Newsthen Special

  • ഷൈന്‍ ടീച്ചറുടെ പരാതിയില്‍ മിന്നല്‍ വേഗം; ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ ഭാര്യയുടെ പരാതിയില്‍ മെല്ലെപ്പോക്ക്; സൈബര്‍ ആക്രമണ പരാതികളില്‍ പോലീസ് ഇരട്ടത്താപ്പ്; നടപടികള്‍ മൊഴിയെടുപ്പില്‍ അവസാനിച്ചു

    കൊച്ചി: കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ പരാതിയില്‍ നൊടിയിടയില്‍ കേസെടുത്ത പോലീസിന് സമാന പരാതിയില്‍ ആവേശമില്ല. ഷൈനിന്റെ പരാതിയില്‍ ഒന്നാം പ്രതി ഗോപാലകൃഷ്ണനെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഗോപാലകൃഷ്ണന്റെ ഭാര്യ സമാന സ്വഭാവത്തിലുള്ള പരാതി നല്‍കിയതാണ് പോലീസ് അവഗണിച്ചത്. പരാതി ലഭിച്ച് രണ്ടാം ദിവസം മൊഴിയെടുത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ അപവാദ പ്രചരണത്തിലും, സൈബര്‍ ആക്രമണത്തിലും പരാതി ലഭിച്ച തൊട്ടടുത്ത ദിവസമാണ് പൊലീസ് കേസെടുത്തത്. ഇതിനിടെ ഷൈനിന്റെ പറവൂരിലെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഷൈനിന്റെ മറ്റൊരു പരാതിയില്‍ കേസെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് കെ.എം. ഷാജഹാനെ തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതേ ശുഷ്‌കാന്തി സമാനമായ മറ്റൊരു പരാതിയില്‍ പൊലീസ് കാണിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഷൈനിന്റെ പരാതിയിലെടുത്ത ആദ്യ കേസിലെ ഒന്നാംപ്രതി ഗോപാലകൃഷ്ണന്റെ ഭാര്യ ഷെര്‍ലിയാണ് ആ പരാതിക്കാരി. മൂന്ന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ ഷെര്‍ലി പരാതി നല്‍കിയത് സെപ്റ്റംബര്‍ 21ന്. ഭിന്നശേഷിക്കാരിയായ തന്നെയും ബന്ധുക്കളെയും മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു പരാതി. സെപ്റ്റംബര്‍…

    Read More »
  • ബന്ദികളെ വിട്ടയയ്ക്കാന്‍ സമ്മതിച്ച് ഹമാസ്; ഇസ്രയേല്‍ ബോംബാക്രമണം ഉടന്‍ നിര്‍ത്താന്‍ നിര്‍ദേശിച്ച് ട്രംപ്; ആയുധംവച്ചു കീഴടങ്ങാനുള്ള നിര്‍ദേശത്തോട് വിയോജിച്ച് ഹമാസ്‌

    വാഷിങ്ടണ്‍: രണ്ടുവര്‍ഷം പിന്നിടുന്ന ഗാസായുദ്ധം തീര്‍ക്കുക ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതിയുടെ ഭാഗമായി ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് സമ്മതിച്ച് ഹമാസ്. പിന്നാലെ ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. ‘ഹമാസ് ഇപ്പോള്‍ പുറത്തിറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍, ശാശ്വതമായ ഒരു സമാധാനത്തിന് അവര്‍ തയ്യാറാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബന്ദികളെ സുരക്ഷിതമായും വേഗത്തിലും പുറത്തെത്തിക്കുന്നതിനായി ഇസ്രയേല്‍ ഗാസയിലെ ബോംബാക്രമണം ഉടന്‍ നിര്‍ത്തണം.’ ട്രംപ് ദ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. താന്‍ മുന്നോട്ടുവെച്ച 20 ഇന സമാധാനപദ്ധതി അമേരിക്കന്‍ സമയം ഞായറാഴ്ച വൈകീട്ട് ആറിനുമുന്‍പ് അംഗീകരിക്കണമെന്ന് ഹമാസിന് ട്രംപിന് അന്ത്യശാസനം നല്‍കിയിരുന്നു. അതേസമയം, ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചിട്ടുണ്ടെങ്കിലും യുഎസ് സമാധാന പദ്ധതിയില്‍ പറഞ്ഞിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘കൈമാറ്റത്തിനുള്ള വ്യവസ്ഥകള്‍ പാലിക്കപ്പെട്ടാല്‍, പ്രസിഡന്റ് ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ അടങ്ങിയിരിക്കുന്ന കൈമാറ്റ ഫോര്‍മുല അനുസരിച്ച്, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രയേലി തടവുകാരെയും…

    Read More »
  • കുടുംബ വഴക്ക്: രണ്ടാംഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു; മൃതദേഹം കൊക്കയില്‍ തള്ളി; ‘ഭാര്യയുടെ മുന്നിലൂടെ വിദേശ വനിതകളെ വീട്ടിലെത്തിച്ചു, താഴെയും മുകളിലുമായി താമസം, വിയറ്റ്‌നാമിലെ സ്ത്രീ ജെസിയോട് എല്ലാം വെളിപ്പെടുത്തി’

    തൊടുപുഴ: കുടുംബവഴക്കിനെ തുടർന്ന് രണ്ടാംഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. മൃതദേഹം കൊക്കയിൽ തള്ളി. കോട്ടയം കാണക്കാരി കപ്പടക്കുന്നേൽ ജെസി(50)യുടെ മൃതദേഹമാണ് 60 കിലോമീറ്റർ അകലെ ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയിൽ കണ്ടെത്തിയത്. ഭർത്താവ് സാം കെ. ജോർജിനെ (59) പോലീസ് കസ്റ്റഡിയിലെടുത്തു. കാണക്കാരിയിൽനിന്ന് കാറിലാണ് ഇയാൾ മൃതദേഹം ചെപ്പുകുളത്ത് എത്തിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സാമിന്റെ ആദ്യഭാര്യ ഉപേക്ഷിച്ചുപോയശേഷം 1994-ലാണ് ജെസിയെ വിവാഹം ചെയ്തത്. എന്നാൽ വഴക്കിനെ തുടർന്ന് 15 വർഷമായി കാണക്കാരി രത്‌നഗിരിപ്പള്ളിക്ക് സമീപമുള്ള വീട്ടിൽ രണ്ട് നിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. ഈ വീട്ടിൽ സമാധാനപരമായി താമസിക്കാൻ നൽകിയ കേസിൽ ജെസിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി 2018-ൽ പാല അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. സാമിന് ഇതേ വീട്ടിൽതന്നെ താമസിക്കാൻ ജെസി അനുവാദം നൽകി. വീട്ടിൽ കയറാതെ പുറത്തുനിന്ന് സ്റ്റെയർക്കെയ്സ് പണിതാണ് സാമിന് രണ്ടാംനിലയിൽ താമസസൗകര്യമൊരുക്കിയത്. സാം വിദേശവനിതകൾ ഉൾപ്പെടെയുള്ളവരുമായി പരസ്യബന്ധം പുലർത്തിയിരുന്നത് ജെസി ചോദ്യംചെയ്തിരുന്നു. ആറുമാസമായി എംജി…

    Read More »
  • ‘ആർഎസ്എസ് മാപ്പ് എഴുതി കൊടുത്തത് ബ്രിട്ടീഷുകാർക്കാണ്, അതുകൊണ്ട് തന്നെ ബ്രിട്ടീഷ് തപാൽ സ്റ്റാമ്പ് ആയിരുന്നു ആർഎസ്എസ് വേണ്ടി പുറത്തിറക്കേണ്ടത്…ആർഎസ്എസിനെ മഹത്വവത്കരിക്കുമ്പോൾ 1948ൽ സർദാർ പട്ടേൽ ഡോ. ശ്യാമപ്രസാദ് മുഖർജിക്ക് എഴുതിയതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് അറിയാമോ’?

    ആർഎസ്എസിന്റെ നൂറാം വാർഷികം പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും കൊണ്ടാടുമ്പോൾ ആർഎസ്എസിനെ പൊതുമധ്യത്തിൽ തുറന്നു കാട്ടുകയാണ് കോൺഗ്രസ്. ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ സർക്കാരിനും രാജ്യത്തിനും ഭീഷണിയാണ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ കത്ത് പുറത്തുവിട്ടുകൊണ്ടാണ് കോൺഗ്രസ് ആർഎസ്എസിനെ പറ്റി സംസാരിച്ചത്. ആർഎസ്എസിന്റെ നൂറാം സ്ഥാപനത്തിൽ അവരുടെ ആസ്ഥാനത്തേക്ക് ഇന്ത്യൻ ഭരണഘടന ഉയർത്തി കോൺഗ്രസ് മാർച്ച് നടത്തുകയും ഉണ്ടായി. ആർഎസ്എസ് ഈ രാജ്യത്തിന് എല്ലാകാലത്തും ഭീഷണിയാണ് പൊതുജനത്തെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയായിരുന്നു ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്. പ്രധാനമന്ത്രി ഇന്ന് രാവിലെ ആർഎസ്എസിനെ കുറിച്ച് ഒരുപാട് സംസാരിച്ചു. 1948 ജൂലൈ 18ന് സർദാർ പട്ടേൽ ഡോക്ടർ ശ്യാമപ്രസാദ് മുഖർജിക്ക് എഴുതിയതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് അറിയാമോ എന്ന ചോദ്യത്തോടെ ആയിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എം പി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ സർദാർ പട്ടിയിൽ എഴുതിയ കത്ത് പങ്കുവെച്ചത്. ഗാന്ധി വധവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ തന്നെ…

    Read More »
  • സ്വര്‍ണ പണയ വായ്പയില്‍ പിടി മുറുക്കി റിസര്‍വ് ബാങ്ക്; പലിശയടച്ച് പുതുക്കാമെന്ന് മോഹം നടക്കില്ല; വായ്പാ തിരിച്ചടവില്‍ അച്ചടക്കം കൊണ്ടുവരിക ലക്ഷ്യം; അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍

    മുംബൈ: സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി റിസര്‍വ് ബാങ്ക്. പണയ വായ്പയിൽ നിയന്ത്രണം കൊണ്ടുവരുന്ന നിരവധി വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് പുതുക്കിയത്. ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകു, സുതാര്യത ഉറപ്പ് വരുത്തുക, തിരിച്ചടവിൽ അച്ചടക്കം പാലിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്കരണം നടപ്പാക്കുന്നത്. രണ്ട് ഘട്ടമായാണ് പരിഷ്കരണം. ഒന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്നു. രണ്ടാംഘട്ടം 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാക്കും. പണയ വായ്പയിന്മേൽ പലിശയടച്ച് പണയം പുതുക്കാനുള്ള സൗകര്യം നിർത്തലാക്കുന്നതാണ് പ്രധാന മാറ്റം. 2026 ഏപ്രിൽ ഒന്നുമുതൽ ഈ പരിഷ്കാരം നടപ്പാകും. വായ്പാ തിരിച്ചടിവില്‍ അച്ചടക്കം കൊണ്ടുവരികയാണ് ലക്ഷ്യം. ബുള്ളറ്റ് തിരിച്ചടവ് വ്യവസ്ഥയും ആർബിഐ കര്‍ശനമാക്കി. മുതലും പലിശയും സഹിതം 12 മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കണം. വായ്പ അടച്ചുതീര്‍ത്താല്‍ പണയ സ്വര്‍ണം ഉടനെ തിരികെ നല്‍കാനും വീഴ്ചവരുത്തിയാല്‍ പിഴ ഈടാക്കാനും വ്യവസ്ഥ ചെയ്യുന്നു. വായ്പാ കരാര്‍, മൂല്യനിര്‍ണയം, ലേല നടപടികള്‍ എന്നിവ സുതാര്യമാക്കാൻ ഉപഭോക്താക്കള്‍ക്ക് മനസിലാകുന്ന പ്രാദേശിക ഭാഷയില്‍ എല്ലാ വിവരങ്ങളും…

    Read More »
  • പൂജയ്ക്ക് വിളിച്ചത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി; ആ ഭാഗ്യം ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ എന്നു ജയറാം; വിവാദത്തിനു പിന്നാലെ നിലപാട് വ്യക്തമാക്കി നടന്‍; ‘വീരമണി പാടി, ഞാന്‍ പൂജയില്‍ പങ്കെടുത്തു’

    ചെന്നൈ: ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ വിശദീകരണവുമായി നടൻ ജയറാം. ശബരിമലയിലേക്ക് നിർമ്മിച്ചു നൽകിയ സ്വർണവാതിൽ ചെന്നൈയിൽവെച്ച് പൂജ ചെയ്തത് തന്റെ വീട്ടിലല്ലെന്നും, സ്വർണം പൂശിയ കമ്പനിയിലെ ഓഫീസ് റൂമിൽ വെച്ചായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് തന്നെ പൂജയിലേക്ക് ക്ഷണിച്ചതെന്നും, ഇതൊരു വിവാദമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈ അമ്പത്തൂരിലെ, സ്വർണവാതിൽ നിർമ്മിച്ച കമ്പനിയുടെ ഫാക്ടറിയിലാണ് പൂജ നടന്നതെന്ന് ജയറാം അറിയിച്ചു. ബെംഗളൂരുവിൽ നിന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി തന്നെ വിളിച്ചത്. ശബരിമലയിലേക്ക് പോകുന്നതിനു മുമ്പ് അവിടെ വെച്ച് പൂജയുണ്ടെന്ന് അറിയിച്ചപ്പോൾ, ഒരു അയ്യപ്പഭക്തനെന്ന നിലയിൽ അതൊരു മഹാഭാഗ്യമായി കരുതി താൻ എത്തുകയായിരുന്നു. താനാണ് വീരമണി സ്വാമിയെ വിളിച്ചത്. വീരമണി പാട്ടുപാടുകയും താൻ പൂജയിൽ പങ്കെടുക്കുകയും ചെയ്തു. പൂജയിൽ താൻ ദക്ഷിണയൊന്നും നൽകിയില്ല. പൂജ ചെയ്യണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. താൻ പങ്കെടുക്കുന്ന പൂജയിലൂടെ അയ്യപ്പനെ കൊണ്ടുപോകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്നും, ഇതൊന്നും പിൽക്കാലത്ത്…

    Read More »
  • കുപ്പി ഇനി പേപ്പറില്‍ പൊതിഞ്ഞു കിട്ടില്ല; തുണി സഞ്ചി വില്‍പനയ്ക്ക് ബെവ്‌കോ; വില 15 മുതല്‍ 20 രൂപവരെ; പ്രതിഷേധത്തിന് ഇടയാക്കുമെന്ന് മുന്നറിയിപ്പ്‌

    പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് ഇരുപത് രൂപ ഡെപ്പോസിറ്റ് തുകയായി ഈടാക്കുന്ന പരീക്ഷണത്തിന് പിന്നാലെ ഇന്ന് മുതല്‍ ബവ്കോ തുണിസഞ്ചി വില്‍പ്പനയിലേക്ക്. ഇന്ന് മുതല്‍ ബവ്കോ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് പേപ്പറില്‍ പൊതി‍ഞ്ഞ് മദ്യം നല്‍കില്ല. പകരം മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പതിനഞ്ച്, ഇരുപത് രൂപ നിരക്കില്‍ തുണിസഞ്ചി വാങ്ങാം. ഓരോ ഷോപ്പുകളിലും മതിയായ തുണിസഞ്ചി ഉറപ്പാക്കണമെന്ന് കാട്ടി ബവ്കോ എം.ഡി ഹര്‍ഷിത അത്തല്ലൂരി റീജിയണല്‍ മാനേജര്‍മാര്‍ക്കും വെയര്‍ ഹൗസ് മാനേജര്‍മാര്‍ക്കും നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ക്ക് ഇരുപത് രൂപ വീതം അധികം ഈടാക്കുന്നതിന് പുറമെ പണം നല്‍കിയുള്ള തുണിസഞ്ചി പരിഷ്കാരം മദ്യം വാങ്ങാനെത്തുന്നവരുടെ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. തുണിസ‍ഞ്ചി വാങ്ങുന്നവര്‍ക്കും കൗണ്ടര്‍ വഴി ജീവനക്കാര്‍ ബില്ലും നല്‍കണം. ഇഷ്ടമുള്ളവര്‍ മാത്രം തുണിസഞ്ചി വാങ്ങിയാല്‍ മതിയെന്നാണ് ബവ്കോയുടെ ന്യായം.

    Read More »
  • സ്ത്രീകള്‍ക്ക് എതിരായ ആസിഡ് ആക്രമണങ്ങള്‍ പെരുകി മമതാ ബാനര്‍ജിയുടെ പശ്ചമബംഗാള്‍; രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍; കുടുംബത്തിനുള്ളിലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് കണക്കുകള്‍

    കൊല്‍ക്കത്ത: രാജ്യത്ത് സ്ത്രീകള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ ആസിഡ് ആക്രമണം നടക്കുന്ന സംസ്ഥാനമായി മമതാ ബാനര്‍ജിയുടെ പശ്ചിമബംഗാള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കുറവു വന്നിട്ടുണ്ടെങ്കിലും രാജ്യത്ത് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അപകടാവസ്ഥയില്‍ ജീവിക്കുന്നതും പശ്ചമ ബംഗാളിലാണെന്നു ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. 2023ല്‍ രാജ്യത്താകെ 207 ആസിഡ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇതില്‍ 57 എണ്ണവും ബംഗാളിലാണ്. രാജ്യത്ത് ആകെ നടക്കുന്ന ആസിഡ് ആക്രമണങ്ങളില്‍ 27.5 ശതമാനവും മമതയുടെ സംസ്ഥാനത്താണ്. രാജ്യത്തെ ജനസംഖ്യയില്‍ നാലാമതുള്ള സംസ്ഥാനമാണ് പശ്ചിമബംഗാള്‍. 2022 ലെ എന്‍സിആര്‍ബി റെക്കോഡ് അനുസരിച്ച് 48 ആസിഡ് ആക്രമണങ്ങള്‍ നടന്നു. ഇതില്‍ 52 മുകളില്‍ ആളുകള്‍ക്കു മാരകമായി പൊള്ളലേറ്റു. ഈ സമയം രാജ്യത്ത് ആകെ നടന്നത് 202 ആക്രമണങ്ങള്‍ മാത്രമാണ്. 2018നു ശേഷം ബംഗാളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തെ അതിജീവിച്ചവരും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം സംസ്ഥാനത്തെ അനധികൃത ആസിഡ് വ്യാപാരത്തെക്കുറിച്ച് അന്വേഷിക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരികള്‍ ആസിഡ് വില്‍പന…

    Read More »
  • വേണ്ടിവന്നാല്‍ സിപിഎം നേതാക്കളുടെ വീടിനു നേരെയും ബോംബ് എറിയും; ഭീഷണിയുമായി ബിജെപി നേതാവ്; ‘കണ്ണില്‍നിന്നല്ല, നെഞ്ചില്‍നിന്ന് കണ്ണീര്‍ വീഴ്ത്തുമെന്നും അര്‍ജുന്‍ മാവിലക്കണ്ടി’

    കണ്ണൂർ: ചെറുകുന്നിൽ ബി.ജെ.പി. നേതാവിന്റെ വീടിനുനേരെയുണ്ടായ ബോംബ് ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പി. നേതാവ്. അക്രമം തുടർന്നാൽ സി.പി.എം. നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബെറിയുമെന്നും “കണ്ണിൽനിന്നല്ല, നെഞ്ചിൽനിന്ന് കണ്ണീർ വീഴ്ത്തുമെന്നും” ബി.ജെ.പി. കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടി പ്രസംഗിച്ചു. ചെറുകുന്നിൽ ബി.ജെ.പി. കല്യാശ്ശേരി മണ്ഡലം സെക്രട്ടറി വിനു വിജു നാരായണന്റെ വീടിനുനേരെ ഇന്ന് രാവിലെ  ബോംബേറുണ്ടായ സംഭവത്തിൽ, കണ്ണപുരം റെയിൽവേ സ്റ്റേഷന് മുൻപിൽ നടന്ന പ്രതിഷേധ യോഗത്തിലാണ് പ്രകോപനപരമായ പ്രസംഗം. സി.പി.എം. ലോക്കൽ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ വീടുകൾ തങ്ങൾക്ക് അറിയാമെന്നും, ഓരോരുത്തരുടെയും വീട്ടിൽ പോകാൻ തങ്ങൾക്ക് സാധിക്കുമെന്നും അർജുൻ മാവിലക്കണ്ടി പറഞ്ഞു. നേതാക്കളുടെ മക്കൾ എവിടെ പഠിക്കുന്നു, എവിടെയെല്ലാം പോകുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തങ്ങൾക്കറിയാമെന്നും ഭീഷണി മുഴക്കി. “ഞങ്ങളുടെ ക്ഷമ പരീക്ഷിക്കാൻ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളുടെ കണ്ണിൽ നിന്നല്ല, നിങ്ങളുടെ നെഞ്ചത്ത് നിന്ന് കണ്ണീര് ഏൽപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കും.” പൊലീസുദ്യോഗസ്ഥരെ അഭിസംബോധന…

    Read More »
  • ട്രംപിന്റെ നിര്‍ദേശങ്ങളില്‍ ഉടന്‍ നിലപാടെന്ന് ഹമാസ്; നിരായുധീകരണം അടക്കമുള്ള ആവശ്യങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ടേക്കും; അംഗീകരിച്ചില്ലെങ്കില്‍ വന്‍ തിരിച്ചടിയെന്ന് ഗാസ നിരീക്ഷകന്‍ ഖൈമിര്‍ അബൂസാദ; ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ അന്തിമ നിര്‍ദേശം നല്‍കി ഇസ്രയേല്‍

    ഗാസ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ഉടന്‍ നിലപാട് അറിയിക്കുമെന്ന് ഹമാസ്. ട്രംപിന്റെ നിര്‍ദേശങ്ങളില്‍ ഭേദഗതി ആവശ്യപ്പെടാനാണ് തീരുമാനം. ഇസ്രയേലി സേനയുടെ പിന്‍മാറ്റത്തില്‍ കൃത്യത വേണമെന്നാണ് ഹമാസിന്റെ ആവശ്യം. ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യത്തിലും ഭേദഗതി ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി രാജ്യങ്ങളുമായി ഹമാസ് ചര്‍ച്ച തുടരുകയാണ്. അതിനിടെ ട്രംപിന്റെ സമാധാന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉള്‍പ്പെടെ ആഗോള പിന്തുണ ലഭിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് 20 നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഹമാസ് മറുപടി പറയണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് നിലപാട് അറിയിക്കാന്‍ ഹമാസ് ഒരുങ്ങുന്നത്. ഹമാസിനെ സംബന്ധിച്ച് തീരുമാനമെടുക്കുക എന്നത് ദുഷ്‌കരമാണെന്ന് ഗാസയിലെ രാഷ്ട്രീയ നിരീക്ഷകനായ ഖൈമിര്‍ അബൂസാദ പറഞ്ഞു. ട്രംപിന്റെ നിര്‍ദേശങ്ങളോട് മുഖം തിരിക്കുന്ന നിലപാടാണ് ഹമാസ് സ്വീകരിക്കുന്നതെങ്കില്‍ അത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. ഹമാസിന്റെ മറുപടി നീണ്ടാല്‍…

    Read More »
Back to top button
error: