Newsthen Special

  • മാസങ്ങള്‍ നീണ്ട മുന്നൊരുക്കം; മഡൂറോയുടെ ഉരുക്കു കോട്ടയുടെ മാതൃക നിര്‍മിച്ചു; ഓഗസ്റ്റ് മുതല്‍ സിഐഎ നിരീക്ഷണം; തൊട്ടടുത്ത വസതിയില്‍ താമസമാക്കിയിട്ടും ആരുമറിഞ്ഞില്ല; ഉരുക്കു വാതിലുകള്‍ നിമിഷങ്ങള്‍കൊണ്ട് തകര്‍ക്കാന്‍ ബ്ലോ ടോര്‍ച്ച്; ‘ഓപ്പറേഷന്‍ അബ്‌സല്യൂട്ട് റിസോള്‍വ്’ അമേരിക്ക ഇതുവരെ നടത്തിയതില്‍ വമ്പന്‍ ഓപ്പറേഷന്‍

    വാഷിംഗ്ടണ്‍: അമേരിക്കന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.21ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിപ്പ് എഴുതിയതോടെയാണ് ലോകം ഞെട്ടിയ ‘ഓപ്പറേഷന്‍ വെനസ്വേല’ ലോകം അറിഞ്ഞത്. എല്ലാവരും ഞെട്ടിയെങ്കിലും കഴിഞ്ഞ മൂന്നുമാസമായി വിശദമായ റിഹേഴ്‌സലുകള്‍ അടക്കം ഏറ്റവും സങ്കീര്‍ണമായ ഓപ്പറേഷന്റെ മുന്നൊരുക്കം തുടങ്ങിയിരുന്നു. സൈന്യത്തിന്റെ ഏറ്റവും മുന്തിയ വിഭാഗമായ ഡെല്‍റ്റ ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ മഡൂറോയുടെ അതീവ സുരക്ഷയുള്ള വീടിന്റെ കൃത്യമായ പ്രതിരൂപം നിര്‍മിച്ചു. ശക്തമായ കോട്ട കെട്ടിയ വീട്ടിലേക്ക് എങ്ങനെ പ്രവേശിക്കാമെന്നതടക്കം പരിശീലനത്തില്‍ ഉള്‍പ്പെട്ടു. ഓഗസ്റ്റ് മുതല്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ ചെറു സംഘം സ്ഥലത്തുണ്ടായിരുന്നു. മഡൂറോയുടെ ദൈനംദിന ജീവിതചര്യകളെക്കുറിച്ച് ഇവര്‍ വിവരം നല്‍കി. ഇത് പിടികൂടല്‍ എളുപ്പമാക്കിയെന്ന് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മഡൂറോയുടെ വീടിനടുത്ത് മറ്റൊരു വീടും ഇന്റലിജന്‍സ് ഏജന്‍സിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ തത്സമയം നിരീക്ഷിക്കാനും ഓപ്പറേഷന്‍ നടത്തുമ്പോള്‍ കൃത്യമായ സ്ഥാനം കണ്ടെത്താനും ഇതുപയോഗിച്ചു. എല്ലാ ഒരുക്കങ്ങളും അവസാനിച്ചതോടെ…

    Read More »
  • എന്തുകൊണ്ട് ആക്രമണം? ബസ് ഡ്രൈവറില്‍നിന്ന് ഹ്യൂഗോ ഷാവെസിന്റെ വിശ്വസ്തനായി വെനസ്വേലന്‍ പ്രസിഡന്റ് പദവിവരെ; ട്രെന്‍ ഡി അറാഗ്വ ക്രിമിനല്‍ ഗാങ് മുതല്‍ മയക്കുമരുന്നു കയറ്റുമതിവരെ കുറ്റം; ‘ട്രംപ് കോറലറി’ പ്രഖ്യാപനത്തോടെ ഇടപെടല്‍ ഉറപ്പിച്ചു: മഡൂറോ ട്രംപിന് വില്ലനായത് ഇങ്ങനെ

    ന്യൂയോര്‍ക്ക്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറയെ യുഎസ്് ഡെല്‍റ്റ ഫോഴ്‌സ് പിടികൂടിയതിനു പിന്നാലെ എല്ലാ കാര്യങ്ങളും അമേരിക്കയിലിരുന്ന് ടിവി ഷോ കാണുന്നതുപോലെ കണ്ടെന്നാണ് ട്രംപ് അവകാശപ്പെട്ടത്. മഡുറോയും ഭാര്യയും നിലവില്‍ യു എസ് യുദ്ധക്കപ്പലിലാണെന്നും ഇരുവരെയും ഉടന്‍ ന്യൂയോര്‍ക്കില്‍ എത്തിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മഡൂറയെ അമേരിക്കന്‍ കമാന്‍ഡോകള്‍ പിടികൂടുന്നത് ഒരു ടി വി ഷോ കാണുന്നത് പോലെ തത്സമയം കണ്ടെന്നും ഫോക്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വെളിപ്പെടുത്തി. പിടികൂടിയ ശേഷം മഡൂറോയെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം അമേരിക്കന്‍ യുദ്ധ കപ്പലില്‍ എത്തിച്ചെന്നും ഈ അതീവ സങ്കീര്‍ണ്ണമായ ദൗത്യത്തിനിടെ ചില അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാത്രി അമേരിക്ക വെനസ്വേലയില്‍ വ്യാപകമായ വ്യോമാക്രമണങ്ങള്‍ നടത്തിയാണ് ഓപ്പറേഷന് തുടക്കമിട്ടത്. പുലര്‍ച്ചെയ്ക്കു മുമ്പ് തലസ്ഥാനമായ കാരക്കാസില്‍ സ്‌ഫോടനങ്ങളുണ്ടായി. അല്‍പ സമയത്തിനുശേഷം പ്രസിഡന്റും ഭാര്യ സീലിയ ഫ്‌ളോറസും പിടിയിലാണെന്നു ട്രംപ് പ്രഖ്യാപിച്ചു. 2020ലെ കുറ്റപത്രത്തില്‍ പറയുന്നതുപോലെ നാര്‍ക്കോ- ടെററിസം ആരോപണങ്ങളുടെ അടിസ്ഥാനത്തിലുള്ള…

    Read More »
  • ‘കുട്ടികള്‍ കുറഞ്ഞാല്‍ പണി പോകുമെന്ന് അറിഞ്ഞാല്‍ കോഴ നല്‍കി ജോലി വാങ്ങുകയെന്ന പ്രവണത അവസാനിക്കും’; മാതൃഭൂമി വാര്‍ത്തയ്‌ക്കെതിരായ പോസ്റ്റ് ചര്‍ച്ചയാകുന്നു

    തിരുവനന്തപുരം: കുട്ടികള്‍ കുറഞ്ഞാല്‍ എയ്ഡഡ് സ്‌കൂളില്‍ ജോലി ചെയ്യുന്ന അഞ്ഞൂറോളം അധ്യാപകര്‍ക്കു ജോലി നഷ്ടമാകുമെന്ന വാര്‍ത്തയ്‌ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് അഞ്ചുവര്‍ഷത്തിനിടെ 1.87 വിദ്യാര്‍ഥികള്‍ കൊഴിഞ്ഞു. സിലബസിനൊപ്പം പഠന നിലവാരം ഉയരാത്തതും പ്രതിസന്ധിക്കു കാരണമാകുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം കുട്ടികള്‍ കുറഞ്ഞതിനാല്‍ എയിഡഡ് സ്‌കൂളില്‍ ജോലി ചെയ്യുന്ന അഞ്ഞൂറോളം അധ്യാപകര്‍ക്ക് ജോലി നഷ്ടമാകുമെന്നൊരു വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത് വായിച്ചാല്‍ ആ അധ്യാപകര്‍ എന്തോ കാര്യമായ അനീതി നേരിടുന്നുവെന്ന ഒരു ഫീലിങ്ങാണ് തരിക. കോഴ കൊടുത്ത് ജോലി വാങ്ങിയ അധ്യാപകരെ പറ്റിയാണ് ഇതെന്ന് ഓര്‍ക്കണം മാനേജര്‍ക്ക് കോഴ നല്‍കിയോ അല്ലെങ്കില്‍ സാമുദായ രാഷ്ട്രീയ ബന്ധങ്ങള്‍ വഴിയോ അല്ലാതെ കേരളത്തില്‍ ഒരു എയിഡഡ് സ്ഥാപന നിയമനങ്ങളും നടക്കാറില്ലാന്നത് പകല്‍ പോലെ വ്യക്തമാണ്. എന്ന് മാത്രമല്ല 2015 വരെ സര്‍വ്വീസില്‍ കയറിയ ഇത്തരം അധ്യാപകര്‍ക്ക് പ്രൊട്ടകഷനും ഉണ്ട്. ഭാഗ്യവാശാല്‍ 2015 ന് ശേഷം പ്രൊട്ടക്ഷന്‍ ഇതുവരെ നീട്ടിയിട്ടില്ല. അത്തരം ഒരു നീക്കത്തിന് കളം…

    Read More »
  • കെ-ടെറ്റും ഭിന്നശേഷി സംവരണവും: എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ പ്രതിഷേധങ്ങളെല്ലാം കോടതിയില്‍ അടിമുടി പൊളിഞ്ഞു; ഭിന്നശേഷി സംവരണത്തില്‍ ഹൈക്കോതി ഉത്തരവ് മറച്ചുവച്ച് മാനേജ്‌മെന്റുകള്‍; ഭിന്നശേഷിക്കാരെ ലഭിച്ചില്ലെങ്കില്‍ പത്രപ്പരസ്യം നല്‍കണമെന്ന മാനദണ്ഡവും പാലിക്കുന്നില്ല; തട്ടിപ്പു കാട്ടിയിട്ടും കുറ്റം സര്‍ക്കാരിന്

    തിരുവനന്തപുരം: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക നിയമനങ്ങള്‍ക്കു കെ-ടെറ്റ് നിര്‍ബന്ധമാക്കിയതിനു പിന്നാലെ പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍ രംഗത്തുവന്നു. സര്‍ക്കാരിന്റെ കിരി നിയമമാണെന്ന് ആരോപിച്ചാണു കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍, തുടര്‍ച്ചയായി അധ്യാപക നിയമനങ്ങള്‍ കോഴവാങ്ങി അട്ടിമറിക്കുന്ന മാനേജ്‌മെന്റുകള്‍ക്കു തിരിച്ചടിയാകുമെന്നു കണ്ടാണ് ഇത്തരം പ്രതിക്ഷേധങ്ങളെന്നു ചൂണ്ടിക്കാട്ടുന്നു. നേരത്തേ, അധ്യാപക നിയമനത്തില്‍ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്ന കോടതി ഉത്തരവും സര്‍ക്കാരിനെതിരേ തിരിച്ചു വിടാന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകളടക്കം ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ അനീതി കാട്ടുന്നെന്നു ചൂണ്ടിക്കാട്ടി തൃശൂരിലടക്കം കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ വമ്പന്‍ പ്രതിഷേധങ്ങളും നടത്തിയിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് അപ്പാടെ മറച്ചുവച്ചുള്ള നീക്കമാണ് മാനേജ്‌മെന്റുകളും ഒരുപറ്റം മാധ്യമങ്ങളും ചേര്‍ന്നു നടത്തുന്നതെന്നാണ് ആരോപണം. ഭിന്നശേഷി സംവരണം പാലിച്ചുവേണം നിയമനം നടത്തേണ്ടിവരുമെന്ന ഉത്തരവ് അട്ടിമറിച്ച മാനേജ്‌മെന്റുകളിലെ മാത്രം അധ്യാപക നിയമനങ്ങളാണു തടഞ്ഞുവച്ചിട്ടുള്ളത്. സംസ്ഥാനത്തെ എയിഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ച തസ്തികകളില്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം സംവരണം പാലിച്ച് നിയമനം നടത്തണമെന്നാണു ഹൈക്കോടതി…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തില്‍ കുടുംബ ജീവിതം നശിപ്പിച്ചു; ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി ആദ്യ പരാതിക്കാരിയുടെ ഭര്‍ത്താവ്; ‘വലിയ മാനനഷ്ടമുണ്ടായി, വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുല്‍ വഴിവിട്ട ബന്ധം സ്ഥാപിച്ചു’

    പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി ആദ്യപരാതിക്കാരിയായ യുവതിയുടെ ഭർത്താവ്. രാഹുൽ കുടുംബജീവിതം നശിപ്പിച്ചുവെന്നും, തന്റെ അസാന്നിധ്യം മുതലെടുത്ത് ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും പരാതിയിൽപ്പറയുന്നു. രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവിന്റെ ആവശ്യം. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിച്ചു. ഞങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം. എന്നാൽ, പ്രശ്നം പരിഹരിക്കാനായിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും ഭർത്താവ് നൽകിയ പരാതിയിൽ ചോദിക്കുന്നു. മുൻപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, 36 കാരനായ മാങ്കൂട്ടത്തിൽ, താൻ രാഷ്ട്രീയക്കാരനായ കാലം മുതൽ മാധ്യമപ്രവർത്തകരുമായി ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും, അങ്ങനെ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞു എന്ന് പറഞ്ഞ സ്ത്രീയുമായി പരിചയത്തിലാവുകയും, കാലക്രമേണ അവരുടെ ബന്ധം കൂടുതൽ ശക്തമായി മാറുകയുമായിരുന്നു എന്ന് പറഞ്ഞിരുന്നു. വിവാഹിതയായിരിക്കെയാണ് ഇവർ മാങ്കൂട്ടത്തിലുമായി അടുപ്പത്തിലായത് എന്ന വാദത്തിന്…

    Read More »
  • വെനസ്വേല അമേരിക്ക ഭരിക്കും; യുഎസ് കടന്നാക്രമണത്തില്‍ വിശദീകരണവുമായി ട്രംപ്; ബന്ദിയാക്കിയ മഡൂറോയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; ചിത്രമെടുത്തത് അമേരിക്കന്‍ നാവിക സേനാ കപ്പലില്‍നിന്ന്; അമേരിക്കയില്‍ വിചാരണ നേരിടേണ്ടിവരുമെന്നും വിവരം

    ന്യൂയോര്‍ക്ക്: വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണത്തിൽ നയം വ്യക്തമാക്കി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്ക ഭരിക്കുമെന്നും ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനിടെ, അമേരിക്ക ബന്ധിയാക്കിയ വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് നാവികസേനാ കപ്പലിലുള്ള ചിത്രമാണ് പുറത്തുവിട്ടത്. കണ്ണുകെട്ടിയ നിലയിലുള്ള ചിത്രമാണ് പുറത്തുവട്ടത്. അമേരിക്ക ബന്ദിയാക്കിയ നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും  അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് വയക്തമാക്കി. അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു. മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അര്‍ദ്ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുന:സ്ഥാപിച്ചെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇനിയൊരു ആക്രമണം വേണ്ടിവരില്ലെന്നാണ് വിലയിരുത്തലെന്നും ട്രംപ് പറഞ്ഞു.ഓപ്പറേഷന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വിളിച്ചുചേര്‍ത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം, മഡൂറോയെ…

    Read More »
  • തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് മൂന്നുവര്‍ഷം തടവ്; കാര്‍ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; എംഎല്‍എ പദവിയില്‍ അയോഗ്യനാകും; ജ്യാമ്യവും സ്‌റ്റേയും ലഭിച്ചാലും സ്ഥാനം തെറിക്കും; സര്‍ക്കാരിനും തിരിച്ചടി

    തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ എംഎല്‍എ ആന്‍റണി രാജുവിനും കൂട്ടുപ്രതി കെ.എ.ജോസിനും മൂന്നു വര്‍ഷം തടവ്.  നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. വിധിയോടെ തിരുവനന്തപുരം എംഎല്‍എയായ ആന്‍റണി രാജു അയോഗ്യനാകും. നിലവില്‍ എംഎല്‍എയായിരിക്കാനോ  അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ  സാധിക്കില്ല. നിയമസഭാ സെക്രട്ടേറിയറ്റ് ഉടന്‍ വിജ്ഞാപനമിറക്കും. ജാമ്യം, സ്റ്റേ എന്നിവ ലഭിച്ചാലും അയോഗ്യത നിലനില്‍ക്കും. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സര്‍ക്കാരിനും ആന്‍റണി രാജുവിനും വിധി കനത്ത തിരിച്ചടിയായി. നെടുമങ്ങാട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ്  കോടതിയില്‍ നിന്നും പുറത്തിറങ്ങുന്നതിനിടെ ആന്റണി രാജുവിന്‍റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പൊലീസുമായുള്ള ഉന്തുംതള്ളിലും കെഎസ്‍യു പ്രവര്‍ത്തകന് പരുക്കേറ്റു. ആന്റണി രാജുവിനെതിരെ കോണ്‍ഗ്രസ് കനത്ത പ്രതിഷേധമാണ് നടത്തിയത്. കരിങ്കൊടിയും അടിവസ്ത്രവും ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനിടെയാണ് ആന്‍റണി രാജു പുറത്തേക്കിറങ്ങിയത്.  കാർ തടഞ്ഞതോടെ പൊലീസ് സുരക്ഷ ഒരുക്കി പുറത്തേക്ക് ഇറക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് കെഎസ്‍യു നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്‍റ് അഭിജിത്തിന് പരുക്കേറ്റത്. പ്രവര്‍ത്തകനെ പൊലീസ് നിലത്തിട്ട്…

    Read More »
  • മക്കള്‍ രാഷ്ട്രീയം സിപിഎമ്മിലേക്കും; നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസിനെ ഓര്‍മിപ്പിച്ച് ജനപിന്തുണ നേടാന്‍ നീക്കം; ജീവിച്ചിരുന്നപ്പോള്‍ ഉടക്കിലായിരുന്നെങ്കിലും വി.എസിനെ സിപിഎം ഇപ്പോള്‍ പരിഗണിക്കുന്നു; നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസിന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം; ആലപ്പുഴയിലോ മലമ്പുഴയിലോ നിര്‍ത്താന്‍ സാധ്യത; വി.എസ് ഇപ്പോഴും ജനമനസിലുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തല്‍

      തിരുവനന്തപുരം: മക്കള്‍ രാഷ്ട്രീയം പുതുമയല്ലാത്ത കേരളത്തില്‍ സിപിഎമ്മിലും മക്കള്‍ രാഷ്ട്രീയം സജീവമാകുന്നു. അന്തരിച്ച മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്താന്‍ സിപിഎം കൂലങ്കുഷമായി ആലോചിക്കുന്നത്. വി.എസ്.അച്യുതാനന്ദന് ഇപ്പോഴും കേരളത്തിന്റെ ജനമനസുകളില്‍ പ്രമുഖമായ സ്ഥാനമുണ്ടെന്നും അത് ഉപയോഗപ്പെടുത്തി അരുണ്‍കുമാറിനെ വിജയിപ്പിച്ചെടുക്കാമെന്നുമാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. വി.എസിന്റെ സ്വന്തം സ്ഥലമായ ആലപ്പുഴയിലെ കായംകുളത്തോ വി.എസ്.മത്സരിച്ചിരുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴയിലോ വി.എ.അരുണ്‍കുമാറിനെ നിര്‍ത്താനാണ് നീക്കം നടക്കുന്നത്. വി.എസ് ജീവിച്ചിരിപ്പില്ലെങ്കിലും വി.എസ്.ഫാക്്ടര്‍ കേരളത്തില്‍ ക്ലിക്കാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം നേതൃത്വം. വി.എസിന്റെ കുടുംബത്തിലെ ഒരംഗത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറക്കിയാല്‍ ഗുണം കിട്ടുമെന്നാണ് എല്‍ഡിഎഫിലും അഭിപ്രായം വന്നത്. ജീവിച്ചിരുന്ന കാലത്ത് പാര്‍ട്ടിക്കുള്ളില്‍ ചേരികളും വേര്‍തിരിവുകളുമുണ്ടാക്കിയെന്നാരോപിച്ച് സിപിഎം ഏറ്റവുമധികം ആക്രമിച്ചിരുന്ന നേതാക്കളില്‍ പ്രമുഖനായിരുന്നു വി.എസ്. വി.എസ്. – പിണറായി ഗ്രൂപ്പ് പലപ്പോഴും പരസ്യമായി വിഴുപ്പലക്കി തെരുവിലിറങ്ങിയിട്ടുണ്ട്. ആരോപണ പ്രത്യാരോപണങ്ങളുമായി എത്രയോ തവണ വിഎസും പിണറായിയും ഏറ്റുമുട്ടിയിട്ടുണ്ട്. കെ.കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കി സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍…

    Read More »
  • ഇന്ത്യന്‍ കയറ്റുമതി രംഗത്തെ താരമായി ബീഫ്; ബീഫ് കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്: വരുമാനം 34,177കോടി; ലോകത്തിലെ രണ്ടാമത്തെ വലിയ ബീഫ് കയറ്റുമതി രാജ്യം; മൊത്തം കയറ്റുമതിയുടെ സിംഹഭാഗവും സംഭാവന ചെയ്യുന്നത് യോഗിയുടെ യുപി

      ലക്‌നൗ: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആരെല്ലാം വാളെടുത്താലും ഇന്ത്യന്‍ കയറ്റുമതി രംഗത്തെ താരമായിരിക്കുകയാണ് ബീഫ്. ബീഫിനെ ചൊല്ലി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടയിലും ആഗോള ബീഫ് വിപണിയില്‍ ഇന്ത്യന്‍ ബീഫിന് ഡിമാന്റ് കുത്തനെ വര്‍ധിച്ചിരിക്കുന്നു. ബീഫ് കയറ്റുമതിയില്‍ ഇന്ത്യ വന്‍കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. ബീഫ് കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് കിട്ടിയ വരുമാനം എത്രയെന്നറിയാമോ 34,177 കോടി രൂപ. ആഗോള ബീഫ് വിപണിയില്‍ പരമ്പരാഗത കുത്തകരാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യ ഈ മുന്നേറ്റം നടത്തിയിരിക്കുന്നത്. നിലവില്‍ ലോകത്തെ രണ്ടാമത്തെ വലിയ ബീഫ് കയറ്റുമതി രാജ്യമായി ഇന്ത്യ മാറി. പ്രതിവര്‍ഷം 380 കോടി ഡോളറിന്റെ അതായത് ഏകദേശം 34,177 കോടി രൂപയാണ് ബീഫ് കയറ്റുമതിയിലൂടെ ഇന്ത്യ സ്വന്തമാക്കുന്നത്. രാജ്യത്തെ മൊത്തം ബീഫ് കയറ്റുമതിയുടെ സിംഹഭാഗവും സംഭാവന ചെയ്യുന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശാണ്. കയറ്റുമതിയുടെ 60 ശതമാനവും യുപിയില്‍ നിന്നാണ്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. തെക്കുകിഴക്കന്‍ ഏഷ്യയും മിഡില്‍…

    Read More »
  • ‘ഇതൊക്കെ ഒരു കാറാണോ’ എന്ന പരിഹാസം എവിടെ? ഇലക്ട്രിക് കാര്‍ വില്‍പനയില്‍ മസ്‌കിന്റെ ടെസ്ലയെ മറികടന്ന് ചൈനീസ് കമ്പനിയായ ബിവൈഡി; മസ്‌കിനു തിരിച്ചടിയായത് ട്രംപിന്റെ നീക്കങ്ങള്‍; ഭാവി ചൈനീസ് കമ്പനികളുടെ കൈയിലെന്നും വിദഗ്ധര്‍

    ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ടെസ്ലയെ മറികടന്നു ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായി ചൈനയുടെ ബിവൈഡി. ഒരിക്കല്‍ ‘ഇതൊക്കെയൊരു കാറാണോ’ എന്ന് ഇലോണ്‍ മസ്‌ക് പരിഹസിച്ച അതേ ബിെൈവഡി! അമേരിക്കന്‍ കമ്പനി കഴിഞ്ഞ വര്‍ഷാവസാനം ഡെലിവറികളില്‍ വന്‍ ഇടിവു റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലൊണു കണക്കുകളും പുറത്തുവന്നത്. 2025ല്‍ ബിവൈഡി 22.6 ലക്ഷം ഇലക്ട്രിക് കാറുകള്‍ വിറ്റഴിച്ചപ്പോള്‍ ടെസ്ലയ്ക്ക് ഇതു 16.3 ലക്ഷംസ മാത്രമാണ്. ഇലക്‌ട്രോണിക് കാറുകള്‍ക്കുള്ള സബ്‌സിഡി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചതാണ് വന്‍ തിരിച്ചടിക്കു കാരണമെന്നു വിലയിരുത്തുന്നു. ചൈനീസ് കമ്പനികളുടെ ഇലക്ട്രിക് കാര്‍ വ്യവസായത്തിലെ വന്‍ കുതിപ്പായി ഈ മാറ്റത്തെ വിലയിരുത്തുന്നു. ലോകമെമ്പാടും ഇലക്ട്രിക് കാറുകളിലേക്കുള്ള മാറ്റത്തില്‍ ചൈനീസ് കമ്പനികള്‍ ആധിപത്യം പുലര്‍ത്തുമെന്നും വിലയിരുത്തുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ചൈനീസ് കാര്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനയുണ്ടായി. ബിവൈഡി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെയ്ക്, ചെറി എന്നീ കമ്പനികളുടെ ഒമോഡ, ജെയ്കു എന്നീ മോഡലുകള്‍ തമ്മിലാണ് വന്‍ മത്സരം. കഴിഞ്ഞ…

    Read More »
Back to top button
error: