ നാട്ടിൽ തന്നെ കിട്ടാനായി കാത്തിരിക്കുന്ന, വെള്ളം ചേർക്കാത്ത രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉള്ള പുതുതലമുറ മുൻഗാമികളെ പോലെ കണ്ണടച്ച് ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പിന്നാലെ പോകുന്നവരല്ല എന്ന് തിരിച്ചറിഞ്ഞ് അവർക്ക് വേണ്ടത്…
Read More » -
വിഭജിക്കണോ മലപ്പുറത്തെ : വിഭജിക്കണം എന്ന ആവശ്യവുമായി കേരള മുസ്ലിം ജമാഅത്ത് : വിഭജന ആവശ്യം ആദ്യം ഉയർത്തിയത് ലീഗ്
മലപ്പുറം : മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് ആവശ്യം വീണ്ടും ശക്തമാകുന്നു. B കേരള മുസ്ലിം ജമാഅത്ത് ആണ് ഇപ്പോൾ മലപ്പുറം വിഭജനം എന്ന ആശയത്തെ മുന്നോട്ടു വച്ചിരിക്കുന്നത് നേരത്തെ മുസ്ലിം ലീഗും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മലപ്പുറം ജില്ലാ വിഭജനം വീണ്ടും കേരളത്തിൽ സജീവ ചർച്ചയാവുകയാണ്. മലപ്പുറം ജില്ലയെ വിഭജിച്ചില്ലെങ്കിൽ ജില്ലയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ശരിയാമിത്തം വിനിയോഗിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിഭജനം വേണമെന്ന് ഒരു കൂട്ടർ വാദിക്കുന്നത്. മലപ്പുറം ജില്ലയിലെ 47 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് നിലവിലെ ഭരണസൗകര്യങ്ങൾ പരിമിതമാണെന്നും ജില്ല വിഭജിച്ചാൽ മാത്രമേ വികസനവും സൗകര്യങ്ങളും എല്ലാവർക്കും ഉറപ്പാക്കാൻ സാധിക്കൂ എന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ചൂണ്ടിക്കാട്ടി. സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം മലപ്പുറം ജില്ലയിൽ ഉണ്ട്. അതായത് കേരളത്തിലെ ജനസംഖ്യയുടെ ഏഴിലൊന്ന് മലപ്പുറം ജില്ലയിലാണ്. കേരളത്തിലെ മറ്റു…
Read More » -
ഇടാൻ പറ്റിയ നല്ലൊരു പേര് പറയൂ : ആൺകുട്ടിക്കോ പെൺകുട്ടിക്കോ: കുട്ടിക്കല്ല കുപ്പിക്കാ
തിരുവനന്തപുരം: മൗനി – രണ്ടെണ്ണം അടിച്ചാൽ ഉടൻ മൗനിയാകും, കരിമ്പന ഫ്രം പാലക്കാട്, അടി പി കെ ഡി അടി, സർവ്വം മായ… പേരുകൾ അങ്ങനെ നീളുകയാണ്. മലയാളക്കരയിലെ മദ്യപാനികൾ നല്ലൊരു പേര് തപ്പി കൊണ്ടിരിക്കുകയാണ്. തങ്ങളുടെ മെനുവിലേക്ക് വരാനിരിക്കുന്ന പുതിയ അതിഥിക്ക് വേണ്ടി.. നല്ല പേരിടുന്നവർക്ക് നല്ല സമ്മാനം ഉള്ളതുകൊണ്ട് അത് കിട്ടിയാൽ അടിച്ചു കീറാം എന്നാണ് കേരള മദ്യപാനികളുടെ ആഗ്രഹം. പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്ന് ബെവ്കോ എംഡിയുടെ അറിയിപ്പ് വന്നതോടെയാണ് മദ്യപാനികൾ പുത്തൻ തപ്പി ഇറങ്ങിയിരിക്കുന്നത്. ബ്രാൻഡിക്ക് ലോഗോയും തയ്യാറാക്കാം എന്നു പറഞ്ഞതോടെ കൈ അല്പം വിറക്കുന്നുണ്ടെങ്കിലും ലോഗോ വരയ്ക്കാനും മദ്യപാനികൾ ശ്രമിക്കുന്നുണ്ട്. മദ്യം കൈകൊണ്ട് തൊടാത്തവരും പേരിടാനും ലോഗോ വരയ്ക്കാനും രംഗത്തുണ്ട്. പേരും ലോഗോയും ഒന്നും ഒരു വിഷയമേയല്ല സാധനം കയ്യിൽ കിട്ടിയാൽ മതി എന്നാണ് മിക്കവരും പറയുന്നത്. പേരിടലും ചോറൂണും…
Read More » -
ഏഴാം ക്ലാസുകാരൻ ഫർഹാന് കിട്ടി മന്ത്രി വക അവധി: അവധിക്കാലത്ത് ക്ലാസ് എടുക്കുന്നു എന്ന പരാതിയുമായി വിദ്യാഭ്യാസമന്ത്രിയെ ഫോണിൽ വിളിച്ച് ഏഴാം ക്ലാസുകാരൻ : യു എസ് എസിന്റെ ക്ലാസ് ആണെന്ന് അമ്മ : വെക്കേഷന് ക്ലാസ്സ് വേണ്ട കളിച്ചോട്ടെ എന്ന് മന്ത്രി : ഞാനാണ് വിളിച്ചതെന്ന് ആരോടും പറയല്ലേ എന്ന് ഫർഹാൻ
കോഴിക്കോട്: ഹലോ വിദ്യാഭ്യാസ മന്ത്രി അല്ലേ… ഈ വെക്കേഷൻ സമയത്ത് കളിക്കാൻ സമ്മതിക്കുന്നില്ല… ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ്… ഒന്ന് ഇടപെട്ട് കളിക്കാൻ വിടുമോ… വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്ക് വന്ന ഒരു കൊച്ചു മിടുക്കന്റെ ഫോൺ കോളാണിത്. അവധിക്കാലത്ത് ക്ലാസുകൾ വേണ്ടെന്ന് മന്ത്രി പറഞ്ഞത് അവനും കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്കൂളിൽ ക്രിസ്മസ് അവധിക്കാലത്ത് ക്ലാസ് വച്ചപ്പോൾ അവൻ നേരെ വിദ്യാഭ്യാസ മന്ത്രിയെ വിളിച്ചു അത്രയേ ഉള്ളൂ. അവധിക്കാലത്ത് സ്‌കൂളിൽ ക്ലാസെടുക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് പരാതിപ്പെട്ട ഏഴാം ക്ലാസുകാരൻ കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്തിലെ മുഹമ്മദ് ഫർഹാനെന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് . കളിക്കാൻ കിട്ടുന്ന സമയം ക്ലാസിൽ ഇരിക്കാൻ പറഞ്ഞാൽ ഒരു ഏഴാം ക്ലാസുകാരന് അത് എത്രമാത്രം ബുദ്ധിമുട്ടുണ്ടാകും. അതായിരുന്നു ഫർഹാന്റെ പ്രശ്നവും. വിദ്യാഭ്യാസ തിരുവനന്തപുരത്തെ ഓഫീസിൽ മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് കുട്ടി ഫോണിൽ വിളിച്ചത്. അവധിക്കാലത്ത് സ്‌കൂളിൽ ക്ലാസെടുക്കുന്നുവെന്നും കളിക്കാൻ സമ്മതിക്കുന്നില്ലെന്നും കുട്ടി…
Read More » -
മറ്റത്തൂർ വിഷയം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കും: ഫലം വന്ന് വൈകാതെ കാലുമാറിയ അംഗങ്ങൾക്കെതിരെ നടപടിക്ക് സാധ്യത: കാലു മാറിയ കോൺഗ്രസ് സംഘങ്ങൾ കമ്മീഷനോട് മറുപടി പറയണം
മറ്റത്തൂർ വിഷയം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷ തൃശൂർ: കേരളമൊട്ടാകെ ശ്രദ്ധിച്ച മറ്റത്തൂർ വിഷയം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നിൽ. തെരഞ്ഞെടുപ്പ് ഫലം വന്ന് വൈകാതെ കാലുമാറിയ മറ്റത്തൂരിലെ കോൺഗ്രസ് അംഗങ്ങൾ കമ്മീഷനോട് മറുപടി നൽകണം. മറ്റത്തുരിലെ കാല് മാറിയ കോൺഗ്രസ് അംഗങ്ങൾക്കെതിരെ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്. . കാലുമാറ്റം സംബന്ധിച്ച പരാതി ഇന്ന് രാവിലെ 11നു കമ്മീഷൻ പരിഗണിക്കും. മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സെക്രട്ടറി ജോയ് കൈതാരത്ത് കൊടുത്ത പരാതിയിലാണ് നടപടി. പണ്ട് മറ്റത്തൂർ പഞ്ചായത്ത് അംഗമായിരുന്നു ഇദ്ദേഹം. മറ്റത്തൂർ സംഭവം 1999 ലെ കേരള ലോക്കൽ അതോറിറ്റീസ് ( കാലുമാറ്റം തടയൽ) നിയമത്തിൻ്റെ പരിധിയിൽ വന്നു. മത്സരിപ്പിച്ച പാർടി വിടുകയോ പാർടിയുടെ വിപ്പ് ലംഘിക്കുകയോ ചെയ്താൽ ഈ നിയമത്തിൻ്റെ പിടി വീഴും.
Read More »


