Newsthen Special
-
മെസിയുടെ സന്ദര്‍ശത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍; നിരുപാധികം മാപ്പു പറഞ്ഞ് മമത ബാനര്‍ജി; അന്വേഷണം പ്രഖ്യാപിച്ചു; അടുത്ത പരിപാടി ശനിയാഴ്ച ഹൈദരാബാദില്‍; നടത്തണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം
കൊല്‍ക്കൊത്ത: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിയോടും കൂട്ടരോടും സാള്‍ട്ട് ലേയ്ക്ക് സ്‌റ്റേഡിയത്തില്‍ പണം കൊടുത്ത് ടിക്കറ്റെടുത്ത് മെസിയെ കാണാനെത്തിയ ആരാധകരോടും നിരുപാധികം മാപ്പു പറഞ്ഞ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തിലെ ലയണല്‍ മെസിയുടെ സന്ദര്‍ശനത്തിന് പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ചാണ് മമത മാപ്പ് പറഞ്ഞത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയോടും ആരാധകരോടും മാപ്പു ചോദിക്കുന്നതായും മമത പറഞ്ഞു. സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തില്‍ കണ്ട മാനേജ്മെന്റ് വീഴ്ചയില്‍ അങ്ങേയറ്റത്തെ വേദനയും ദുഃഖവുമുണ്ട്. ലയണല്‍ മെസ്സിയോടും എല്ലാ കായികപ്രേമികളോടും ആരാധകരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു – മമത പ്രതികരിച്ചു. മുന്‍ ജഡ്ജി അസിം കുമാര്‍ റേയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മമത അറിയിച്ചു. ചീഫ് സെക്രട്ടറി, ഹോം ആന്‍ഡ് ഹില്‍ അഫയേഴ്സ് വിഭാഗത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. അതേ സമയം…
Read More » -
മറുപടി കൊടുത്ത് മലപ്പുറം; പ്രതിപക്ഷ സീറ്റുപോലും നഷ്ടപ്പെട്ട് നാണം കെട്ട് ഇടതുപക്ഷം; മലപ്പുറത്തെ ഷോക്കിന്റെ കാരണം സിപിഎം പ്രത്യേകം അന്വേഷിക്കും; കൂട്ടുകെട്ടുകള്‍ പണി തന്നുവെന്ന് പരക്കെ വിമര്‍ശനം; വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ ഇടതിന് ദോഷമായെന്നും ആക്ഷേപം
പെരിന്തല്‍മണ്ണ; വോട്ടെണ്ണാന്‍ തുടങ്ങുമ്പോള്‍ ഇടതുപക്ഷം ഒരിക്കലും കരുതിയിരുന്നില്ല മലപ്പുറം ഇങ്ങനെ കൈവിട്ടു പോകുമെന്ന്.മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷമില്ലാതെയാണ് ഇനിയുള്ള അഞ്ചുവര്‍ഷം യുഡിഎഫിന്റെ ഭരണം. ഒരു പ്രതിപക്ഷ സീറ്റുപോലും മലപ്പുറം ജില്ല പഞ്ചായത്തില്‍ കിട്ടിയില്ലെന്നത് ഇടതുപക്ഷത്തിന് നാണക്കേടിന്റെ അങ്ങേയറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. മലപ്പുറത്ത് പച്ചതൊടാതെ പാര്‍ട്ടിയെ കെട്ടുകെട്ടിച്ചതിന്റെ കാര്യകാരണങ്ങള്‍ സിപിഎം പ്രത്യേകം അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളമാകെ അലയടിച്ച ട്രെന്റ് മലപ്പുറത്തുമുണ്ടായെന്ന് മാത്രം എന്ന് ഇടതു നേതാക്കള്‍ പൊതുവെ അലസമായി പറയുന്നുണ്ടെങ്കിലും മലപ്പുറം ഷോക്കിന്റെ കാരണം അറിഞ്ഞേ പറ്റൂവെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. മലപ്പുറം ജില്ല പഞ്ചായത്തിലെ 33ല്‍ 33 ഡിവിഷനിലും യുഡിഎഫ്, 15 ബ്ലോക്ക് പഞ്ചായത്തില്‍ 15ലും യുഡിഎഫ്, 12 മുനിസിപ്പാലിറ്റിയില്‍ 11ലും യുഡിഎഫ്, 94 പഞ്ചായത്തില്‍ മൂന്നെണ്ണം ഒഴിച്ചു മുഴുവന്‍ പഞ്ചായത്തിലും യുഡിഎഫ്… മലപ്പുറത്തെ ഇടതു വേരുകള്‍ അപ്പാടെ പിഴുതെടുത്താണ് യുഡിഎഫ് തലയുയര്‍ത്തി നില്‍ക്കുന്നത്. പൊതുവെ യുഡിഎഫിന് അനുകൂലമായ ട്രെന്റ് മലപ്പുറം എന്നും കാണിക്കാറുണ്ടെങ്കിലും ഇടതുപക്ഷത്തിനും കായ്ഫലം കിട്ടുന്ന മണ്ണായിരുന്നു ഇന്നലെ വരെ…
Read More » -
കണ്ണൂരില്‍ സംഘര്‍ഷം; യുഡിഎഫ് പ്രകടനത്തിനു നേരെ ആക്രമണം; വീട്ടില്‍ കയറിയും അക്രമിച്ചു; കണ്ണൂരില്‍ പോലീസ് സുരക്ഷ ശക്തമാക്കി; പോലീസ് വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു; കോട്ടയത്ത് സംഘര്‍ഷത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു;
കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് കണ്ണൂരില്‍ വ്യാപക സംഘര്‍ഷം. യുഡിഎഫിന്റെ പ്രകടനങ്ങള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സിപിഎമ്മാണ് ആക്രമണം നടത്തിയതെന്ന് യുഡിഎഫ് ആരോപിച്ചു. വീട്ടില്‍ കയറിയും ആക്രമിച്ചെന്ന് ആരോപണം. കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. പാനൂരില്‍ വീടുകളില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ കൊണ്ട് ആക്രമിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. വാളുമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിച്ചു. യുഡിഎഫിന്റെ പ്രകടനത്തിന് നേരെ കല്ലേറും സ്‌ഫോടക വസ്തുക്കളും എറിഞ്ഞു. സിപിഎം പാര്‍ട്ടി കൊടികൊണ്ട് മുഖംമൂടിയാണ് അക്രമി സംഘം എത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്. 25 വര്‍ഷത്തിന് ശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 11 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇതിന്റെ വിജയാഹ്ലാദ പ്രകടനം അങ്ങാടിയില്‍ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. യുഡിഎഫ് പ്രവര്‍ത്തകര്‍ തിരിഞ്ഞോടിയതോടെ സിപിഎം പ്രവര്‍ത്തകരെത്തി ജനക്കൂട്ടത്തിന് നേരെ സ്‌ഫോടക വസ്തു…
Read More » -
സതീശാ ആ ഡയലോഗ് കലക്കി; ഇതിലും നല്ല പരിഹാസം സ്വപ്‌നങ്ങളില്‍ മാത്രം; തോറ്റുവെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ടെന്ന് വി.ഡി.സതീശന്‍; അവര്‍ അത് സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവിന്റെ കമന്റ്
കൊച്ചി: വി.ഡി.സതീശന്‍ കൊച്ചിയില്‍ അടിച്ച ആ ഡയലോഗ് സിപിഎമ്മിന്റെ ഇടനെഞ്ച് തകര്‍ത്തിട്ടുണ്ടാകും. അത്രയ്ക്ക് പഞ്ചായിരുന്നു പ്രതിപക്ഷനേതാവിന്റെ ആ കിടിലന്‍ കമന്റിന്. തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്. അവര്‍ അത് സമ്മതിക്കില്ല. ഇഎംഎസിന്റെ കാലം മുതലുള്ള രീതിയാണത് – വിജയാഹ്ലാദത്തിന്റെ നിറവില്‍ സതീശന്‍ തൊടുത്ത ഈ പരിഹാസശരം കൊള്ളാത്തവരുണ്ടാവില്ല ഇടതുക്യാമ്പില്‍. താത്വികമായ അവലോകനം നടത്തി പറയാന്‍ എം.വി ഗോവിന്ദന്‍ വിദഗ്ധനാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തതോടെ ഡയലോഗ് വൈറലായി. സന്ദേശം സിനിമയില്‍ ശ്രീനിവാസന്‍ എഴുതാന്‍ വിട്ടുപോയ ഒരു ഡയലോഗാണ് സത്യത്തില്‍ സതീശന്‍ പറഞ്ഞത്. എന്തു കൊണ്ടു തോറ്റു എന്ന് സന്ദേശത്തില്‍ ചോദിക്കുന്നതുപോലൊരു തഗ്ഗ് ഡയലോഗ്. സതീശന്റെ ഡയലോഗ് സോഷ്യല്‍മീഡിയ ട്രോള്‍ കമന്റാക്കാന്‍ ഏറ്റുപിടിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഈ വിജയം സതീശന് അത്യാവശ്യമായിരുന്നു. ഡല്‍ഹിയില്‍ നിന്ന് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിലേക്ക് പറന്നിറങ്ങാനൊരുങ്ങുന്നവര്‍ക്ക് മുന്നില്‍ സതീശന് നെഞ്ചുവിരിച്ച് തലയുയര്‍ത്തി അഭിമാനത്തോടെ നില്‍ക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസ് ആഘോഷിക്കുമ്പോള്‍ സതീശനാണ് അതില്‍…
Read More » -
വിജയാഹ്ലാദം കണ്ണീരിനു വഴിമാറി; കൊണ്ടോട്ടിയില്‍ ആഹ്ലാദപ്രകടനത്തിനിടെ ദുരന്തം; സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: ഒരൊറ്റ നിമിഷം കൊണ്ട് വിജയാഹ്ലാദം പൊട്ടിക്കരച്ചിലിനും കണ്ണീര്‍ക്കടലിനും വഴിമാറി. കൊണ്ടോട്ടിയില്‍ ആഹ്ലാദപ്രകടനത്തിനിടെ നിനച്ചിരിക്കാതെ കടന്നെത്തിയ ദുരന്തത്തില്‍ പകച്ച് നാട്ടുകാര്‍. സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്‌ളാദ പ്രകടനത്തിനിടെ സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് പെരിയമ്പലം പലേക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഇര്‍ഷാദ് (27) ആണ് മരിച്ചത്. കൊണ്ടോട്ടി പുളിക്കലില്‍ പെരിയമ്പലത്ത് ഇന്ന് വൈകിട്ട് ആറരയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്‌ളാദ പ്രകടനത്തിനിടെ ഇര്‍ഷാദിന്റെ സ്‌കൂട്ടറിന്റെ മുന്‍വശത്ത് സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിലേക്ക് തീ പടര്‍ന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്. പൊട്ടിത്തെറിയില്‍ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന ഇര്‍ഷാദിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
Read More » -
ആ വോട്ട് ചേട്ടന്റെ തന്നെയല്ലേ; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആകെ കിട്ടിയത് ഒരേയൊരു വോട്ട്: സ്വതന്ത്രന്‍ 65 നേടി; എട്ടെടുത്ത് ബിജെപി; ജയിച്ചത് യുഡിഎഫ്; അപ്പോള്‍ ചേട്ടന്റെ വോട്ടോ; പട്ടാമ്പി നഗരസഭയില്‍ ഒരു വോട്ടുപോലും കിട്ടാതെ എല്‍ഡിഎഫ് സ്വതന്ത്രന്‍
മണ്ണാര്‍ക്കാട്: സാധാരണ മാസികകളിലെ പോക്കറ്റ് കാര്‍ട്ടൂണുകളില്‍ കാണാറുള്ള പോലെ ഒരേയൊരു വോട്ട് നേടി മണ്ണാര്‍ക്കാട് നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ടി.വി.ചിഹ്നത്തില്‍ ഒന്നാം വാര്‍ഡ് കുന്തിപ്പുയയില്‍ മത്സരിച്ച എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഫിറോസ്ഖാനാണ് ഒരു വോട്ട് മാത്രം ലഭിച്ചത്. യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.സി.അബ്ദുല്‍ റഹ്‌മാന്‍ ആണ് 301 വോട്ട് നേടി വാര്‍ഡില്‍ നിന്ന് ജയിച്ചത്. വാര്‍ഡിലെ വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിദ്ദീഖ് കുന്തിപ്പുഴക്ക് 179 വോട്ടും സ്വതന്ത്രന് 65 വോട്ടും ബിജെപിക്ക് എട്ട് വോട്ടും ലഭിച്ചു. വാര്‍ഡില്‍ എല്‍ഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ധാരണയെന്ന് ആക്ഷേപമുണ്ടായിരുന്നു. പിന്നാലെ അവസാന ഘട്ടത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. അതേസമയം, പട്ടാമ്പി നഗരസഭയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് പോലും കിട്ടിയില്ല എന്നതും ശ്രദ്ധേയമായി. മോതിരം ചിഹ്നത്തില്‍ മത്സരിച്ച ഡിവിഷന്‍ 12 ലെ അബ്ദുല്‍ കരീമാണ് ഒരു വോട്ട് പോലും കിട്ടാതെ പരാജയപ്പെട്ടത്. യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ടിപി…
Read More » -
11 സീറ്റുകള്‍ നേടിയിട്ടും എല്‍ഡിഎഫിന് രക്ഷയില്ല; പാലാ നഗരസഭ ആരുഭരിക്കണമെന്ന് ഇനി പുളിക്കക്കണ്ടം ഫാമിലി തീരുമാനിക്കും ; സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി വിജയം നേടിയത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍
പാലാ: കേരള കോണ്‍ഗ്രസു(എം)മായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും ബിനു പുളിക്കനെ പുറത്താക്കിയതില്‍ ഇപ്പോള്‍ പാല നഗരസഭയില്‍ ഏറ്റവും വിഷമിക്കുന്നത് ഇടതുപക്ഷമാണ്. ഇനി പാലാ മുനിസിപ്പാലിറ്റിയില്‍ ആരു ഭരിക്കണമെന്ന് ബിനു പുളിക്കലൂം സഹോദരനും മകളും തീരുമാനിക്കും. പാലാ നഗരസഭയിലെ 13, 14, 15 വാര്‍ഡുകളില്‍ ഇവര്‍ വിജയം നേടി. ബിനുവിനൊപ്പം സഹോദരന്‍ ബിജു, ബിനുവിന്റെ മകള്‍ ദിയ എന്നിവരാണ് വിജയിച്ചത്. സ്വതന്ത്രരായി മത്സരിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും വിജയിച്ചു. കഴിഞ്ഞ ഭരണസമിതിയിലെ ഇടത് അംഗവും സിപിഐഎം നേതാവുമായിരുന്ന ബിനു പുളിക്കക്കണ്ടം. 20 വര്‍ഷമായി കൗണ്‍സിലറായി വിജയിക്കുന്ന ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ത്ഥിയായും ഒരു തവണ സിപിഐഎം സ്ഥാനാര്‍ത്ഥിയായും രണ്ട് തവണ സ്വതന്ത്രനായും മത്സരിച്ച് വിജയിച്ചിരുന്നു. കഴിഞ്ഞ തവണ നഗരസഭയില്‍ നിന്ന് സിപിഐഎം ചിഹ്നത്തില്‍ വിജയിച്ച ഏകയാളായിരുന്ന ബിനു. നഗരസഭയില്‍ 11 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും യുഡിഎഫ് 10 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ഭരണം…
Read More » -
കണ്ണീരണിയില്ല കണ്ണൂരിലെ പെണ്ണുങ്ങള്‍; തോല്‍ക്കുമെന്നറിഞ്ഞിട്ടും അവള്‍ പോരാടാനിറങ്ങി; അതാണ് ധൈര്യമെന്ന് അണികള്‍; തോറ്റെങ്കിലും പോരാട്ടം തുടരുമെന്ന് ലസിത പാലക്കല്‍
കണ്ണൂര്‍: ഉറപ്പായിരുന്നു അവള്‍ക്ക് താന്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന്, പക്ഷേ എന്നിട്ടും അവള്‍ പോരാടാന്‍ അങ്കത്തട്ടിലിറങ്ങി. കളരിപ്പയറ്റിന്റെ നാടായ കണ്ണൂര്‍ തലശേരിയില്‍ പെണ്‍ചങ്കൂറ്റത്തിനും ധൈര്യത്തിനും തലശേരിക്കടുത്തുള്ള കോഴിക്കോട് ജില്ലയിലെ വടകരയുടെ ഉണ്ണിയാര്‍ച്ചയോളം പഴക്കമുണ്ട്. അപ്പോള്‍ ആ നാട്ടില്‍ നിന്ന് തെരഞ്ഞെടുപ്പു പോരിനിറങ്ങുന്ന ലസിതയ്ക്കുമുണ്ടാകുമല്ലോ ആ വീറും വാശിയും. തലശ്ശേരി നഗരസഭയിലെ കുട്ടിമാക്കൂല്‍ വാര്‍ഡില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്ത ലസിത പാലക്കല്‍ ഫലമറിഞ്ഞയുടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ – സത്യം തോറ്റു, മിഥ്യ വിജയിച്ചു. പാര്‍ട്ടിക്കെതിരെയുള്ള എന്തെങ്കിലും കുറിപ്പാണോ എന്നാണ് പലരും ആദ്യം സംശയിച്ചത്. പക്ഷേ സംഗതി അതായിരുന്നില്ല. കുട്ടിമാക്കൂല്‍ എന്ന സ്ഥലത്ത് മത്സരത്തിന് ില്‍ക്കുമ്പോള്‍ തന്നെ തോല്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും എന്നാല്‍ സിപിഎം കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നുവെന്നും ലസിത അതിനു താഴെ എഴുതിയത് വായിച്ചപ്പോഴാണ് സംഗതി ഉഷാറാണെന്ന് അണികള്‍ക്കും നേതാക്കള്‍ക്കും മനസിലായത്. അടുത്തിടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ ലസിത പാലക്കല്‍ നടത്തിയ കമന്റ് വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. പുരസ്‌കാര…
Read More » -
ഇപ്പോള്‍ കണ്ടത് സാമ്പിള്‍ വെടിക്കെട്ട്; ശരിക്കുള്ള വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളുവെന്ന് കോണ്‍ഗ്രസ്: നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍
തിരുവനന്തപുരം: ഇപ്പോള്‍ കണ്ടത് പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് പോലെ വെറും സാമ്പിള്‍ മാത്രമാണ്. ശരിക്കുള്ള കിടിലന്‍ വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളുവെന്ന് കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കള്‍. തദ്ദേശത്തില്‍ മുങ്ങിപ്പോയ എല്‍ഡിഎഫ് ആശങ്കയില്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടുമെന്ന പ്രവചനപ്രഖ്യാപനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. യുഡിഎഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ് ആകെ ത്രില്ലിലാണ്. വിചാരിച്ചതിനേക്കാള്‍ നേട്ടം കൊയ്യാനായതില്‍. അത് ഏതാനും മാസങ്ങള്‍ക്കപ്പുറം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കുകൂട്ടങ്ങള്‍ക്കുള്ള ആത്മവിശ്വാസവുമാകുന്നുണ്ട് അവര്‍ക്ക്. വന്‍ അട്ടിമറികള്‍ നടന്നില്ലെങ്കിലും തിരിച്ചുവരവിന്റെ ശക്തമായ അടയാളങ്ങള്‍ കാണിച്ചാണ് യുഡിഎഫ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തിറങ്ങിയത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്ലാ തലങ്ങളിലും വന്‍ മുന്നേറ്റം കാഴ്ചവെച്ചിരിക്കുകയാണ് യുഡിഎഫ് എന്ന് നേതാക്കളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫലങ്ങള്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും പങ്കുവെക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം…
Read More » -
പൂരനഗരിയില്‍ പത്താണ്ടിനു ശേഷം ഭരണക്കുടമാറ്റം ; 33-11-8-4 = 56 ; കോര്‍പറേഷനില്‍ മൂവര്‍ണക്കുടയുയര്‍ന്നു ; താമരമൊട്ടുകള്‍ കൂടുതല്‍ വിരിഞ്ഞു ; ചെങ്കൊടി ആഞ്ഞുവീശിയില്ല
തൃശൂര്‍: പത്താണ്ടിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം തൃശൂര്‍ കോര്‍പറേഷനില്‍ ഭരണക്കുടമാറ്റം. ഒരു ഡിവിഷന്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് 55ല്‍ നിന്ന് 56 ഡിവിഷനുകളായി മാറിയ തൃശൂര്‍ കോര്‍പറേഷനില്‍ 33 ഡിവിഷനുകളില്‍ യുഡിഎഫിന്റെ മൂവര്‍ണവിജയപതാാക വീശി. പത്താണ്ടു ഭരിച്ച എല്‍ഡിഎഫിന് 11 സീറ്റുകളില്‍ മാത്രം കൊടുത്ത തൃശൂര്‍ കോര്‍പറേഷനിലെ ജനങ്ങള്‍ ഇക്കുറി പ്രതിപക്ഷത്തിരുത്തി. എന്‍ഡിഎക്ക് കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടു സീറ്റുകളില്‍ കൂടി ലീഡു നല്‍കി എട്ടു സീറ്റില്‍ വിജയിപ്പിച്ചു നാലു സ്വതന്ത്രന്‍മാരും ലീഡുയര്‍ത്തി. കഴിഞ്ഞ തവണ 25 സീറ്റുകള്‍ നേടിയാണ് എല്‍എഡിഎഫ് ഭരണംപിടിച്ചത്. 24 സീറ്റുകള്‍ യുഡിഎഫ് നേടിയിരുന്നു. മുപ്പത് ഡിവിഷനുകളുള്ള തൃശൂര്‍ ജില്ല പഞ്ചായത്ത് എല്‍ഡിഎഫ് നിലനിര്‍ത്തി. 21 സീറ്റുകള്‍ അവര്‍ ലീഡ് ചെയ്തപ്പോള്‍ ഒമ്പതിടത്ത് യുഡിഎഫും. നഗരസഭകളിലും എല്‍ഡിഎഫിനാണ് മേല്‍ക്കോയ്മ. ഏഴില്‍ അഞ്ചും ഇടതു നേടിയപ്പോള്‍ രണ്ടില്‍ ഒതുങ്ങി യുഡിഎഫ്. 16 ബ്ലോക്കുകളില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 4, സ്വതന്ത്രന്‍ ഒന്ന് എന്ന നിലയിലാണ്. ആകെയുള്ള 1601 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 642…
Read More »