Pravasi

  • ആരാധകരില്‍നിന്ന് മുരിങ്ങത്തൈ സംരക്ഷിക്കാന്‍ 6 ഭാഷകളില്‍ നോട്ടീസ് ഒട്ടിച്ച് വാച്ച്മാന്‍!

    അബുദാബി: മുരിങ്ങയില മലയാളികള്‍ക്ക് മാത്രമല്ല പല രാജ്യക്കാര്‍ക്കും ഒരു വികാരമാണെന്ന് യു.എ.ഇയില്‍ നിന്നുള്ള ഈ വാര്‍ത്ത കാണുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. കെട്ടിടത്തിന്റെ പ്രധാന കവാടത്തിന്റെ മുന്നില്‍ നട്ട മുരിങ്ങത്തൈയുടെ വളര്‍ച്ച തടയും വിതത്തില്‍ അവിടെയുള്ള താമസക്കാര്‍ മുരിങ്ങയില പറിച്ചുകൊണ്ടുപോകുന്നത് കൂടുതലായപ്പോള്‍ ആണ് ആരാധകരില്‍ നിന്ന് മുരിങ്ങത്തൈ സംരക്ഷിക്കാന്‍ വേണ്ടി വാച്ച്മാന്‍ ഒരു അടവ് പുറത്തെടുത്തത്. മനേരമയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മലയാളം ഉള്‍പ്പെടെയുള്ള 6 ഭാഷകളില്‍ ഒരു നോട്ടീസ് ഒട്ടിച്ച് കെട്ടിടത്തിന്റെ വാച്ച്മാന്‍. ഇംഗ്ലിഷ്, അറബിക്, ഹിന്ദി, മലയാളം, ബംഗാളി ഉര്‍ദു, എന്നീ ഭാഷകളില്‍ ആണ് നോട്ടിസ് പതിപ്പിച്ചിരിക്കുന്നത്. വാച്ച്മാന്‍ ഇനാമുല്‍ ഹഖ് ആണ് നോട്ടീസ് ഒട്ടിച്ചത്. അബുദാബി മുസഫ ഷാബിയ പന്ത്രണ്ടിലാണ് സംഭവം. കൊടുംചൂടില്‍ രണ്ടു നേരം വെള്ളം നല്‍കി വളരെ സ്‌നേഹത്തോടെയാണ് ഇനാമുല്‍ ഹഖ് ഇതിനെ പരിപാലിക്കുന്നത്. ബംഗാളി ഭാഷയില്‍ എഴുതിയ അറിയിപ്പ് ടൈപ്പിങ് സെന്ററിലെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മറ്റു ഭാഷകളിലേക്ക് മാറ്റിയത്. ഇളം വയലറ്റ് നിറത്തിലുള്ള പ്രത്യേക…

    Read More »
  • സൗദി തീപിടുത്തം; മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

    റിയാദ്: സൗദി അറേബ്യയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു.രണ്ടു മലയാളികളടക്കം ആറു പേരാണ് മരിച്ചത്. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസുഫിന്‍റെ മകന്‍ അബ്ദുല്‍ ഹക്കീം(31), മലപ്പുറം മേല്‍മുറി നൂറേങ്ങല്‍ മുക്കിലെ നൂറേങ്ങല്‍ കാവുങ്ങത്തൊടി ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികള്‍.മരണപ്പെട്ടവരില്‍ തമിഴ്നാട്, ഗുജറാത്ത് സ്വദേശികളുമുണ്ട്. ഖാലിദിയ്യയില്‍ പെട്രോള്‍ പമ്ബിലെ താമസസ്ഥലത്താണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30നാണ് അഗ്നിബാധയുണ്ടായതെന്നാണ് റിപ്പോർട്ട്.  പെട്രോള്‍ പമ്ബില്‍ പുതിയതായി ജോലിക്കെത്തിയവരാണ് അപകടത്തില്‍പെട്ടവര്‍.ഇവരില്‍ മൂന്ന് പേര്‍ക്ക് വ്യാഴാഴ്ച ഇഖാമ ലഭിച്ചതേ ഉണ്ടായിരുന്നുള്ളൂ.ഷോര്‍ട്ട സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.   മൃതദേഹങ്ങള്‍ റിയാദിലെ ശുമെയ്‌സി ആശുപത്രി മോര്‍ച്ചറിയിലേക്ക് സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • റിയാദില്‍ കെട്ടിടത്തിന് തീപിടിച്ച് മലയാളികള്‍ അടക്കം ആറ് പേര്‍ വെന്തു മരിച്ചു 

    റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ കെട്ടിടത്തിന് തീപിടിച്ച് മലയാളികള്‍ അടക്കം ആറ് പേര്‍ വെന്തു മരിച്ചു.ഇവർ മലപ്പുറം, കോഴിക്കോട് സ്വദേശികൾ ആണെന്നാണ് വിവരം. മലയാളികൾക്കൊപ്പം ഗുജറാത്ത്, തമിഴ്നാട് സ്വദേശികളും മരിച്ചവരില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. മരിച്ച മറ്റുള്ളവരേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.വ്യാഴാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • കുവൈറ്റിൽ പ്രവാസിയായ മലയാളി സൗദിയിൽ വച്ചുണ്ടായ കാറപകടത്തിൽ മരണമടഞ്ഞു

    കുവൈത്ത് സിറ്റി : കുവൈത്ത് എൻ ബി റ്റി സി കമ്പനിയിലെ ജനറൽ വർക്ക്സ് വിഭാഗത്തിന്റെ മാനേജറായി ജോലി ചെയ്തു വരികയായിരുന്ന തിരുവല്ല തലവടി സ്വദേശി മാമ്മൂട്ടിൽ ലാജി ചെറിയാൻ (54 വയസ്സ്) സൗദിയിൽ വച്ചുണ്ടായ കാറപകടത്തിൽ മരണമടഞ്ഞു. കമ്പനിയുടെ സൗദി പ്രൊജക്റ്റിൽ താൽക്കാലിക ചുമതലയുള്ള ചെറിയാൻ വെള്ളിയാഴ്ച്ച ലീവ് ആയതിനാൽ കുവൈത്തിലുള്ള കുടുംബത്തിന്റേടുത്തേക്ക് ഡ്രൈവ് ചെയ്ത് വരുന്നതിനിടയിൽ കഫ്ജിക്കടുത്ത് വച്ചുണ്ടായ അപകടത്തിൽ മരണപ്പെടുകയായിരുന്നു. ഭാര്യ :  അനീറ്റ ലാജി കുവൈത്തിലെ കിപിക്സിൽ ജോലി ചെയ്യുന്നു. മക്കൾ : ജോവാൻ,ജസ്ലിൻ, ജയ്ഡൻ.

    Read More »
  • 179 ദിര്‍ഹത്തിന് ഇന്ത്യയിലേക്കും സര്‍വീസ് നടത്താൻ വിസ് എയര്‍

    അബുദാബി: അനുമതി ലഭിച്ചാൽ 179 ദിര്‍ഹത്തിന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താൻ സമ്മതമറിയിച്ച് വിസ് എയര്‍.ഏറ്റവും കുറഞ്ഞ ചെലവില്‍ വിമാന സര്‍വീസ് നടത്തുന്ന അബുദാബിയുടെ വിമാനകമ്ബനിയാണ് വിസ് എയർ. ഇന്ത്യയിലേക്കും പാകിസ്താനിലേക്കും സര്‍വീസ് തുടങ്ങാന്‍ അധികൃതരുമായി ചര്‍ച്ച തുടരുകയാണെന്ന് വിസ് എയര്‍ മാനേജിങ് ഡറക്ടര്‍ ജോണ്‍ ഐഡ്ഗൻ പറഞ്ഞു.ദുബൈയില്‍ പുരോഗമിക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിവിധ രാജ്യങ്ങളിലേക്ക് 179 ദിര്‍ഹത്തിന് ടിക്കറ്റ് നല്‍കുന്ന കമ്ബനി ഈ നിരക്കിലോ അതില്‍ കുറഞ്ഞ നിരക്കിലോ ഇന്ത്യയിലേക്ക് സര്‍വീസ് നടത്താന്‍ ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു.

    Read More »
  • കുവൈറ്റിൽ ഇനി ഡോ​ക്ട​റെ കാ​ണാ​ൻ ഓ​ൺ​ലൈ​ന്‍ ബു​ക്കി​ങ് വേണം;എങ്ങനെ ബുക്ക്‌ ചെയ്യാം? 

    കുവെെറ്റ് സിറ്റി: ഡോക്ടറെ കാണാൻ ഇനി ഓൺലൈന്‍ ബുക്കിങ് വേണം എന്ന നിബന്ധനയുമായി എത്തിയിരിക്കുകയാണ് കുവെെറ്റ് ആരോഗ്യ മന്ത്രാലയം.ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ആണ് ഇക്കര്യം അറിയിച്ചത്. സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡോക്ടര്‍മാരെ കാണുന്നതിന് വേണ്ടിയുള്ള അപ്പോയിന്റ്മെന്റ് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ആരോഗ്യ സേവനങ്ങൾ പൂർണമായും ഓട്ടോമേറ്റ് ചെയ്യുന്നതിന്‍റെ ഭാഗമായി ആണ് പുതിയ തീരുമാനം.ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയോ ‘കുവൈറ്റ് ഹെൽത്ത് ക്യു-8’ ആപ്ലിക്കേഷൻ വഴിയോ രോഗികൾക്ക് ഡോക്ടറെ കാണാൻ വേണ്ടി ബുക്ക് ചെയ്യാം. പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താല്‍ രോഗികൾക്ക് രജിസട്രേഷൻ പൂർത്തിയാക്കാൻ സാധിക്കും. അപേക്ഷയിൽ രോഗിയുടെ വിവരങ്ങളും ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടുകൾ നൽകണം. കോഓഡിനേഷൻ ടീം പിന്നീട് അപേക്ഷ അവലോകനം ചെയ്തു തീരുമാനം എടുക്കും. പിന്നീട് അപ്പോയിന്റ്മെന്റ് വിവരങ്ങൾ രോഗിയെ എസ്എംഎസായി അറിയിക്കും. അതിൽ പറഞ്ഞിരിക്കുന്ന സമയത്ത് ആശുപത്രിയിൽ ഡോക്ടറിനെ കാണാൻ വന്നാൽ മതിയാകും.

    Read More »
  • ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 15 മില്യൺ ദിര്‍ഹം നേടി ഇന്ത്യന്‍ പ്രവാസി

    ബിഗ് ടിക്കറ്റ് 251 സീരിസ് നറുക്കെടുപ്പിൽ 15 മില്യൺ ദിര്‍ഹം നേടി ഇന്ത്യന്‍ പ്രവാസി. പത്ത് വര്‍ഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ടെന്നാണ് യു.എ.ഇയിൽ താമസിക്കുന്ന പ്രദീപ് പറയുന്നത്. അബുദാബി വിമാനത്താവളത്തിലെ ഇൻ-സ്റ്റോര്‍ കൗണ്ടറിൽ നിന്നാണ് ബിഗ് ടിക്കറ്റ് പ്രദീപ് വാങ്ങിയത്. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ഭാഗ്യപരീക്ഷണം. യു.എ.ഇയിലേക്ക് മടങ്ങിവരാൻ യാത്ര തിരിക്കുന്നതിന് ഏതാനും മുൻപാണ് ഗ്രാൻഡ് പ്രൈസ് നേടിയ വിവരം പ്രദീപ് അറിയുന്നത്. 15 മില്യൺ നേടിയെങ്കിലും ജീവിതത്തിൽ കാര്യമായ മാറ്റങ്ങള്‍ വരുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് പ്രദീപ് പറയുന്നത്. അത്യധികം സന്തോഷത്തിലാണെങ്കിലും ലളിതമായ ജീവിതം തന്നെ തുടരും. വിജയത്തിന് പിന്നിലുള്ള രഹസ്യം എന്താണെന്ന് ചോദിച്ചാൽ, സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നത് തന്നെയാണെന്ന് പ്രദീപ് പറയും. വിജയിക്കാന്‍ ഒരുപാട് നാള്‍ എടുത്തു, പക്ഷേ, ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടര്‍ന്നു. മെയ് മാസം വ്യത്യസ്തമായ മാറ്റങ്ങള്‍ ബിഗ് ടിക്കറ്റ് വരുത്തുകയാണ്. ചരിത്രത്തിൽ ആദ്യമായി 100 ഭാഗ്യശാലികള്‍ക്ക് ക്യാഷ് പ്രൈസ് ഈ മാസം ലഭിക്കും. ഇതിൽ ഒരാള്‍ക്ക്…

    Read More »
  • അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹം നേടി തമിഴ്നാട് സ്വദേശി

    അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 1.5 കോടി ദിർഹം കരസ്ഥമാക്കി തമിഴ്നാട് സ്വദേശി.ചെന്നൈ ആവഡി സ്വദേശിയായ പ്രദീപ് കുമാറാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി. 251 സീരിസ് നറുക്കെടുപ്പിലാണ് പ്രദീപ് കുമാർ സമ്മാനാർഹനായത്. ഏപ്രിൽ 13 നാണ് പ്രദീപ് കുമാർ സമ്മാനാർഹമായ ടിക്കറ്റ് വാങ്ങുന്നത്. ദുബായിൽ താമസിക്കുന്ന പ്രദീപ് കുമാറിനെ യുഎഇ ഫോൺനമ്പറിൽ ബന്ധപ്പെടാൻ ബിഗ് ടിക്കറ്റ് സംഘാടകർക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് പകരം നൽകിയ ഇന്ത്യൻ നമ്പറിൽ വിളിച്ചാണ് സമ്മാനാർഹനായ വിവരം അറിയിക്കുന്നത്.ഈ സമയം ചെന്നൈയിൽ നിന്നും ദുബായിലേക്കുള്ള വിമാനത്തിൽ കയറിയിരുന്നു പ്രദീപ്കുമാർ.രണ്ടാഴ്ചത്തെ അവധിക്കായി നാട്ടിലെത്തിയതായിരുന്നു.

    Read More »
  • കുവൈത്തിൽ പത്തനംതിട്ട സ്വദേശികളായ മലയാളി ദമ്പതികളെ  മരിച്ച നിലയിൽ കണ്ടെത്തി

    കുവൈത്ത് സിറ്റി : മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട പൂങ്കാവ് പൂത്തേത്ത് സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.സൈമണെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും ഭാര്യയെ കിടപ്പുമുറിയിൽ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.ഇന്നു രാവിലെ സാൽമിയായിലാണ് സംഭവം. ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് വിഭാഗത്തിൽ ജീവനക്കാരനാണ് സൈമൺ.സാല്‍മിയ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ ഐ.ടി ജീവനക്കാരിയാണ് ജീന.കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹം.

    Read More »
  • യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ്; വാഹനം ഓടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

    അബുദാബി: യുഎഇയിലെ വിവിധ പ്രദേശങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി അബുദാബി പൊലീസ്. ശക്തമായ പൊടിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുമ്പോള്‍ ദൂരക്കാഴ്ച തടസ്സപ്പെടാന്‍ സാധ്യത ഏറെയാണെന്ന് അബുദാബി പൊലീസ് ട്വിറ്ററിലൂടെ ഡ്രൈവര്‍മാരെ ഓര്‍മിപ്പിച്ചു. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ റോഡില്‍ തന്നെ ശ്രദ്ധ പുലര്‍ത്തണമെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗം പോലെ റോഡില്‍ നിന്ന് ശ്രദ്ധ തെറ്റാന്‍ കാരണമാവുന്ന പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ക്യാമറകളില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് പോലുള്ള കാര്യങ്ങളും അപകടങ്ങള്‍ ക്ഷണിച്ചവരുത്തും. യുഎഇയില്‍ മണല്‍ക്കാറ്റും പൊടിക്കാറ്റും നിറഞ്ഞ ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് നേരത്തെ തന്നെ ദേശീയ കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത മൂന്ന് ദിവസം മണിക്കൂറില്‍ 59 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും വ്യാഴാഴ്ച വരെ ദൂരക്കാഴ്ച കാര്യമായി കുറയുമെന്നും ഈ മുന്നറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്. ശൈത്യകാലം അവസാനിച്ച സാഹചര്യത്തില്‍ അന്തരീക്ഷ താപനിലയും വര്‍ദ്ധിക്കും. #Urgent | #Attention #Dust#AbuDhabiPolice…

    Read More »
Back to top button
error: