Newsthen Special
-
മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; വികാരാധീനനായി താരം; ‘ഞാന്‍ അനുഭവിക്കുന്ന വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷി പോരാതെ വരുന്നു’
തിരുവനന്തപുരം: ഡല്‍ഹിയില്‍ വച്ച് ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് വാങ്ങിയതിനേക്കാള്‍ വൈകാരികഭാരത്തോടെയാണു തിരുവനന്തപുരത്തു നില്‍ക്കുന്നതെന്നും, ഇതു ഞാന്‍ ജനിച്ചു വളര്‍ന്ന, കൗമാരം ചെലവഴിച്ച മണ്ണാണെന്നും മോഹന്‍ലാല്‍ . ‘അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ അറിയാതെ ഞാന്‍ പാര്‍ത്ത മണ്ണാണിത്. ഇവിടുത്തെ കാറ്റും മരങ്ങളും വഴികളും പഴയ പല കെട്ടിടങ്ങളും എന്റെ ഓര്‍മകളുടെയും ആത്മാവിന്റെയും ഭാഗമാണ്. എനിക്കു സ്വീകരണം നല്‍കുന്നത് ജനങ്ങളും അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരുമാണ്. അതുകൊണ്ടെല്ലാം ഞാന്‍ അനുഭവിക്കുന്ന വൈകാരികഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷി പോരാതെവരുന്നു.’ –നിറഞ്ഞ കൈയ്യടികള്‍ക്കിടെ ലാല്‍ പറഞ്ഞു. മലയാള സിനിമയ്ക്കുള്ള അംഗീകാരമെന്നും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിത്യജീവിതത്തില്‍ പലപ്പോഴും മലയാളി മോഹന്‍ലാല്‍ ആകുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു ചടങ്ങിന് ജഗതി ശ്രീകുമാറും എത്തിയിരുന്നു. ആശംസ അര്‍പ്പിച്ച് നടി അംബിക പറഞ്ഞ വാക്കുകളും ആരാധകര്‍ക്ക് ആവേശമായി. രാജാവിന്റെ മകനിലെ വിന്‍സന്റ് ഗോമസിനൊപ്പം നാന്‍സിയായും ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ്…
Read More » -
‘നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും ഞങ്ങള്‍ ഒപ്പമുണ്ട്’; മദ്ധ്യേഷ്യയിലെ സമാധാന ശ്രമങ്ങളില്‍ ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; ഗാസയിലെ സമാധാനശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ
ന്യുഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ഭാഗങ്ങള്‍ ഹമാസ് അംഗീകരിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം എക്‌സിലിട്ട പോസ്റ്റിലാണ് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി അറിയിച്ചത്. ‘ഗാസയിലെ സമാധാന ശ്രമങ്ങള്‍ നിര്‍ണായക പുരോഗതി കൈവരിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിന്റെ സൂചനകള്‍ ഒരു സുപ്രധാന ചുവടുവയ്പ്പിനെ സൂചിപ്പിക്കുന്നു. സുസ്ഥിരവും നീതിയുക്തവുമായ സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നത് തുടരും.” മോദിയുടെ പോസ്റ്റില്‍ പറഞ്ഞു. ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി മോദി ഈ ആഴ്ച ആദ്യം പിന്തുണച്ചിരുന്നു, ഫലസ്തീന്‍, ഇസ്രായേല്‍ ജനതയ്ക്ക് ദീര്‍ഘകാലവും സുസ്ഥിരവുമായ സമാധാനത്തിലേക്കുള്ള ഒരു പ്രായോഗിക പാത ഇത് നല്‍കുന്നുവെന്ന് പറഞ്ഞു. ‘ഗാസ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി സംബന്ധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിന്റെ പ്രഖ്യാപനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പലസ്തീന്‍, ഇസ്രായേല്‍ ജനതയ്ക്കും വിശാലമായ പശ്ചിമേഷ്യന്‍…
Read More » -
ആരാണാ ഭാഗ്യവാന്‍? തിരുവോണം ബമ്പര്‍ 25 കോടി അടിച്ചത് ടിഎച്ച് 577825 എന്ന് നമ്പറിന് ; നെട്ടൂര്‍ സ്വദേശി ലതീഷ് വില്‍പ്പന നടത്തിയ ടിക്കറ്റിന് സമ്മാനം ; മാസങ്ങള്‍ക്ക് മുമ്പ് ഒരുകോടിയും അടിച്ചു
തിരുവനന്തപുരം: ഇത്തവണത്തെ തിരുവോണം ബമ്പര്‍ 25 കോടിയുടെ സമ്മാനം അടിച്ചത് ടിഎച്ച് 577825 എന്ന് നമ്പറിന്. കേരളം ആകാംഷയോടെ കോടീശ്വരനെ കാത്തിരിക്കുന്നു. വൈറ്റില നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി ഏജന്റായ ലതീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 500 രൂപ വിലയുള്ള ഓണം ബംമ്പര്‍ ആകെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇവിടെ വില്‍പ്പന നടന്നത്. നെട്ടൂര്‍ സ്വദേശിയായ ലതീഷ് ഐഎന്‍ടിയുസി ജംഗ്ഷനില്‍ വില്‍പ്പന നടത്തിയ ടിക്കറ്റിനാണ് ബമ്പര്‍ അടിച്ചിരിക്കുന്നത്. നേരത്തേ കഴിഞ്ഞമാസങ്ങളില്‍ ഒരുകോടി രൂപ സമ്മാനം അടിച്ച ഏജന്റാണ് ലതീഷ്. കൂടുതല്‍ ടിക്കറ്റുകളും പോയത് നെട്ടൂര്‍ ഭാഗത്ത് തന്നെയാണ്. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു. കൂടാതെ 5,000 മുതല്‍ 500 രൂപ…
Read More » -
രോഹിത്തിന്റെ കാലം കഴിഞ്ഞു; ഏകദിനത്തിലും ക്യാപ്റ്റന്‍ ഗില്‍? ഓസ്‌ട്രേലിയയ്ക്ക് എതിരായ മത്സരത്തിന്റെ ടീം പ്രഖ്യാപനം ഉടന്‍; ഇന്ത്യ ലക്ഷ്യമിടുന്നത് ലോകകപ്പ്; രോഹിത്തിനും കോലിക്കും പ്രായം തടസമായേക്കും
ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനായി ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ ശുഭ്മാന്‍ ഗില്ലിനെ നിയമിച്ചേക്കും. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോഴാണു പുതിയ ക്യാപ്റ്റനാരെന്നും വ്യക്തമാകുക. എന്നാല്‍, ഗില്ലിന്റെ കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായെന്നാണു വിവരം. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഓസ്‌ട്രേലിയയ്ക്ക് എതിരേ നടക്കുക. ഏകദിന പരമ്പരയില്‍ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ ടീമിന്റെ ഭാഗമായേക്കും. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇരുവരും ഇന്ത്യയുടെ കുപ്പായത്തില്‍ കളിച്ചിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കിവീസിനെതിരേയാണ് അവസാനമായി ഇരുവരും ഇന്ത്യക്കായി കളിച്ചത്. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച താരങ്ങളുടെ മടങ്ങിവരവ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ALSO READ പഞ്ചാബിലെ അതിര്‍ത്തി ഗ്രാമത്തിലെ കാര്‍ഷിക കുടുംബത്തില്‍നിന്ന് ക്രിക്കറ്റിന്റെ അതിരുകള്‍ ഭേദിക്കുന്ന ആത്മവിശ്വാസം; പ്രതിദിനം പരിശീലനത്തിന് നേരിട്ടത് 500 പന്തുകള്‍; അണ്ടര്‍-19 മത്സരത്തില്‍ ഒറ്റക്കളിയില്‍ അടിച്ചത് 351 റണ്‍സ്; ദ്രാവിഡ് പറഞ്ഞു, ഇവന്‍ ക്യാപ്റ്റനാകും; സെലക്ടര്‍മാര്‍ ശുഭ്മാന്‍ ഗില്ലിനെ…
Read More » -
കരാറിന്റെ ആദ്യഘട്ടം നടപ്പാക്കാന്‍ തയാറെന്ന് ഇസ്രയേല്‍; സൈനിക നടപടികള്‍ താത്കാലികമായി നിര്‍ത്തി; ഗാസയിലേക്ക് മടങ്ങരുതെന്നും മുന്നറിയിപ്പ്; ‘ഹമാസ് വാക്കു പാലിക്കുന്നതിനു കാത്തിരിക്കുന്നു, ഗാസ ഇപ്പോഴും അപകടകരമായ യുദ്ധഭൂമി, ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണം’
ടെഹ്‌റാന്‍: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയോട് ഹമാസ് തത്വത്തില്‍ അനുകൂല നിലപാടു സ്വീകരിച്ചതിനു പിന്നാലെ ആദ്യ ഘട്ടം നടപ്പാക്കാന്‍ തയാറെന്നു വ്യക്തമാക്കി ഇസ്രയേല്‍. ബന്ദികളെ വിട്ടയയ്ക്കുക എന്നതാണ് കരാറിലെ ആദ്യത്തെ ഘട്ടം. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ഇയാല്‍ സമീര്‍ മറ്റു സൈനിക ഉന്നതരുമായി ചര്‍ച്ച നടത്തി. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പദ്ധതിയിലെ ആദ്യഘട്ടം നടപ്പാക്കാനുള്ള തയാറെടുപ്പ് ആരംഭിക്കാന്‍ സമീര്‍ നിര്‍ദേശം നല്‍കിയത്. വെള്ളിയാഴ്ചയും ട്രംപിന്റെ പദ്ധതിയുമായി സഹകരിക്കാന്‍ പൂര്‍ണ സന്നദ്ധത ഇസ്രയേല്‍ അറിയിച്ചിരുന്നു. ഹമാസിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഗാസയിലെ ബോംബിംഗ് നിര്‍ത്തിവയ്ക്കാനും ബന്ദികള്‍ക്കു സുരക്ഷിതമായി മടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടത്. അപ്പോഴും, താത്കാലികമായ സൈനിക നടപടി നിര്‍ത്തിവയ്ക്കല്‍ ഹമാസിന്റെ നിലപാടുമായി ബന്ധപ്പെട്ടിരിക്കുമെന്നും ആരും ഒഴിഞ്ഞുപോയ ഇടങ്ങളിലേക്കു മടങ്ങിയെത്തരുതെന്നും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ഐഡിഎഫ് ഇപ്പോഴും ഗാസയെ വളഞ്ഞിട്ടുണ്ട്. കൂടുതല്‍ മേഖലകളിലേക്കു നീക്കവും നിര്‍ത്തിവച്ചിട്ടില്ല. ബോംബിംഗും മറ്റു നടപടികളും നിര്‍ത്തിയത് താത്കാലികം മാത്രമാണ്. ഇപ്പോഴും…
Read More » -
വിജയ് ദേവരക്കൊണ്ടയും രശ്മികയും വിവാഹിതരാകുന്നു; അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങില്‍ വിവാഹ നിശ്ചയം നടന്നെന്ന് റിപ്പോര്‍ട്ട്; രഹസ്യ പ്രണയത്തിന് ഒടുവില്‍ മാംഗല്യം
തെലുഗു സൂപ്പര്‍താരങ്ങളായ വിജയ് ദേവരെക്കൊണ്ടെയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ച് വിവാഹനിശ്ചയം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. 2026 ഫെബ്രുവരിയില്‍ ഇരുവരും വിവാഹിതരാകും. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. അതീവ സ്വകാര്യമായാണ് ഇരുവരും പ്രണയം മുന്നോട്ട് കൊണ്ടുപോയത്. പ്രണയത്തിലാണോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടുമില്ല. വിവാഹനിശ്ചയത്തെ കുറിച്ചും താരങ്ങളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. സാരിയില്‍ ഉള്ള ചിത്രം രശ്മിക കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇത് വിവാഹനിശ്ചയത്തിന് താരം ധരിച്ചിരുന്നതാണെന്നാണ് ആരാധകര്‍ കരുതുന്നത്. ദസറ ആശംസകള്‍ക്കൊപ്പമായിരുന്നു ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് താരം ചിത്രം പങ്കുവച്ചത്. ആദിത്യ സര്പോത്ദറിന്റെ ഹൊറര്‍ കോമഡി ചിത്രം തമ്മയാണ് രശ്മികയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ആയുഷ്മാന്‍ ഖുറാന നായകനാകുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും പരേഷ് റാവലുമടക്കമുള്ള പ്രമുഖര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഒക്ടോബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.
Read More » -
ഇന്ത്യന്‍ ഏകദിന ടീം: രോഹിതും കോലിയും ടീമില്‍; ക്യാപ്റ്റന്‍ ആരാകും? നേരിട്ടു ചര്‍ച്ചകള്‍ ആരംഭിച്ച് സെലക്ടര്‍മാര്‍; പ്രായത്തില്‍ തട്ടി തൊപ്പി തെറിക്കുമോ എന്ന ആശങ്കയില്‍ ആരാധകര്‍
ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. മൂന്ന് ഏകദിനവും അഞ്ച് ടി20 മത്സരങ്ങളും പരമ്പരയിലുണ്ട്. ഏകദിന പരമ്പരയില്‍ മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ ടീമിന്റെ ഭാഗമായേക്കും. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇരുവരും ഇന്ത്യയുടെ കുപ്പായത്തില്‍ കളിച്ചിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കിവീസിനെതിരേയാണ് അവസാനമായി ഇരുവരും ഇന്ത്യക്കായി കളിച്ചത്. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ച താരങ്ങളുടെ മടങ്ങിവരവ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. അതേസമയം ഏകദിനപരമ്പരയില്‍ ഇന്ത്യയെ രോഹിത് ശര്‍മ നയിക്കുമോയെന്ന് ഉറപ്പില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ സെലക്ടര്‍മാര്‍ രോഹിത് ശര്‍മയുമായി യോഗം ചേരാന്‍ ഒരുങ്ങുന്നതായാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സെലക്ടര്‍മാര്‍ക്കിടയില്‍ ക്യാപ്റ്റന്‍സി ഒരു ചര്‍ച്ചാവിഷയമായി തുടരുകയാണ്. ഇക്കാര്യം രോഹിത്തുമായി നേരിട്ട് ചര്‍ച്ച ചെയ്യാനാണ് സെലക്ടര്‍മാരുടെ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ ഫിറ്റ്‌നസ് ടെസ്റ്റ് പാസായ രോഹിത് ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെങ്കിലും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇതുവരെ സ്ഥിരീകരണമൊന്നും വന്നിട്ടില്ല.…
Read More » -
ഷൈന്‍ ടീച്ചറുടെ പരാതിയില്‍ മിന്നല്‍ വേഗം; ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ ഭാര്യയുടെ പരാതിയില്‍ മെല്ലെപ്പോക്ക്; സൈബര്‍ ആക്രമണ പരാതികളില്‍ പോലീസ് ഇരട്ടത്താപ്പ്; നടപടികള്‍ മൊഴിയെടുപ്പില്‍ അവസാനിച്ചു
കൊച്ചി: കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ പരാതിയില്‍ നൊടിയിടയില്‍ കേസെടുത്ത പോലീസിന് സമാന പരാതിയില്‍ ആവേശമില്ല. ഷൈനിന്റെ പരാതിയില്‍ ഒന്നാം പ്രതി ഗോപാലകൃഷ്ണനെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഗോപാലകൃഷ്ണന്റെ ഭാര്യ സമാന സ്വഭാവത്തിലുള്ള പരാതി നല്‍കിയതാണ് പോലീസ് അവഗണിച്ചത്. പരാതി ലഭിച്ച് രണ്ടാം ദിവസം മൊഴിയെടുത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ അപവാദ പ്രചരണത്തിലും, സൈബര്‍ ആക്രമണത്തിലും പരാതി ലഭിച്ച തൊട്ടടുത്ത ദിവസമാണ് പൊലീസ് കേസെടുത്തത്. ഇതിനിടെ ഷൈനിന്റെ പറവൂരിലെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഷൈനിന്റെ മറ്റൊരു പരാതിയില്‍ കേസെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് കെ.എം. ഷാജഹാനെ തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതേ ശുഷ്‌കാന്തി സമാനമായ മറ്റൊരു പരാതിയില്‍ പൊലീസ് കാണിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഷൈനിന്റെ പരാതിയിലെടുത്ത ആദ്യ കേസിലെ ഒന്നാംപ്രതി ഗോപാലകൃഷ്ണന്റെ ഭാര്യ ഷെര്‍ലിയാണ് ആ പരാതിക്കാരി. മൂന്ന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ ഷെര്‍ലി പരാതി നല്‍കിയത് സെപ്റ്റംബര്‍ 21ന്. ഭിന്നശേഷിക്കാരിയായ തന്നെയും ബന്ധുക്കളെയും മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു പരാതി. സെപ്റ്റംബര്‍…
Read More » -
ബന്ദികളെ വിട്ടയയ്ക്കാന്‍ സമ്മതിച്ച് ഹമാസ്; ഇസ്രയേല്‍ ബോംബാക്രമണം ഉടന്‍ നിര്‍ത്താന്‍ നിര്‍ദേശിച്ച് ട്രംപ്; ആയുധംവച്ചു കീഴടങ്ങാനുള്ള നിര്‍ദേശത്തോട് വിയോജിച്ച് ഹമാസ്
വാഷിങ്ടണ്‍: രണ്ടുവര്‍ഷം പിന്നിടുന്ന ഗാസായുദ്ധം തീര്‍ക്കുക ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച പദ്ധതിയുടെ ഭാഗമായി ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് സമ്മതിച്ച് ഹമാസ്. പിന്നാലെ ഗാസയിലെ ബോംബാക്രമണം ഇസ്രയേല്‍ ഉടന്‍ നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. ‘ഹമാസ് ഇപ്പോള്‍ പുറത്തിറക്കിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍, ശാശ്വതമായ ഒരു സമാധാനത്തിന് അവര്‍ തയ്യാറാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബന്ദികളെ സുരക്ഷിതമായും വേഗത്തിലും പുറത്തെത്തിക്കുന്നതിനായി ഇസ്രയേല്‍ ഗാസയിലെ ബോംബാക്രമണം ഉടന്‍ നിര്‍ത്തണം.’ ട്രംപ് ദ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. താന്‍ മുന്നോട്ടുവെച്ച 20 ഇന സമാധാനപദ്ധതി അമേരിക്കന്‍ സമയം ഞായറാഴ്ച വൈകീട്ട് ആറിനുമുന്‍പ് അംഗീകരിക്കണമെന്ന് ഹമാസിന് ട്രംപിന് അന്ത്യശാസനം നല്‍കിയിരുന്നു. അതേസമയം, ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചിട്ടുണ്ടെങ്കിലും യുഎസ് സമാധാന പദ്ധതിയില്‍ പറഞ്ഞിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘കൈമാറ്റത്തിനുള്ള വ്യവസ്ഥകള്‍ പാലിക്കപ്പെട്ടാല്‍, പ്രസിഡന്റ് ട്രംപിന്റെ നിര്‍ദ്ദേശത്തില്‍ അടങ്ങിയിരിക്കുന്ന കൈമാറ്റ ഫോര്‍മുല അനുസരിച്ച്, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രയേലി തടവുകാരെയും…
Read More » -
കുടുംബ വഴക്ക്: രണ്ടാംഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്നു; മൃതദേഹം കൊക്കയില്‍ തള്ളി; ‘ഭാര്യയുടെ മുന്നിലൂടെ വിദേശ വനിതകളെ വീട്ടിലെത്തിച്ചു, താഴെയും മുകളിലുമായി താമസം, വിയറ്റ്‌നാമിലെ സ്ത്രീ ജെസിയോട് എല്ലാം വെളിപ്പെടുത്തി’
തൊടുപുഴ: കുടുംബവഴക്കിനെ തുടർന്ന് രണ്ടാംഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു. മൃതദേഹം കൊക്കയിൽ തള്ളി. കോട്ടയം കാണക്കാരി കപ്പടക്കുന്നേൽ ജെസി(50)യുടെ മൃതദേഹമാണ് 60 കിലോമീറ്റർ അകലെ ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയിൽ കണ്ടെത്തിയത്. ഭർത്താവ് സാം കെ. ജോർജിനെ (59) പോലീസ് കസ്റ്റഡിയിലെടുത്തു. കാണക്കാരിയിൽനിന്ന് കാറിലാണ് ഇയാൾ മൃതദേഹം ചെപ്പുകുളത്ത് എത്തിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സാമിന്റെ ആദ്യഭാര്യ ഉപേക്ഷിച്ചുപോയശേഷം 1994-ലാണ് ജെസിയെ വിവാഹം ചെയ്തത്. എന്നാൽ വഴക്കിനെ തുടർന്ന് 15 വർഷമായി കാണക്കാരി രത്‌നഗിരിപ്പള്ളിക്ക് സമീപമുള്ള വീട്ടിൽ രണ്ട് നിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. ഈ വീട്ടിൽ സമാധാനപരമായി താമസിക്കാൻ നൽകിയ കേസിൽ ജെസിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി 2018-ൽ പാല അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. സാമിന് ഇതേ വീട്ടിൽതന്നെ താമസിക്കാൻ ജെസി അനുവാദം നൽകി. വീട്ടിൽ കയറാതെ പുറത്തുനിന്ന് സ്റ്റെയർക്കെയ്സ് പണിതാണ് സാമിന് രണ്ടാംനിലയിൽ താമസസൗകര്യമൊരുക്കിയത്. സാം വിദേശവനിതകൾ ഉൾപ്പെടെയുള്ളവരുമായി പരസ്യബന്ധം പുലർത്തിയിരുന്നത് ജെസി ചോദ്യംചെയ്തിരുന്നു. ആറുമാസമായി എംജി…
Read More »