Newsthen Special

  • ലാൽ സലാം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയോ? സത്യത്തിൽ സർക്കാർ ഉദ്ദേശിച്ചത് ആദരവോ, ചുളുവിലൊരു പിആർ പ്രമോഷനോ? പോസ്റ്ററിലോ നോട്ടീസിലോ പേരില്ലായിരുന്ന പാർട്ടി സെക്രട്ടറി എങ്ങനെ വേദിയിൽ കുമ്മനടിച്ചു

    ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ ആദരിക്കാനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ലാൽസലാം പരിപാടിക്ക് നേരെ ഉയരുന്നത് വലിയ വിമർശനങ്ങളാണ്. പ്രസ്തുത പരിപാടിക്ക് ലാൽസലാം എന്ന പേരിട്ടതും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്ന് വേദിയിൽ ഇരിപ്പിടം ലഭിച്ചതും എല്ലാം നവമാധ്യമങ്ങളിൽ വിമർശിക്കപ്പെടുന്നുണ്ട്. വേദിയിൽ പുരസ്കാര ജേതാവായ മോഹൻലാലിന്റെ ചിത്രത്തെക്കാൾ വലിപ്പത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പ്രദർശിപ്പിച്ചത് സോഷ്യൽ മീഡിയയിൽ ട്രോളന്മാർ ആഘോഷിക്കുകയായിരുന്നു. മോഹൻലാലിനെ ആദരിക്കാൻ അല്ല സർക്കാരിന് മൈലേജ് ഉണ്ടാക്കാൻ വേണ്ടിയായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്നും സോഷ്യൽ മീഡിയകളിൽ വിമർശനങ്ങൾ ഉയർന്നു. മോഹൻലാലിനെ ആദരിക്കുന്ന ചടങ്ങിന് ലാൽസലാം എന്ന പേര് നൽകിയത് രാഷ്ട്രീയ താൽപര്യങ്ങൾ കൊണ്ടാണ് എന്ന വിമർശനങ്ങൾ ആദ്യം മുതൽക്കേ ഉയർന്ന് കേട്ടിരുന്നു. മലയാളികളുടെ അഭിമാനമായ മോഹൻലാലിനെ ചുവപ്പുവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത് എന്നായിരുന്നു ലാൽസലാം എന്ന പേരിനോടുള്ള ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം. പരിപാടി കഴിഞ്ഞശേഷവും ലാൽസലാം എന്ന പേരിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല.…

    Read More »
  • ചൈനീസ് ആയുധങ്ങള്‍ ഇന്ത്യക്കെതിരേ മികച്ചു നിന്നു; ഏഴു യുദ്ധ വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും പാകിസ്താന്‍; ചൈനീസ് മിസൈലുകള്‍ അടക്കം തകര്‍ത്തിട്ടും അവകാശ വാദവുമായി പാക് ലഫ്റ്റനന്റ് ജനറല്‍

    ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിൽ വീണ്ടും അവകാശവാദവുമായി പാക്കിസ്ഥാൻ ചൈനീസ് നിർമ്മിത ആയുധങ്ങൾ മികച്ച പ്രകടനം നടത്തിയതായി ഐ.എസ്.പി.ആർ. ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് അവകാശ വാദം. യുദ്ധത്തിൽ ചൈനയുടെ പി.എൽ.-15 മിസൈലുകൾ ഇന്ത്യ തകർത്തിരുന്നു. ഇതിനിടെയാണ് അഹമ്മദ് ഷെരീഫ് ചൗധരിയുടെ അവകാശവാദങ്ങൾ. പാക്കിസ്ഥാൻ എല്ലാതരം സാങ്കേതികവിദ്യകൾക്കും തയ്യാറാണ്. മേയിലെ സംഘർഷത്തിൽ ചൈനീസ് ഉപകരണങ്ങൾ അസാധാരണ പ്രകടനം നടത്തിയെന്നുമാണ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞത്. പാക്കിസ്ഥാനിലെ നിർണായക പ്രതിരോധ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ പാക്കിസ്ഥാനാണ് വെടിനിർത്തൽ ആവശ്യവുമായി രം​ഗത്തെത്തിയത്. എന്നാൽ രാജ്യാന്തര തലത്തിൽ പലതവണയായി പാക്കിസ്ഥാൻ വിജയം അവകാശപ്പെടുന്നത് തുടരുകയാണ്. പിഎൽ-15 മിസൈൽ, എച്ച്ക്യു-9പി എയർമിസൈൽ, ജെഎഫ്-17, ജെ-10 യുദ്ധവിമാനങ്ങളടക്കമുള്ള ചൈനീസ് നിർമ്മിത ആയുധങ്ങൾ ആദ്യമായി ഉപയോ​ഗിച്ചത് ഇന്ത്യ-പാക്ക് സംഘർഷ സമയത്താണ്. എന്നാൽ ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങൾ ഉൾകൊള്ളുന്ന വ്യോമ പ്രതിരോധം സംവിധാനം ചൈനീസ് നിർമ്മിത യുദ്ധോപകരണങ്ങളെ നിഷ്പ്രഭമാക്കിയിരുന്നു.…

    Read More »
  • മദ്യം വിളമ്പി മുറിയിലേക്കു ക്ഷണിക്കും; പ്രകൃതി വിരുദ്ധ ബന്ധത്തിനു വിസമ്മതിച്ചാല്‍ കഴുത്തറുത്ത് കൊല; മൂന്നു കൊലപാതകങ്ങളും സമാന ലക്ഷ്യത്തില്‍; നല്ല നടപ്പിലെന്നു നാട്ടുകാര്‍ കരുതി; തമിഴ്‌നാട്ടുകാരനെ ക്ഷണിച്ച് കൊന്നു കത്തിച്ചു

    കുന്നംകുളം: ചൊവ്വന്നൂരില്‍ യുവാവിനെ ക്വാര്‍ട്ടേഴ്‌സ് മുറിയില്‍ കൊന്നു കത്തിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പോലീസ്. മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി (61) സ്വവര്‍ഗാനുരാഗിയാണെന്ന് പോലീസ് പറഞ്ഞു. യുവാക്കള്‍ സൂക്ഷിക്കേണ്ട കൊലയാളിയാണിതെന്നും മൂന്നുപേരുടെ ജീവനെടുത്തതും സ്വവര്‍ഗ രതിയുടെ പേരിലാണെന്നും പോലീസ് പറഞ്ഞു. കൊലയാളിയുടെ ആവശ്യം പ്രകൃതിവിരുദ്ധ ബന്ധത്തിനു സമ്മതിക്കുക. തയാറാകാത്ത മൂന്നു യുവാക്കളുടെ ജീവനാണ് പൊലിഞ്ഞത്. മൂന്നാമത്തെ കൊലപാതകം നടന്നത് ഒക്ടബോര്‍ അഞ്ചിനും. രണ്ടാമത്തെ കൊലക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. അനാരോഗ്യം കാട്ടി ശിക്ഷയില്‍ ഇളവു കിട്ടി. ആറു വര്‍ഷം മുമ്പ് ജയില്‍ മോചിതനായി. തുണിക്കടയില്‍ സെക്യൂരിറ്റി ജീവനക്കാരനായി കയറി. യാത്രയ്ക്കിടെ പരിചയപ്പെട്ട തമിഴ്‌നാട്ടുകാരനായ മുപ്പതുകാരനെ സ്വന്തം മുറിയിലേക്ക് ക്ഷണിച്ചു. ഒന്നിച്ചു മദ്യപിക്കാമെന്ന വാഗ്ദാനത്തില്‍ പോയ യുവാവിന് ജീവന്‍ നഷ്ടപ്പെട്ടു. പ്രകൃതിവിരുദ്ധ ബന്ധത്തിനു വിസമ്മതിച്ചു. കഴുത്തു ഞെരിച്ചു കൊന്നു. പിന്നെ തീയിട്ടു. തമിഴ്‌നാട്ടുകാരനായ ശിവയുടെ ജീവനാണ് നഷ്ടപ്പെട്ടത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹത്തോടൊപ്പം ആ രാത്രി കഴിയുന്ന വൈകൃതം കൂടിയുണ്ട് സണ്ണിക്ക്. വീട്ടുകാരുമായി…

    Read More »
  • ലോകയുടെ വിജയത്തില്‍നിന്ന് ഒന്നുമെടുക്കുന്നില്ല; സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഉണ്ടാകാനുള്ള സ്‌പേസ് ഉണ്ടാക്കിയത് ഞങ്ങള്‍; സിനിമ ഒരുകാലത്തും ഒരാള്‍ക്കും സ്വന്തമല്ലെന്നും റിമ കല്ലിങ്കല്‍

    കൊച്ചി: മലയാള സിനിമയ്ക്ക് പുത്തന്‍ കുതിപ്പു സമ്മാനിച്ച ലോക ചാപ്റ്റര്‍ 1 ചന്ദ്രയുടെ വിജയത്തിനുശേഷം മലയാള സിനിമയിലെ സ്ത്രീ മുന്നേറ്റത്തെക്കുറിച്ചു പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. റിലീസ് ദിനം മുതല്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത് കല്യാണി പ്രിയദര്‍ശന്‍ ആണ്. നീലി എന്ന ചന്ദ്രയായി കല്യാണി നിറഞ്ഞാടിയ ചിത്രം ബോക്‌സ് ഓഫീസില്‍ 300 കോടി തൊടാന്‍ ഇനി ഏതാനും സംഖ്യകള്‍ കൂടി മാത്രമാണ് ബാക്കി. കൂടാതെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു നായിക ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ കൂടിയാണ് കല്യാണി നേടിയത്. ചിത്രം പ്രേക്ഷക പ്രിയം നേടി മുന്നേറുന്നതിനിടെ പാര്‍വതിയേയും ദര്‍ശനയേയും പോലുള്ള നടിമാര്‍ക്കും അര്‍ഹതപ്പെട്ടതാണ് ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റെന്ന തരത്തില്‍ നൈല ഉഷ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതേറെ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ തന്റെ ഭാഗം വ്യക്തമാക്കുകയാണ് റിമ കല്ലിങ്കല്‍. ‘ലോകയുടെ വിജയത്തില്‍ നിന്നും ഒന്നും എടുത്തുകൊണ്ട് പോകാന്‍…

    Read More »
  • നെറ്റിയില്‍ സുന്ദരമായ പൊട്ടുകള്‍ ഉപയോഗിക്കുന്നവരാണോ? വിഷാംശമുള്ള പശകള്‍ അടങ്ങിയ ബിന്ദികള്‍ ‘ബിന്ദി ലൂക്കോഡെര്‍മ’ ചിലപ്പോള്‍ കാന്‍സര്‍ വരെ ഉണ്ടാക്കാം

    മുമ്പ് മുതല്‍ തന്നെ പൊട്ടുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. സ്ത്രീകള്‍ നെറ്റിയില്‍ മനോഹരമായ ഡിസൈനുകള്‍ അണിയാറുണ്ട്. പശയുള്ള പൊട്ടുകളിലെ വിഷാംശമുള്ള രാസവസ്തുക്കള്‍ കാരണം നെറ്റിയില്‍ വെളുത്ത പാടുകള്‍ ഉണ്ടാക്കുന്ന ഒരു ത്വക്ക് രോഗമാണ് ‘ബിന്ദി ലൂക്കോഡെര്‍മ’. ഇത് സംബന്ധിച്ച് ഡെര്‍മറ്റോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. പശയിലെ അലര്‍ജിയുണ്ടാക്കുന്നതോ അസ്വസ്ഥതയുണ്ടാക്കുന്നതോ ആയ ഘടകങ്ങള്‍ ചര്‍മ്മത്തിലെ പിഗ്മെന്റ് കോശങ്ങളെ നശിപ്പിക്കുകയും തന്മൂലം ചര്‍മ്മത്തിന് നിറം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. വിഷാംശമില്ലാത്തതോ ഔഷധച്ചെടികള്‍ ഉപയോഗിച്ചുള്ളതോ ആയ പൊട്ടുകള്‍ ഉപയോഗിക്കാനും, ദീര്‍ഘനേരം ധരിക്കുന്നത് ഒഴിവാക്കാനും, ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റുകള്‍ നടത്താനും വിദഗ്ദ്ധര്‍ ഉപദേശിക്കുന്നു. വിഷാംശമുള്ള പശകള്‍ ബിന്ദി ലൂക്കോഡെര്‍മ ഉണ്ടാക്കാം മുന്‍പ് കുങ്കുമം ഉപയോഗിച്ചിരുന്ന പൊട്ടുകള്‍ ഇപ്പോള്‍ വിവിധ രൂപത്തിലും നിറത്തിലും വലുപ്പത്തിലുമുള്ള ഡിസൈനര്‍ പൊട്ടുകള്‍ക്ക് വഴിമാറി. ലൂക്കോഡെര്‍മ എന്നത് പലപ്പോഴും വിറ്റിലിഗോ (വെള്ളപ്പാണ്ട്) എന്ന വാക്കിന് പകരമായി ഉപയോഗിക്കാറുണ്ട്. വിറ്റിലിഗോ സാധാരണയായി ഓട്ടോഇമ്മ്യൂണ്‍ പ്രതികരണത്തിലൂടെ, മെലനോസൈറ്റുകളെ നശിപ്പിക്കുന്നത് വഴി ഉണ്ടാകുന്നതാണ്. ബിന്ദി പശകളിലുള്ള ഈ മെലനോസൈറ്റോടോക്‌സിക്…

    Read More »
  • ‘ഗോഡ്‌സെയുടെ തോക്കിലെ അതേ വര്‍ഗീയ വിഷമാണ് അംബേദ്കറെ ഇഷ്ടപ്പെടുന്ന ഗവായ്ക്കു നേരെയുമുള്ള ചെരുപ്പേറിലും; എറിയുന്ന കൈകള്‍ മാറിയാലും എറിയുന്നത് ഒരേ രാഷ്ട്രീയം’; വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍

    കൊച്ചി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്ക് നേരെ സുപ്രീം കോടതിയിലുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് അഡ്വ. ഹരീഷ് വാസുദേവ്. കോടതിയില്‍ വാദം നടക്കുന്നതിനിടെ ഒരു അഭിഭാഷകന്‍ ഡയസിനരികിലെത്തി കാലിലെ ഷൂ ഊരി ഗവായ്ക്ക് നേരെ എറിഞ്ഞ സംഭവത്തിലാണു പ്രതികരവുമായി ഹൈക്കോടതി അഭിഭാഷകന്‍ കൂടിയായ ഹരീഷ് രംഗത്തുവന്നത്. ഗാന്ധിക്ക് നേരെ നിറയൊഴിച്ച ഗോഡ്സേയുടെ തോക്കിലെ അതേ വിഷം തന്നെയാണ് അംബേദ്കറൈറ്റായ ഗവായ്യെ ആക്രമിച്ച ആളിലുമുള്ളത് എന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഹരീഷ് എഴുതിയത്. ‘സംഘപരിവാര്‍ വിതറുന്ന വര്‍ഗീയ വിഷമാണ് ഗാന്ധിയെ നിറയൊഴിച്ച ഗോഡ്സെയുടെ തോക്കില്‍ നിന്ന് വന്നത്. അതേ വര്‍ഗീയ വിഷം തന്നെയാണ് അംബേദ്കറൈറ്റായ ചീഫ് ജസ്റ്റിസ് ഗവായ്യെ ചെരുപ്പ് എറിയാന്‍ വന്ന ആളിലും പ്രവര്‍ത്തിക്കുന്നത്. എറിയുന്ന കൈകള്‍ മാറിയാലും എറിയിക്കുന്നത് ഒരേ രാഷ്ട്രീയമാണ്. ശക്തമായ പ്രതിഷേധം ഉണ്ടാകണം’- ഹരീഷ് തന്റെ കുറിപ്പിലെഴുതി. നേരത്തെ ഖജുരാഹോയിലെ ഏഴടിയുള്ള മഹാവിഷ്ണുവിന്റെ തലയില്ലാത്ത വിഗ്രഹം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. വിഗ്രഹം…

    Read More »
  • ഭക്ഷണം, താമസം, വിസ, ഗതാഗതം, ഒരു ദിവസം ചെലവഴിച്ചത് ഏകദേശം 1,600 രൂപ ; ഒരിക്കല്‍ പോലും വിമാനം കയറിയില്ല ; ട്രെയിനും ബസിലും കപ്പലിലുമായി തോര്‍ ലോകം മുഴുവന്‍ ചുറ്റി

    വിമാനത്തില്‍ ചവിട്ടാതെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് സങ്കല്‍പ്പിക്കുക. അസാധ്യമായി തോന്നും, അല്ലേ? പക്ഷേ ഡാനിഷ്‌കാരനായ തോര്‍ പെഡേഴ്‌സണ് അത് പ്രശ്നമേയല്ല. ഒരിക്കല്‍ പോലും വിമാനം കയറാതെ ലോകത്തെ സ്വന്തം രീതിയില്‍ പര്യവേക്ഷണം ചെയ്ത തോറിന്റേത് അതുല്യമായ കഥയാണ്. 2013 ല്‍, തോര്‍ പെഡേഴ്‌സണ്‍ പറക്കാതെ ഭൂമിയിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശി ക്കുക എന്ന ലക്ഷ്യത്തില്‍ ഡെന്‍മാര്‍ക്കിലെ തന്റെ സുഖപ്രദമായ ജോലി പോലും ഉപേക്ഷിക്കുകയുണ്ടായി. ഓരോ രാജ്യത്തും കുറഞ്ഞത് 24 മണിക്കൂറെങ്കിലും ചെലവഴിക്കുക, മുന്നോട്ട് പോകുക, ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ മാത്രം വീട്ടിലേക്ക് മടങ്ങുക . ഇതായിരുന്നു അദ്ദേഹത്തിന്റെ സ്റ്റൈല്‍ നാല് വര്‍ഷമെടുക്കുമെന്ന് കരുതിയ കാര്യം പക്ഷേ ഇപ്പോള്‍ യാത്ര തുടങ്ങിയിട്ട് ഏകദേശം 10 വര്‍ഷം എടുത്തു. ധൈര്യത്തോടെയും ക്ഷമയോടെയും ഭ്രാന്തമായ ഗതാഗത വൈവിധ്യത്തോടെയും. തോര്‍ ഇതുവരെ കയറിയത് 351 ബസുകള്‍, 158 ട്രെയിനുകള്‍, 37 കണ്ടെയ്നര്‍ കപ്പലുകള്‍, 43 തുക്-ടക്കുകള്‍. ഒരിക്കല്‍ അദ്ദേഹം കുതിരവണ്ടിയിലും പോലീസ് കാറിലും കയറി. ബ്രസീലില്‍…

    Read More »
  • ആര്യതാര ശാക്യ എന്ന കൊച്ചു പെണ്‍കുട്ടി നേപ്പാളിന്റെ പുതിയ ജീവിക്കുന്ന ദേവത ; അവളെ കാണുന്നത് പോലും ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു

    പരമ്പരാഗത ധീരതാ പരീക്ഷണം ഉള്‍പ്പെടെയുള്ള പുരാതന തിരഞ്ഞെടുപ്പു പ്രക്രിയയിലൂടെയാണ് ആര്യതാര ശാക്യ എന്ന കൊച്ചു പെണ്‍കുട്ടി നേപ്പാളിന്റെ പുതിയ ജീവിക്കുന്ന ദേവത കുമാരിയായി നിയമിതയായത്. കാഠ്മണ്ഡുവില്‍ ഞായ റാഴ്ച നടന്ന സിംഹാസനാരോഹണ ചടങ്ങില്‍ രാജകുമാരി പാരമ്പര്യമനു സരിച്ച് കട്ടിയുള്ള കറുത്ത ഐലൈനറും ചുവന്ന വസ്ത്രവും ധരിച്ച് രണ്ടര വയസ്സുള്ള പെണ്‍കുട്ടി ശ്രദ്ധേയമായ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എട്ടാം വയസ്സുള്ള തൃഷ്ണ ശാക്യയില്‍ നിന്ന് സ്ഥാനമേറ്റെടുത്ത ശേഷം ചരിത്രപ്രസിദ്ധമായ ഘര്‍ കുമാരി ഹൗസില്‍ ശാക്യയെ ഔദ്യോഗികമായി രാജകീയ കുമാരിയായി പ്രതിഷ്ഠിക്കും. കുമാരിയുടെ കാലാവധി അവസാനിക്കുന്നത് വരെ തൃഷ്ണ കുമാരിയായി സേവനമനുഷ്ഠിച്ചിരുന്നു. ഇത് നേപ്പാളിലെ പാരമ്പര്യത്തിന്റെ ഭാഗമാണ്. കുമാരിയെ ഹിന്ദു ദേവതയായ തലേജുവിന്റെ ജീവിക്കുന്ന രൂപമായി കണക്കാക്കുന്നു. പുരാതന താന്ത്രിക മാനദണ്ഡങ്ങളെയും ജ്യോതിഷ വിലയിരുത്തലുകളെയും അടിസ്ഥാനമാക്കിയുള്ള കര്‍ശനമായ ഒരു പ്രക്രിയയാണ് അവരുടെ തിരഞ്ഞെടുപ്പ് പിന്തുടരുന്നത്. പുറം ലോകത്തിന് വലിയതോതില്‍ അജ്ഞാതമായ നേപ്പാളിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാലദേവതയായ കുമാരി ദേവിയെക്കുറിച്ചുള്ള പാരമ്പര്യം, അവളെ കാണുന്നവര്‍ക്ക് ഭാഗ്യവും ഭാഗ്യവും…

    Read More »
  • തടയപ്പെട്ട പലസ്തീന്‍ അനുകൂല മൈം വീണ്ടും അവതരിപ്പിച്ചു ; കുമ്പള ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് ബിജെപിയുടെ പ്രതിഷേധം; പലസ്തീന്‍ പതാക കാണിച്ചെന്ന് ആക്ഷേപം

    കാസര്‍ഗോഡ്: അവതരണം ഇടയ്ക്ക് വെച്ച് തടയപ്പെട്ട പലസ്തീന്‍ അനുകൂല മൈം വീണ്ടും അവതരിപ്പിച്ചതിന് പിന്നാലെ കുമ്പള ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് ബിജെപിയുടെ പ്രതിഷേധം. പലസ്തീന്‍ പതാക കാണിച്ചതിന്റെ പേരില്‍ കുട്ടികള്‍ക്കെതിരേ കേസെടുക്കണമെന്നും നേരത്തേ പരിപാടി തടഞ്ഞ അദ്ധ്യാപകര്‍ക്കെതിരേ നടപടിയെടുത്ത കാര്യത്തിലുമാണ് പ്രതിഷേധമുണ്ടായത്. കഴിഞ്ഞദിവസം സ്‌കൂളിന്റെ കലോത്സവവുമായി ബന്ധപ്പെട്ട് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മൈം തുടങ്ങിയപ്പോള്‍ തന്നെ ചില അദ്ധ്യാപകര്‍ വേദിയിലേക്ക് കയറിയ കര്‍ട്ടന്‍ ഇടുവിക്കുകയായിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് കാരണമായി മാറിയിരുന്നു. എംഎസ്എഫും എസ്എഫ്ഐ യും പോലെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുകയും ഇന്ന് പരിപാടി നടത്താന്‍ വീണ്ടും അവസരം നല്‍കുകയും ചെയ്തു. കഴിഞ്ഞദിവസം തടയപ്പെട്ട മൈം ഇന്ന് വീണ്ടും അവതരിപ്പിക്കാന്‍ അവസരം നല്‍കി. ഇതിന് പിന്നാലെയായിരുന്നു ബിജെപി പ്രതിഷേധവുമായി സ്‌കൂളിലേക്ക് എത്തിയത്. പാലസ്തീന്റെ കൊടി കാണിക്കാന്‍ പാടില്ല എന്ന ആരോപണം ഉന്നയിച്ചാണ് ബിജെപി പ്രതിഷേധിച്ചത്. കഴിഞ്ഞദിവസം മൈം തടഞ്ഞ സംഭവത്തിനിടയില്‍ പാലസ്തീന്‍ കൊടി കാണിച്ചെന്നാണ് ബിജെപിയുടെ ചൂണ്ടിക്കാട്ടുന്നത്.

    Read More »
  • ഒരാളുമായി പ്രണയം കണ്ടെത്താന്‍ നിങ്ങള്‍ എന്തെല്ലാം ചെയ്യും ? 42 കാരി ലിസ കറ്റലാനോയ്ക്ക് ഡേറ്റിംഗ് ആപ്പുകളൊന്നും പോര ; വഴി നീളെ പരസ്യബോര്‍ഡുകള്‍ വെച്ചു ; വന്നത് 1800 അപേക്ഷകള്‍

    പുതിയ പ്രണയവും പങ്കാളിയെയും കണ്ടെത്താന്‍ ഡേറ്റിംഗ് ആപ്പുകള്‍ ഉള്‍പ്പെടെ ആധുനികലോകത്ത് അനേകം മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നുള്ള 42 വയസ്സുകാരിയായ ലിസ കറ്റലാനോ ഇതിലൊന്നും തൃപ്തയല്ല. തന്നില്‍ ഒരു ആകര്‍ഷണം കണ്ടെത്താന്‍ കക്ഷി സ്വീകരിച്ചമാര്‍ഗ്ഗം അല്‍പ്പം കൂടി വ്യത്യസ്തമായി. പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചു. നിരവധി ഡേറ്റിംഗ് ആപ്പുകളില്‍ കാലങ്ങളോളം തിരഞ്ഞിട്ടും തനിക്ക് ചേര്‍ന്ന ആളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ലിസ ഇത്തരത്തില്‍ ഒരു വേറിട്ട വഴി തേടിയിരിക്കുന്നത്. തന്റെ പുതിയ വെബ്‌സൈറ്റിന്റെ വിവരം നല്‍കുന്ന ഏകദേശം പന്ത്രണ്ടോളം പരസ്യബോര്‍ഡുകളാണ് സ്ഥാപിച്ചത്. തന്നെ ഡേറ്റ് ചെയ്യാന്‍ യോഗ്യരായ അവിവാഹിതരായ പുരുഷന്മാരില്‍ നിന്നുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള സൈറ്റില്‍, ലിസ തന്റെ ജീവിതത്തെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രതീക്ഷകളും വ്യക്തമാക്കിയിട്ടുണ്ട്. തമാശയായി തുടങ്ങിയ പരീക്ഷണം പക്ഷേ വമ്പന്‍ പ്രചരണമായി മാറി. പരസ്യബോര്‍ഡില്‍ ലിസയുടെ ഒരു ചിത്രവും കട്ടിയുള്ള മഞ്ഞ അക്ഷരങ്ങളില്‍ സൈറ്റിന്റെ ലിങ്കും കാണാം. വെബ്‌സൈറ്റില്‍ വിശദമായ ഒരു അപേക്ഷാ ഫോം ഉണ്ട്, അതില്‍ ഭാവി പങ്കാളികള്‍ അവരുടെ…

    Read More »
Back to top button
error: