Pravasi

  • കുവൈത്തിൽ പത്തനംതിട്ട സ്വദേശികളായ മലയാളി ദമ്പതികളെ  മരിച്ച നിലയിൽ കണ്ടെത്തി

    കുവൈത്ത് സിറ്റി : മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.സൈമണെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും ഭാര്യയെ കിടപ്പുമുറിയിൽ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.ഇന്നു രാവിലെ സാൽമിയായിലാണ് സംഭവം. ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് വിഭാഗത്തിൽ ജീവനക്കാരനാണ് സൈമൺ.സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ ഐ.ടി ജീവനക്കാരിയാണ് ജീന.കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹം.

    Read More »
  • യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ്; വാഹനം ഓടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

    അബുദാബി: യുഎഇയിലെ വിവിധ പ്രദേശങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി അബുദാബി പൊലീസ്. ശക്തമായ പൊടിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ ദൂരക്കാഴ്ച തടസ്സപ്പെടാന്‍ സാധ്യത ഏറെയാണെന്ന് അബുദാബി പൊലീസ് ട്വിറ്ററിലൂടെ ഡ്രൈവര്‍മാരെ ഓര്‍മിപ്പിച്ചു. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ റോഡില്‍ തന്നെ ശ്രദ്ധ പുലര്‍ത്തണമെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗം പോലെ റോഡില്‍ നിന്ന് ശ്രദ്ധ തെറ്റാന്‍ കാരണമാവുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ക്യാമറകളില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് പോലുള്ള കാര്യങ്ങളും അപകടങ്ങള്‍ ക്ഷണിച്ചവരുത്തും. യുഎഇയില്‍ മണല്‍ക്കാറ്റും പൊടിക്കാറ്റും നിറഞ്ഞ ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് നേരത്തെ തന്നെ ദേശീയ കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത മൂന്ന് ദിവസം മണിക്കൂറില്‍ 59 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും വ്യാഴാഴ്ച വരെ ദൂരക്കാഴ്ച കാര്യമായി കുറയുമെന്നും ഈ മുന്നറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്. ശൈത്യകാലം അവസാനിച്ച സാഹചര്യത്തില്‍ അന്തരീക്ഷ താപനിലയും വര്‍ദ്ധിക്കും. #Urgent | #Attention #Dust#AbuDhabiPolice…

    Read More »
  • ഒറ്റ വിസയിൽ ഗൾഫ് രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാം; വരുന്നു ഷെങ്കന്‍ വിസ മാതൃകയില്‍ ജിസിസി വിസ

    മനാമ: യൂറോപ്പിലെ ഷെങ്കന്‍ വിസ മാതൃകയില്‍ വിസ പുറത്തിറക്കാൻ ഗള്‍ഫ് രാജ്യങ്ങള്‍.ഒറ്റവിസയിൽ തന്നെ മുഴുവൻ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനാവും എന്നതാണ് ഇതിന്റെ ഗുണം.   ബഹ്‌റൈന്റെ ടൂറിസം മന്ത്രിയായ ഫാത്തിമ അല്‍ സൈറഫിയാണ് ജി.സി.സി രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ ഉദേശിച്ച്‌ എത്തുന്നവര്‍ക്ക് ഒറ്റ വിസ ഏര്‍പ്പെടുത്താനുള്ള നടപടികൾ നടക്കുന്നുണ്ടെന്ന് അറിയിച്ചത്. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഏറ്റവും എളുപ്പമാക്കുന്നവയാണ് ഷെങ്കൻ വിസ (schengen visa).ഷെങ്കൻ വിസയുണ്ടെങ്കിൽ ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്ന 26 രാജ്യങ്ങളിലൂടെ യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്യാം.ആഭ്യന്തര അതിർത്തികൾ ഒഴിവാക്കി, ഒരു രാജ്യത്തു നിന്നും മറ്റൊന്നിലേക്ക് സുഗമമായ സഞ്ചാരം ഉറപ്പു വരുത്തുന്നവയാണ് ഇത്തരം വിസകൾ. ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്,ഒമാൻ,യുഎഇ എന്നീ രാജ്യങ്ങൾ ചേർന്നതാണ് ജിസിസി രാജ്യങ്ങൾ.

    Read More »
  • റോഡിൽ യുവാവിന്റെ അഭ്യാസ പ്രകടനം; കുവൈത്തിൽ ഉണ്ടായ വാഹനപകടത്തിൽ പ്രവാസി ​വനിതയ്ക്ക് ദാരുണാന്ത്യം

    കുവൈത്ത് സിറ്റി: റോഡിൽ സ്വദേശി യുവാവ് നടത്തിയ വാഹനാഭ്യാസത്തിൽ പ്രവാസി വനിതയ്ക്ക് ദാരുണാന്ത്യം.ജഹ്റയിലെ തൈമ പ്രദേശത്താണ് അപകടം നടന്നത്.59 കാരിയായ ശ്രീലങ്കൻ സ്വദേശിനിയാണ് മരിച്ചത്. മിനി പിക്കപ്പ് വാഹനം ഉപയോഗിച്ച് വീലുകൾ കറക്കി അഭ്യാസം നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. അഭ്യാസം പ്രകടനത്തിനിടയിൽ നിയന്ത്രം വിട്ട വാഹനം സ്ത്രീയെ ഇടിക്കുകയായിരുന്നു.അപകട സ്ഥലത്ത് വച്ച് തന്നെ ഇവർ മരിച്ചു.സംഭവത്തിൽ 21 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

    Read More »
  • സൗദി അറേബ്യയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്‍തു

    റിയാദ്:തിരുവനന്തപുരം സ്വദേശിയായ മലയാളി യുവാവ് സൗദി അറേബ്യയില്‍ ആത്മഹത്യ ചെയ്‍തു.തിരുവനന്തപുരം വിഴിഞ്ഞം പുല്ലൂര്‍ക്കോണം പാറവിള വീട്ടില്‍ ഷാന്‍ (30)നെയാണ് സൗദി അറേബ്യയിലെ തബൂക്കിലുള്ള താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തബൂക്കിലെ ഒരു മത്സ്യ വില്‍പന ഷോപ്പില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ജോലി ചെയ്‍തുവരികയായിരുന്ന ഷാൻ ഒന്നര വര്‍ഷം മുമ്ബാണ് നാട്ടില്‍ വന്നു മടങ്ങിയത്.മരണകാരണം വ്യക്തമല്ല. അവിവാഹിതനാണ്. പിതാവ് – ഷാജഹാന്‍. മാതാവ് – ലത്തീഫ ബീവി.

    Read More »
  • കുവൈത്തിലെ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി പുതുക്കി നല്‍കുക ഒരു വര്‍ഷത്തേക്ക് മാത്രം

    കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ ഇനി ഒരു വർഷത്തേക്ക് മാത്രമേ പുതുക്കി നൽകുകയുള്ളൂ. ഞായറാഴ്ച രാജ്യത്തെ ട്രാഫിക് വകുപ്പാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. നേരത്തെ ലൈസൻസുകൾ മൂന്ന് വർഷത്തേക്ക് പുതുക്കി നൽകിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഒരു വർഷമായി പരിധി നിശ്ചയിച്ചത്. അതേസമയം കുവൈത്തിൽ വീട്ടുജോലിക്കാരായി ജോലി ചെയ്യുന്നവർക്ക് ഇപ്പോഴത്തെപ്പോലെ മൂന്ന് വർഷത്തേക്ക് തന്നെ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കി നൽകുമെന്നും ട്രാഫിക് വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസുകൾ അനുവദിക്കുന്നതിനും അവ പുതുക്കുന്നതിനുമുള്ള നിബന്ധനകൾ കുവൈത്ത് ട്രാഫിക് വകുപ്പ് കർശനമാക്കിയിരുന്നു. നിയമം അനുവദിക്കുന്ന വ്യവസ്ഥകൾ പ്രകാരം മാത്രമേ ഡ്രൈവിങ് ലൈസൻസുകൾ കരസ്ഥമാക്കാൻ പ്രവാസികളെ അനുവദിക്കൂ എന്നാണ് ഇതിന്റെ ഭാഗമായി അറിയിച്ചിരുന്നതും. പരിശോധനകളിൽ നിബന്ധനകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ ആയിരക്കണക്കിന് ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കുകയും ചെയ്‍തതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകളിലുണ്ടായിരുന്നു. നിലവിൽ 600 കുവൈത്തി ദിനാറെങ്കിലും പ്രതിമാസ ശമ്പളവും സർവകലാശാലാ ബിരുദ യോഗ്യതയും ഉള്ള പ്രവാസികൾക്കാണ് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നത്. അതിന് തന്നെ…

    Read More »
  • ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലെ ഇന്ത്യൻ എംബസി മാറ്റി; ഖാർത്തൂമിൽ ഏറ്റുമുട്ടൽ രൂക്ഷം

    ഖാർത്തൂം: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിലെ ഇന്ത്യൻ എംബസി മാറ്റി. ഖാർത്തൂമിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ എംബസി പോർട്ട് സുഡാനിലേക്കാണ് താൽകാലികമായി മാറ്റിയത്. ഖാർത്തൂമിൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി. ഖാർത്തൂമിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്നും ഒഴിപ്പിച്ച 231 പേർ കൂടി ഇന്ന് രാജ്യത്ത് തിരിച്ചെത്തി. രാവിലെയാണ് ജിദ്ദയിൽ നിന്നും ഇത്രയും പേരെ അഹമ്മദാബാദിൽ വിമാനത്തിൽ എത്തിച്ചത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സുഡാനിൽ നിന്നും രാജ്യത്ത് തിരിച്ചെത്തിയവരുടെ എണ്ണം രണ്ടായിരത്തി എഴുന്നൂറ് കടന്നു. ഇതുവരെ മൂവായിരത്തോളം പേരെ സുഡാനിൽ നിന്നും ഒഴിപ്പിച്ച് ജിദ്ദയിലെത്തിച്ചെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

    Read More »
  • കൊല്ലം ജില്ലാ പ്രവാസി സമാജം വനിത വേദി പുനസംഘടിപ്പിച്ചു

    കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം വനിത വേദി പുനസംഘടിപ്പിച്ചു. രന്‍ജന ബിനിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തിന് റിനി ബിനോയ് സ്വഗതവും, രാജിമോള്‍ സുജിത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രസിഡന്റ് അലക്‌സ് മാത്യൂ ,ജനറല്‍ സെക്രട്ടറി ബിനില്‍ റ്റി.ഡി. രക്ഷാധികാരി സലിം രാജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മിനി ഗീവര്‍ഗ്ഗീസ് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി രന്‍ജന ബിനില്‍ (ചെയര്‍പെഴ്‌സണ്‍), റിനി ബിനോയ് (സെക്രട്ടറി), ഗിരിജ അജയ് ( ട്രഷറര്‍) എക്‌സിക്യൂട്ടീവ് അംഗങ്ങളായി മിനി ഗീവര്‍ഗ്ഗീസ്, രാജിമോള്‍ സുജിത് , മഞ്ജൂ ഷാജി, രഹനാ നൈസാം, ലിറ്റി അലക്‌സാണ്ടര്‍, ഷിനി സന്ദീപ് എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.  

    Read More »
  • കൊല്ലം ജില്ലാ പ്രവാസി സമാജം, സാല്‍മിയ യൂണിറ്റ് ഭാരവാഹികള്‍

    കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് സാല്‍മിയ യൂണിറ്റ് സമ്മേളനം പ്രസിഡന്ററ് അലക്‌സ് മാത്യൂവിന്റെ അദ്ധ്യക്ഷതയില്‍ കൂടി . പുതിയ വര്‍ഷത്തെ ഭാരവാഹികളായി താരിഖ് അഹമ്മദ് (കണ്‍വീനര്‍) അജയ് നായര്‍ , ബിജിമോള്‍ (ആര്യ) ജോ: കണ്‍വീനേഴ്‌സ് . എക്‌സിക്യൂട്ടീവ് അംഗങ്ങളായി അലക്‌സ് മാത്യൂ , അലക്‌സാണ്ടര്‍ പി.കെ., ഷിബു മോന്‍ ഐസക് , മിനിമോള്‍ ജോയ് തോമസ്, ഡെയ്‌സി പീറ്റര്‍ , സുമലത എസ്സ് എന്നിവരെയും തിരഞ്ഞെടുത്തു. സംഘടന സെക്രട്ടറി വര്‍ഗ്ഗീസ് വൈദ്യന്‍ സ്വാഗതവും, കേന്ദ്ര കമ്മറ്റി അംഗം നൈസാം റാവുത്തര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ബിനില്‍ റ്റി ഡി ആശംസകളര്‍പ്പിച്ചു. താരിഖ് അഹമ്മദ് നന്ദി പറഞ്ഞു.

    Read More »
  • ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി മരിച്ചു

    റിയാദ്: സൗദിയിൽ‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിരുവനന്തപുരം സ്വദേശി ബൈജു ദിവാകരന്‍ (53) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് സഹപ്രവര്‍ത്തര്‍ അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സനൈയായ്യിൽ 22 വര്‍ഷമായി റേഡിയേറ്റര്‍ വര്‍ക്ക് ഷോപ്പ് നടത്തി വരികയായിരുന്നു, തിരുവനന്തപുരം കമുകിന്‍കോട്‌ രോഹിണി തുണ്ടുവിള വീട്ടില്‍ ദിവാകരന്‍ – ബേബി ദമ്ബതികളുടെ മകനാണ്. ഭാര്യ: ചന്ദ്രലേഖ, മക്കള്‍: ആദിത്യന്‍, അഭിഷേക്.

    Read More »
Back to top button
error: