സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ മേധാവി സ്ഥാനത്ത് തുടരണോയെന്ന് അറിയാന്‍ അഭിപ്രായ സര്‍വേ നടത്തിയ ഇലോണ്‍ മസ്‌കിന് തിരിച്ചടി. 57.75 ശതമാനം പേര്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ മേധാവിയായി തുടരുന്നതില്‍ താത്പര്യമില്ലെന്ന് വോട്ട് ചെയ്തു. 42.5 ശതമാനം പേരാണ് മസ്‌കിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഒരുകോടി 75 ലക്ഷം ആളുകളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.
സര്‍വേയില്‍ പങ്കെടുക്കുന്നവരുടെ അഭിപ്രായം മാനിക്കുമെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ, വലിയ തോതിലുള്ള അഴിച്ചുപണികള്‍ നടത്തിയിരുന്നു. നിരവധി തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു.
സമീപനങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് താന്‍ തുടരേണ്ടുതുണ്ടോ എന്ന് അദ്ദേഹം അഭിപ്രായ സര്‍വേ നടത്തിയത്.