NEWSWorld

ഉച്ചഭക്ഷണം കഴിക്കാൻ ഇടവേള എടുത്ത യുവതിയെ പിരിച്ചുവിട്ടു; അന്യായമായി പുറത്താക്കപ്പെട്ട യുവതിക്ക് നഷ്ടപരിഹാരമായി 11 ലക്ഷം നൽകാൻ വിധി

ച്ചഭക്ഷണം കഴിക്കാൻ ഇടവേള എടുത്ത യുവതിയെ ജോലിയിൽ നിന്നും പിടിച്ചു വിട്ട സംഭവത്തിൽ യുവതിക്ക് നഷ്ടപരിഹാരമായി 11000 പൗണ്ട് നൽകാൻ കോടതി വിധി. 2018 -ൽ നടന്ന സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്നാണ് യുവതി ജോലി ചെയ്തിരുന്ന സ്ഥാപനാധികാരികളോട് യുവതിക്ക് നഷ്ടപരിഹാരമായി തുക നൽകണമെന്ന് കോടതി വിധിച്ചത്. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡിലെ ഡഡ്‌ലിയിലെ ലീൻ എജ്യുക്കേഷൻ ആൻഡ് ഡെവലപ്‌മെന്റ് എന്ന സ്ഥാപനത്തിലെ തൊഴിലാളിയായ ട്രേസി ഷിയർവുഡിന‍ാണ് കോടതിയുടെ ഇടപെടലിൽ നഷ്ടപരിഹാരത്തുക ലഭിച്ചത്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ മാക്സിൻ ജോൺസിൻ ആണ് ഉച്ചഭക്ഷണം കഴിക്കാൻ പുറത്തുപോയതിൽ പ്രകോപിതനായി ട്രേസി ഷിയർവുഡിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.

സംഭവത്തെക്കുറിച്ച് എംപ്ലോയ്മെൻറ് ട്രിബ്യൂണലിന് നൽകിയ മറുപടിയിൽ മാനേജിംഗ് ഡയറക്ടർ മാക്സിൻ ജോൺസിൻ ആരോപിച്ചത് യുവതി ജോലിയിൽ വിശ്വസ്തത കാണിക്കുന്നില്ല എന്നും കമ്പനിയോട് കൂറ് പുലർത്തുന്നില്ല എന്നുമാണ്. കൂടാതെ കമ്പനി ഏൽപ്പിക്കുന്ന ജോലികൾ ഉത്തരവാദിത്വത്തോടെ അല്ല ഇവർ ചെയ്തുതീർക്കുന്നതെന്നും നിരവധി ജോലികൾ കൃത്യസമയത്ത് ചെയ്തുതീർക്കാത്തതിനെ തുടർന്ന് കമ്പനിക്ക് ഇവർ മൂലം നിരവധി നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും യുവതിക്കെതിരെ ഇദ്ദേഹം ആരോപിച്ചു.

Signature-ad

എന്നാൽ, തനിക്കെതിരെ കമ്പനിയുടെ മേൽ ഉദ്യോഗസ്ഥർ പറയുന്ന ആരോപണങ്ങൾ തെറ്റാണെന്നും താൻ ഉച്ചഭക്ഷണം കഴിക്കാൻ പുറത്തുപോയത് ഇഷ്ടപ്പെടാത്തതിനാലാണ് തനിക്കെതിരെ ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ചത് എന്നുമാണ് യുവതി എംപ്ലോയ്മെൻറ് ട്രിബ്യൂണൽ മുൻപാകെ ബോധിപ്പിച്ചത്. ഒടുവിൽ അന്യായമായ പിരിച്ചുവിടലിൽ ജീവനക്കാരിയുടെ അവകാശവാദം ട്രൈബ്യൂണൽ ശരിവച്ചു. അതിൻറെ അടിസ്ഥാനത്തിലാണ് അന്യായമായി പിരിച്ചുവിട്ടതിന് യുവതിക്ക് നഷ്ടപരിഹാരമായി 11,885.62 പൗണ്ട് കമ്പനി അധികാരികൾ നൽകണമെന്ന് കോടതി വിധിച്ചത്.

Back to top button
error: