Pravasi
-
കുവൈത്തില്‍ അധ്യാപക ജോലികളിലും സ്വദേശിവത്കരണം; ആദ്യ ഘട്ടത്തില്‍ വകുപ്പ് മേധാവികള്‍ പോലുള്ള ഉന്നത തസ്‍തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കും
കുവൈത്ത് സിറ്റി: കുവൈത്തില്‍ അധ്യാപക ജോലികളിലും സ്വദേശിവത്കരണം വ്യാപിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ആദ്യ ഘട്ടത്തില്‍ വകുപ്പ് മേധാവികള്‍ പോലുള്ള ഉന്നത തസ്‍തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച്, പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. മദ്ധ്യ വാര്‍ഷിക അവധിക്ക് ശേഷം രണ്ടാം സെമസ്റ്ററിന്റെ തുടക്കത്തില്‍ 200 പ്രവാസി അധ്യാപകരെ അവരുടെ സ്ഥാനങ്ങളില്‍ നിന്ന് നീക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നിലവില്‍ ഉന്നത പദവികള്‍ വഹിക്കുന്നവരാണിവര്‍. പകരം സ്വദേശികളായ അധ്യാപകര്‍ക്ക് പ്രൊമോഷന്‍ നല്‍കി അവരെ ഈ സ്ഥാനങ്ങളില്‍ നിയമിക്കാനാണ് തീരുമാനം. നിലവില്‍ ഈ സ്ഥാനങ്ങള്‍ വഹിക്കുന്ന പ്രവാസികള്‍ക്ക് അതത് വകുപ്പുകളില്‍ തന്നെ അധ്യാപക തസ്‍തികകളിലേക്ക് മടങ്ങാം. വകുപ്പ് മേധാവി പോലുള്ള സ്ഥാനത്തേക്ക് പ്രവാസികളെ പരിഗണിക്കില്ല. നിരവധി വര്‍ഷങ്ങളായി ധാരാളം സ്വദേശികള്‍ സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷകളും അഭിമുഖങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ച് കാത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം. ഇത്തരം സ്വദേശികള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അവരുടെ വഴിയില്‍ തടസം സൃഷ്ടിക്കില്ലെന്നും…
Read More » -
യുഎഇയില്‍ പതിനൊന്നാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു
ഷാര്‍ജ: യുഎഇയില്‍ പതിനൊന്നാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. ഷാര്‍ജയിലെ അല്‍ നഹ്‍ദയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. മരിച്ചയാളെക്കറിച്ചുള്ള വിശദ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടട്ടില്ല. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ആഫ്രിക്കക്കാരനെന്ന് സംശയിക്കപ്പെടുന്ന ഒരാള്‍ കെട്ടിടത്തില്‍ നിന്ന് താഴെ വീണ് മരിച്ചെന്ന വിവരം ഞായറാഴ്ച പുലര്‍ച്ചെയാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘങ്ങളും ആംബുലന്‍സും സ്ഥലത്തെത്തി. എന്നാല്‍ അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. മരണ കാരണം കണ്ടെത്തുന്നതിന് ഉള്‍പ്പെടെയുള്ള ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം പിന്നീട് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. മരണപ്പെട്ട വ്യക്തിക്കൊപ്പം ഒരേ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ആളുകളെ അന്വേഷണത്തിന്റെ ഭാഗമായി ഷാര്‍ജ പൊലീസ് ചോദ്യം ചെയ്‍തുവരികയാണ്.
Read More » -
സൗദി അറേബ്യയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കുന്നതിന് വിലക്ക്
റിയാദ്: സൗദി അറേബ്യയിലെ എയർപ്പോർട്ടുകളിലും മറ്റ് അതിർത്തി കവാടങ്ങളിലും പ്രവർത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ അനുവദിക്കില്ലെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി. ട്വിറ്റർ ഹാൻഡിലിൽ ഉന്നയിച്ച ഒരു ചോദ്യത്തിന് മറുപടിയായാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായാണ് തീരുമാനമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. ഗൾഫ് അറബ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കായുള്ള ഏകീകൃത കസ്റ്റംസ് നിയമമനുസരിച്ച് വ്യോമ, കടൽ, കര കവാടങ്ങളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളും വ്യവസ്ഥകളും നടപടിക്രമങ്ങളും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വെള്ളിയാഴ്ചയാണ് നിശ്ചയിച്ചത്. ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആവശ്യകതകൾ, നടത്തിപ്പ് ലൈസൻസുകൾ, മറ്റ് അനുബന്ധ നിയന്ത്രണങ്ങൾ എന്നിവ നിർണയിച്ചതിലുൾപ്പെടും. വ്യോമ, കടൽ, കര കവാടങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കും പുറത്തുപോകുന്നവർക്കുമായി ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. തുടർന്നാണ് അതിനാവശ്യമായ നിയമങ്ങളും വ്യവസ്ഥകളും രൂപവത്കരിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.…
Read More » -
2023ലെ ആദ്യ മഹ്‍സൂസ് നറുക്കെടുപ്പ്: 1,048 വിജയികള്‍ 1,658,400 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍
ദുബൈ: 2023ലെ ആദ്യ മഹ്‍സൂസ് നറുക്കെടുപ്പായ 110-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ നിരവധി പേരുടെ ജീവിതത്തില്‍ ഭാഗ്യമെത്തുകയും അവരെ നല്ലൊരു ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ആകെ 1,048 വിജയികള്‍ 1,658,400 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നേടി. ഈവിങ്‌സ് എല്‍എല്‍സി ഓപ്പറേറ്റ് ചെയ്യുന്ന, തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, രണ്ടു വര്‍ഷം കൊണ്ട് 31 മള്‍ട്ടി മില്യനയര്‍മാരെയും 217,000ല്‍ അധികം വിജയികളെയുമാണ് സൃഷ്ടിച്ചിട്ടുള്ളത്. 10 മില്യന്‍ ദിര്‍ഹത്തിന്‍റെ ഒന്നാം സമ്മാനത്തിന് ഇത്തവണ ആരും അര്‍ഹരായില്ല. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 21 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 47,619 ദിര്‍ഹം വീതം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 1,024 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഫിലിപ്പൈന്‍സില്‍…
Read More » -
സൗദിയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂർ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി മരിച്ചു. വെട്ടം പൂളക്കാട്ടിൽ നൗഷാദാണ് മക്കയില്‍ മരിച്ചത്. അപകടത്തെ തുടര്‍ന്ന് കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കുമെന്ന് കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.
Read More » -
കുവൈത്ത് കൊമേഴ്‍സ്യല്‍ ബാങ്ക് സംഘടിപ്പിച്ച നറുക്കെടുപ്പില്‍ കോഴിക്കോട് സ്വദേശിക്ക് 40 കോടി രൂപ സമ്മാനം
കുവൈത്ത് സിറ്റി: കൊമേഴ്‍സ്യല്‍ ബാങ്ക് ഓഫ് കുവൈത്ത് സംഘടിപ്പിച്ച അല്‍ നജ്‍മ അക്കൗണ്ട് നറുക്കെടുപ്പില്‍ മലയാളിക്ക് 15 ലക്ഷം ദിനാര്‍ (40 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. വ്യാഴാഴ്ച നടന്ന നറുക്കെടുപ്പില്‍, കുവൈത്തിലെ ആദ്യകാല മാധ്യമ പ്രവര്‍ത്തകനും ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‍കൂള്‍ ഡയറക്ടറുമായ കോഴിക്കോട് അത്തോളി സ്വദേശി മലയില്‍ മൂസക്കോയക്കാണ് ഭാഗ്യ സമ്മാനം ലഭിച്ചത്. 30 വര്‍ഷത്തിലധികമായി കുവൈത്തില്‍ ജോലി ചെയ്യുന്ന മൂസക്കോയ, നേരത്തെ കുവൈത്ത് ടൈംസിന്റെ മലയാളം ഡെസ്‍കില്‍ ജോലി ചെയ്‍തിരുന്നു. നിലവില്‍ മംഗഫിലെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‍കൂളിന്റെ ഡയറക്ടറാണ്. കുവൈത്തില്‍ ഒരു പ്രവാസിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനത്തുകയ്ക്കാണ് മൂസക്കോയ അര്‍ഹനായിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
Read More » -
ഭക്ഷണം പാചകം ചെയ്യുന്നതിന് നിയമപ്രകാരമുള്ള ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; യുഎഇയില്‍ 40 സ്ഥാപനങ്ങള്‍ പൂട്ടിച്ചു, 685 സ്ഥാപനങ്ങള്‍ക്ക് പിഴ
ഫുജൈറ: ഭക്ഷണം പാചകം ചെയ്യുന്നതിന് നിയമപ്രകാരമുള്ള ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ 40 സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം പൂട്ടിച്ചതായി ഫുജൈറ മുനിസിപ്പാലിറ്റി അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി മുന്നോട്ടുവെച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയവരാണ് നടപടിക്ക് വിധേയരായതെന്ന് ഫുജൈറ മുനിസിപ്പാലിറ്റി ഹെല്‍ത്ത് കണ്‍ട്രോള്‍ വകുപ്പ് മേധാവി ഫാത്തിമ മക്സ പറഞ്ഞു. പരിശോധനകള്‍ക്കിടെ 685 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഉപകരണങ്ങളുടെ വൃത്തി, പരിസര ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വൃത്തി എന്നിങ്ങനെ ഭക്ഷ്യ സുരക്ഷ സംബന്ധിച്ചുള്ള ചട്ടങ്ങളിലെ വീഴ്ചകള്‍ പരിശോധനകളില്‍ കണ്ടെത്തിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ കാലാവധി കഴിഞ്ഞതും മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങള്‍ ചില സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്തതായും അവര്‍ പറഞ്ഞു. സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ലൈസന്‍സുകള്‍ പ്രകാരം അനുമതിയില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും പിഴ ചുമത്തിയിട്ടുണ്ട്.
Read More » -
സൗദി അറേബ്യയിൽ യാത്രക്കാരുമായ പോയ ബസിന് തീപിടിച്ചു; യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു
റിയാദ്: റിയാദ് പ്രവിശ്യയിലെ അഫീഫിൽ യാത്രക്കാരുമായ പോയ ബസിന് തീപിടിച്ചു. റിയാദിൽനിന്ന് 500 കിലോമീറ്റർ അകലെ അഫീഫ്-ദറഇയ റോഡിൽ വ്യാഴാഴ്ച രാത്രി 40 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസിന്റെ പിൻഭാഗത്തെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. തീ ആളിപ്പടരുന്നതിന് മുമ്പ് യാത്രക്കാർക്ക് ബസിൽനിന്ന് ഇറങ്ങാൻ സാധിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. പിന്നീട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തി തീ അണച്ചു. യാത്രക്കാരിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു. ട്രാഫിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും കനത്ത മഴയുടെ അന്തരീക്ഷത്തിൽ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
Read More » -
വീട്ടുജോലിക്കാരുടെ വിസയില്‍ തൊഴിലെടുക്കുന്നവരുടെ സ്പോൺസർഷിപ്പ് മാറ്റത്തിന് പരിധി നിശ്ചയിച്ചു; പ്രവാസികൾ അറിയേണ്ടതെല്ലാം
റിയാദ്: സൗദിയില്‍ വീട്ടുജോലിക്കാരുടെ വിസയില്‍ തൊഴിലെടുക്കുന്നവരുടെ സ്പോൺസർഷിപ്പ് മാറ്റത്തിന് പരിധി നിശ്ചയിച്ച് പാസ്‌പോർട്ട് ഡയറക്‌ട്രേറ്റ് (ജവാസത്ത്). ഇത്തരം ജീവനക്കാർക്ക് നാലില്‍ കൂടുതല്‍ തവണ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാല്ലെന്ന് ജവാസത്ത് അറിയിച്ചു. വീട്ടുജോലിക്കാരുടെ സ്പോൺസർഷിപ്പ് നടപടികള്‍ ലഘൂകരിച്ച സാഹചര്യത്തിലാണ് പരിധി സംബന്ധിച്ച ജവാസത്ത് വിശദീകരണം നൽകിയത്. നിലവില്‍ വീട്ടുജോലി വിസയില്‍ തൊഴിലെടുക്കുന്നവരുടെ സ്പോൺസർഷിപ്പ് മാറ്റം എളുപ്പത്തില്‍ പൂർത്തിയാക്കാന്‍ സാധിക്കും. ജവാസത്തിന്‍റെ വ്യക്തിഗത സേവനത്തിനുള്ള ആപ്ലിക്കേഷനായ ‘അബ്ശിര്‍’ വഴിയാണ് ഇതിന് സൗകര്യമുള്ളത്. നിലവിലെ സ്‌പോൺസർ സന്നദ്ധത അറിയിക്കുന്നതോടെ നടപടികളാരംഭിക്കാം. ശേഷം തൊഴിലാളിയും പുതിയ സ്‌പോൺസറും ഇത് അംഗീകരിക്കുന്നതോടെ മാറ്റം പൂർത്തിയാകും. എന്നാല്‍ ഇത്തരത്തില്‍ പരമാവധി നാല് തവണ മാത്രമേ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാകുകയുള്ളുവെന്ന് ജവാസത്ത് ഡയറക്ട്രേറ്റ് വ്യക്തമാക്കി. തൊഴിലാളിയുടെ പേരില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഇല്ലാതിരിക്കുക. ഹൂറൂബ് രേഖപ്പെടുത്താത്ത ആളായിരിക്കുക, നിലവിലെ ഇഖാമയിൽ 15 ദിവസത്തില്‍ കുറയാത്ത കാലാവധി ഉണ്ടായിരിക്കുക തുടങ്ങിയ നിബന്ധനകളും സ്പോൺസർഷിപ്പ് മാറ്റത്തിന് പാലിക്കണം.
Read More » -
ഒമാനില്‍ മലയാളി യുവാവ് താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു
സലാല: ഒമാനില്‍ മലയാളി യുവാവ് താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു. കോട്ടയം ഇരവിചിറ സ്വദേശി പാറപ്പുറത്ത് വർഗീസിന്റെ മകൻ സിജോ വർഗീസ് (39) ആണ് ഒമാനിലെ സലാലയിൽ ബാൽക്കണിയിൽ നിന്നു വീണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഔഖത്ത് സുൽത്താൻ ഖാബൂസ് ആശുപത്രിക്ക് എതിർവശത്ത് താമസിച്ചിരുന്ന സിജോ വർഗീസ് ആറ് വർഷത്തോളമായി സലാലയിലെ ഗ്രാന്റ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ ഇലക്ട്രിക്കൽ സേഫ്റ്റി ഓഫിസറായി ജോലി ചെയ്തു വരികയായിരുന്നു. മാതാവ് – മറിയാമ്മ വർഗീസ്. ഭാര്യ – നീതുമോൾ മാത്യൂ (നഴ്സ്, സുൽത്താൻ ഖാബൂസ് ഹോസ്‍പിറ്റൽ). മക്കൾ – ഡാൻ വർഗ്ഗീസ് സിജോ, ഡെറിക്, ജൂസെഫ്.
Read More »