NEWSPravasi

ക്രിസ്തുമസ് ആയല്ലോ, പുൽക്കൂടു വന്നല്ലോ.. ഡെപ്പാംകുത്ത് ക്രിസ്‌മസ്‌ പാട്ടൊരുക്കി കുവൈറ്റിലെ മലയാളി കുടുംബസൗഹൃദം

കുവൈറ്റ് സിറ്റി: ക്രിസ്‌തുമസ്‌ കരോളും ഷോപ്പിങ്ങും തകൃതിയായി പുരോഗമിക്കുന്നതിനിടെ ഒരു വ്യത്യസ്‌ത ഇനവുമായി ഒരു കൂട്ടം മലയാളി കുടുംബങ്ങൾ. മലയാളികൾ ഏറെയുള്ള അബ്ബാസിയ പ്രദേശത്തെ കുറച്ച് കുടുംബങ്ങൾ ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത് ഒരു ഡെപ്പാംകുത്ത് ക്രിസ്‌തുമസ്‌ പാട്ട് വീഡിയോ ആണ്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഒരു വീടിനകത്തെ പുൽക്കൂടിന് മുന്നിൽ തറയിലിരുന്ന് കൊട്ടി പാടുന്നതായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

പരമ്പരാഗതശൈലിയിൽ സ്ത്രീകൾ ആരംഭിക്കുന്ന പാട്ട് ഒരു പുരുഷൻ ഇടയ്ക്ക് കയറി ‘നമുക്ക് താളമൊന്ന് മാറ്റിപ്പിടിച്ചാലോ’ എന്ന് പറഞ്ഞ് ശിങ്കാരിമേളം രീതിയിലേയ്ക്ക് പാട്ട് പോകുന്നു. സ്ത്രീകളും കൂടെ ചേരുന്നു. ഇടയിൽ കുട്ടികളുടെ ഡാൻസും ഒപ്പം ചുവട് വയ്ക്കുന്ന കുട്ടി സാന്താക്ളോസുമുണ്ട്.

Signature-ad

ലീന സോബൻ, മഞ്ജുഷ ബെന്നി, ഡെയ്‌സി ജോഷി, സിജി ജിജോ, ജോബിന സോജൻ, ലിയോൺ സോജൻ, ലിയാ സോജൻ, ജസ് വിൻ ജിജോ, ജോഹാന്ന ജിജോ, ജേക്കബ് ബെന്നി, നെരിയാ ബെന്നി, ജോർജുമോൻ ബെന്നി, സോബൻ ജെയിംസ്, ബൈജു ജോസഫ്, ജോൺ പറമ്പൻസ്, ജോഷി പോൾ, റെജി മാത്യു, ജെസ്സിൻ ജോൺ, അനിൽ ജോസഫ്, സോജൻ ജെയിംസ്, ജിജോ ജോർജ്, സുനിൽ കെ ചെറിയാൻ എന്നിവരാണ് ഈ ഡെപ്പാംകുത്ത് ക്രിസ്‌തുമസ്‌ വീഡിയോയിൽ പാട്ടും, കോട്ടും, ആട്ടവുമായി പ്രത്യക്ഷപ്പെടുന്നവർ.

Back to top button
error: