Pravasi

  • ജനുവരി 12ന് ഒമാനിൽ പൊതു അവധി; സ്വകാര്യ മേഖലയ്ക്കും ബാധകം

    മസ്‍കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതിന്റെ മൂന്നാം വാർഷികം പ്രമാണിച്ച് രാജ്യത്ത് ജനുവരി 12ന് പൊതു അവധി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ മറ്റ് നിയമ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് ജനുവരി 12ന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ ഉത്തരവിൽ പറയുന്നു. ഒമാനിലെ ഔദ്യോഗിക അവധി ദിനങ്ങൾ നേരത്തെ തന്നെ പ്രഖ്യാപിച്ചു കൊണ്ട് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 88/2022 എന്ന നമ്പറിലുള്ള ഉത്തരവിൽ ഒമാനിലെ സർക്കാർ സർക്കാർ സംവിധാനങ്ങൾക്കും പൊതു മേഖലയ്‍ക്കും ഒപ്പം സ്വകാര്യ മേഖലയ്‍ക്കും ബാധകമായ അവധി ദിനങ്ങളാണ് നിജപ്പെടുത്തിയിരിക്കുന്നത്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവ് പ്രകാരം അവധി ദിനങ്ങൾ ഇവയാണ് 1. ഹിജ്റ പുതുവർഷാരംഭം (അറബി മാസമായ മുഹറം – 1) 2.…

    Read More »
  • അബുദാബി ബിഗ് ടിക്കറ്റ്: ബംഗ്ലാദേശ് സ്വദേശിക്ക് ഒന്നാം സമ്മാനം; മറ്റെല്ലാ സമ്മാനങ്ങളും ലഭിച്ചത് ഇന്ത്യക്കാര്‍ക്ക്

    അബുദാബി: ചൊവ്വാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ബംഗ്ലാദേശ് സ്വദേശിക്ക് ഒന്നാം സമ്മാനം. അല്‍ഐനില്‍ താമസിക്കുന്ന എംഡി റെയ്‍ഫുല്‍ ആണ് 247-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 3.5 കോടി ദിര്‍ഹം (77 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. ഇന്നലെ നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒഴികെ മറ്റെല്ലാ സമ്മാനങ്ങളും ലഭിച്ചത് ഇന്ത്യക്കാര്‍ക്കായിരുന്നു. ഡിസംബര്‍ 10ന് ഓണ്‍ലൈനില്‍ എടുത്ത 043678 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് എംഡി റെയ്‍ഫുലിനെ ഭാഗ്യം തേടിയെത്തിയത്. സമ്മാന വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍ വെച്ച് അവതാരകരായ റിച്ചാര്‍ഡും ബുഷ്റയും പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ടെലിഫോണ്‍ ലൈന്‍ തിരക്കിലായിരുന്നതിനാല്‍ ബന്ധപ്പെടാന്‍ സാധിച്ചില്ല. കഴിഞ്ഞ മാസത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ ഇന്ത്യക്കാരന്‍ കത്താര്‍ ഹുസൈനാണ് ഇക്കുറി സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് കണ്ണൂര്‍ സ്വദേശിയായ റംഷാദ് ഉള്ളിവീട്ടില്‍ അര്‍ഹനായി. ഓണ്‍ലൈനിലൂടെ എടുത്ത 137188 എന്ന…

    Read More »
  • മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനൽകുന്ന തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി യുഎഇയിൽ പ്രബാല്യത്തിൽ; പ്രവാസികൾക്കും ബാധകം, പാലിക്കാത്തവർക്ക് പിഴ

    അബുദാബി: യുഎഇയിൽ തൊഴിൽ നഷ്ടമായാലും മൂന്ന് മാസം വരെ നിശ്ചിത വരുമാനം ഉറപ്പുനൽകുന്ന തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി 2023 ജനുവരി ഒന്നു മുതൽ പ്രബാല്യത്തിൽ വന്നു. പദ്ധതിയിലെ അംഗത്വം എല്ലാ സ്വകാര്യ മേഖലയിൽ ഉൾപ്പെടെ രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും നിർബന്ധമാണെന്ന് യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. പദ്ധതി പ്രാബല്യത്തിൽ വന്നതോടെ ഇനിയും ഇൻഷുറൻസ് എടുക്കാത്തവർക്ക് പിഴ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഫെഡറൽ സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇൻഷുറൻസ് സ്‍കീം നടപ്പാക്കിയിരിക്കുന്നത്. ആദ്യത്തെ വിഭാഗത്തിൽ അടിസ്ഥാന ശമ്പളം 16,000 ദിർഹമോ അതിൽ കുറവോ ഉള്ളവരാണ് ഉൾപ്പെടുന്നത്. ഇവർ ഒരു മാസം അഞ്ച് ദിർഹം വീതം പ്രതിവർഷം 60 ദിർഹമായിരിക്കും ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കേണ്ടത്. രണ്ടാമത്തെ വിഭാഗത്തിൽ അടിസ്ഥാന ശമ്പളം 16,000 ദിർഹത്തിൽ കൂടുതലുള്ളവരാണ് ഉൾപ്പെടുന്നത്. ഇവർ മാസം 10…

    Read More »
  • പ്രവാസികള്‍ക്കായി സൗജന്യ സംരംഭകത്വ പരിശീലനം ജനുവരി 6 മുതല്‍ 18 വരെ

    കോട്ടയം: തിരികെയെത്തിയ പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്‌സും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റും സംയുക്തമായി ജനുവരി 6 മുതല്‍ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുളള ഒന്‍പതു ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്ക് ബിസ്സിനസ്സ് ആശയങ്ങള്‍ സംബന്ധിച്ച അവബോധം നല്‍കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം. ജനുവരി ആറിന് തിരുവനന്തപുരത്തും, ഏഴിന് ആലപ്പുഴയിലും, പത്തിന് കോഴിക്കോടും, 11-ന് കോട്ടയം, മലപ്പുറം ജില്ലകളിലും, 12-ന് കൊല്ലത്തും 13-ന് എറണാകുളം, പാലക്കാട് ജില്ലകളിലും 18-ന് തൃശ്ശൂര്‍ ജില്ലയിലുമാണ് പരിശീലനം. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങി വരുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്റ പദ്ധതി പ്രകാരമാണ് പരിശീലനം. കൃഷി ,മത്സ്യബന്ധനം ,മൃഗപരിപാലനം ,വാണിജ്യം ,ചെറുകിട വ്യവസായം ,സര്‍വീസ് മേഖല ,നിര്‍മാണ യൂണിറ്റുകള്‍ ,ബിസിനസ് മേഖല എന്നിവയിലേക്കാണ് പരിശീലനം നല്‍കുന്നത് . സൗജന്യ സംരംഭകത്വ അവബോധ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസികള്‍ സിഎംഡി -യുടെ…

    Read More »
  • മഹ്സൂസിൻറെ 109-ാമത് പ്രതിവാര നറുക്കെടുപ്പ്: 2022ലെ അവസാന നറുക്കെടുപ്പിൽ 1,103 ഭാഗ്യശാലികൾക്ക് സമ്മാനം

    ദുബൈ: മഹ്സൂസിൻറെ 109-ാമത് പ്രതിവാര നറുക്കെടുപ്പിൽ നിരവധി പേരെയാണ് ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. 2022ലെ അവസാന നറുക്കെടുപ്പിൽ 1,103 ഭാഗ്യശാലികൾ ചേർന്ന് 1,680,100 ദിർഹത്തിൻറെ സമ്മാനമാണ് നേടിയത്. അതേസമയം 10 മില്യൺ ദിർഹത്തിൻറെ ഒന്നാം സമ്മാന ജേതാവിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈവിങ്സ് എൽഎൽസി നടത്തുന്ന,തുടർച്ചയായി വൻ തുകകൾ സമ്മാനമായി നൽകുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്സൂസ് രണ്ട് വർഷത്തിനുള്ളിൽ 31 പേരെയാണ് കോടീശ്വരന്മാരാക്കിയിട്ടുള്ളത്. ഇക്കാലയളവിനുള്ളിൽ 215,000ത്തിലധികം വിജയികളെയും മഹ്സൂസ് സൃഷ്ടിച്ചു. ഈ വാരത്തിലെ നറുക്കെടുപ്പിൽ അഞ്ചിൽ നാല് സംഖ്യകളും യോജിച്ചുവന്ന 14 പേരാണ് രണ്ടാം സമ്മാനത്തിന് അർഹരായിട്ടുള്ളത്. രണ്ടാം സമ്മാനമായ 1,000,000 ദിർഹം ഇവർ പങ്കിട്ടെടുത്തു. ഓരോരുത്തർക്കും 71,428 ദിർഹം വീതമാണ് ലഭിച്ചത്. അഞ്ചിൽ മൂന്ന് സംഖ്യകളും യോജിച്ചുവന്ന 1,086 പേർ മൂന്നാം സമ്മാനവും സ്വന്തമാക്കി. 350 ദിർഹം വീതമാണ് ഇവർക്ക് ലഭിച്ചത്. പതിവുപോലെ പ്രതിവാര റാഫിൾ ഡ്രോയിൽ വിജയികളായ മൂന്നുപേർ 300,000 ദിർഹം പങ്കിട്ടെടുത്തു. ഇന്ത്യക്കാരായ രതീഷ്, മുഹമ്മദ്, ഫിലിപ്പീൻസ് സ്വദേശിയായ റയാൻ…

    Read More »
  • അവധിയിൽ നാട്ടിൽ കഴിയുന്ന പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാകും

    റിയാദ്: അവധിയിൽ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമ, റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാകും. സൗദി അറേബ്യക്ക് പുറത്തുള്ളവരുടെ റീഎൻട്രി വിസ കാലാവധി നീട്ടുന്നതിനും ഇഖാമ പുതുക്കുന്നതിനുമുള്ള ഫീസുകൾ ഇരട്ടിയാക്കാനാണ് സർക്കാർ തീരുമാനം. നിലവിൽ റീഎൻട്രി ഫീസ് രണ്ട് മാസത്തേക്ക് 200 റിയാലും ഒരോ അധിക മാസത്തിനും 100 റിയാലുമാണ്. രാജ്യത്തിന് പുറത്താണെങ്കിൽ റീഎൻട്രിയുടെ കാലാവധി നീട്ടാൻ പ്രതിമാസ ഫീസായ 100 റിയാൽ 200 റിയാലാക്കും. മൾട്ടിപ്പിൾ റീഎൻട്രി വിസ മൂന്ന് മാസത്തേക്ക് 500 റിയാലും ഒരോ അധിക മാസത്തിന് 200 റിയാലുമാണ് ഫീസ്. രാജ്യത്തിന് പുറത്താണെങ്കിൽ കാലാവധി നീട്ടാൻ ഓരോ മാസത്തിനും നിലവിലുള്ളതിെൻറ ഇരട്ടി (400 റിയാൽ) ആകും. ഇഖാമക്ക് കാലാവധിയുണ്ടെങ്കിലേ റീഎൻട്രി വിസ കാലാവധി ദീർഘിപ്പിക്കാൻ കഴിയൂ. ആശ്രിത വിസക്കാരുടെ റീഎൻട്രി വിസകൾക്കും ഇത് ബാധകമാണ്. ആശ്രിതർ രാജ്യത്തിന് പുറത്താണെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിെൻറ ഇലക്ട്രോണിക് പോർട്ടൽ വഴി ഇഖാമ പുതുക്കുന്നതിനുള്ള ഫീസും ഇരട്ടിയാക്കും.

    Read More »
  • അബുദാബിയിൽ വാടകയ്ക്ക് താമസിക്കുന്നവരുടെ താമസസ്ഥലങ്ങളിൽ ജനുവരി മുതൽ പരിശോധന കർശനം; പ്രവാസികൾ ആശങ്കയിൽ

    അബുദാബി: അബുദാബിയിൽ വാടകയ്ക്ക് താമസിക്കുന്നവരുടെ താമസസ്ഥലങ്ങളിൽ ജനുവരി മുതൽ പരിശോധന കർശനമാക്കുമെന്നറിയിച്ച് നഗരസഭ. നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണോ വാടകയ്ക്ക് വിവിധ കെട്ടിടങ്ങളിലും മറ്റുമായി താമസക്കാർ തുടരുന്നത് എന്നതാണ് അധികൃതർ പ്രധാനമായും പരിശോധിക്കുക. എന്നാലിത് വലിയ ശമ്പളമില്ലാത്ത സാധാരണക്കാരായ പ്രവാസികളെ സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്ന അറിയിപ്പാവുകയാണ്. കാരണം, വൻ വാടകയ്ക്ക് കെട്ടിടമെടുത്ത് താമസിക്കാൻ സാമ്പത്തികസാഹചര്യമില്ലാത്തതിനാൽ കെട്ടിടം പങ്കുവച്ച് താമസിക്കുന്നവർ ഇവിടെ നിരവധിയാണ്. ഒരു കുടുംബത്തിന് താമസിക്കാവുന്ന ഫ്ളാറ്റിൽ തന്നെ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുക, ഒരു കുടുംബത്തിന് തുടരാൻ മാത്രം സൗകര്യമുള്ള വീട്ടിൽ ചെറിയ അറ്റകുറ്റപ്പണികൾ നടത്തി അധികം പേർ താമസിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളും ഇവിടെ സാധാരണമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഏതെങ്കിലും വിധേന നിയമലംഘനമായാണ് അധികൃതർ കണക്കാക്കുക. അതുപോലെ കുടുംബങ്ങൾക്കുള്ള താമസസ്ഥലത്ത് ബാച്ച്‍ലേഴ്സ് താമസിക്കുന്നതും ശിക്ഷാർഹമായാണ് കണക്കാക്കപ്പെടുക. 50,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ ഇതിന് പിഴയായി വരാം. ഇത്തരത്തിൽ കെട്ടിടങ്ങളിൽ മാറ്റം വരുത്തി താമസിക്കുന്നതിന് തന്നെ കനത്ത പിഴയാണ് ഈടാക്കുക.…

    Read More »
  • ഖത്തറിലെ പ്രവാസിക്കൊപ്പം ബിഗ് ടിക്കറ്റ് ഭാഗ്യം; പത്ത് സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിന് സമ്മാനം

    അബുദാബി: ഡിസംബർ മാസത്തിൽ ബിഗ് ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കൾക്ക് എല്ലാ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പുകളിലൂടെ ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വർണം സ്വന്തമാക്കാനുള്ള അവസരം തുടരുകയാണ്. ഖത്തറിൽ പ്രവാസിയായ സുമൻ മുത്തയ്യ നടർ രാഘവനാണ് ഈ മാസം നടന്ന മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പിൽ വിജയിയായി ഒരു കിലോഗ്രാം സ്വർണമെന്ന ഉറപ്പുള്ള സമ്മാനം സ്വന്തമാക്കിയതെന്ന് ബിഗ് ടിക്കറ്റ് അധികൃർ അറിയിച്ചു. ബിഗ് ടിക്കറ്റിന്റെ ‘ബൈ ടു, ഗെറ്റ് വൺ ഫോർ ഫ്രീ’ ആനുകൂല്യം ഉപയോഗപ്പെടുത്തി ഡിസംബർ 17നാണ് സുമൻ തന്റെ പത്ത് സുഹൃത്തുക്കളോടൊപ്പം ടിക്കറ്റെടുത്തത്. ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞ ശേഷം നറുക്കെടുപ്പിൽ പങ്കെടുക്കാൻ തീരുമാനിക്കുകയും കഴിഞ്ഞ ഒരു വർഷമായി എല്ലാ മാസവും ടിക്കറ്റെടുത്ത് വരികയുമായിരുന്നു അദ്ദേഹം. സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് പ്രതിനിധി ഫോണിൽ ബന്ധപ്പെട്ടപ്പോൾ അടക്കാനാവാത്ത സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, ഈ സ്വർണ സമ്മാനം തീരെ പ്രതീക്ഷിച്ചില്ലായിരുന്നുവെന്നാണ് മറുപടി പറഞ്ഞത്. സമ്മാനത്തിലെ തന്റെ വിഹിതം തന്റെ ഇരട്ട പെൺകുട്ടികളുടെ…

    Read More »
  • സൗദിയില്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ചുമത്തിയ പിഴ 15 ദിവസത്തിനകം അടക്കണമെന്ന് മുന്നറിയിപ്പ്; ലംഘിച്ചാൽ കേസ്

    റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ വ്യക്തികൾക്കു മേൽ ചുമത്തിയിട്ടുള്ള പതിനായിരം റിയാൽ പിഴ 15 ദിവസത്തിനകം അടക്കണം. അല്ലെങ്കിൽ ബോർഡ് ഓഫ് ഗ്രീവൻസില്‍ (ദീവാനുൽ മദാലിം) കേസ് ഫയൽ ചെയ്യുമെന്നും നാഷണൽ വയലേഷൻസ് പ്ലാറ്റ്‌ഫോം (ഈഫാ) മുന്നറിയിപ്പ് നൽകി. പതിനായിരം റിയാൽ പിഴയുള്ളവവര്‍ ഉടൻ അത് അടക്കണമെന്നാവശ്യപ്പെട്ട്, നേരത്തെ പിഴ ലഭിച്ചവർക്ക് കഴിഞ്ഞ രണ്ട് ദിവസമായി മൊബൈലുകളിൽ സന്ദേശം ലഭിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം മൂന്നു വർഷത്തോളമായി അടക്കാൻ സാധിക്കാത്ത ഈ പിഴ, 15 ദിവസം കൊണ്ട് എങ്ങനെ അടച്ചുതീർക്കുമെന്ന് ആശങ്കയിലാണ് പിഴ ലഭിച്ചവർ. പതിനായിരം റിയാൽ ഫൈൻ ലഭിച്ചവർക്കാണിപ്പോൾ സന്ദേശമെത്തുന്നത്. ആയിരം റിയാൽ ഫൈനുള്ളവർക്ക് ഇതുവരെ സന്ദേശം എത്തിയിട്ടില്ല. ഈ സന്ദേശം വന്നത് മുതൽ 15 ദിവസത്തിനകം നിശ്ചിത ബിൽ നമ്പർ വഴി പതിനായിരം റിയാൽ അടക്കണമെന്നും ഇത് അന്തിമ മുന്നറിയിപ്പായി പരിഗണിക്കണമെന്നും സന്ദേശത്തിലുണ്ട്. കൊവിഡ് സമയത്ത് മാസ്‌ക് ധരിക്കാതിരിക്കൽ, പെർമിറ്റില്ലാതെ പുറത്തിറങ്ങൽ തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിലാണ് അന്ന്…

    Read More »
  • ക്രിസ്തുമസ് ആയല്ലോ, പുൽക്കൂടു വന്നല്ലോ.. ഡെപ്പാംകുത്ത് ക്രിസ്‌മസ്‌ പാട്ടൊരുക്കി കുവൈറ്റിലെ മലയാളി കുടുംബസൗഹൃദം

    കുവൈറ്റ് സിറ്റി: ക്രിസ്‌തുമസ്‌ കരോളും ഷോപ്പിങ്ങും തകൃതിയായി പുരോഗമിക്കുന്നതിനിടെ ഒരു വ്യത്യസ്‌ത ഇനവുമായി ഒരു കൂട്ടം മലയാളി കുടുംബങ്ങൾ. മലയാളികൾ ഏറെയുള്ള അബ്ബാസിയ പ്രദേശത്തെ കുറച്ച് കുടുംബങ്ങൾ ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത് ഒരു ഡെപ്പാംകുത്ത് ക്രിസ്‌തുമസ്‌ പാട്ട് വീഡിയോ ആണ്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഒരു വീടിനകത്തെ പുൽക്കൂടിന് മുന്നിൽ തറയിലിരുന്ന് കൊട്ടി പാടുന്നതായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പരമ്പരാഗതശൈലിയിൽ സ്ത്രീകൾ ആരംഭിക്കുന്ന പാട്ട് ഒരു പുരുഷൻ ഇടയ്ക്ക് കയറി ‘നമുക്ക് താളമൊന്ന് മാറ്റിപ്പിടിച്ചാലോ’ എന്ന് പറഞ്ഞ് ശിങ്കാരിമേളം രീതിയിലേയ്ക്ക് പാട്ട് പോകുന്നു. സ്ത്രീകളും കൂടെ ചേരുന്നു. ഇടയിൽ കുട്ടികളുടെ ഡാൻസും ഒപ്പം ചുവട് വയ്ക്കുന്ന കുട്ടി സാന്താക്ളോസുമുണ്ട്. ലീന സോബൻ, മഞ്ജുഷ ബെന്നി, ഡെയ്‌സി ജോഷി, സിജി ജിജോ, ജോബിന സോജൻ, ലിയോൺ സോജൻ, ലിയാ സോജൻ, ജസ് വിൻ ജിജോ, ജോഹാന്ന ജിജോ, ജേക്കബ് ബെന്നി, നെരിയാ ബെന്നി, ജോർജുമോൻ ബെന്നി, സോബൻ ജെയിംസ്, ബൈജു ജോസഫ്, ജോൺ പറമ്പൻസ്, ജോഷി…

    Read More »
Back to top button
error: