Newsthen Special

  • രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തേക്ക്? ഇനി വൈകിയാല്‍ ദേശീയ നേതൃത്വവും കുരുക്കിലാകും; ബംഗളുരു സ്വദേശിനി നേരിട്ട ക്രൂര പീഡനം വാര്‍ത്തയാക്കി ദേശീയ മാധ്യമങ്ങളും; മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍ ഉടന്‍ നടപടി; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; നടപടിയില്ലെങ്കില്‍ കോണ്‍ഗ്രസില്‍ കൂട്ടരാജിയെന്നും സൂചന

    ന്യൂഡല്‍ഹി: കേരളത്തിലെ എംഎല്‍എക്കെതിരെ രണ്ടു പീഡന പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടികളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തിരക്കിട്ട നീക്കത്തിലെന്നു വിവരം. സസ്പെന്‍ഷനിലുള്ള രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നു കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍തന്നെ ആവശ്യപ്പെട്ടതു ഗൗരവത്തോടെയാണു എഐസിസി കാണുന്നത്. എഐസിസിയുടെ നേതൃത്വത്തിലുള്ള പ്രിയങ്കാ ഗാന്ധിയടക്കമുള്ളവര്‍ ഇതുവരെ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിലും ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നതോടെ മറ്റു സംസ്ഥാനങ്ങളിലും ഇതു ഗുരുതര പ്രശ്‌നമുണ്ടാക്കുമെന്നും വിലയിരുത്തുന്നു.   ഇന്ത്യ ടുഡേ, ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദു, ഡെക്കാന്‍ ഹെറാള്‍ഡ്, ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങള്‍ ഈ വിഷയം ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചിട്ടുണ്ട്. ‘ലൈംഗിക വേട്ടക്കാരന്‍’ എന്ന രൂക്ഷമായ വാക്കാണ് ഇന്ത്യടുഡേ പ്രയോഗിച്ചത്. ഇതു ബിജെപി അടക്കമുള്ള പാര്‍ട്ടികളും വ്യാപകമായി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നുണ്ട്.   രണ്ടാമത്തെ പരാതി രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കും ലഭിച്ച സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് കടന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വെട്ടിലാകും. നാളെ കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളുകയാണെങ്കില്‍…

    Read More »
  • ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് കസറി; റിലീസിന് മുമ്പേ ചരിത്രം സൃഷ്ടിച്ച് ജിത്തുജോസഫ്-മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യം 3; റെക്കോര്‍ഡ് തുകയ്ക്ക് പനോരമ സ്റ്റുഡിയോസുമായി കരാര്‍

      തിരുവനന്തപുരം: മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല മലയാള സിനിമ പ്രേക്ഷകര്‍ മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ ത്രില്ലടിച്ച് കാത്തിരിക്കുന്ന ദൃശ്യം 3 സിനിമയ്ക്ക് റിലീസിനു മുന്‍പേ റെക്കോര്‍ഡ് നേട്ടം!! ജിത്തുജോസഫ് -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം യൂണിവേഴ്‌സിലിലെ മൂന്നാം ചിത്രമായ ദൃശ്യം 3 എന്ന ചിത്രത്തിന് പനോരമ സ്്റ്റുഡിയോസുമായി വമ്പന്‍ തുകയ്ക്ക് കരാറായി. ദൃശ്യം 3യുടെ ചിത്രീകരണം പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെയാണ് മലയാളക്കരയ്ക്ക് അഭിമാനിക്കാന്‍ ഈ നേട്ടം കൈവന്നിരിക്കുന്നത്. പനോരമ സ്റ്റുഡിയോസില്‍ നിന്ന് 350 കോടി രൂപയുടെ ഡീല്‍ ഈ സിനിമയ്ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. മലയാള സിനിമാ ചരിത്രത്തില്‍ മറ്റൊരു സിനിമയ്ക്കും ഇത്രയും വലിയ ഓഫര്‍ ഇന്നുവരെ ലഭിച്ചിട്ടില്ല എന്നത് ദൃശ്യം 3യുടെ തലപ്പൊക്കം വര്‍ധിപ്പിക്കുന്നു.   കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ ഭാഷകളിലും ഇന്ത്യയ്ക്കു പുറത്ത് വിദേശഭാഷകളിലും വരെ റീമേക്കും ഡബ്ബുമായി ദൃശ്യം ഫ്രാഞ്ചൈസികളിലെ രണ്ടു ചിത്രങ്ങളും സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂന്നാം ഭാഗത്തിനു വേണ്ടി ആരാധകര്‍ ലോകമെമ്പാടും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒന്നാം…

    Read More »
  • ഈ മരണക്കണക്കുകള്‍ ഭീകരമായി ഞെട്ടിപ്പിക്കുന്നവ; എസ്‌ഐആര്‍ പേടിയില്‍ ബംഗാളില്‍ മരിച്ചത് 39 പേര്‍; വെളിപ്പെടുത്തലുമായി മമത ബാനര്‍ജി; മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം ധനസഹായം

    കൊല്‍ക്കൊത്ത: രാജ്യത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്കും ചര്‍ച്ചകളിലേക്കും മാറിമാറി നീങ്ങിക്കൊണ്ടിരിക്കെ ബംഗാളില്‍ നിന്നും വരുന്നത് ഞെട്ടിപ്പിക്കുന്ന മരണക്കണക്കുകള്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരം എസ്‌ഐആറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളേയും മാനസിക സമ്മര്‍ദ്ദങ്ങളെയും തുടര്‍ന്ന് ബംഗാളില്‍ 39 പേര്‍ മരിച്ചിട്ടുണ്ട് എന്നാണ്. എസ്‌ഐആര്‍ നടപടിക്രമങ്ങള്‍ സമയത്തിന് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെയും അതിന്ററെ പേരിലുള്ള കടുത്ത സമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ കഴിയാതെയും നടപടിയുണ്ടാകുമോ എന്ന ആശങ്കയും ഭയവും പിരിമുറുക്കവും മൂലവും സംസ്ഥാനത്ത് 39 പേര്‍ മരിച്ചെന്നാണ് മമത വെളിപ്പെടുത്തിയത്. മരിച്ചവരില്‍ നാല് ബൂത്ത് ലെവല്‍ ഓഫീസര്‍മാരും (ബിഎല്‍ഒമാര്‍) ഉള്‍പ്പെടുന്നുവെന്ന് മമത വിശദീകരിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചു. എസ്ഐആര്‍ ആരംഭിച്ചതിനുശേഷം പല സ്ഥലങ്ങളിലും ആളുകള്‍ പരിഭ്രാന്തരും മാനസിക സമ്മര്‍ദ്ദത്തിലുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ 4 ന് ആരംഭിച്ച ക്യാമ്പെയിന്‍ പൊതുജനങ്ങള്‍ക്കിടയില്‍ അനിശ്ചിതത്വത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍…

    Read More »
  • എട്ടിനകം രാഹുലിനെ പൊക്കിയിരിക്കണം; ഡിസംബര്‍ എട്ട് കേരളം ചര്‍ച്ചചെയ്യുന്ന കോടതിവിധിയുടെ ദിവസം; അതിനു മുന്‍പ് രാഹുലിന്റെ മിസിംഗ് കേസ് ക്ലോസ് ചെയ്യാന്‍ കേരള പോലീസ്

      തിരുവനന്തപുരം: ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ എട്ടാം തിയതിക്കുള്ളില്‍ പൊക്കിയിരിക്കണമെന്ന് കേരള പോലീസിന് ആഭ്യന്തരവകുപ്പിന്റെ രഹസ്യകര്‍ശന നിര്‍ദ്ദേശം. എട്ടാം തിയതി കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു കോടതി വിധി വരാനിരിക്കുകയാണ്. അതിനു മുന്‍പ് രാഹുലിനെ ഏതുവിധേനയും കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് ആഭ്യന്തരര വകുപ്പ് അനൗദ്യോഗികമായി പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.   നടിയെ ആക്രമിച്ച കേസിന്റെ വിധി വരുന്നത് ഈ മാസം എട്ടിനാണ്. കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന സുപ്രധാന വിധിപ്രസ്താവമാണത്. രാഹുലിനെ അതിനു മുന്‍പ് പിടികൂടുകയെന്നത് പോലീസ് പ്രസ്റ്റീജ് ഇഷ്യു ആയി എടുത്തിട്ടുണ്ട്. നാളെ കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ശേഷം എന്തു തീരുമാനമെടുക്കുമെന്നതുകൂടി നോക്കിയായിരിക്കും മുന്നോട്ടുള്ള പോലീസിന്റ നീക്കം. ജാമ്യാപേക്ഷ തള്ളിയാല്‍ രാഹുലിന് കീഴടങ്ങുകയേ മാര്‍ഗമുള്ളു. അതിനു മുന്‍പ് പിടികൂടാനാണ് പോലീസ് ശ്രമം. മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കുകയാണെങ്കില്‍ രാഹുലിനെ പിടികൂടാതെ പോലീസിന് നാണം കെടേണ്ടി വരും.  

    Read More »
  • കള്ളനും പോലീസു ഒളിച്ചുകളിയും തുടരുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാനാകാതെ പോലീസ്; അന്വേഷണ നീക്കങ്ങള്‍ ചോരുന്നുവെന്ന സംശയം ബലപ്പെടുന്നു; തിരച്ചിലിന് പുതിയ സംഘത്തെ നിയോഗിക്കാന്‍ ആലോചന

      പാലക്കാട്: ലൈംഗീക പീഡനക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പോലീസ് നടത്തുന്ന തിരച്ചിലും അന്വേഷണവും ഫലം കാണാതെ തുടരുന്നു. രാഹുലിനെ തൊടാനാകാതെ കേരള പോലീസ് വിഷമിക്കുമ്പോള്‍ പോലീസ് നീക്കങ്ങള്‍ ചോരുന്നുവെന്ന സംശയം ബലപ്പെടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് പോലീസ് അന്വേഷണത്തിന്റെ കാര്യങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് കി്ട്ടുന്നുണ്ടെന്നാണ് പോലീസിലെ ഒരു വിഭാഗം കരുതുന്നത്. ഈ സാഹചര്യത്തില്‍ രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണ സംഘത്തെ മാറ്റാനുള്ള സാധ്യതയും വര്‍ധിച്ചു. ഇത്രയും പ്രമുഖനായ ഒരു ജനപ്രതിനിധിക്ക് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇത്ര ദിവസം ഒളിച്ചു കഴിയാമെങ്കില്‍ അത് കേരളപോലീസിന് നാണക്കേടു തന്നെയാണെന്നും ആക്ഷേപമുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് രാഹുലിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തമിഴ്‌നാട് അതിര്‍ത്തിഗ്രാമങ്ങളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ താമസിച്ചത് ബാഗല്ലൂരിലെ റിസോര്‍ട്ടിലാണെന്ന വിവരം പോലീസിന് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അങ്ങോട്ട് പാഞ്ഞെത്തുമ്പോഴേക്കും രാാഹുല്‍ റിസോര്‍ട്ടില്‍ നിന്ന് കടന്നുകളഞ്ഞു. ഇതാണ് പോലീസിനകത്തെ ചാരന്‍മാരെക്കുറിച്ച് സംശയം വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. രാഹുല്‍ കര്‍ണാടകയിലേക്ക്…

    Read More »
  • ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് തോമസ് ഐസക്; വ്യക്തി ഹത്യ നടത്തുന്നുവെന്നും ആരോപണം; നിയമപരമായി നേരിടും; ഇതെല്ലാം ഇഡിയുടെ തെരഞ്ഞെടുപ്പുകാല തന്ത്രം;

        പത്തനംതിട്ട: കിഫ്ബി മസാല ബോണ്ട് കേസില്‍ നോട്ടീസ് അയച്ചത് തെരഞ്ഞെടുപ്പ് കാലത്തെ ഇ ഡിയുടെ തന്ത്രമാണെന്നും ഇ ഡിക്കു മുന്നില്‍ ഹാജരാകില്ലെന്നും മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക്. തെരഞ്ഞെടുപ്പ് ആയപ്പോള്‍ ഇ ഡി കലാപരിപാടിയുമായി ഇറങ്ങിയിരിക്കയാണെന്നും തോമസ് ഐസക്ക് പറഞ്ഞു. മസാല ബോണ്ട് സംബന്ധിച്ച കേസ് വീണ്ടും കുത്തിപ്പൊക്കിയിരിക്കയാണ് ഇഡി. ആദ്യം നോട്ടീസ് വന്നത് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ്. കഴിഞ്ഞ ലോക്സഭാ കാലത്ത് വീണ്ടും നോട്ടീസ് വന്നു. തെരഞ്ഞെടുപ്പ് കാലത്ത് നോട്ടീസ് അയക്കുന്നത് ഇഡിയുടെ പതിവാണ്. ഇപ്പോള്‍ ഈ തദ്ദേശതെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും നോട്ടീസ് വന്നിരിക്കുന്നു. ബിജെപിക്കും യുഡിഎഫിനും വേണ്ടിയുള്ള ഇഡിയുടെ തന്ത്രമാണിതെന്ന് തോമസ് ഐസക്ക് പറഞ്ഞു. ആദ്യം ഇവരുടെ വാദം മസാല ബോണ്ട് ഇറക്കാന്‍ കിഫ്ബിക്ക് അവകാശമില്ല എന്നായിരുന്നു. എന്നാല്‍ മസാല ബോണ്ടിന് അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്കിനാണ് അവകാശമെന്നതും അതിന് കിഫ്ബിക്ക് അനമുതി നല്‍കിയെന്നും വ്യക്തമാക്കുന്ന തെളിവ് ലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി തന്നോട് ഹാജരാകാന്‍…

    Read More »
  • ആപ്പിള്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ല; സഞ്ചാര്‍ സാഥി ആപ്പില്‍ ആപ്പിലായി ബിജെപി; ബിഗ് ബ്രദറിന് എല്ലാം അറിയാനുള്ള നീക്കമാണെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കെ.സി.വേണുഗോപാല്‍ എം.പി

      ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്ന സഞ്ചാര്‍ സാഥി ആപ്പില്‍ കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് ആപ്പിള്‍. ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിള്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ ആപ്പിള്‍ സഹകരിക്കില്ലെന്നും ലോകത്തൊരിടത്തും ഇത്തരം നിര്‍ദ്ദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്റെ നിലപാടെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിള്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക പ്രതികരണം ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ ആപ്പിള്‍ കമ്പനി നേരിട്ടറിയിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.   അതിനിടെ സഞ്ചാര്‍ സാഥി ആപ്പ് വിവാദത്തില്‍ വ്യക്തത വരുത്തി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാമെന്നാണ് മന്ത്രി അറിയിച്ചത്. സൈബര്‍ സുരക്ഷ മുന്‍ നിര്‍ത്തിയാണ് സഞ്ചാര്‍ സാഥി ആപ്പ്…

    Read More »
  • പരാതികള്‍ തീരുന്നില്ലല്ലോ; രാഹുല്‍ സെല്‍ തുടങ്ങേണ്ടി വരുമോ പോലീസില്‍; മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി മറ്റൊരു യുവതി കൂടി; ക്രൂരമായി പീഡിപ്പിച്ചെന്ന് പ്രിയങ്കയ്ക്കും രാഹുല്‍ഗാന്ധിക്കും പരാതി നല്‍കി

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുവതി പരാതി നല്‍കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യുവതി പരാതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി ഹോം സ്റ്റേയില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചു. പോലീസില്‍ പരാതി നല്‍കാത്തത് ഭയം കാരണമെന്നും യുവതി പരാതിയില്‍ പറയുന്നു. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേര്‍ന്ന് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇ-മെയില്‍ മുഖേന യുവതി നേതാക്കള്‍ക്ക് അയച്ച പരാതിയില്‍ പറയുന്നു.

    Read More »
  • സിപിഎം കോളടിച്ചു; ഇ ഡി – ബിജെപി സ്‌പോണ്‍സേര്‍ഡ് ഗംഭീര പ്രചരണമാമാങ്കം; ഇതിലും നല്ല പ്രചരണം ഇടതുപക്ഷത്തിന് ഇനി സ്വപ്്‌നങ്ങളില്‍ മാത്രം; ഇഡി ഈ പാര്‍ട്ടിയുടെ ഐശ്വര്യം

    തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് സിപിഎമ്മിനു വേണ്ടി കേന്ദ്രനേതാക്കളൊന്നും കേരളത്തിലെത്തിയിട്ടില്ലെങ്കിലും കേന്ദ്രത്തില്‍ നിന്നുള്ള ഇ.ഡി പാര്‍ട്ടി സിപിഎമ്മിന്റെ വികസപ്രവര്‍ത്തനങ്ങളുടെ പ്രചരണം ഗംഭീരമായി നടത്തി. സിപിഎമ്മിന്റെ കേന്ദ്രനേതാക്കള്‍ വന്ന് കേരളത്തില്‍ പ്രചരണം നടത്തി തൊണ്ടപൊട്ടി പ്രസംഗിക്കുന്നതിനേക്കാള്‍ വേഗത്തിലും എളുപ്പത്തിലും ഇഡി നടത്തിയ പ്രചാരണവേല സിപിഎം കേരളഘടകത്തെ മാത്രമല്ല ദേശീയ ഘടകത്തേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.   കേരളത്തില്‍ സിപിഎം നടത്തിയ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് സിപിഎമ്മിനേക്കാള്‍ കൃത്യതയിലും വ്യക്തതയിലും ഇഡി തയ്യാറാക്കിയ നോട്ടീസ് തദ്ദേശതെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ സിപിഎം അങ്ങെടുക്കുമോ എന്ന് തോന്നിപ്പിക്കുന്നതാണ്. തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് പറയും പോലെ ഇഡി വള്ളി സിപിഎമ്മിന്റെ കാലില്‍ ചുറ്റിയെന്ന് വേണമെങ്കില്‍ പറയാം. നാട്ടില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ തങ്ങള്‍ തന്നെ പറഞ്ഞുകൊണ്ടിരുന്നാല്‍ അത് കള്ളക്കഥയാണെന്നോ പ്രചരണതന്ത്രമാണെന്നോ ജനങ്ങള്‍ കരുതുമായിരുന്നു. എന്നാലിപ്പോള്‍ ബിജെപി ഭരിക്കുന്ന കേന്ദ്രത്തില്‍ നിന്നും വാറോലയുമായെത്തിയ കേന്ദ്രഅന്വേഷണ ഏജന്‍സി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡി സിപിഎം കേരളത്തില്‍ നടത്തിയ വികസനപദ്ധതികള്‍ അക്കമിട്ടു നിരത്തിയിരിക്കുന്നു.   ഇതിലപ്പുറം ഇനിയെന്തുവേണം.…

    Read More »
  • പത്മകുമാറിന് ഇന്ന് നിര്‍ണായകദിനം; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനം ഇന്ന്; വിധി പറയുക കൊ്ല്ലം വിജിലന്‍സ് കോടതി

     കൊല്ലം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ പത്മകുമാറിന് ഇന്ന് നിർണായകദിനം. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും.ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നും താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്നുമാണ് ജാമ്യാപേക്ഷയില്‍ പത്മകുമാറിന്റെ ചോദ്യം. ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണ് ചെമ്പ് എന്ന് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥര്‍ പിച്ചള എന്നെഴുതിയപ്പോള്‍ താനാണ് ചെമ്പ് എന്ന് മാറ്റിയത്. പാളികള്‍ ചെമ്പ് ഉപയോഗിച്ച് നിര്‍മിച്ചതുകൊണ്ടാണ് അങ്ങനെ തിരുത്തിയത് എന്നും എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. വീഴ്ചയുണ്ടെങ്കില്‍ അംഗങ്ങള്‍ക്ക് പിന്നീടും ചൂണ്ടിക്കാണിക്കാമെന്നും സ്വര്‍ണക്കവര്‍ച്ചയില്‍ പങ്കില്ലെന്നും ആണ് ജാമ്യാപേക്ഷയില്‍ പത്മകുമാറിന്റെ വാദം.എന്നാല്‍ പത്മകുമാറും – ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം. കേസുമായി ബന്ധപ്പെട്ട് അറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. താന്‍ പ്രായമുള്ള വ്യക്തിയാണ്. ഇനി ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലില്‍ കിടത്തുന്നത് മനുഷ്യത്വ രഹിതമാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന…

    Read More »
Back to top button
error: