Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

സതീശനെതിരേ കടകംപള്ളിയുടെ കേസ്: കോടതിയില്‍ ഉരുണ്ടുകളിച്ച് അഭിഭാഷകന്‍; കടകംപള്ളിക്കു പങ്കുണ്ടെന്നു പറഞ്ഞിട്ടില്ലെന്ന് വാദം; കേസ് നീട്ടിക്കൊണ്ടു പോകാന്‍ നീക്കം; തെളിവു ഹാജരാക്കാതെ പറ്റില്ലെന്ന് കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ നീക്കം. കേസില്‍ കടകംപള്ളിയുടെ വാദം ജനുവരി അഞ്ചിനു പൂര്‍ത്തിയായി. എന്നാല്‍, എതിര്‍വാദം പറയേണ്ട വി.ഡി. സതീശന്റെ അഭിഭാഷന്‍ വാദം പറയാനോ തെളിവു ഹാജരാക്കാനോ തയാറായില്ല.

ജനുവരി 15 മുതല്‍ ഇന്നലെവരെ 12 പ്രാവശ്യം അഡീഷണല്‍ സബ് കോടതി വിചാരണയ്‌ക്കെടുത്തു. എന്നാല്‍, പ്രതിഭാഗം ഓരോ കാരണങ്ങള്‍ പറഞ്ഞു. തിങ്കളാഴ്ച വേറെ കോടതിയില്‍ കേസുണ്ടെന്ന് പറഞ്ഞാണ് കേസ് മാറ്റാന്‍ പ്രതിഭാഗം ആവശ്യപ്പെട്ടത്. ഇനി സമയം നീട്ടി തരാനാകില്ല എന്ന് കര്‍ശന നിര്‍ദേശം നല്‍കിയ കോടതി കേസ് ബുധനാഴ്ചയിലേക്ക് മാറ്റി.

Signature-ad

കോടതി വിധി തിരിച്ചടിയാകുമോയെന്ന് ഭയന്ന് തെരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടിക്കൊണ്ടുപോകാനാണു ശ്രമമെന്നാണു കടകംപള്ളി വിഭാഗത്തിന്റെ വാദം.

ശബരിമല സ്വര്‍ണ മോഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളി യിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കോടതിയില്‍ കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇനിയും എന്തെ ങ്കിലും രേഖ ഹാജരാക്കാന്‍ വി.ഡി. സതീശന് കഴിഞ്ഞിട്ടില്ല.

‘സ്വര്‍ണമോഷണക്കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടെന്നും ഏത് കോടീശ്വരനാണ് സ്വര്‍ണപ്പാളികള്‍ വിറ്റതെന്ന് മൂന്നു കടകംപള്ളിക്ക് അറിയാം’ എന്നുമാണ് വി.ഡി. സതീശന്‍ പറഞ്ഞത്. ഇതിനെതിരെയാണ് കടകംപള്ളി സുരേന്ദ്രന്‍ 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് കൊടുത്തത്. സ്വര്‍ണപ്പാളികള്‍ കടകംപള്ളി മറിച്ചുവിറ്റെന്നോ അതില്‍ അദ്ദേഹത്തിനു പങ്കുണ്ടെന്നോ പറഞ്ഞിട്ടില്ലെന്ന് സതീശന്റ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

‘കടകംപള്ളി സുരേന്ദ്രന് സ്വര്‍ണക്കൊള്ള യില്‍ വ്യക്തമായ പങ്കുണ്ട്. ദ്വാരപാലക ശില്‍പ്പം വിറ്റത് ഏത് കോടീശ്വരനാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കണം. കോടതിയില്‍ കേസ് നടക്കുമ്പോള്‍ തെളിവു നല്‍കും’- എന്നായിരുന്നു സതീശന്‍ പറഞ്ഞത്.

 

#KeralaPolitics, #VDSatheesan, #KadakampallySurendran, #DefamationCase, #Thiruvananthapuram, #LDFvsUDF, #SabarimalaIssue, #CourtNews, #KeralaAssembly, #PoliticalNews, #MalayalamNews, #LegalBattle, #VDSatheesanVsKadakampally #KeralaNews, #VDSatheesan, #KadakampallySurendran, #DefamationSuit, #KeralaHighCourt, #PoliticalControversy, #SabarimalaGoldTheftCase, #UDFKerala, #CPIMKerala, #BreakingNewsKerala, #LegalUpdates, #KeralaElections2026

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: