Newsthen Special

  • ഡല്‍ഹി സ്‌ഫോടനം ; മരിച്ചവരുടെ എണ്ണം 12 ആയി

    ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന മൂന്നുപേരാണ് ഇന്ന് മരിച്ചത്. സ്‌ഫോടനത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. അതിനിടെ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍മാരിലേക്ക് നയിക്കുന്ന നിര്‍ണായക തെളിവുകളും അന്വേഷണ സംഘം കണ്ടെത്തി. പുല്‍വാമയിലെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ലാപ്‌ടോപ്പും മൊബൈലും കണ്ടെത്തി. ജയ്‌ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ഡോക്ടര്‍ ഉമര്‍ മുഹമ്മദെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ടെലഗ്രാം വഴിയാണ് സംഘം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. സംഘാംഗങ്ങളെ വന്‍ സ്‌ഫോടക ശേഖരവുമായി ഫരീദാബാദില്‍ നിന്നും പിടികൂടിയതിന് പിന്നാലെയാണ് ഉമര്‍ ചാവേറായത്. ഇയാള്‍ ചാവേറാകാന്‍ തീരുമാനിച്ചിരുന്നോ അതോ അബദ്ധത്തില്‍ ചാവേറായതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 1989 ഫെബ്രുവരി 24ന് പുല്‍വാമയില്‍ ജനിച്ച ഉമര്‍ ഫരീദാബാദിലെ അല്‍ ഫലാ മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി. ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എംഡിയും എടുത്തു. അനന്ത്‌നാഗിലെ മെഡിക്കല്‍ കോളജില്‍ സീനിയര്‍ റസിഡന്റായി ജോലി ചെയ്യുന്നതിനിടെയാണ്…

    Read More »
  • ഡല്‍ഹി സ്‌ഫോടനം: കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി ; ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും മോദി

      ന്യൂഡല്‍ഹി : ഡല്‍ഹി സ്‌ഫോടനത്തിലെ കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഡല്‍ഹി സ്‌ഫോടനം ഉള്ളുലച്ചുവെന്നും ഇന്നലെ രാത്രി മുഴുവന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നുവെന്നും മോദി പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ ആഴത്തില്‍ പരിശോധിക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പറഞ്ഞു.

    Read More »
  • ഡല്‍ഹി സ്‌ഫോടനം ; ഒരാളെയും വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി; രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് വേഗത്തിലും സമഗ്രമവുമായ അന്വേഷണം നടത്തുന്നു

      ന്യൂഡല്‍ഹി : ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കാരണക്കാരായവര്‍ കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മനോഹര്‍ പരീഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് സംഘടിപ്പിച്ച ഡല്‍ഹി ഡിഫന്‍സ് ഡയലോഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നു. രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് വേഗത്തിലും സമഗ്രമവുമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ഈ അവസരത്തില്‍ ഞാന്‍ ഉറപ്പ് നല്‍കുന്നു അദ്ദേഹം പറഞ്ഞു.  

    Read More »
  • ധര്‍മേന്ദ്ര മരിച്ചെന്നത് തെറ്റായ വാര്‍ത്ത ; കുപ്രചരണം തള്ളി ധര്‍മേന്ദ്രയുടെ കുടുംബം ; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മകള്‍ ഇഷ ഡിയോള്‍

      മുംബൈ : നടന്‍ ധര്‍മേന്ദ്രയുടെ മരണവാര്‍ത്ത തള്ളി കുടുംബം. ധര്‍മേന്ദ്രയുടെ നില തൃപ്തികരമാണെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മകള്‍ ഇഷ ഡിയോള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. പപ്പയുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥനകള്‍ നടത്തിയതിന് നന്ദി എന്നും ഇഷ കൂട്ടിച്ചേര്‍ത്തു. ധര്‍മേന്ദ്രയെ ഒരാഴ്ചയായി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം അന്തരിച്ചതായി ഇന്ന് രാവിലെയാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 31 ന് പതിവ് പരിശോധനയ്ക്കായാണ് ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

    Read More »
  • പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പത്തു മാനുകളെ തെരുവുനായ്ക്കള്‍ കൊന്നു

      തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഗുരുതര സുരക്ഷ വീഴ്ച. തെരുവുനായുടെ ആക്രമണത്തില്‍ പത്തുമാനുകള്‍ ചത്തു. പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകളുണ്ടായിരുന്നത്. ഈ മാനുകള്‍ക്ക് നേരെയാണ് തെരുവു നായ്ക്കളുടെ ആക്രമണം ഉണ്ടായത്. അതേസമയം, സംഭവത്തില്‍ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നിര്‍ത്തുള്ള സംഘം പുത്തൂരിലേക്ക് തിരിച്ചു.

    Read More »
  • ബുക്കര്‍ പ്രൈസ് ഡേവിഡ് സൊളോയ്ക്ക്; ഹംഗേറിയന്‍ ഇംഗ്ലീഷ് എഴുത്തുകാരില്‍ പ്രമുഖന്‍ ; അന്തിമ പട്ടികയിലുണ്ടായിരുന്നത് ഇന്ത്യന്‍ എഴുത്തുകാരി കിരണ്‍ ദേശായിയും

    ലണ്ടന്‍: ഹംഗേറിയന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ഡേവിഡ് സൊളോയ്ക്ക് ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ്. സൊളോയ് എഴുതിയ ഫ്‌ളെഷ് എന്ന നോവലിനാണ് പുരസ്‌കാരം. ഇന്ത്യന്‍ എഴുത്തുകാരി കിരണ്‍ ദേശായി ഉള്‍പ്പെടെ അന്തിമ പട്ടികയില്‍ ഉണ്ടായിരുന്ന ആറുപേരില്‍ നിന്നാണ് ജൂറി ഡേവിഡ് സൊളോയെ തെരഞ്ഞെടുത്തത്. ഡേവിഡ് സൊളോയ് എഴുതിയ ഓള്‍ ദാറ്റ് മാന്‍ ഈസ് 2016 -ല്‍ ബുക്കര്‍ പ്രൈസ് ചുരുക്ക പട്ടികയില്‍ വന്നിരുന്നു.

    Read More »
  • കേരളത്തില്‍ വ്യാപക പരിശോധന ; മലപ്പുറം, വയനാട് കളക്ടറേറ്റുകളില്‍ സുരക്ഷാ പരിശോധന: കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും ബീച്ചിലും പരിശോധിച്ചു ; ബെംഗളരുവിലും സുരക്ഷ വര്‍ധിപ്പിച്ചു

      തിരുവനന്തപുരം: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കി. രാജ്യമെമ്പാടും ജാഗ്രത നിര്‍ദ്ദേശമുള്ളതിനാല്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടത്തി വരികയാണ്. മലപ്പുറം കളക്ട്രേറ്റില്‍ പോലീസ് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കി. വയനാട് കളക്ടറേറ്റിലും പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കോമ്പൗണ്ടിലെ വാഹനങ്ങള്‍ പരിശോധിച്ചു. കൊച്ചിയില്‍ ഒരു റൗണ്ട് സുരക്ഷ പരിശോധന ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. കോഴിക്കോടും പോലീസിന്റെ വ്യാപക പരിശോധന നടന്നു വരികയാണ്. കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ആണ് പോലീസ് പരിശോധന നടത്തിയത്. കോഴിക്കോട് ബീച്ചില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ബെംഗളൂരുവിലും പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തന്ത്രപ്രധാന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി. റെയില്‍വേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും പോലീസിനെ നിയോഗിച്ചു. യാത്രക്കാരുടെ ബാഗേജുകള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.

    Read More »
  • ഡല്‍ഹി സ്‌ഫോടനം ; അന്വേഷണം പാക് ഭീകരവാദ സംഘടനകളിലേക്ക് ; ഹരിയാനയില്‍ സ്‌ഫോടകവസ്തുക്കള്‍ പിടിച്ച സംഭവവുമായി ബന്ധമുണ്ടോയെന്നും സംശയം ; അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല സുരക്ഷാ അവലോകന യോഗം ; പുല്‍വാമ ആക്രമണവുമായി സാമ്യത

        ഡല്‍ഹി സ്‌ഫോടനത്തിന്റെ അന്വേഷണം പാക് ഭീകരവാദ സംഘടനകൡലേക്ക് നീങ്ങുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ചെങ്കോട്ട സ്‌ഫോടനത്തില്‍ ഭീകരാക്രമണത്തിനുള്ള സാധ്യത രഹസ്യാന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെഇഎം), അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നിവയുടെ പങ്ക് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അന്വേഷണ ഏജന്‍സികളും ഡല്‍ഹി പോലീസും അന്വേഷിക്കുന്നുണ്ട്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകള്‍ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ സ്ഥാന നിയമപാലകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായ സൂചനകളും പുറത്തുവരുന്നുണ്ട്. ചെങ്കോട്ട സ്‌ഫോടനം നടക്കുന്നതിന് മുന്‍പ് ഹരിയാനയില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടിയിരുന്നു. സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും 40 കിലോമീറ്റര്‍ ദൂരത്തുള്ള ഹരിയാനയിലെ ഫരീദാബാദിലെ ദൗജ് ഗ്രാമത്തില്‍ നിന്നാണ് 300 കിലോ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്. സ്‌ഫോടക വസ്തുക്കള്‍ക്ക് പുറമെ മറ്റ് സംശയാസ്പദമായ വസ്തുക്കളും ജമ്മുകാശ്മീര്‍, ഹരിയാന പോലീസിന്റെ സംയുക്ത ഓപ്പറേഷനില്‍ കണ്ടെടുത്തതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്.…

    Read More »
  • മനുഷ്യശരീരങ്ങളും ലോഹങ്ങളും കത്തുന്നതിന്റെ ഗന്ധമായിരുന്നു ചെങ്കോട്ടയില്‍ ; ദൃശ്യം ഭയാനകമായിരുന്നു ; ഇതുപോലൊരു കാഴ്ച ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍

    ന്യൂഡല്‍ഹി: മനോഹരമായ ഒരു സായാഹ്നം ഒറ്റ നിമിഷം കൊണ്ടാണ് ഭീകരമായി മാറിയത്. ഡല്‍ഹിയിലെ തിരക്കേറിയ പതിവ് വൈകുന്നേരം തന്നെ ലക്ഷ്യമിട്ട് ഭീകരര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തപ്പോള്‍ അത് നിരപരാധികളായ പലരുടേയും ജീവനെടുത്തു. രക്ഷാപ്രവര്‍ത്തനത്തിന് ഉടനെ ഓടിയെത്തിയവര്‍ക്ക് ഇപ്പോഴും നടുക്കുന്ന ഓര്‍മകളാണ് മനസില്‍ നിറയുന്നത്. കാതടിപ്പിക്കുന്ന ശബ്ദമായിരുന്നു. നോക്കുമ്പോള്‍ ഞാന്‍ നില്‍ക്കുന്നതിന്റെ അധികം അകലെയല്ലാതെ തീ കത്തുന്നത് കണ്ടു. ഏതോ വാഹനം അപകടത്തില്‍ പെട്ട് പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് കരുതിയത്. അപ്പോഴേക്കും മറ്റു വാഹനങ്ങളും കത്താന്‍ തുടങ്ങിയിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരായി പായുന്നത് കണ്ടപ്പോഴാണ് പെട്ടന്ന് സ്ഥിതി മനസിലായത്. ശാന്തമായി പൊയ്‌ക്കൊണ്ടിരുന്ന റെഡ് ഫോര്‍ട്ട് പരിസരവും മെട്രോ ജംഗ്ഷനും നിമിഷനേരം കൊണ്ട് ഭീകരാക്രമണം നടന്ന സ്ഥലമായി മാറി – രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നവര്‍ ഓര്‍ത്തു. ഞങ്ങളെത്തുമ്പോള്‍ പുകയും അതിനിടയില്‍ മനുഷ്യശരീരം കത്തുന്നതിന്റെ ഗന്ധവും ചൂടേറ്റ് പഴുത്ത ലോഹത്തിന്റെ മണവുമായിരുന്നു റെഡ് ഫോര്‍ട്ടിലും പരിസരത്തുമാകെ – പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പാഞ്ഞെത്തിയ ലോക് നായക് ആശുപത്രിയിലെ ആംബുലന്‍സ്…

    Read More »
  • ഡല്‍ഹി സ്്‌ഫോടനം ; മഹാരാഷ്ട്രയില്‍ കനത്ത ജാഗ്രത ; പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു ; മുംബൈയില്‍ മുന്‍കരുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ;

    ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപം കാറിലുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ സുരക്ഷ ശക്തമാക്കി. മുംബൈയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ കനത്ത സുരക്ഷയിലാണ്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്, മുംബൈയില്‍ മുന്‍കരുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംസ്ഥാനത്തെയും മുംബൈയിലെയും പ്രധാന സ്ഥലങ്ങളിലും സുപ്രധാന സ്ഥാപനങ്ങളിലും പോലീസ് ശക്തമായ ജാഗ്രത പുലര്‍ത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, ലോകമാന്യ തിലക് ടെര്‍മിനസ്, ദാദര്‍, താനെ, കല്യാണ്‍ എന്നിവയുള്‍പ്പെടെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഗവണ്‍മെന്റ് റെയില്‍വേ പോലീസും (ജിആര്‍പി) റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍പിഎഫ്) പട്രോളിംഗ് ശക്തമാക്കി. റെയില്‍വേ സ്റ്റേഷനുകളില്‍ സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തുന്നതിന് ഡോഗ് സ്‌ക്വാഡുകളും ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ ടീമുകളും ജാഗ്രതയോടെ നിരീക്ഷണവും പരിശോധനയും തുടരുകയാണ്.

    Read More »
Back to top button
error: