Newsthen Special
-
സ്റ്റെതസ്കോപ്പും സൂചിയും വാങ്ങാൻ പണമില്ല, ‘കേരള മോഡൽ’ വെറും പ്രഹസനമോ? പ്രശ്നം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രമോ?
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ സർക്കാർ ഏറ്റവും അഭിമാനത്തോടെ അവതരിപ്പിച്ച നേട്ടങ്ങളിലൊന്നാണ് ആരോഗ്യമേഖലയിലെ വളർച്ച. നിപ പ്രതിരോധവും കോവിഡ് പ്രതിരോധവുമൊക്കെ ആയതോടെ കേരളത്തിലെ ആരോഗ്യവകുപ്പ് രാജ്യത്തിനല്ല ലോകത്തിനാകെ മാതൃകയാണെന്നാണെന്ന രീതിയിലായിരുന്നു കാര്യങ്ങളുടെ പോക്ക്. മാത്രമല്ല ഒന്നാം ആരോഗ്യമന്ത്രിയെ മഗ്‌സസെ പുരസ്‌കാരത്തിന് പരിഗണിച്ചപ്പോൾ രണ്ടാം ആരോഗ്യമന്ത്രിയെ വിക്ടോറിയൻ പാർലമെൻറ് പോലും ആദരിച്ച കാഴ്ച്ചയും പിന്നീട് കാണാനായി. ഇങ്ങനെയെല്ലാക്കാരങ്ങൾ കൊണ്ടും കേരളത്തിലെ ആരോഗ്യ മേഖല ഔന്നത്യത്തിൽ നിൽക്കുന്ന ആരോഗ്യ വകുപ്പിൻ്റെ തലയിലേക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവിയുടെ ആരോപണം ഇടിത്തീപോലെ വന്നു പതിച്ചത്. അതോടെ ലോകസമാധാനത്തിന് രണ്ടു കോടി മാറ്റി വയ്ക്കുന്ന സർക്കാരിന് സ്റ്റെതസ്കോപ്പും സൂചിയും പോലും വാങ്ങാൻ അത്താഴപ്പട്ടിണിക്കാരനെ ഞെക്കിപ്പിഴിയണമെന്ന സത്യം പുറത്തുവന്നു. എല്ലാം സിസ്റ്റത്തിൻ്റെ പ്രശ്നമാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രി പക്ഷേ ഈ സിസ്റ്റത്തെ നയിക്കുന്നത് താനാണെന്ന് മിണ്ടിയില്ല. അപ്പോൾ സത്യത്തിൽ കേരള മോഡൽ ആരോഗ്യരംഗത്തിന്റെ യഥാർത്ഥ ചിത്രം എന്താണ്…നമുക്ക് പരിശോധിക്കാം!! ഒരുകാലത്ത് അഖിലേന്ത്യാ…
Read More » -
സണ്ണിജോസഫിൻ്റെ പുതിയ തന്ത്രം, കളിമാറ്റി പിടിച്ച് യുഡിഎഫ്; എൽഡിഎഫ് ഇത്തവണ വെള്ളം കുടിക്കും!! മൂന്നാം പിണറായി സർക്കാർ എന്നത് വെറും സ്വപ്നം, നിലമ്പൂരിൽ കണ്ടത് സാമ്പിൾ, വെടിക്കെട്ട് വരുന്നതേയുള്ളു…
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭരണപക്ഷം അംഗീകരിച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അതി ശക്തമാണ് എന്നത് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലൂടെ വ്യക്തമാണ്. കേരളീയർ ഇപ്പോൾ ഒരേ സ്വരത്തിൽ ആഗ്രഹിക്കുന്നത് യുഡിഎഫ് ഭരണത്തിൽ തിരിച്ചു വരുന്നതിനെ കുറിച്ചാണ്… അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടായിസവും കടം എടുത്ത് മുടിയലും എല്ലാം കൊണ്ടും മലയാളികൾ പിണറായി ഭരണത്തെ മടുത്തു എന്നുതന്നെ പറയാം.. അതു കൊണ്ടു തന്നെ കിറുകൃത്യമായ നിലപാടുകളെടുത്തും അണിയറയിൽ തന്ത്രങ്ങളൊരുക്കിയും സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ പ്രചാരണം കൊഴുപ്പിച്ചും പ്രതിപക്ഷം വമ്പൻ നീക്കങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. തൃക്കാക്കരയിലായിരുന്നു തുടക്കം. പിന്നെ പുതുപ്പള്ളി. അതിന് ശേഷം പാലക്കാട് ഉപതിരഞ്ഞെടുപ്പുകളൊക്കെയും കൈയിലൊതുക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. ചേലക്കരയിൽ പരാജയപ്പെട്ടെങ്കിലും ജയിച്ച മൂന്ന് സീറ്റും ഐക്യജനാധിപത്യ മുന്നണിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു എന്നത് ശരി തന്നെ. തുടർച്ചയായി രണ്ടാം തവണയും ഭരണത്തിലിരിക്കുന്ന ഇടതുപക്ഷത്തെ മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തുന്നതാണ് പ്രധാനം. ഉപതിരഞ്ഞെടുപ്പുകളിൽ സർക്കാരിന്റെ സർവ സ്വാധീനവും ഉപയോഗിക്കാനാകുമെന്നതും പ്രചാരണത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ കേന്ദ്രീകരിക്കുന്നുവെന്നതും രാഷ്ട്രീയമായി…
Read More » -
ഒന്നേകാല്‍ ലക്ഷത്തില്‍ നില്‍ക്കില്ല; മുന്‍ ഭാര്യക്കും മകള്‍ക്കുമായി പ്രതിമാസം നാലു ലക്ഷം വീതം നല്‍കണം; ഇന്ത്യന്‍ പേസര്‍ ഷമിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി; ഗാര്‍ഹിക, സ്ത്രീ പീഡനങ്ങള്‍ക്കു പുറമേ വാതുവയ്പും ഉണ്ടെന്ന് കോടതിയില്‍ ഹസിന്‍ ജഹാന്‍
കൊല്‍ക്കത്ത: മുന്‍ ഭാര്യയ്ക്കും മകള്‍ക്കും ചെലവിനായി പ്രതിമാസം നാലുലക്ഷം രൂപ വീതം നല്‍കാന്‍ മുഹമ്മദ് ഷമിയോട് കല്‍ക്കട്ട ഹൈക്കോടതി. പ്രതിമാസം അര ലക്ഷം ജീവനാംശവും 80,000 രൂപ മകള്‍ക്കായും നല്‍കാനുത്തരവിട്ട ജില്ലാ കോടതി വിധിക്കെതിരെ ഹസിന്‍് ജഹാന്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി. ഹസിന്‍ ജഹാന്റെ ചെലവിനായി മാസം ഒന്നര ലക്ഷവും മകള്‍ക്കായി മാസം രണ്ടര ലക്ഷവും ഷമി നല്‍കണമെന്നും അവരുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ അത് അത്യാവശ്യമാണെന്നും ജസ്റ്റിസ് അജോയ് കുമാര്‍ മുഖര്‍ജിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ തുകയ്ക്ക് പുറമെ മകളുടെ വിദ്യാഭ്യാസമുള്‍പ്പടെയുള്ള മറ്റാവശ്യങ്ങള്‍ക്കായി പണം നല്‍കുന്നതില്‍ ഷമിക്ക് തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. View this post on Instagram A post shared by Haseen Jahan (@hasinjahanofficial) 2018 മാര്‍ച്ചിലാണ് ഷമി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ഹസിന്‍ ജാദവ്പുര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഷമിയുടെ കുടുംബവും തന്നെ ഉപദ്രവിക്കുന്നതായി അവര്‍ പരാതിയില്‍…
Read More » -
കച്ചവടം പൂട്ടിച്ചു ദക്ഷിണാഫ്രിക്കയിലേക്ക് കെട്ടുകെട്ടിക്കും; പോര് കടുത്തതോടെ ഇലോണ്‍ മസ്‌കിനെതിരേ ട്രംപ്; മസ്‌കിന്റെ പൗരത്വം പരിശോധിക്കണമെന്നും അനധികൃത കുടിയേറ്റക്കാരനാണെങ്കില്‍ തിരിച്ച് അയയ്ക്കുമെന്നു ട്രംപ് അനുകൂലിയും; സ്‌പേസ് എക്സ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആഹ്വാനം
ന്യൂയോര്‍ക്ക്: വിമര്‍ശനങ്ങള്‍ കടുപ്പിച്ചതോടെ ശതകോടീശ്വരനും മുന്‍ ആത്മമിത്രവുമായ ഇലോണ്‍ മസ്കിനെ കെട്ടുകെട്ടിക്കുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് മടക്കി അയയ്ക്കുന്നതിനെ കുറിച്ച് താന്‍ സജീവമായി ആലോചിക്കുകയാണെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മസ്കിന്‍റെ പൗരത്വം സംബന്ധിച്ച് വിശദമായി പരിശോധന നടത്തണമെന്നും അനധികൃത കുടിയേറ്റക്കാരനാണെന്നും എത്രയും വേഗത്തില്‍ നാടുകടത്തണമെന്നും കടുത്ത ട്രംപ് അനുകൂലിയായ സ്റ്റീവ് ബാനനും ആവശ്യമുന്നയിച്ചിരുന്നു. മസ്കിനെ നാടുകടത്തുന്നതിന് പുറമെ സ്പേസ് എക്സ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബാനന്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കെതിരെ ട്രംപ് എടുത്ത തീരുമാനങ്ങള്‍ മസ്കിനെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തെറ്റിയത്. സ്വരച്ചേര്‍ച്ച ഇല്ലായ്മ പരസ്യമായതിന് പിന്നാലെ ട്രംപ് സര്‍ക്കാരില്‍ നിന്നും മസ്ക് പിന്‍വലിയുകയും ചെയ്തു. ‘മസ്ക് കടപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് പോകേണ്ടി വരു’മെന്നായിരുന്നു ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. ചരിത്രത്തില്‍ ഒരു മനുഷ്യനും കിട്ടാത്തത്ര ആനുകൂല്യങ്ങള്‍ ലഭിച്ച മനുഷ്യനാണ് മസ്കെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസ് സര്‍ക്കാര്‍ നല്‍കി വന്ന കരാറുകളും ഇളവുകളും ഇല്ലെങ്കില്‍ മസ്കിന്‍റെ…
Read More » -
കേന്ദ്രമന്ത്രി അഭിനയിക്കുന്ന ചിത്രത്തിനും രക്ഷയില്ലാത്ത കാലം; പേരുപോലും എന്തിടണമെന്ന അവകാശം മറ്റുള്ളവരിലേക്കു പോകുന്നു; കേരളം സാംസ്‌കാരിക ബദല്‍ ഉയര്‍ത്തുമെന്നും സജി ചെറിയാന്‍
തൃശൂര്‍: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ എതിര്‍ത്തു തോല്‍പിക്കണമെന്നും സാംസ്‌കാരിക മേഖലയില്‍ കേരളത്തെ ബദലായി ഉയര്‍ത്തിക്കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാന്‍. നവീകരണം പൂര്‍ത്തിയാക്കിയ കൈരളി- ശ്രീ തിയേറ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിനിമ മേഖലയെ വളര്‍ത്താനും പുതിയ തലമുറയ്ക്കു പ്രോത്സാഹനം നല്‍കാനും നയം രൂപീകരിക്കാനും സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സിനിമ കോണ്‍ക്ലേവ് ഓഗസ്റ്റില്‍ തിരുവനന്തപുരത്തു നടത്തും. ഭാവി സിനിമ മേഖല വ്യവസായമെന്ന നിലയില്‍ വന്‍ തൊഴില്‍ സാധ്യതയുള്ളതാണ്. അതിനുതകുന്ന നിലയില്‍ സിനിമ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തും. എല്ലാവരെയും ഉള്‍പ്പെടുത്തി സിനിമ നയം രൂപപ്പെടുത്തി നിയമനിര്‍മാണത്തിലേക്കു കടക്കും. സ്ത്രീകള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള ഉറപ്പു നല്‍കേണ്ടതുണ്ട്. കോണ്‍ക്ലേവില്‍ ഹേമ കമ്മിറ്റി നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യും. ഇതിനു തുടര്‍ച്ചയായി കൊച്ചിയില്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നടത്തും. -പീസ് ആന്‍ഡ് ഹാര്‍മണി- എന്നതാണു സന്ദേശം. യുദ്ധങ്ങള്‍ക്കെതിരായ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരും. ഇതിനുതകുന്ന പാനല്‍ ചര്‍ച്ചകളുണ്ടാകും. ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ ഉയര്‍ന്നു. പേരുപോലും എന്തിടണമെന്ന അവകാശം…
Read More » -
ഖമേനി എവിടെ? ഇസ്രയേല്‍ വധിച്ച സൈനികരുടെ സംസ്‌കാര ചടങ്ങിലെ മുഖ്യ പുരോഹിതനാകേണ്ടയാള്‍; അസാന്നിധ്യത്തിന് കൃത്യമായ മറുപടിയില്ലാതെ ഉന്നത ഉദ്യോഗസ്ഥര്‍; പുറത്തുവരുന്നതെല്ലാം റെക്കോഡ് ചെയ്ത സന്ദേശങ്ങള്‍; സൈന്യവും രാഷ്ട്രീയക്കാരും മുന്നണി ഉണ്ടാക്കുന്ന തിരക്കില്‍; അശൂറയില്‍ പുറത്തു വന്നില്ലെങ്കില്‍ അത് ദുസൂചന?
ടെഹറാന്‍: ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക ജനറല്‍മാരുടെ സംസ്‌കാരച്ചടങ്ങുകളില്‍നിന്ന് വിട്ടുനിന്ന് ഇറാനിയന്‍ പരമോന്നത നേതാവ്. ഇറാനിയന്‍ മിലിട്ടറി കമാന്‍ഡര്‍മാര്‍ അടക്കം 60 പേരുടെ സംസ്‌കാരച്ചടങ്ങുകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തപ്പോഴാണ് ഖമേനി വിട്ടുനിന്നത്. യുദ്ധങ്ങളില്‍ കൊല്ലപ്പെട്ട സൈനികരുടെയും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കമാന്‍ഡര്‍മാരുടെയും സംസ്‌കാര ചടങ്ങുകളില്‍ അടുത്തകാലംവരെ പങ്കെടുത്തപ്പോഴാണ് ഖമേനിയുടെ അസാന്നിധ്യമെന്നതും ശ്രദ്ധേയമാണ്. യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇറാനിലെ ഏറ്റവും ആഴത്തിലുള്ള സുരക്ഷിത ബങ്കറിലേക്കു മാറിയ ഖമേനി, വെടിനിര്‍ത്തലിനു ശേഷമാണ് ടിവിയില്‍ പ്രത്യക്ഷപ്പെട്ടത്. മൂന്നു പ്രീ-റെക്കോഡഡ് വീഡിയോകളാണ് പുറത്തുവന്നത്. അദ്ദേഹത്തിന്റെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ ചിത്രങ്ങളും ലഭ്യമല്ല. ഇസ്രയേലിന്റെ ഭാഗത്തുനിന്ന് വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്തതെന്നും വിദഗ്ധര്‍ പറഞ്ഞു. ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറാനിയന്‍ ടെലിവിഷന്‍ ചാനലുകളിലേക്കും ഖമേനി എവിടെയെന്നു ചൂണ്ടിക്കാട്ടി നിരവധി അന്വേഷണങ്ങള്‍ എത്തിയെന്നാണു ന്യൂയോര്‍ട്ട് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഖമേനിയുടെ ആര്‍കൈവ്‌സ് ഓഫീസിലേക്കും നിരവധിപ്പേര്‍ ഈ ആവശ്യവുമായി സന്ദേശങ്ങള്‍ അയച്ചെങ്കിലും സ്ഥാപനത്തിന്റെ മേധാവി മെഹ്ദി ഫസേലി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല.…
Read More » -
‘ആണ്‍കുട്ടികള്‍ ബാറ്റുമായി ക്രിക്കറ്റിനു പോകുമ്പോള്‍ ക്ലാസ് മുറിയില്‍ അടച്ചിട്ടവരുടെ കൂട്ടത്തിലായിരുന്നു ഞാന്‍; എന്റെ അവസ്ഥ പെണ്‍കുട്ടികള്‍ക്ക് വരരുത്’; സൂംബയ്‌ക്കെതിരേ മതവാദികള്‍ അഴിഞ്ഞാടുമ്പോള്‍ താലിബാന്‍ വെടിവച്ച മലാല സ്ത്രീകള്‍ക്കു സ്‌പോര്‍ട്‌സില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ രംഗത്ത്
ന്യൂയോര്‍ക്ക്: കുട്ടികളുടെ മാനസികോല്ലാസത്തിനു വേണ്ടി ഏവരുടെയും പിന്തുണയോടെ കൊണ്ടുവന്ന നൃത്ത രൂപത്തിനെതിരേ മുസ്ലിം മത സാമുദായിക-വിദ്യാര്‍ഥി സംഘടനള്‍ എതിര്‍പ്പുമായി വരുമ്പോള്‍ കായിക മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ താലിബാന്റെ താലിബാന്റെ തോക്കിനെ അതിജീവിച്ച നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്‌സായി. അത്്‌ലീറ്റിന്റെ റോളിലല്ല നിക്ഷേപകയായാണ് മലാലയുടെ വരവ്. സ്‌കൂളില്‍ സഹപാഠികളായ ആണ്‍കുട്ടികള്‍ ഒഴിവുസമയത്ത് ക്രിക്കറ്റ് ബാറ്റുമെടുത്ത് ഗ്രൗണ്ടിലേക്ക് പോകുമ്പോള്‍ ക്ലാസ്മുറികളില്‍ തന്നെയിരുന്നിരുന്ന പെണ്‍കുട്ടികളുടെ കൂട്ടത്തിലായിരുന്ന താനുമെന്ന ഓര്‍മ പങ്കുവച്ചുകൊണ്ടാണ് കായികരംഗത്തേക്കുള്ള വരവ് മലാല പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ബാറ്റുമായി കളത്തിലിറങ്ങണമെന്ന മോഹം നടക്കാതെ പോയെങ്കിലും മറ്റ് പെണ്‍കുട്ടികള്‍ക്ക് സമാന അവസ്ഥ വരാതിരിക്കാനാണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നതെന്ന് മലാല. റിസസ് എന്ന പേരില്‍ ലണ്ടനില്‍ തുടങ്ങിയ പദ്ധതിയുടെ ലക്ഷ്യം വനിത കായികരംഗത്ത് കൂടുതല്‍ നിക്ഷേപങ്ങളും ഫ്രഫഷണല്‍ താരങ്ങളാകാന്‍ അവസരങ്ങളും ഒരുക്കുകയാണ്. ടെന്നിസ് ഇതിഹാസം ബില്ലി ജീന്‍ കിങ്ങ് ഉപദേശകയായി റിസസിനൊപ്പമുണ്ടാകും. അമേരിക്കന്‍ വനിതാ സോക്കര്‍ ലീഗിലും വനിതാ ബാസ്‌ക്കറ്റ് ബോള്‍ ലീഗിലേക്കുമായിരിക്കും മലാലയുടെ റിസസിന്റെ…
Read More » -
ക്ഷണിച്ചു വരുത്തി അടിവാങ്ങി! ഇറാനെ വീഴ്ത്തിയ ചാര സുന്ദരി; കാതറിന്‍ പെരസ് ഖമേനിയുടെ വെബ്‌സൈറ്റിലെ എഴുത്തുകാരി; ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച് അടുക്കള രഹസ്യംവരെ ചോര്‍ത്തി; നീക്കങ്ങളെല്ലാം കിറുകൃത്യം; കടുത്ത ഇറാന്‍ വിരോധി ആക്കിയത് യെമനിലെ താമസം
ടെഹ്‌റാന്‍: ഇറാന്റെ സൈനിക- ആണവ മേഖലകളില്‍ കാര്യമായ പ്രഹരമേല്‍പ്പിച്ച ഓപ്പറേഷന്‍ റൈസിംഗ് ലയണിനു (Operation Rising Lion) പിന്നിലെ ചാര വനിതയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക കാതറിന്‍ പെരസ് ഷക്ദം (Catherine Perez Shakdarm) ആണ് മൊസാദിന്റെ ഏജന്റായി പ്രവര്‍ത്തിച്ചത്. അതിനായി അവര്‍ മതംമാറി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടെ വെബ്‌സൈറ്റില്‍ ബ്ലോഗറുമായി. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ നീക്കങ്ങള്‍ നിഗൂഢവും അതീവരഹസ്യവുമാണ്. ഇറാന്റെ ആണവകേന്ദ്രങ്ങളെയും ആണവ ശാസ്ത്രജ്ഞരെയും കമാന്‍ഡര്‍മാരെയും വകവരുത്താന്‍ ഇറാനില്‍ നുഴഞ്ഞുകയറി മൊസാദിന് വിവരങ്ങള്‍ നല്‍കിയത് ഫ്രഞ്ചുകാരിയായ മാധ്യമപ്രവര്‍ത്തക കാതറിന്‍ പെരസ് ഷക്ദം ആണ്. പശ്ചിമേഷ്യന്‍ , ഇസ്ലാമിക കാര്യങ്ങള്‍ വൈദഗ്ധ്യമുള്ള പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടറാണ് കാതറിന്‍. ഫ്രാന്‍സിലെ ജൂത കുടുംബത്തില്‍ ജനിച്ച കാതറിന്‍ സൈക്കോളജിയില്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. ALSO READ ‘വര്‍ഷങ്ങളായി ഇറാന്‍ മൊസാദിന്റെ കളിക്കളം’; ഭരണസംവിധാനം മുതല്‍ ആണവ കേന്ദ്രങ്ങളില്‍വരെ ഇസ്രയേല്‍ ചാര സംഘടനയുടെ നുഴഞ്ഞുകയറ്റം; 55,000 പേജുള്ള…
Read More »

