Newsthen Special
-
റഷ്യന് പതാകയുള്ള കപ്പല് പിടിച്ചെടുത്ത് അമേരിക്ക; അറ്റ്ലാന്റിക്കില് നാടകീയ രംഗങ്ങള്; രൂക്ഷമായി പ്രതികരിച്ച് റഷ്യ; നിയമവിരുദ്ധ നീക്കങ്ങള് അനുവദിക്കില്ലെന്ന് യുഎസ് നേവി കമാന്ഡ്; വെനസ്വേലയെ ചൊല്ലി രാജ്യാന്തര ബന്ധങ്ങളിലും ഉലച്ചില്
കാരക്കസ്: വെനസ്വേലന് പ്രസിഡന്റിന്റെ അറസ്റ്റിനു പിന്നാലെ കൊമ്പുകോര്ത്ത റഷ്യയ്ക്കെതിരേ അമേരിക്കയുടെ അസാധാരണ നടപടി. വെനസ്വേലയില്നിന്ന് എണ്ണ കടത്തുന്നെന്ന് ആരോപിച്ചു റഷ്യന് പതാകയുള്ള എം.ടി. സോഫിയ എന്ന കപ്പല് അറ്റ്ലാന്റിക്കില്വച്ചു യുഎസ് പിടിച്ചെടുത്തു. ഇതിന്റെ വീഡിയോ അടക്കം അമേരിക്കന് സൈന്യം ‘എക്സി’ല് പോസ്റ്റ് ചെയ്തു. റഷ്യയുഎസ് സേനകള് തമ്മില് ഏറ്റുമുട്ടല് നടന്നതായി വിവരമില്ല. രണ്ടാഴ്ച പിന്തുടര്ന്നശേഷം മാരിനേര എന്ന കപ്പല് നേരത്തേ പിടിച്ചെടുക്കാന് ശ്രമം നടന്നിരുന്നു. കപ്പലിനു സംരക്ഷണം നല്കാന് റഷ്യ യുദ്ധകപ്പലുകളും അന്തര്വാഹിനിയും അയച്ചിരുന്നു. ബെല്ല 1 എന്ന പേരില് അറിയപ്പെട്ടിരുന്ന കപ്പല് അടുത്തിടെയാണ് മാരിനേര എന്നു പേരു മാറ്റിയത്. In a pre-dawn action this morning, the Department of War, in coordination with the Department of Homeland Security, apprehended a stateless, sanctioned dark fleet motor tanker without incident. The interdicted vessel, M/T Sophia, was operating…
Read More » -
ഒപ്പിടാന് മറന്നു; ആര്. ശ്രീലേഖയുടെ വോട്ട് അസാധു! മേയറാക്കാത്തതിലുള്ള പ്രതിഷേധമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: കോര്പ്പറേഷന് സ്റ്റാന്ഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പില് ബിജെപി കൗണ്സിലറും മുന് ഡിജിപിയുമായ ആര്. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ കമ്മിറ്റിയിലേക്കുള്ള വോട്ടെടുപ്പിലാണ് സാങ്കേതിക പിഴവിനെത്തുടര്ന്ന് വോട്ട് അസാധുവായത്. തന്നെ മേയറാക്കാത്തതിലുള്ള പരിഭവം ആര്. ശ്രീലേഖ പരസ്യമാക്കിയതിന് പിന്നാലെയാണ് സംഭവം ആകെ എട്ട് സ്റ്റാന്ഡിങ് കമ്മിറ്റികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില് ഏഴ് കമ്മിറ്റികളിലും ശ്രീലേഖ കൃത്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാല് നഗരാസൂത്രണ കമ്മിറ്റിയിലെ വോട്ടെടുപ്പില് ബാലറ്റിന് പിന്നില് പേരെഴുതി ഒപ്പിടണമെന്ന നിബന്ധന ശ്രീലേഖ പാലിച്ചില്ല. ഇതേത്തുടര്ന്നാണ് വോട്ട് അസാധുവായത്. സാധാരണ ഗതിയില് കൗണ്സിലര്മാര്ക്ക് ഇത്തരം പിഴവുകള് സംഭവിക്കാറുണ്ടെങ്കിലും, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ആര്. ശ്രീലേഖയെപ്പോലൊരാള് ബാലറ്റില് ഒപ്പിടാന് മറന്നുപോയത് സ്വാഭാവികമല്ലെന്നാണ് എതിര്കക്ഷികള് ആരോപിക്കുന്നത്. മേയര് സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണോ ഇതെന്ന സംശയം എല്ഡിഎഫും യുഡിഎഫും ഉയര്ത്തുന്നുണ്ട്. തിരുവനന്തപുരം കോര്പ്പറേഷന് ഭരണത്തില് ബിജെപി ചരിത്ര വിജയം നേടിയപ്പോള്, മേയര് സ്ഥാനത്തേക്ക് ആര്. ശ്രീലേഖയുടെ പേര് സജീവമായി ഉയര്ന്നു കേട്ടിരുന്നു. എന്നാല് അവസാന…
Read More » -
തൃശൂരില് സ്ഥാനാര്ത്ഥിക്കുപ്പായം തുന്നിച്ചവര്ക്ക് വാര്യരുടെ മോഹം ഇടിത്തീയാകുന്നു; നിയമസഭ തെരഞ്ഞെടുപ്പില് മത്സരിക്കാന് സന്ദീപ് വാര്യര് റെഡി; തൃശൂര് കിട്ടിയാല് നല്ലതെന്ന് മനസിലൊരു മോഹം; തൃശൂരിലെ കോണ്ഗ്രസുകാര് സമ്മതിക്കുമോ
പാലക്കാട്: തൃശൂര് നിയമസഭ മണ്ഡലത്തില് മത്സരിക്കാനുള്ള മോഹവുമായി സന്ദീപ് വാര്യര് കളത്തിലിറങ്ങുമ്പോള് തൃശൂരില് മത്സരിക്കാന് സ്ഥാനാര്ത്ഥിക്കുപ്പായം തുന്നിയ തൃശൂരിലെ കോണ്ഗ്രസുകാര് ഞെട്ടുകയാണ്. പാലക്കാട് നിന്ന് വാര്യരെ തൃശൂരിലേക്ക് സ്ഥാനാര്ത്ഥിയായി കൊണ്ടുവന്നാല് തൃശൂരിലെ കോണ്ഗ്രസിനകത്ത് അടിയാകുമെന്ന കാര്യത്തില് തര്ക്കമില്ല. അല്ലെങ്കില് തന്നെ തൃശൂര് കോണ്ഗ്രസിനുള്ളില് അടിപിടിയും ചേരിപ്പോരും രൂക്ഷമാണ്. ഇതിനിടയില് പുറത്തുനിന്ന് സ്ഥാനാര്ത്ഥി കൂടിയെത്തിയാല് എന്താകും അവസ്ഥയെന്ന് കോണ്ഗ്രസുകാര് തന്നെ ചോദിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പില് മത്സര സന്നദ്ധത അറിയിച്ച് കോണ്ഗ്രസ് നേതാവ് സന്ദീപ് വാര്യര് രംഗത്തെത്തിയത് കോണ്ഗ്രസിന് അപ്രതീക്ഷിതമല്ല. വാര്യര് ബിജെപി വിട്ടുവന്നതിന്റെ ഉപകാരസ്മരണയായി കോണ്ഗ്രസ് എവിടെയെങ്കിലും സീറ്റുകൊടുക്കുമെന്നും ഉറപ്പാണ്. എവിടേക്കായിരിക്കും സന്ദീപ് വരിക എന്നതായിരുന്നു ഏവരും കാത്തിരുന്നിരുന്നത്. പാര്ട്ടി പറഞ്ഞാല് എവിടെയും മത്സരിക്കുമെന്ന് സന്ദീപ് വാര്യര് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില് പറഞ്ഞു. തൃശൂര് വൈകാരികമായി അടുപ്പമുള്ള സ്ഥലമാണ്. അവിടെ ഒട്ടേറെ സുഹൃത്തുക്കളുണ്ടെന്നും സന്ദീപ് വാര്യര് കൂട്ടിച്ചേര്ത്തു. ഇതാണ് സന്ദീപിന്റെ താത്പര്യം തൃശൂരാണെന്ന് സൂചന നല്കിയത്. ബിജെപിയിലായിരിക്കെ…
Read More » -
പറയാനുള്ളതെല്ലാം പച്ചയ്ക്ക് വിളിച്ചു പറഞ്ഞ ശേഷം തിരുത്തിയാല് എല്ലാം ശരിയാകുമോ; അജയകുമാറിനെതിരെ സിപിഐയില് കടുത്ത രോഷം: പരാമര്ശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം; നടപടിയാണ് വേണ്ടതെന്ന് സിപിഐ
പാലക്കാട്: ഒരാളെക്കുറിച്ച് മോശമായതെല്ലാം പൊതുജനമധ്യത്തില് വിളിച്ചുപറഞ്ഞ ശേഷം സോറി പറഞ്ഞ് തിരുത്തിയാല് എല്ലാം ശരിയായി എന്ന് കരുതുന്നുണ്ടോ എന്ന് സിപിഎമ്മിനോട് ശക്തമായ ചോദ്യമുയര്ത്തി സിപിഐ. വൃത്തികേടെല്ലാം വിളിച്ചുകൂവി അവസാനം ഒരു സോറി പറച്ചലില് എല്ലാം തീരുമെന്ന് കരുതുന്നത് ശരിയല്ലെന്നും സിപിഐക്കുള്ളില് അഭിപ്രായമുയര്ന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ സിപിഎം നേതാവ് എസ്.അജയകുമാറിന്റെ പരാമര്ശമാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. അജയകുമാറിന്റെ പരാമര്ശം തള്ളി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്.സുരേഷ് ബാബു രംഗത്തെത്തിയിട്ടുണ്ടെങ്കിലും സിപിഐയുടെ കലിപ്പ് തീര്ന്നിട്ടില്ല. സിപിഐയും സിപിഎമ്മും തമ്മിലുള്ളത് സഹോദര ബന്ധമാണെന്ന് സുരേഷ് ബാബു പറഞ്ഞെങ്കിലും ബിനോയ് വിശ്വത്തെ അവഹേളിച്ചു സംസാരിച്ച അജയ്ബാബുവിന്റെ വാക്കുകള് സിപിഐക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. സിപിഐയുമായുള്ള തങ്ങളുടെ സഹോദര ബന്ധത്തെ എതിര്ക്കുന്നതോ വ്രണപ്പെടുത്തുന്നതോ ആയ പ്രസ്താവനകള് സിപിഎമ്മില് നിന്നുണ്ടായാലും സഹിക്കില്ലെന്നും അംഗീകരിക്കില്ലെന്നും പറഞ്ഞാണ് സിപിഎം അജയകുമാറിനെ തള്ളിപ്പറഞ്ഞിരിക്കുന്നത്. ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്. അത് ഒരിക്കലും അംഗീകരിക്കാനാവില്ല.…
Read More » -
അതൊക്കെയങ്ങ് ബീഹാറില്; ഇവിടെ നടക്കില്ല കേട്ടോ; കുട്ടിപിടിത്തവും പട്ടിക്കണക്കും പിന്നെ പഠിപ്പിക്കലും; ബീഹാറില് അധ്യാപകര്ക്ക് പുതിയ പണികിട്ടി: സ്കൂള് പരിസരത്തെ തെരുവുനായ്ക്കളുടെ കണക്കെടുക്കണം; വിചിത്ര ഉത്തരവിനെതിരെ വ്ന് പ്രതിഷേധം
പാറ്റ്ന: പാറ്റ്നയിലാണെങ്കിലും പറ്റണ പണിയേ തരാവൂ എന്ന് അധ്യാപകര്. ഒരു സുപ്രഭാതത്തില് കയ്യില്കിട്ടിയ ഉത്തരവ് വായിച്ച് അന്തംവിട്ടിരിക്കുകയാണ് ബീഹാറിലെ മാഷ്മ്മാരും ടീച്ചര്മ്മാരും. പഠിപ്പിക്കാനുള്ള സയന്സിന്റെയും കണക്കിന്ററെയുമൊക്കെ പോര്ഷന് എങ്ങിനെ തീര്ക്കും, എന്തൊക്കെ പഠിപ്പിക്കണം, പരീക്ഷയാവാറായല്ലോ, കഴിഞ്ഞ പരീക്ഷകളുടെ പേപ്പറുകള് നോക്കിക്കൊടുക്കേണ്ടേ എന്ന് നൂറുകൂട്ടം കാര്യങ്ങള് ചിന്തിച്ച് തലപുണ്ണാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ബീഹാറിലെ രോഹ്താസ് ജില്ലയിലെ സ്കൂളുകളിലെ അധ്യാപകര്ക്ക് ഒരു പുതിയ ഇണ്ടാസ് കിട്ടിയത്. എന്താണ് ഉത്തരവെന്ന് വായിച്ചപ്പോഴാണ് പഠിപ്പിക്കുന്നതിന് പുറമെ പട്ടിക്കണക്കു കൂടി തപ്പിയെടുക്കണമെന്ന നിര്ദ്ദേശമാണ് ഉത്തരവില്. വായിച്ചതോടെ ടീച്ചേഴ്സ് റൂമില് എല്ലാവരും താടിക്കു കയ്യും കൊടുത്തിരുന്നു. ഇതെന്ത്, ഇതെങ്ങിനെ, എന്നായി ഏവരുടേയും ചിന്തയും ചോദ്യവും . ബിഹാറിലെ രോഹ്താസ് ജില്ലയില് അധ്യാപകരോട് സ്കൂള് പരിസരത്തെ തെരുവുനായ്ക്കളുടെ കണക്കെടുക്കാന് മുന്സിപ്പല് കോര്പ്പറേഷനാണ് ഉത്തരവിട്ടിരിക്കുന്നത്. തെരുവുനായ്ക്കള്ക്കായി സംരക്ഷണ കേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായാണത്രെ അധ്യാപകരെക്കൊണ്ട് ഈ വിവരശേഖരണം. സെന്സസ് ജോലികള്, വോട്ടര് പട്ടിക പുതുക്കല്, ജാതി സര്വ്വേ തുടങ്ങിയ ഒട്ടനവധി അനധ്യാപക ജോലികള്ക്കിടയില് കഷ്ടപ്പെടുന്ന ബിഹാറിലെ…
Read More » -
എളുപ്പമഴിക്കാനാകില്ല മാങ്കൂട്ടത്തിലേ കുരുക്കുകള്: രാഹുലിനെതിരായ ബലാത്സംഗ കേസ്: പരാതിക്കാരിയെ കക്ഷി ചേര്ത്തു; അറസ്റ്റ് തടഞ്ഞ നടപടി നീട്ടി ഹൈക്കോടതി
കൊച്ചി: ബലാത്സംഗക്കേസില് രാഹുല് മാങ്കൂട്ടത്തില് എംഎല്എക്കെതിരെയുള്ള കുരുക്കുകള് എളുപ്പമഴിയില്ലെന്നുറപ്പായി. രാഹുലിന്റെ മുന്കൂര് ജാമ്യാപേക്ഷയില് പരാതിക്കാരിയെ കക്ഷി ചേര്ത്തതോടെ നടപടികള് നീളുമെന്നുറപ്പായി. മറുപടി സത്യവാങ്മൂലം നല്കാന് പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി നല്കി. രാഹുല് മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലാണ് തന്നെയും കക്ഷി ചേര്ക്കണമെന്ന അപേക്ഷയുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. 21 ന് വിശദമായ വാദം കേള്ക്കും. അതിന് ശേഷമായിരിക്കും രാഹുലിന്റെ മുന്കൂര് ജാമ്യാപേക്ഷയില് കോടതി തീരുമാനമെടുക്കുക. അതേസമയം രാഹുല് മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ നീട്ടിയതായി ഹൈക്കോടതി അറിയിച്ചു. യുവതിയെ ബലാത്സംഗം ചെയ്ത് നിര്ബന്ധിച്ച് ഗര്ഭഛിദ്രം നടത്തിച്ചെന്ന കേസില് രാഹുല് മാങ്കൂട്ടത്തില് എം.എല്എ നല്കിയ മുന്കൂര് ജാമ്യ ഹര്ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മില് ഉണ്ടായതെന്നും നിര്ബന്ധിച്ച് ഗര്ഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമായിരുന്നു രാഹുലിന്റെ വാദം. ജാമ്യ ഹര്ജിയെ ശക്തമായി എതിര്ക്കുമെന്ന് പ്രോസിക്യൂഷന് അറിയിച്ചിരുന്നു. ഗര്ഭഛിദ്രത്തിനായി രാഹുല്…
Read More » -
ഇസ്ലാമോഫോബിയ ചര്ച്ച വീണ്ടും; സിപിഎമ്മിന് തലവേദനയായി എ.കെ.ബാലന്റെ ഡയലോഗ്; ഏറ്റുപിടിച്ച് യുഡിഎഫ്
തിരുവനന്തപുരം: കേരളത്തില് വീണ്ടും ഇസ്ലാമോഫഫോബിയ ചര്ച്ച സജീവമാകുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന് എ.കെ.ബാലന്റെ പ്രസ്താവന തലവേദനയുമാകുന്നു. വീണുകിട്ടിയ അവസരം ആയുധമാക്കി യുഡിഎഫും സജീവം. ജമാ അത്തെ ഇസ്ലാമിക്കെതിരെയുള്ള ബാലന്റെ പ്രസ്താവനയാണ് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്. യുഡിഎഫ് അധികാരത്തില് വന്നാല് ആഭ്യന്തരം ജമാഅത്തെ ഇസ്ലാമി ഭരിക്കുമെന്ന എ.കെ.ബാലന്റെ പ്രസ്താവന എല്ഡിഎഫിനുള്ളിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ബാലന്റെ പ്രസ്താവന അനവസരത്തിലായെന്നും തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്ക്കുമ്പോള് ഇത് ഒഴിവാക്കാമായിരുന്നുവെന്നും പൊതുവെ ഇടതുപക്ഷത്തിനുള്ളില് അഭിപ്രായമുയര്ന്നിട്ടുണ്ട്. സംഭവം ഗൗരവത്തില് തന്നെ യുഡിഎഫ് ഏറ്റുപിടിക്കുമെന്നും വര്ഗീയതയാണ് സിപിഎം പ്രചരിപ്പിക്കുന്നതെന്ന ആരോപണം ശക്തമാകുമെന്നും ഇടതുപക്ഷം ആശങ്കപ്പെടുന്നുണ്ട്. ബാലന്റേത് വര്ഗീയ പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞുകഴിഞ്ഞു. സിപിഐ ഇക്കാര്യത്തില് നിലപാട് വ്യക്തമാക്കണമെന്നും കൂടി ആവശ്യപ്പെട്ട് സതീശന് എല്ഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുതിര്ന്ന നേതാവുമായ എകെ ബാലന്റെ ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള പ്രസ്താവനയെ സിപിഎം അനുകൂലിക്കുന്നുണ്ടോ എന്നും സതീശന് ചോദിച്ചിട്ടുണ്ട്. യുഡിഎഫ് അധികാരത്തില് വന്നാല് ആഭ്യന്തരം ജമാഅത്തെ ഇസ്ലാമി ഭരിക്കും എന്ന…
Read More » -
മുകേഷ് സിനിമയില് സജീവമാകും; ഇക്കുറി മുകേഷിന് കൊല്ലത്ത് സീറ്റില്ല; സിപിഎം പകരക്കാരെ തേടുന്നു; ചിന്ത ജെറോമിനും എസ്.ജയമോഹനും സാധ്യത
കൊല്ലം: സിനിമയില് സജീവമാകാന് മുകേഷ് ഒരുങ്ങുന്നു. കാരണം ഇനി കൊല്ലത്ത് മുകേഷിന് മത്സരിക്കാന് ഇത്തവണ സീറ്റു കൊടുക്കേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം. അതോടെയാണ് മുകേഷ് സിനിമയില് സജീവമാകാന് പോകുന്നത്. പൊളിറ്റിക്കല് ഗ്ലാമറിനു ശേഷം സിനിമയുടെ താര ഗ്ലാമറിലേക്ക് മുകേഷ് തിരിച്ചെത്തുമ്പോള് കൊല്ലം സീറ്റില് മത്സരിപ്പിക്കാന് സിപിഎം സ്ഥാനാര്ത്ഥികളെ തേടുകയാണ്. മുകേഷിന് പകരം ആരെന്ന ചര്ച്ച സജീവമായിരിക്കുകയാണ്. ഏവര്ക്കും സ്വീകാര്യനായ ഒരാളെ തന്നെ കൊല്ലത്ത് നിര്ത്തി മത്സരിപ്പിച്ച് ജയിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മുകേഷിന്റെ രണ്ടു ടേമും പൂര്ത്തിയായതും പുതിയ സ്ഥാനാര്ത്ഥിയെ നിര്ത്താന് കാരണമായി. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി മറികടക്കണമെങ്കില് പൊതു സ്വീകാര്യതയുള്ള സ്ഥാനാര്ത്ഥിയെ ഇടതുപക്ഷത്തിന് പരീക്ഷിച്ചേ മതിയാകൂ. കൊല്ലത്തെ സ്ഥാനാര്ത്ഥിത്വത്തില് ചര്ച്ചകള് തുടരുകയാണ്. സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ എസ് ജയമോഹന്റെ പേര് കൊല്ലത്ത് പരിഗണിക്കുന്നുണ്ട്. തൊഴിലാളി നേതാവെന്ന നിലയില് ജനങ്ങള്ക്കിടയിലുള്ള ബന്ധം ജയമോഹന് മുന്തൂക്കം നല്കുന്നു. സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമും മുന് ജില്ലാ…
Read More » -
മുറിയുടെ മുറിവുകള് ഉണങ്ങുന്നു; തര്ക്കപിണക്കങ്ങള്ക്കൊടുവില് പ്രശാന്ത് മുറിയൊഴിയുന്നു; പുതിയ ഓഫീസ് മരുതുംകുഴിയില്; ശ്രീലേഖയ്ക്ക് ഇനി ശാസ്തമംഗലത്തെ കെട്ടിടം ഉപയോഗിക്കാം
തിരുവനന്തപുരം: മുറിയെ ചൊല്ലിയുള്ള മുറിവുകള് ഉണങ്ങുന്നു. ആര്. ശ്രീലേഖയും വി.കെ.പ്രശാന്ത് എംഎല്എയും തമ്മിലുള്ള മുറിത്തര്ക്കം ഒത്തുതീരുമ്പോള് ഒരു മഴ പെയ്തൊഴിഞ്ഞ ശാന്തത. ഓഫീസ് മുറിയെ ചൊല്ലിയുള്ള തര്ക്കങ്ങള്ക്കൊടുവില് പ്രശാന്ത് തന്റെ മുറിയില് നിന്ന് മാറാന് നിശ്ചയിച്ചതോടെയാണ് അശാന്തമായിരുന്ന അന്തരീക്ഷത്തിന് ശ്രീത്വം വെച്ചത്. ബിജെപി നേതാവും കൗണ്സിലറുമായ ആര്. ശ്രീലേഖയുമായുള്ള തര്ക്കത്തിനൊടുവില് വികെ പ്രശാന്ത് എംഎല്എ ഓഫീസ് ഒഴിയുമ്പോള് രാഷ്ട്രീയതര്ക്കം കൂടിയാണ് തീരുന്നത്. ശാസ്തമംഗലത്തെ ഓഫീസാണ് എംഎല്എ ഒഴിയുന്നത്. പകരം മരുതംകുഴിയിലാണ് പുതിയ ഓഫീസ്. ഇവിടേക്ക് പ്രവര്ത്തനം മാറ്റാനാണ് തീരുമാനം. നേരത്തെ, ഇരുവരും തമ്മിലുള്ള ഓഫീസ് കെട്ടിട തര്ക്കം വലിയ രീതിയില് ചര്ച്ചയായിരുന്നു. തിരുവനന്തപുരം കോര്പ്പറേഷനില് ബിജെപി അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഓഫീസ് കെട്ടിടവുമായി ബന്ധപ്പെട്ടുള്ള തര്ക്കം ഉടലെടുത്തത്. ശാസ്തമംഗലത്തെ കോര്പ്പറേഷന് കെട്ടിടത്തിലെ കൗണ്സിലര് ഓഫീസും വികെ പ്രശാന്ത് എംഎല്എയുടെ ഓഫീസും ഒരേ കെട്ടിടത്തിലാണ് പ്രവര്ത്തിക്കുന്നത്. കൗണ്സിലര് ഓഫീസിലെ സ്ഥലപരിമിതി ചൂണ്ടിക്കാണിച്ച് വികെ പ്രശാന്ത് എംഎല്എയോട് ഓഫീസ് ഒഴിയണമെന്ന് ആര് ശ്രീലേഖ ആവശ്യപ്പെട്ടതോടെയാണ്…
Read More »
