ചതയദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പിച്ച സംഭവം ; ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം കെ എ ബാഹുലേയന്‍ സിപിഐഎമ്മിലേക്ക് ; എം.വി.ഗോവിന്ദനെ കണ്ടു

തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോര്‍ച്ചയെ ഏല്‍പ്പിച്ചെന്ന വിവാദം ഉയര്‍ത്തിയ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം സിപിഐഎമ്മിലേക്കെന്ന് സൂചന. ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പിച്ച നടപടിയ്‌ക്കെതിരേ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന കെ എ ബാഹുലേയന്‍ ഫേസ്ബുക്ക്‌പോസ്റ്റ്് ഇട്ടിരുന്നു.
സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് താന്‍ ബിജെപി വിടുന്നുവെന്നായിരുന്നു ബാഹുലേയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ എകെജി സെന്ററിലെത്തി ബാഹുലേയന്‍ കാണുകയും ചെയ്തിട്ടുണ്ട്.
ഗുരുദേവനെ അവഹേളിക്കാനും ഹിന്ദു സന്യാസിയാക്കി വര്‍ഗീയ മുതലെടുപ്പ് നടത്താനും ബിജെപി ശ്രമിച്ചെന്ന് എകെജി സെന്ററിലെത്തി എംവി ഗോവിന്ദനെ കണ്ടശേഷം ബാഹുലേയന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനമാനങ്ങള്‍ തനിക്ക് പ്രശ്നമല്ല. ഗുരുദേവ ദര്‍ശനം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ക്കൂടി മാത്രമേ നിലനില്‍ക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ സിപിഐഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയേയും മന്ത്രി വി ശിവന്‍കുട്ടിയേയും ബാഹുലേയന്‍ കണ്ടിരുന്നു. എസ്എന്‍ഡിപി യൂണിയന്റെ അസിസ്റ്റന്റ് സെക്രട്ടറികൂടിയാണ് ബാഹുലേയന്‍.






